മണിപ്പൂര്‍ ഇന്ത്യയുടെ വേദന; രാഹുല്‍ ഗാന്ധി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

ഇംഫാല്‍: കലാപ ബാധിത സംസ്ഥാനമായ മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഗവര്‍ണറെ സന്ദര്‍ശിക്കുന്നതിനായി ഇംഫാലില്‍ മടങ്ങിയെത്തിയ രാഹുല്‍ രാജ്ഭവനിലേക്ക് പുറപ്പെട്ടു. ഒന്നരയ്ക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരിക്കുന്നത്. ഗവര്‍ണറുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ക്യാംപുകളിലും സന്ദര്‍ശനം നടത്തി. അവിടുത്തെ അസൗകര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചു. ഇത് മണിപ്പൂരിന്റെ മാത്രം വേദനയല്ല, ഇന്ത്യയുടെ വേദനയാണ്. ഇത് അവസാനിപ്പിക്കണം. സമാധാനത്തിനായി തന്നാലാവുന്നത് ചെയ്യും. സമാധാനത്തെ കുറിച്ച്‌ മാത്രമായിരിക്കണം എല്ലായ്‌പ്പോഴും സംസാരിക്കേണ്ടതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇന്നലെ ഇംഫാലില്‍ എത്തിയ രാഹുല്‍ ഗാന്ധി ഹെലികോപ്ടര്‍ മാര്‍ഗം ചുരാചന്ദ്രപുരില്‍എത്തി കുക്കികളുടെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ന് ഹെലികോപ്ടര്‍ മാര്‍ഗം മൊയ്‌രാങ്ങിലെത്തിയ രാഹുല്‍ മെയ്‌തെയ് വിഭാഗങ്ങള്‍ പാര്‍ക്കുന്ന ദുരിതാശ്വാസ ക്യാമ്ബിലും എത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ രാഹുലിന്റെ റോഡ് മാര്‍ഗമുള്ള യാത്ര പോലീസ് തടഞ്ഞതോടെയാണ്…

കൈതോലപ്പായയിലെ പണം കടത്ത്: ഇ.ഡിക്കും സിബിഐയ്ക്കും പരാതി നല്‍കുമെന്ന് ബെന്നി ബെഹ്നാന്‍

കൊച്ചി: കൈതോലപ്പായയില്‍ രണ്ട് കോടി രൂപ പൊതിഞ്ഞുകൊണ്ട് പോയി എന്ന ജി.ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിയേയും സിബിഐയേയും സമീപിക്കുമെന്ന് ബെന്നി ബെഹ്നാന്‍ എം.പി. ശക്തിധരന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് പിണറായി വിജയനെതിരെയാണ്. ശക്തിധരന്‍ ഉദ്ദേശിച്ച മന്ത്രി ആരാണെന്ന് വ്യക്തമാക്കണം. അന്ന് കൊച്ചിയിലെ ആശുപത്രിയില്‍ കിടന്നിരുന്ന സമുന്നത നേതാവ് പി.ജയരാജനായിരുന്നുവെന്നും ബെന്നി ബെഹ്നാന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആശ്യപ്പെട്ട് ബെന്നി ബെഹ്നാന്‍ ഡിജിപിക്ക്് നല്‍കിയ പരാതിയില്‍ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. പരിശോധനയ്ക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറിയ പരാതി മരവിപ്പിച്ച അവസ്ഥയിലാണ്. ഇതേതുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബെന്നി ബെഹ്നാന്‍ രംഗത്തെത്തുന്നത്.

സൈബര്‍ ആക്രമണം: ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുന്നുവെന്ന് ജി.ശക്തിധരന്‍

