കാന്താരയിൽ അലറുന്ന ഭൂതക്കോലം കേരളത്തിലും: മിണ്ടാൻതന്നെ ഭയം; ‘പഞ്ചുരുളി’ എന്ന വരാഹ രൂപം

പ്രകൃതിയില്‍ ദൈവികത ദര്‍ശിക്കുന്ന അതിവിശിഷ്ടമായ ഒരു സംസ്കാരം കാലാകാലങ്ങള്‍ ആയിവിടെ നിലനില്‍ക്കുന്നുണ്ട്..   ചില മരങ്ങളുടെ മുകള്‍ ഭാഗം വെട്ടി കളഞ്ഞാലും അടിവേരുകള്‍ മണ്ണിനടിയില്‍ പടര്‍ന്നു വ്യാപിച്ചു നില്‍ക്കുന്നത് കൊണ്ട് പുതുനാമ്ബുകള്‍ തളിരിട്ട് ഉയര്‍ന്നു വരുന്നത് കാണാം.. ആ തളിരിടല്‍ ഒരു സംസ്കാരത്തിന് സംഭവിക്കുമ്ബോള്‍ ഉള്ള കാഴ്ചയാണ് ഋഷഭ് ഷെട്ടി “കാ‍ന്താര”യില്‍ പകര്‍ത്തി വച്ചിരിക്കുന്നത്. നിഗൂഢ വനം എന്നാണ് “കാ‍ന്താര” യുടെ അര്‍ത്ഥം.ആ നിഗൂഢതയില്‍ ചരിത്രം ഉറങ്ങി കിടപ്പുണ്ട്, വനപാലകനും, ദൈവവും, കാടിന്റെ മക്കളുമുണ്ട്. മണ്ണും മരവും പന്നിയും പശുവും എല്ലാം നെഞ്ചോട് ചേര്‍ക്കുന്ന ഒരു സംസ്കാരത്തിന്റെ ചലച്ചിത്ര ആവിഷ്കാരം ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട ഒന്നാണ്. കുടുംബത്തിലുള്ള എല്ലാവരെയും ചേര്‍ത്ത് പിടിക്കാന്‍ നമുക്കൊരു കുടുംബ ദേവതയുണ്ടാകും. ഒരു ഗ്രാമത്തെ ചേര്‍ത്ത് പിടിക്കാന്‍ ഗ്രാമദേവതയും, ഒരു ഗോത്രത്തെയും വനവാസികളെയും ചേര്‍ത്ത് പിടിക്കാന്‍ അവര്‍ക്കുമുണ്ട് ഒരു ദൈവം.ആ വനത്തെയും അവിടുത്തെ…

‘പ്ലഷർ’ അവസാനിപ്പിക്കാനുള്ള കാരണമില്ല; നടപടി ആവശ്യമില്ല: മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം∙ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ നടപടി സ്വീകരിക്കമെന്ന് അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി പുറത്ത്. ഗവർണറുടെ ‘പ്ലഷർ’ അവസാനിപ്പിക്കുന്നതിനു തക്കമുള്ള ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ലെന്നും വിഷയത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്നു കരുതുന്നതായും മറുപടി കത്തിൽ മുഖ്യമന്ത്രി പറയുന്നു.  ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അപ്രീതി രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രിക്കു ഗവർണർ കത്തു നൽകിയത്. കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് അഞ്ച് പേജുള്ള കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി ഇതിനു മറുപടി നൽകിയത്

ഇനി ഖാര്‍ഗെയുടെ ‘കൈകളി’ല്‍; കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എ.ഐ.സി.സി ഭാരവാഹികള്‍, പി.സി.സി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഖാര്‍ഗെ ചടങ്ങിനെത്തിയത്. എ.ഐ.സി.സി മന്ദിര വളപ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പുതിയ പ്രസിഡന്‍റിന് തെരഞ്ഞെടുപ്പു സാക്ഷ്യപത്രം കൈമാറും. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് സോണിയ പുതിയ പ്രസിഡന്‍റിനെ കസേരയിലേക്ക് ആനയിക്കും. 24 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ വരുന്നത്. 1998ല്‍ സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനമേറ്റ സ്ഥിതിയേക്കാള്‍ പാര്‍ട്ടിയുടെ നില മോശമായ അന്തരീക്ഷത്തിലാണ് 80കാരനായ ഖാര്‍ഗെ പദവി ഏറ്റെടുക്കുന്നത്. പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ്, എ.ഐ.സി.സി പ്ലീനറി, ഹിമാചല്‍-ഗുജറാത്ത് നിയമസഭ…

