മലപ്പുറം: ബസ് സ്റ്റാന്‍ഡിലിരുന്ന് പോലീസിനെ തെറിവിളിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര ബസ് സ്റ്റാന്‍ഡിലാണ് സംഭവം. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി മധുസൂദനന്‍ പിള്ളയാണ് പിടിയിലായത്. മദ്യലഹരിയില്‍ ബസ് സ്റ്റാന്‍ഡിലിരുന്ന് കേട്ടാലറയ്‌ക്കുന്ന തെറിയാണ് ഇയാള്‍ പോലീസിനെ വിളിച്ചത്. സംഭവമറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.ഒരാഴ്‌ച്ച മുന്‍പ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തുടര്‍ന്നായിരുന്നു ബസ് സ്റ്റാന്‍ഡിലെ പരാക്രമം. ബസ് സ്റ്റാന്‍ഡില്‍ കയ്യില്‍ മദ്യക്കുപ്പിയുമായി ഇയാള്‍ പോലീസിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. പിന്നാലെ വേങ്ങര പോലീസ് സ്വമേധയാ കേസെടുത്തു അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ അക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് പിടികൂടുകയായിരുന്നു. വേങ്ങര കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറവില്‍പ്പന നടത്തിയ സംഭവങ്ങളില്‍ ഇയാള്‍ മൂന്ന് തവണ അറസ്റ്റിലായിട്ടുണ്ടെന്ന് വേങ്ങര സി.ഐ വ്യക്തമാക്കി. ഇത് കൂടാതെ മൂന്ന് കളവ്…
Month: October 2022
ഒപ്പം നടക്കുമ്പോള്‍ രാഹുല്‍ കൈ പിടിച്ചതെന്തിന്; ബി.ജെ.പി നേതാവിന് ചുട്ട മറുപടിയുമായി നടി പൂനം കൗര്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ത്തു പിടിച്ചുള്ള ചിത്രം മോശം കമന്റോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ബി.ജെ.പി വനിതാ നേതാവിന് ചുട്ട മറുപടിയുമായി നടി പൂനം കൗര്‍. തെലങ്കാനയില്‍ ഭാരത് ജോഡോ യാത്രക്കിടയിലുള്ള ചിത്രമമാണ് രാഹുലിനെതിരെ ബി.ജെ.പി പ്രചരിപ്പിച്ചത്. ‘രാഹുല്‍ ഗാന്ധി തന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണ്’ എന്ന പരിഹാസത്തോടെയായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് നടി രംഗത്തെത്തിയത്. ബി.ജെ.പി നേതാവ് പ്രീതി ഗാന്ധിയായിരുന്നു പൂനം കൗറിന്റേയും രാഹുല്‍ ഗാന്ധിയുടേയും ചിത്രങ്ങള്‍ പങ്കുവെച്ചത്. ബി.ജെ.പി നേതാവിന്റെ ട്വീറ്റ് തീര്‍ത്തും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പൂനം കൗര്‍ പ്രതികരിച്ചു. താന്‍ നടക്കുന്നതിനിടയില്‍ വീഴാന്‍ പോയപ്പോഴാണ് രാഹുല്‍ ഗാന്ധി തന്റെ കൈപിടിച്ചതെന്നും നടി മറുപടി നല്‍കി. പ്രധാനമന്ത്രി നാരീശക്തിയെ കുറിച്ച് പറഞ്ഞത് ബി.ജെ.പി നേതാവ് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും പൂനം ട്വിറ്ററില്‍ല്‍ കുറിച്ചു. മുതിര്‍ന്ന നേതാവ് ജയറാം രമേശും പ്രീതി ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തി. പ്രീതിയുടേത് വികൃതമായ മനസാണെന്നായിരുന്നു…
