മഹാരാജാസ് കോളേജിൽ രണ്ടുവർഷം മലയാളം പഠിപ്പിച്ചു: വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് അഭിമുഖത്തിന് എത്തി പൂർവവിദ്യാർഥിനി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ പൂർവവിദ്യർഥിനി കോളേജിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച് സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചററായി. അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചററുടെ അഭിമുഖത്തിന് എത്തിയ ഉദ്യോഗാർഥിയാണ് രണ്ടുവർഷത്തെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നി ഇന്റർവ്യു ബോർഡിൽ ഉണ്ടായിരുന്നവർ മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അട്ടപ്പാടി ഗവ. കോളജിലെത്തിയ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ ഉദ്യോഗാർഥിയാണ് മഹാരാജാസ് കോളേജിൽ രണ്ടുവർഷം മലയാളം വിഭാഗത്തിൽ അധ്യാപികയായിരുന്നു എന്ന് കാട്ടി വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. ഒരു വർഷം പാലക്കാടും പിന്നീട് കാസർകോടു തന്നെയുഉള ഒരു സർക്കാർ കോളേജിലും ഇവർ ഗസ്റ്റ് ലക്ചററായിരുന്നു. പാലക്കാട് 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നത്. അതേസമയം എറണാകുളത്തെ തന്നെ മറ്റൊരു കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് പോയെങ്കിലും മഹാരാജാസിലെ ഒരു…

അരിക്കൊമ്പൻ ഇനി അരിശിക്കൊമ്പൻ; തമിഴ്നാട്ടിലെ ഉൾവനത്തിൽ തുറന്നുവിട്ടു; കുമളിയിൽനിന്ന് 200ലധികം കിലോമീറ്റ‍ര്‍ അകലെ

തിരുനെൽവേലി: തമിഴ്നാട്ടിലെ തേനി ജില്ലയിലെ ജനവാസമേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് മയക്കുവെടിവെച്ചു പിടികൂടിയ കാട്ടാന അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നുവിട്ടു. രാവിലെ എട്ടുമണിയോടെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള അപ്പർ കോതയാർ മേഖലയിലാണ് തമിഴ്നാട് വനം വകുപ്പ് ആനയെ തുറന്നുവിട്ടത്. ആനയ്ക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തമിഴ്നാട് വനം വകുപ്പിൻ്റെ നടപടി. അരിക്കൊമ്പൻ്റെ തുമ്പിക്കൈയിലെ മുറിവും ആരോഗ്യനിലയും കണക്കിലെടുത്ത് ആനയെ ഉടൻ തുറന്നിവിടില്ലെന്നായിരുന്നു തമിഴ്നാട് വനം വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. അരിക്കൊമ്പനെ തുറന്നുവിട്ട ശേഷം മിഷൻ്റെ ഭാഗമായ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾക്കാട്ടിൽ തുടരുകയാണെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രീനിവാസ് റെഡ്ഡിയെ ഉദ്ധരിച്ചു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇവർ വനത്തിൽനിന്ന് തിരിച്ചെത്തിയശേഷം വിശദമായ വിവരം അറിയിക്കും. ആന ആരോഗ്യവാനാണെന്നും മതിയായ ചികിത്സ…

10,000 വർഷത്തിലൊരിക്കൽ മാത്രം പിഴയ്ക്കാവുന്ന ‘കവച് സാങ്കേതികത’ എന്തുകൊണ്ട് പ്രവർത്തിച്ചില്ല? റെയിൽവേയുടെ ആന്റി കൊളീഷൻ സാങ്കേതികത പരാജയമോ?

ട്രെയിൻ അപകടങ്ങൾ തടയുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് കവച്. പിഴവ് വരാനുള്ള സാധ്യത തന്നെ കുറച്ചുകൊണ്ടാണ് ഈ സാങ്കേതിക സംവിധാനത്തിന്റെ നിർമ്മാണം. റെയിൽവേ അവകാശപ്പെടുന്നതു പ്രകാരം കവച് സംവിധാനത്തിൽ പിഴവ് വരാനുള്ള സാദ്ധ്യത 10,000 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ്. സേഫ്റ്റി ഇന്റഗ്രിറ്റി ലെവൽ 4 സർട്ടിഫിക്കേഷനുള്ള സാങ്കേതികതയാണിത്. ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം (ടിസിഎഎസ്) അഥവാ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം (എടിപി) എന്നാണ് കവചിനെ സാങ്കേതികമായി വിളിക്കേണ്ടത്. 1. അപകടസാദ്ധ്യതയുള്ള സമയത്ത് സിഗ്നൽ പാസ് ചെയ്തുപോകാൻ ട്രെയിനുകളെ കവച് സാങ്കേതികത അനുവദിക്കില്ല. 2. മൂവ്മെന്റ് അതോരിറ്റിയിൽ നിന്നുള്ള തൽസമയ വിവരങ്ങൾ ലോക്കോപൈലറ്റിന് ഇൻഡിക്കേഷൻ പാനലിലൂടെ നൽകുന്നു. 3. അമിതവേഗത തടയുന്നതിനുള്ള ഒരു ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനം ട്രെയിനുകളിൽ സ്ഥാപിക്കുന്നു. 4. ലെവൽ ക്രോസിങ് ഗേറ്റുകളെത്തുമ്പോൾ ഓട്ടോ വിസിലിങ് നടക്കുന്നു. 5. കവച് സാങ്കേതികത സ്ഥാപിച്ചിട്ടുള്ള…