‘തട്ടിക്കൊണ്ടുപോയവര്‍ മര്‍ദിച്ചു, അറിയുന്ന ആളും കൂട്ടത്തിലുണ്ടായിരുന്നു

കോഴിക്കോട്: തട്ടിക്കൊണ്ടുപോയവര്‍ തന്നെ മര്‍ദിച്ചെന്നും അക്രമികളുടെ കൂട്ടത്തില്‍ അറിയുന്ന ഒരാളുണ്ടായിരുന്നെന്നും താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി അഷ്റഫ്. ഒരു അജ്ഞാത കേന്ദ്രത്തിലായിരുന്നു താമസിപ്പിച്ചത്. സാമ്ബത്തിക ഇടപാടുകളെ കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്. എന്നാല്‍ തനിക്ക് അത്തരം യാതൊരു ഇടപാടും ഉണ്ടായിരുന്നില്ല. മൂന്നാം ദിവസം റോഡരികില്‍ ഇറക്കിവിടുകയായിരുന്നെന്നും അഷ്റഫ് പറയുന്നു. സുമോയിലും സ്വിഫ്റ്റ് കാറിലും എത്തിയവരാണ് തന്‍റെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയത്. അതില്‍ കണ്ടാല്‍ അറിയുന്ന ഒരാളുണ്ടായിരുന്നു. വണ്ടിയില്‍ കയറെടാ എന്ന് പറഞ്ഞ് ബലമായി പിടിച്ചുകയറ്റുകയായിരുന്നു. നല്ല വേഗതയിലാണ് വണ്ടി പോയത്. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. ആദ്യത്തെ വണ്ടിയില്‍ കുറച്ച്‌ ദൂരം പോയ ശേഷം തന്നെ വേറെ വണ്ടിയിലേക്ക് മാറ്റി. കണ്ണ് കെട്ടിയിരുന്നു. പുറത്തേക്ക് നോക്കാന്‍ സമ്മതിച്ചിരുന്നില്ല. മൂന്ന് മണിക്കൂറോളം യാത്ര ചെയ്ത ശേഷം ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഹെല്‍മറ്റ് ധരിപ്പിച്ച്‌ കണ്ണുകെട്ടിയാണ് കൊണ്ടുപോയത്. അവിടുന്ന്…

റോസ്റ്റിങ്ങിൽ മുട്ടയെ തോൽപിക്കാനാവില്ല മക്കളേ

മുട്ട പലരുചിയിൽ പല ഭാവത്തിൽ തയാറാക്കാം. റോസ്റ്റ് ചെയ്തെടുത്താൽ പിന്നെ പറയാനില്ല. അടിപൊളി രുചിയിൽ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം ചേരുവകൾ:  • മുട്ട – 4 എണ്ണം • വെള്ളം – ആവശ്യത്തിന് • ഉപ്പ് – 1/2 ടീസ്പൂൺ • വെളിച്ചെണ്ണ – 4 – 5 ടേബിൾ സ്പൂൺ • കടുക് – 1/2 ടീസ്പൂൺ • വെളുത്തുള്ളി (അരിഞ്ഞത്) – 8 അല്ലി • ഇഞ്ചി (അരിഞ്ഞത്) – 1 ഇഞ്ച് • സവാള ( കനം കുറച്ച് അരിഞ്ഞത്) – 5 മീഡിയം • കറിവേപ്പില – ആവശ്യത്തിന് • ഉപ്പ് – ആവശ്യത്തിന് • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ • കുരുമുളകുപൊടി – 1/4 ടീസ്പൂൺ • കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ…

കുളിക്കാതിരുന്നത് 50 വര്‍ഷം; അമൗ ഹാജി 94-ാം വയസില്‍ വിടവാങ്ങി

തെഹ്റാന്‍: അമ്പത് വര്‍ഷം കുളിക്കാതെ വാര്‍ത്തകളില്‍ ഇടം നേടിയ ഇറാനിലെ വയോധികന്‍ അമൗ ഹാജി അന്തരിച്ചു. 94 വയസ്സായിരുന്നു പ്രായം. ദെജ്ഗാഹിലെ ഗ്രാമത്തില്‍ വെച്ചായിരുന്നു മരണം. ശനിയാഴ്ചയാണ് അമൗ ഹാജി മരിച്ചതായി പ്രദേശിക മാധ്യമം സ്ഥിരീകരിച്ചത്. ദീര്‍ഘകാലം കുളിക്കാതെ ഇദ്ദേഹം പ്രശസ്തനായിരുന്നു. ഇദ്ദേഹത്തിന്‍റെ വിചിത്രമായ ശീലത്തെക്കുറിച്ച്‌ വിവരിക്കുന്ന ‘ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി’ എന്ന ഡോക്യുമെന്‍ററിയും പുറത്തിറങ്ങിയിട്ടുണ്ട്. രോഗങ്ങള്‍ തന്നെ പിടികൂടുമെന്ന് ഭയന്നാണ് അമൗ ഹാജി കുളിക്കാതിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായി ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നല്‍കി രോഗി മരിച്ച സംഭവം; ആശുപത്രി പൊളിച്ചുമാറ്റും