തോന്നുന്നപോലെ കൊറോണ ലോക്ഡൗണ്‍; ഭ്രാന്ത് പിടിച്ച് ചൈനയിലെ പൗരന്മാര്‍; തൊഴിലിടങ്ങളില്‍ നിന്നും വേലിചാടി രക്ഷപെടുന്ന ദൃശ്യങ്ങള്‍ പുറത്ത്
ബീജിംഗ്: കൊറോണ ചൈനയില്‍ വ്യാപകമാണെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന വ്യവസായ ശാലകളില്‍ നിന്ന് വേലിചാടി തൊഴിലാളികള്‍ രക്ഷപെടുന്ന ദൃശ്യങ്ങളാണ് ഷീ ജിന്‍ പിംഗ് ഭരണകൂടത്തെ വെട്ടിലാക്കുന്നത്. ഐഫോണ്‍ നിര്‍മ്മിക്കുന്ന ഷെന്‍സൂ പ്രവിശ്യ യിലെ ഫോക്‌സ്‌കോണ്‍ വ്യവസായ മേഖലയില്‍ നിന്നാണ് തൊഴിലാളി കള്‍ രക്ഷപെടുന്നത്. കമ്പിവേലി ചാടിക്കടക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആപ്പിളിന്റെ ചൈനയിലെ ഏറ്റവും വലിയ വ്യവസായ ശാലയില്‍ നിന്നും ജീവനക്കാര്‍ കൊറോണ നിയന്ത്രണം മറികടന്ന് രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മൂന്ന് ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്ന വിശാലമായ വ്യവസായ മേഖലയാണിത്. അടിമപ്പണിയാണ് ജീവനക്കാരെകൊണ്ട് എടുപ്പിക്കുന്നതെന്ന വാദം ശരിവയ്‌ക്കുന്നതാണ് ദൃശ്യങ്ങളിലൂടെ പുറത്തു വരുന്നത്. പ്രചാരണം ശക്തമായതോടെ ഐഫോണ്‍ കമ്പനിയ്‌ക്കും ആഗോള തലത്തില്‍ നാണക്കേടായിരിക്കുകയാണ്. പിടിക്കപ്പെടാതിരിക്കാന്‍ രക്ഷപെട്ടവര്‍ വാഹനം ഉപയോഗിക്കാതെ ഗ്രാമങ്ങളിലൂടെ നടന്നാണ് രക്ഷപെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ആയിരത്തിലേറെപേര്‍ കമ്ബിവേലി ചാടിക്കടന്ന് രാത്രിയില്‍ രക്ഷപെട്ടതായാണ്…
ഇലന്തൂര്‍ നരബലി; പ്രതികളുമായി തെളിവെടുപ്പ് ഇന്ന്
ഇലന്തൂര്‍ നരബലി കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. റോസ്ലിന്‍ കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ മുഹമ്മദ് ഷാഫി ,വൈദ്യന്‍ ഭഗവല്‍ സിംഗ്, വൈദിന്റെ ഭാര്യ ലൈല എന്നിവരെ ഇരുന്തൂരില്‍ എത്തിച്ച തെളിവെടുപ്പ് നടത്തുന്നത്. ഇത് ആദ്യമായാണ് റോസ്ലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ വൈദ്യന്‍ ഭഗവല്‍ സിംഗിന്‍്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. അതേസമയം, നാല് തവണ ഇലത്തൂരില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പോളിറ്റ് ബ്യൂറോയില്‍
സിപി(ഐ)എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master) പോളിറ്റ് ബ്യൂറോയില്‍.പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോയില്‍ ഒഴിവ് വന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗമാണ് തീരുമാനമെടുത്തത്.സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കോടിയേരി ബാലകൃഷ്‌ണന് രോഗാവസ്ഥമൂലം കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28നാണ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ആയിരിക്കെയാണ് കേന്ദ്രകമ്മിറ്റിയംഗമായ എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. 1996ലും 2001ലും 2021ലും തളിപ്പറമ്പില്‍നിന്ന് നിയമസഭയിലെത്തി. അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റുമായിരുന്നു. സിപിഐ എം കാസര്‍കോട് ഏരിയ സെക്രട്ടറിയായും കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദേശാഭിമാനി, മാര്‍ക്‌സിസ്‌റ്റ് സംവാദം ചീഫ്…
