സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയയാൾ പിടിയിൽ

ചെറുപുഴ: നിര്‍ത്തിയിട്ട സ്വകാര്യബസില്‍ യുവതിക്കു നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പ്രതി ചിറ്റാരിക്കാല്‍ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലിനെ(45)യാണ് ചെറുപുഴ പോലിസ് അറസ്റ്റു ചെയ്തത്. ഇന്നു പലര്‍ച്ചെയോടെ ചെറുപുഴയ്ക്കു സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.ചെറുപുഴ ബസ് സ്റ്റാൻഡില്‍ ഇക്കഴിഞ്ഞ ഞായര്‍ ഉച്ചയ്ക്കാണ് ഇയാള്‍ യുവതിക്കു നേരത്തെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ചെറുപുഴ- -തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ യുവതി ഇരുന്നതിനു എതിര്‍വശത്തെ സീറ്റില്‍വന്നിരുന്ന ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അവരെ നോക്കി സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നു. പ്രതിയെ പിടികൂടാന്‍ ഇരയായ യുവതിയുടെ മൊഴി തലശേരിയിലെത്തി ചെറുപുഴ പോലിസ് രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത ചെറുപുഴ പോലിസ്…

കണ്ണൂർ ട്രെയിൻ തീവെയ്പ്പ് കേസ്; ബം​ഗാൾ സ്വദേശി കസ്റ്റഡിയിൽ, പിന്നിൽ തീവ്രവാദ ബന്ധം

കണ്ണൂർ: തീവണ്ടിയിൽ തീവെച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. നേരത്തെ കണ്ണൂർ റെയിൽവെസ്റ്റേഷൻ പരിസരത്തെ കുറ്റിക്കാട്ടിലും കണ്ണൂർ സർവകലാശാലയിലെ താവക്കര ക്യാംപസ് പരിസരത്തും തീയിട്ടയാളാണ് പിടിയിലായത്. റെയിൽവെ സ്റ്റേഷനിലെ എട്ടാം നമ്പർ ബോഗിയിലേക്ക് ഇയാൾ കംപാർട്ട്മെന്റിന്റെ ചില്ലു കല്ലു കൊണ്ടു തകർത്തു കയറുന്ന ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും വ്യക്തമായിരുന്നില്ല. ഇതിനെ തുടർന്നാണ് പോലീസ് മറ്റിടങ്ങളിലെ ദൃശ്യങ്ങൾ കൂടി പരിശോധിക്കാൻ തയ്യാറായത്. കസ്റ്റഡിയിലെടുത്തയാളെ സംഭവ ദിവസം റെയിൽവേ ട്രാക്കിൽ കണ്ടതായി ചില ബി.പി.സി.എൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്നും ലഭിച്ച സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ ഇയാളോട് സാമ്യമുള്ളതാണെന്നാണ് പോലീസ് നൽകുന്ന സുചന. ഇതു കൂടാതെ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നായ മണം പിടിച്ചു എട്ടാം നമ്പർ പാളത്തിന് അടുത്തുള്ള കുറ്റികാട്ടിലേക്കാണ് ഓടി കയറിയത്. ഇതാണ് റെയിൽവെസ്റ്റേഷൻ പരിസരത്ത് നല്ല പരിചയമുള്ളയാളാണ് തീ വെച്ചതെന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്. ഇതോടെയാണ്…

ഹൈറേഞ്ചില്‍ നിന്ന് ആംബുലന്‍സ് പാഞ്ഞു; രണ്ടര മണിക്കൂറില്‍ താണ്ടിയത് 132 കിലോമീറ്റര്‍, ആന്‍മരിയയെ അമൃതയില്‍ എത്തിച്ചു

കൊച്ചി: കട്ടപ്പനയിലെ ഇരട്ടയാറില്‍ വെച്ച്‌ ഹൃദയാഘാതമുണ്ടായ 17 കാരിയെയും കൊണ്ട് പുറപ്പെട്ട ആംബുലന്‍സ് എറണാകുളം ആശുപത്രിയില്‍ എത്തി. 2.40 മണിക്കൂര്‍ കൊണ്ട് 132 കിലോമീറ്റര്‍ താണ്ടിയാണ് ആംബുലന്‍സ് അമൃതയിലെത്തിയത്. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇരട്ടയാര്‍ സ്വദേശി ആന്‍ മരിയക്കാണ് ഹൃദയാഘാതമുണ്ടായത്. കുട്ടിയെ കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് എച്ച്‌ 9844 ആംബുലന്‍സിലാണ് കുട്ടിയെ എത്തിച്ചത്. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി-തൊടുപുഴ-മൂവാറ്റുപുഴ-വൈറ്റില വഴിയാണ് അമൃത ആശുപത്രിയില്‍ എത്തിയത്. ആംബുലന്‍സിന് മുന്നില്‍ ഗതാഗതം നിയന്ത്രിച്ച്‌ പോലീസ് വാഹനമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. കുട്ടിയുമായി വരുന്ന വിവരം അറിഞ്ഞ് നേരത്തെ തന്നെ അമൃത ആശുപത്രിയില്‍ സജ്ജീകവണങ്ജള്‍ ഒരുക്കിയിരുന്നു.

പുരുഷവേഷം ധരിച്ചു ഭർതൃമാതാവിനെ അടിച്ചുകൊന്നു, പിന്നീട് മഹാലക്ഷ്മിയുടെ ‘അഭിനയം’; കുടുക്കിയത് ട്രാക്ക് സ്യൂട്ട്

തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ അടിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. 28 കാരി മഹാലക്ഷ്മി ആണ് അറസ്റ്റിലായത്. തുളുകക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൺമുഖവേലിൻ്റെ ഭാര്യ സീതാലക്ഷ്മി (58) ആണ് കൊല്ലപ്പെട്ടത്. പുരുഷവേഷവും ഹെൽമറ്റും ധരിച്ചെത്തിയ മഹാലക്ഷ്മി ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു സീതാലക്ഷ്മിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. പുലർച്ചെ അഞ്ചുമണിയോടെ പശുത്തൊഴുത്തിൽനിന്ന് വീട്ടിൽ മടങ്ങിയെത്തിയ ഷൺമുഖവേൽ ആണ് ഭാര്യ സീതാലക്ഷ്മിയെ തലയിൽനിന്ന് രക്തം വാർന്ന നിലയിൽ നിലത്ത് കിടക്കുന്നതു കണ്ടത്. ഷൺമുഖവേൽ നിലവിളിച്ചതോടെ മഹാലക്ഷ്മിയും ഓടിയെത്തി അലറിക്കരഞ്ഞു. ഇരുവരുടെയും കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളോട് സ്വർണമാല കവരാനായി അജ്ഞാതൻ നടത്തിയ ആക്രമണമാണിതെന്നായിരുന്നു മഹാലക്ഷ്മി പറഞ്ഞത്. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി സീതാലക്ഷ്മിയെ തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയേറ്റു ഗുരുതര പരിക്കേറ്റ സീതാലക്ഷ്മി ചൊവ്വാഴ്ചയാണ് മരണമടഞ്ഞത്. സംഭവത്തിൽ അന്വേഷണം…

ഇനി മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതല്‍ ; 210 പ്രവര്‍ത്തിദിനം സ്കൂളുകളില്‍ ഉറപ്പാക്കുമെന്ന വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതലായിരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇക്കുറി 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കാൻ വേണ്ടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മലയിൻകീഴ് സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനോത്സവ പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സഹായകമാകും വിധം സ്‌കൂള്‍ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്‌കൂളുകള്‍ക്ക് ആധുനിക കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. 1500 കോടി രൂപ ചെലവില്‍ 1300 സ്‌കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി. നീതി ആയോഗ് തയ്യാറാക്കിയ സ്‌കൂള്‍ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്‌സ് പ്രകാരം പ്രഥമ സ്ഥാനത്താണ് കേരളം. ധനിക ദരിദ്ര വ്യത്യാസമില്ലാതെ മുഴുവൻ കുട്ടികള്‍ക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യ നിര്‍ഭയമായി ലഭ്യമാക്കിയ സംസ്ഥാനമായി കേരളം…

തീപിടിച്ചത് ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിന്‍ ; സമീപത്ത് ബിപിസിഎല്ലിന്റെ ഇന്ധന ടാങ്കും, ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍: ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഒരുബോഗി പൂര്‍ണ്ണമായും കത്തിനശിച്ചത് ദിവസങ്ങള്‍ക്ക് മുമ്ബ് ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനില്‍. ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ യാത്ര അവസാനിപ്പിച്ച്‌ എഞ്ചിന്‍ വേര്‍പെടുത്തിയ ശേഷമായിരുന്നു തീപിടുത്തം. അതുകൊണ്ടുതന്നെ സംഭവത്തില്‍ അട്ടിമറി സംശയിക്കുകയാണ് റെയില്‍വേ പോലീസ്. മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിലാണ് തീപ്പിടുത്തം നടന്നത്. ഇന്ന് ഉച്ചനയ്ക്ക ഇന്റര്‍സിറ്റി എക്‌സ്പ്രസ് സര്‍വീസ് നടത്താന്‍ നിര്‍ത്തിയിട്ട ട്രെയിന്‍ രാത്രി 11.45 നായിരുന്നു കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. തീ ഉയരുന്നത് ആദ്യം കണ്ട റെയില്‍വേ ജീവനക്കാരാണ് വിവരം അറിയിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ അഗ്‌നി രക്ഷാ സേന രാത്രി 2.20 ന് തീയണച്ചു. മറ്റു കോച്ചുകളെ വേര്‍പ്പെടുത്തിയിരുന്നതിനാല്‍ മറ്റു ബോഗികളിലേക്ക് പടര്‍ന്നില്ല. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാസംഘം ഏറെ നേരം പ്രയത്‌നിച്ചാണ്…

എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ വീണ്ടും തീപിടുത്തം ; ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു ; അട്ടിമറിയെന്ന് സംശയം

കണ്ണൂര്‍: എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. പുലര്‍ച്ചെ 1.45 ഓടെ ആണ് തീപടര്‍ന്നത്. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായിട്ടാണ് റെയില്‍വേ പോലീസ് പറയുന്നത്. കത്തിയത് എലത്തൂരില്‍ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. പിൻഭാഗത്തെ ജനറല്‍ കോച്ചില്‍ ആണ് തീപ്പിടുത്തം. രാത്രി 11.45 ഓടെ കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷം എഞ്ചിനും വേര്‍പെടുത്തിയതിനും ശേഷമാണ് തീപിടിച്ചത്. തീപിടിച്ച കോച്ച്‌ പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച്‌ കത്തിച്ചതായി സംശയിക്കുന്നുണ്ട്. കാനുമായി ഒരാള്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ് വിവരം. നേരത്തേ ഏലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. മൂന്ന് പേര്‍ ഈ സംഭവത്തില്‍ മരണപ്പെടുകയും ചെയ്തു.