ലഖ്നോ: പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് ഡ്രിപ്പായി നല്‍കിയതിനെ തുടര്‍ന്ന് ഡെങ്കിപ്പനി ബാധിതന്‍ മരിച്ച സംഭവത്തില്‍ ആശുപത്രി ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കാന്‍ തീരുമാനം. ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്റര്‍ തകര്‍ക്കാനുള്ള നീക്കമാണ് ജില്ലാ ഭരണകൂടം ആരംഭിച്ചിരിക്കുന്നത്. കെട്ടിടം പൊളിച്ച്‌ മാറ്റുമെന്ന് ആശുപത്രിക്കയച്ച നോട്ടീസില്‍ അധികൃതര്‍ വ്യക്തമാക്കി. രോഗി മരിച്ച സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ആശുപത്രി സീല്‍ ചെയ്തിരുന്നു. അനുമതി ഇല്ലാതെയാണ് ആശുപത്രി നിര്‍മിച്ചതെന്നും വെള്ളിയാഴ്ചക്കകം ആശുപത്രി ഒഴിയണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഈ വര്‍ഷം ആദ്യമാണ് പൊളിച്ചുനീക്കാനുള്ള ഉത്തരവ് പാസാക്കിയത്. അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ക്ക് നേരത്തെ നോട്ടീസ് അയച്ചെങ്കിലും അതില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു. നോട്ടീസ് അധികൃതര്‍ ആശുപത്രിക്ക് പുറത്ത് പതിച്ചിട്ടുണ്ട്. രോഗിയുടെ മരണത്തിന്…

പ്രണയനൈരാശ്യം; കൈ ഞരമ്പ് മുറിച്ച്‌ പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കി പെണ്‍കുട്ടി

കൊച്ചി: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ജീവനൊടുക്കിയത്. കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടി മരിച്ചത്. കഴിഞ്ഞ ദിവസം യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ്. രാവിലെ അനൂജയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

എടപ്പാളിലെ സ്ഫോടനം: തീകൊടുത്തത് ബൈക്കിലെത്തിയവർ; സിസിടിവി ദൃശ്യം പുറത്ത്

മലപ്പുറം∙ എടപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. ബൈക്കിൽ എത്തിയ രണ്ടുപേർ പടക്കം പോലെയുള്ള വസ്തുവിന് തീ കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത് ഏഴരയോടെയാണ് എടപ്പാൾ ടൗണിൽ റൗണ്ട് എബൗട്ടിന് സമീപം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത് ശബ്ദവും പുകയും ഉയർന്നതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും പരിഭ്രാന്തരായി. ഉടൻ ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും എത്തി പരിശോധന നടത്തിശാസ്ത്രീയമായ തെളിവുകൾ കൂടി ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഫോടകവസ്തു വന്നു പതിച്ച ഭിത്തിയിൽ20 ചതുരശ്ര സെന്റീമീറ്റർ വിസ്തൃതിയിൽ പ്ലാസ്റ്റർ ഇളകിപ്പോയിട്ടുണ്ട്. പൊലീസ് എത്തി സാംപിളുകൾ ശേഖരിച്ചു ടൗണിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്  

ചാവേര്‍ സംശയം ബലപ്പെടുത്തി മ‍ുബിന്റെ സ്റ്റാറ്റസ്

ചെന്നൈ∙ കോയമ്പത്തൂരിൽ കാർ  സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉക്കടം സ്വദേശി  ജമേഷ മ‍ുബിൻ (29) ചാവേര്‍ ആക്രമണത്തിനു ലക്ഷ്യമിട്ടതിനു നിർണായക തെളിവ് ലഭിച്ചുവെന്നു അന്വേഷണ സംഘം. സ്‌ഫോടനത്തിനു തലേദിവസം ജമേഷ മ‍ുബിൻ പങ്കുവച്ച വാട്‌സാപ് സ്റ്റാറ്റസ് സംശയകരമാണെന്നും അന്വേഷണ സംഘം പറയുന്നു. മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണമെന്ന വാട്‌സാപ് സ്റ്റാറ്റസ്  ആണ് അന്വേഷണ സംഘം കണ്ടെടുത്തത്.  ഞായർ പുലർച്ചെ ടൗൺ ഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ ഉക്കടം എച്ച്എംപിആർ സ്ട്രീറ്റിലെ ജമേഷ മുബിൻ കൊല്ലപ്പെട്ടത്. പെട്രോൾ കാർ ആണ് സ്‌ഫോടനത്തിനു ഉപയോഗിച്ചത്. കാറിൽ പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും പാചക വാതകസിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും പാചക വാതക സിലിണ്ടറുകള്‍ തുറന്നുവിട്ടും കാറിൽ ആണികളും മാർബിൾ ചീളുകളും വിതറിയും സ്ഫോടനത്തിന്റെ ആഘാതം വർധിപ്പിക്കാൻ മുബിൻ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ജമേഷ മ‍ുബിന്റെ വാട്‌സാപ് സ്‌റ്റാറ്റസുമായി ബന്ധപ്പെട്ട…