മോര്‍ബി തൂക്കുപാലം അപകടം: മരണസംഖ്യ 141 ആയി ഉയര്‍ന്നു, മരണപ്പെട്ടവരില്‍ ബി.ജെ.പി എം.പിയുടെ കുടുംബത്തിലെ 12 പേര്‍
ന്യൂഡല്‍ഹി: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ഇതുവരെ 141 മരണപ്പെട്ടതായി റിപ്പോര്‍ട്ട്. മോര്‍ബിയില്‍ തകര്‍ന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പാലമാണ്. അഞ്ചു ദിവസം മുന്‍പ് പുനര്‍നിര്‍മ്മാണം നടത്തിയിരുന്നു. അപകടത്തിന് പിന്നാലെ 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നു. മരണപ്പെട്ടവരില്‍ രാജ്‌കോട്ടില്‍ നിന്നുള്ള ബി.ജെ.പി എം.പി മോഹന്‍ഭായ് കല്യാണ്ജി കുന്ദരിയയുടെ പന്ത്രണ്ടോളം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ‘അപകടത്തില്‍ എനിക്ക് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എന്റെ കുടുംബത്തിലെ 12 അംഗങ്ങളെ നഷ്ടപ്പെട്ടു. എനിക്ക് എന്റെ സഹോദരിയുടെ കുടുംബത്തില്‍ നിന്നുള്ള കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. NDRF, SDRF, പ്രാദേശിക ഭരണകൂടം എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. അപകടത്തില്‍ നിന്ന് കുറെ പേരെ രക്ഷപ്പെടുത്തി. മച്ചു നദിയിലുള്ളവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു, രക്ഷാപ്രവര്‍ത്തന ബോട്ടുകളും സ്ഥലത്തുണ്ട്’, ബി.ജെ.പി. എംപി പറഞ്ഞു. അപകടമുണ്ടാകുമ്ബോള്‍ അഞ്ഞൂറിലേറെ പേര്‍…
മ്യൂസിയം സംഭവം;പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി
തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തിന് സമീപം ഒരു വനിത ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി ക്രമസമാധാന വിഭാഗം എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൺട്രോൾമെൻറ് അസിസ്റ്റൻറ് കമ്മീഷണര്‍ ദിനരാജിന്റെ നേതൃത്വത്തില്‍ 13 പേര്‍ അടങ്ങുന്നതാണ് സംഘം. മ്യൂസിയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി എസ് ധര്‍മ്മ ജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ഡി ജിജു കുമാര്‍, ആര്‍ അജിത് കുമാര്‍, ഗ്രേഡ് എ എസ് ഐ സരോജം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ എസ് ചിത്ര, ബി വി ബിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ് ബിജു, കെ വി അജിത് കുമാര്‍, വിജിത്ത് എസ് വി നായര്‍, എം അരുണ്‍ ദേവ്, ജെ ബിനോയ്, എ എസ് അസീന എന്നിവരാണ് സംഘത്തില്‍ ഉണ്ടാവുക.