തിരുവനന്തപുരം:  സൈബര്‍ ആക്രമണം രൂക്ഷമായ സാഹചരയത്തില്‍ ഫെയ്‌സബുക്ക് അക്കൗണ്ട് മരവിപ്പിക്കുന്നുവെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും ജനശക്തി പത്രാധിപരുമായ ജി.ശക്തിധരന്‍. ഇനി യുദ്ധം ജനശക്തി ഓണ്‍ലൈനില്‍ കൂടിയാണെന്നും ശക്തിധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിര്‍ഭയം നിര്‍വ്വഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വര്ഷങ്ങള്‍ മുമ്ബ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം തേജോവധം ചെയ്യുന്നത് കണ്ണുള്ളവര്‍ കാണുന്നുണ്ടാകുമല്ലോ. കമ്മ്യുണിസ്റ്റ് പാര്ട്ടി യുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് ഇത് ചെയ്തു കൊണ്ടിരിക്കുന്നത്. ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത ഹിംസ്രജന്തുക്കളോട് വേദോപദേശം നടത്തിയിട്ട് കാര്യമില്ല എന്നറിയാം. -അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ജനങ്ങളുടെ ഉള്ളില്‍ തട്ടുന്ന വിഷയങ്ങള്‍ പലപ്പോഴും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും…

മണിപ്പുര്‍ കലാപം: ബിരേണ്‍ സിംഗ് രാജിയിലേക്ക്,ഗവർണറെ കാണും

ഇംഫാല്‍: മണിപ്പൂര്‍ കലാപം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ബിരേണ്‍ സിംഗ് രാജിവച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മണിപ്പൂരില്‍ രണ്ടു മാസമായി തുടരുന്ന കലാപത്തില്‍ വറുതി വരുത്താന്‍ കേന്ദ്ര സേന ഇറങ്ങിയിട്ടും കഴിഞ്ഞിരുന്നില്ല. ഇതിനകം 200 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പല തവണ ബിരേണ്‍ സിംഗ് കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാല് ദിവസം മണിപ്പൂരില്‍ തമ്ബടിച്ച്‌ പ്രവര്‍ത്തിച്ചിട്ടും സംഘര്‍ഷത്തിന് ശമനമുണ്ടായില്ല. ബിരേണ്‍ സിംഗിന് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നും ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. മെയ്‌തെയ് വിഭഗത്തിലെ തീവ്രനിലപാടുള്ളവരുടെ പിന്തുണയുള്ള ബിരേണ്‍ സിംഗ് കുക്കി വിഭാഗങ്ങളെ അധിക്ഷേപിച്ചതും പ്രകോപനമുണ്ടാക്കി. എന്നാല്‍ രാഹുല്‍ ഗാന്ധിമണിപ്പൂരില്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് മുഖ്യമന്ത്രിയെ രാജിവയ്ക്കാന്‍ ബിജെപി നേതൃതവം അനുവദിക്കുമോ എന്ന…

കാട്ടാക്കട ആള്‍മാറാട്ടം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രതികളുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു, എസ്‌എഫ്‌ഐ മുന്‍ നേതാവ് വിശാഖിന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഒരു വാചകത്തില്‍ വിധി പറഞ്ഞൂശകാണ്ട് അപേക്ഷ തള്ളിയത്. ജൂലായ് മൂന്നിന് പരീക്ഷ ഉള്ളതിനാല്‍ ജൂലായ് നാലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്ബാകെ ഹാജരാകാമെന്ന് വിശാഖ് അറിയിച്ചു. കോടതി ഇത് അംഗീകരിച്ചിട്ടുണ്ട്. ജി.ജെ ഷൈജുവിനോടും അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരാകാന്‍ നിര്‍ദേശിച്ചു. കോളജില്‍ യൂണിവേഴ്‌സ്റ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച പെണ്‍കുട്ടിയെ ഒഴിവാക്കി ആ സ്ഥാനത്ത് വിശാഖിന്റെ പേര് കേരള സര്‍വകലാശാലയിലേക്കുള്ള പട്ടികയില്‍ തിരുകി കയറ്റിയതാണ് വിവാദമായത്. കോളജ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായപരിധി കഴിഞ്ഞ വിശാഖിന് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനാകുന്നതിനുള്ള കള്ളക്കളിയാണ് നടന്നത്. എന്നാല്‍ ആള്‍മാറാട്ടത്തില്‍ തനിക്ക പങ്കില്ലെന്നും പ്രിന്‍സിപ്പലാണ് പേര് എഴുതി ചേര്‍ത്തതെന്നുമായിരുന്നു…

വ്യാജരേഖ കേസ്; കെ വിദ്യ ഇന്ന് ഹോസ്ദുര്‍ഗ്‌ കോടതിയില്‍ ഹാജരാകും

ഹോസ്ദുര്‍ഗ് : വ്യാജരേഖ കേസില്‍ കെ വിദ്യ ഇന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകും. കെ വിദ്യയ്ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഫോണില്‍ സ്വന്തമായി വ്യാജരേഖ നിര്‍മ്മിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നീലേശ്വരം പോലീസെടുത്ത കേസില്‍ വിദ്യയ്ക്ക് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു അതേസമയം കെ.വിദ്യ കരിന്തളം കോളജില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഗെസ്റ്റ് അധ്യാപക അഭിമുഖത്തില്‍ ഒപ്പം പങ്കെടുത്ത, തന്റെ സീനിയര്‍ കൂടിയായ ഉദ്യോഗാര്‍ഥിയെ മറികടക്കാൻ. 2021ല്‍ കാസര്‍ഗോട് ഉദുമ ഗവ.ആര്‍ട്സ് ആൻഡ് സയൻസ് കോളജില്‍ നടന്ന ഗെസ്റ്റ് അധ്യാപക അഭിമുഖത്തില്‍ വിദ്യയെ പിന്തള്ളി മാതമംഗലം സ്വദേശിനി നിയമനം നേടിയിരുന്നു.

നിഖിലിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ്‌; ഓറിയോണ്‍ ഏജന്‍സി ഉടമ അറസ്‌റ്റില്‍

കൊച്ചി/ആലപ്പുഴ : നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട്‌ എജന്‍സി ഉടമ അറസ്‌റ്റില്‍. ഓറിയോണ്‍ എജ്യൂവിങ്ങിന്റെ ഉടമയായ തിരുവനന്തപുരം സ്വദേശി സജു എസ്‌. ശശിധരനെയാണ്‌ എറണാകുളം പാലാരിവട്ടത്തെ വീടിനു സമീപത്തുനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രിക്കായി അബിന്‍ രാജ്‌ ആദ്യം സമീപിച്ചത്‌ ഓറിയോണിന്റെ തിരുവനന്തപുരം ശാഖയിലായിരുന്നു. കോവിഡ്‌ കാലത്ത്‌ ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല. തുടര്‍ന്നാണ്‌ ഓറിയോണിന്റെ കൊച്ചി ശാഖയിലെത്തിയത്‌. രണ്ടു ലക്ഷം രൂപയാണ്‌ ഇതിനായി ഏജന്‍സി ഉടമയ്‌ക്കു കൈമാറിയത്‌. അനേ്വഷണത്തിന്റെ രണ്ടാം ഘട്ടം ഓറിയോണ്‍ കേന്ദ്രീകരിച്ചായിരുന്നു. ഓറിയോണിനെതിരേ കൊച്ചിയിലുള്ളത്‌ 14 കേസുകളാണ്‌. മാള്‍ട്ടയില്‍ ജോലിക്കായി വിസ വാഗ്‌ദാനം ചെയ്‌തു പലരില്‍നിന്നു പണം തട്ടിയെടുത്തെന്ന അങ്കമാലി സ്വദേശിയുടെ പരാതിയില്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ സജു എസ്‌. ശശിധരനെ പോലീസ്‌ പിടികൂടിയിരുന്നു. പിന്നീടു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയായിരുന്നു. ഇതോടെ കൊച്ചിയിലെ സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനവും നിലച്ചു.…

വല്ലാത്ത വയറുവേദന, ആദ്യ രാത്രിയില്‍ വധുവിന്റെ പരാതി; ആശുപത്രിയിലെത്തിച്ച യുവതി പ്രസവിച്ചു

ഹൈദരാബാദ്: ഒരു വിവാഹവും, അതിനെ തുടര്‍ന്നുണ്ടാ കാര്യങ്ങളാണ് സെക്കന്തരാബാദിലെ ഒരു കുടുംബത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള ഒരു യുവതിയെ ഗ്രേറ്റര്‍ നോയിഡയിലെ യുവാവ് കഴിഞ്ഞയാഴ്ച്ചയാണ് വിവാഹം ചെയ്തത്. വലിയ ആഘോഷങ്ങളും ഈ വിവാഹത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. എല്ലാം നല്ല രീതിയിലായിരുന്നു മുന്നോട്ട് പോയത്.എന്നാല്‍ ആദ്യ രാത്രിയില്‍ വധുവിന്റെ പരാതിയാണ് വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. തനിക്ക് കടുത്ത വയറുവേദയുണ്ടെന്ന് വധു ആ രാത്രി പറഞ്ഞിരുന്നു. വേദന രൂക്ഷമായതോടെ ആ രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വന്‍ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഏഴ് മാസം ഗര്‍ഭിണിയാണ് യുവതിയെന്ന് ഡോക്ടര്‍മാര്‍ ഇവരുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വരന്റെ വീട്ടുകാര്‍ ഞെട്ടിപ്പോയിരുന്നു.അടുത്ത ദിവസം ഇവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പെണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. മകളുടെ ഗര്‍ഭത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് ഇവരുടെ കുടുംബം പറയുന്നു. എന്നാല്‍ വരനെയും,ബന്ധുക്കളെയും ഇത് അറിയിക്കാതെ മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ജൂണ്‍…

രാഹുല്‍ ഗാന്ധി മണിപ്പൂരില്‍; വാഹനവ്യൂഹം പോലീസ് തടഞ്ഞു

ഇംഫാല്‍: കലാപബാധിത സംസ്ഥാനമായ മണിപ്പൂരില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെത്തി. രാവിലെ 11.30 ഓടെ ഇംഫാല്‍ വിമാനത്താവളത്തിലെത്തിയ രാഹുലും കോണ്‍ഗ്രസ് നേതാക്കളും കാര്‍ മാര്‍ഗം കലാപബാധിത മേഖലയിലേക്ക് തിരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്. രാഹുലിനെ മുന്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗും മണിപ്പുര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ കെയ്ഷം മെഗാചന്ദ്ര സിംഗും ചേര്‍ന്ന് സ്വീകരിച്ചു. ഇംഫാലിലേയും ചുരാചന്ദ്രപുരിലേയും കലാപ ബാധിത മേഖലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കാനും ജനങ്ങളും ജനപ്രതിനിധികളുമായി സംസാരിക്കാനുമാണ് രാഹുലിന്റെ തീരുമാനം. എന്നാല്‍ രാഹുലിന്റെ വാഹന വ്യൂഹത്തെ പോലീസ് തടഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ബിഷ്ണുപുരിലാണ് കാര്‍ തടഞ്ഞത്. ജനക്കൂട്ടം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും മടങ്ങിപ്പോകുന്നതാണ് ഉചിതമെന്നും പോലീസ് അറിയിച്ചു. റോഡില്‍ പോലീസ് വാഹനങ്ങളും ബാരിക്കേഡുകളും കുറുകെയിട്ട് തടഞ്ഞിരിക്കുകയാണ്. കാറില്‍ നിന്നിറങ്ങാന്‍ രാഹുലും…

മണിപ്പൂരിലേത് വംശഹത്യ, ക്രൈസ്തവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നു; മാര്‍ പാംപ്ലാനി

തലശേരി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി തലശേരി ആര്‍ച്ച്‌ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പൂരിലേത് ആസൂത്രിതമായ വംശഹത്യയാണ്. ക്രൈസ്തവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിടുന്നു. ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണ്. അതില്‍ ഗുരുതര വീഴ്ച ഉണ്ടായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഏത് കാര്യത്തില്‍ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, ഇന്ത്യയില്‍ വിവേചനം ഇല്ലെന്നാണ് അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞത്. അത് മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നോക്കി പറയണം. എന്നാല്‍ മാത്രമേ അതില്‍ ആത്മാര്‍ത്ഥത ഉണ്ടാവുകയുള്ളൂ. പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്‌നം. മണിപ്പൂര്‍ കത്തി എരിയുമ്ബോള്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സംസ്ഥാനം കത്തുമ്ബോള്‍ ആരും സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. സൈനിക ശക്തിയുള്ള രാജ്യത്തിന് അതിനു കഴിയുന്നില്ലെന്നത് വലിയ പരാജയമാണ്. ഏക…