‘സ്വകാര്യചിത്രവും വിഡിയോയും ഷാരോണിന്റെ ഫോണിൽ; പ്രതിശ്രുത വരന് നൽകുമെന്ന് ഭയം’
തിരുവനന്തപുരം ∙ കാമുകി ഗ്രീഷ്മ (22) നൽകിയ കഷായവും ജൂസും കുടിച്ച് അവശനായ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് (23) മരിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചന നൽകി പൊലീസ്. ഗ്രീഷ്‌മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ഗ്രീഷ്മയുടെ കുടുംബത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ഷാരോണിന്റെ വീട്ടുകാരുടെ ആരോപണം. ഷാരോണിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. കോളജ് യാത്രയ്ക്കിടെയിലാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു ചെറുപ്പക്കാരന്റെ വിവാഹ ആലോചന വന്നതോടെ ഗ്രീഷ്മ ഷാരോണിൽനിന്ന് അകലാൻ ശ്രമിച്ചു. വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ വീട്ടുകാർ സമ്മതിക്കില്ലെന്നും പിരിയാമെന്നും ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോൺ തയാറായില്ല. പ്രണയത്തിലായിരുന്നപ്പോൾ കൈമാറിയ ഫോട്ടോകളും വിഡിയോകളും ഷാരോണിന്റെ ഫോണിലുണ്ടായിരുന്നതായി ഗ്രീഷ്മ പറയുന്നു. ഇത് പ്രതിശ്രുത വരനു കൈമാറുമോയെന്ന് ഗ്രീഷ്മ ഭയന്നു.വിഡിയോകളും…
കേബിള്‍ പാലം അപകടം: 60ലധികം പേര്‍ മരിച്ചു; പാലത്തില്‍ പരിധിക്കപ്പുറം ജനങ്ങള്‍ നിന്നത് അപകടത്തിന് കാരണമായെന്ന് സൂചന; രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും നാവികസേനയും എന്‍ഡിആര്‍എഫും സ്ഥലത്ത്
ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബിയിലുണ്ടായ കേബിള്‍ പാലം അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. അറുപതിലധികം പേര്‍ മരിച്ചതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെര്‍ജ വ്യക്തമാക്കി. അപകടം സംഭവിച്ച മച്ചു നദിക്കരയില്‍ എത്തിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 60ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 6.40ഓടെയായിരുന്നു അപകടം നടന്നതെന്നും മന്ത്രി ബ്രിജേഷ് മെര്‍ജ പ്രതികരിച്ചു. മോര്‍ബി ജില്ലയിലെ മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിള്‍ പാലമായിരുന്നു തകര്‍ന്ന് വീണത്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം വ്യോമസേന വിമാനത്തില്‍ എത്തി. വഡോദര എയര്‍പോര്‍ട്ടില്‍ നിന്ന് രാജ്‌കോട്ട് എയര്‍പോര്‍ട്ടിലേക്ക് രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കൂടി യാത്ര തിരിച്ചതായി എന്‍ഡിആര്‍എഫ് ഡിഐജി മൊഹ്‌സെന്‍ ഷാഹിദി അറിയിച്ചു. നേവിയിലെ 50 പേരും വ്യോമസേനയില്‍ നിന്ന് 30…
ഗ്രീഷ്മയെ കൊണ്ടുപോയത് പ്രത്യേകമൊരുക്കിയ ശുചിമുറിയിലല്ല: പൊലീസുകാർക്കെതിരെ നടപടി
തിരുവനന്തപുരം ∙ കാമുകൻ ഷാരോണിനെ വിഷം കൊടുത്തു കൊന്ന കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതിൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. അന്വേഷണ റിപ്പോർട്ട് കിട്ടിയെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും റൂറൽ എസ്പി ഡി.ശിൽപ പറഞ്ഞു ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ്ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്. ഗ്രീഷ്മയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ, അമ്മയുടെ സ ഹോദരന്റെ മകൾ എന്നിവരെ വെഞ്ഞാറമൂട്, അരുവിക്കര, വട്ടപ്പാറ, റൂറൽ എസ്പി ഓഫിസ് എന്നിവിടങ്ങളിലാണ് ചോദ്യം ചെയ്തത്. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിൽവച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറൽ എസ്പി പറഞ്ഞു. ഗ്രീഷ്മയുടെ ശാരീരിക സ്ഥിതി കുഴപ്പമില്ലെന്നാണു നിഗമനം. ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാൽ…