കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിക്ക് മറുപടിയുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു രംഗത്തെത്തി. എഫ്ബി ലൈവിലൂടെയാണ് വിജയ് ബാബു പരാതിക്കാരിക്കെതിരെ തുറന്നടിച്ചത്. ലൈവില്‍ പരാതിക്കാരിയുടെ പേര് ഉള്‍പ്പടെ വെളിപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ ഇര താന്‍ ആണെന്നും ഭാര്യയും മകളും അമ്മയും തന്നെ സ്‌നേഹിക്കുന്നവരുമാണ് തനിക്ക് വലുതെന്നും വിജയ് ബാബു പറഞ്ഞു. ‘2018 മുതല്‍ പെണ്‍കുട്ടിയെ എനിക്ക് അറിയാം. അഞ്ച് വര്‍ഷത്തോളം ഞാന്‍ അവര്‍ക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ല. എന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീന്‍ ഷോട്ടുകളും എന്റെ കൈവശമുണ്ട്. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. എന്നെ കാണാന്‍ വേണ്ടി ഇവര്‍ എത്രയോ വട്ടം എനിക്ക് മെസേജുകള്‍ അയച്ചിരിക്കുന്നു. ഇവിടെ ഇര ഞാന്‍ ആണ്. ഞാന്‍ ഇതിനെതിരേ കൗണ്ടര്‍ കേസ്…
Month: April 2022
യുവതിയുടെ ജീവന്‍ കവര്‍ന്നത് ഓണ്‍ലൈന്‍ ചൂതാട്ടം; ബിജിഷ നടത്തിയത് ഒന്നേമുക്കാല്‍ കോടിയുടെ ഇടപാടുകള്‍
കൊയിലാണ്ടി: യുവതി ജീവനൊടുക്കിയതിന് പിന്നില്‍ ഓണ്‍ലൈന്‍ ചൂതുകളിയെന്നു കണ്ടെത്തല്‍. ചേലിയ മലയില്‍ ബിജിഷ (31) ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചൂതുകളിയിലൂടെ ലക്ഷങ്ങള്‍ നഷ്ടമായ കാര്യം വ്യക്തമായത്. കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ബിജിഷ 2021 ഡിസംബര്‍ 11നാണ് ആത്മഹത്യ ചെയ്തത്. ഒന്നേമുക്കാല്‍ കോടിയുടെ കൊടുക്കല്‍ വാങ്ങലുകള്‍ ബാങ്കുകളിലൂടെ ബിജിഷ നടത്തിയിട്ടുണ്ട്. സ്ഥാപനത്തിലേക്ക് പുറപ്പെട്ട ഇവര്‍ പെട്ടെന്നു തിരിച്ചുവന്ന് കുളിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണ കാരണമെന്താണെന്ന് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. പരാതിയെ തുടര്‍ന്ന് ലോക്കല്‍ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. അധ്യാപക ബിരുദധാരിയാണ് ബിജിഷ. വീട്ടുകാര്‍ വിവാഹ ആവശ്യത്തിനു കരുതിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പണയം വെച്ചിരുന്നു. പിന്നീട് ഇവ വിറ്റതായി കരുതുന്നു. പലരില്‍ നിന്നും പണം…
30 ജിബി 69 രൂപയ്ക്ക്, പണം നല്‍കി വെെഫെെ വാങ്ങാം; സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇനി ജനങ്ങള്‍ക്ക് നിശ്ചിത നിരക്കില്‍ വെെഫെെ ഡേറ്റാ വാങ്ങാം. സൗജന്യ വെെഫെെ ലഭ്യമാക്കാനുളള കെ ഫെെ പദ്ധതിയുടെ 2,023 വെെഫെെ ഹോട്ട്സ്പോട്ടുകള്‍ വഴിയാണ് സൗകര്യം ഒരുക്കുന്നത്. തിങ്കളാഴ്ച മുതല്‍ പദ്ധതിക്ക് തുടക്കമിട്ടു. നിലവില്‍ പൊതു ഇടങ്ങളിലെ വെെഫെെ ഹോട്ട്സ്പോട്ടുകള്‍ വഴി ഒരു ജിബി ഡേറ്റയാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം പരിധി കഴിഞ്ഞാലും പണം നല്‍കി അധിക ഡേറ്റാ ഉപയോഗിക്കാന്‍ കഴിയും. പതിവുപോലെ ഒടിപി നല്‍കി വെെഫെെ കണക്‌ട് ചെയ്യാം. എന്നാല്‍ ഒരു ജിബി ഡേറ്റാ പൂര്‍ണ്ണമായി ഉപയോഗിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നുളള ഉപയോഗത്തിന് പണമടയ്ക്കാന്‍ ഫോണിലേക്ക് സന്ദേശമെത്തും. യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റ് തുടങ്ങിയ ഓണ്‍ലെെന്‍ പേയ്മെന്റ് സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാം. സംസ്ഥാനത്തെ ബസ് സ്റ്റേഷനുകള്‍,തദ്ദേശ സ്ഥാപനങ്ങള്‍,മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതു…
അടിച്ച് തറയിലിട്ടു, വലിച്ചിഴച്ച് ചവിട്ടി, മകന്റെ ക്രൂരത സഹിക്കാതെ അമ്മ പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തി,
കൊല്ലം: ചാത്തന്നൂരില്‍ അമ്മയെ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ആറു വയസുള്ള തന്റെ മകനും സ്വന്തം അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞ ഒരു വര്‍ഷമായി സിജുവിന്റെ താമസം. മേസ്തിരിപ്പണിക്കാരനായ സിജു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നു. ജോലിയില്ലാത്ത ദിവസങ്ങളില്‍ അമ്മയോട് പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ അവിടെ നിന്നും തിരിച്ചെത്തിയ സിജു വീണ്ടും മദ്യപാനം തുടങ്ങുകയും അമ്മയെ വീണ്ടും ആക്രമിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം അമ്മയെ അടിച്ച് താഴെയിടുകയും തറയിലിട്ട് വലിച്ചിഴക്കുകയും ചവിട്ടുകയും മാരകമായിചവിട്ടുകയും ചെയ്തു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ അമ്മ ഓടി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു.…
സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധം
തിരുവനന്തപുരം സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഡല്‍ഹിയിലടക്കം കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്. തിങ്കളാഴ്ച ചേര്‍ന്ന കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചത്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഒരിടത്തും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ലെന്നും യോഗം വിലയിരുത്തി. ജില്ലകളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോവിഡ് കേസ് ഉയന്നാലോ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാലോ സംസ്ഥാനതലത്തില്‍ അറിയിക്കണം. തുടര്‍ച്ചയായി അവലോകന യോഗം ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും വാക്സിന്‍ വിതരണം ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു. കരുതല്‍ ഡോസ് എടുക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികള്‍ക്കുള്ള വാക്സിനേഷനും ശക്തിപ്പെടുത്തും. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ കോവിഡ് പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് തിങ്കളാഴ്ച 255 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 325 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ നിലവിലെ…
112 ദിവസത്തെ തടവിന് ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്ക്:
സന: യെമനില്‍ ഹൂതി വിമതര്‍ 112 ദിവസം ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത് സജീവന്‍ (28), ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദീപാഷ് (37) എന്നിവരെയാണ് മോചിപ്പിച്ചത്. നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവര്‍ സംസാരിച്ചിരുന്നു. ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് വിവരം. ദിപാഷ് രണ്ട് ദിവസത്തിന് ശേഷം നാട്ടിലെത്തുമെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം. സഊദി-ഹൂതി തര്‍ക്കത്തിനിടയിലാണ് ജനുവരി രണ്ടിന് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാരെ ബന്ദികളാക്കിയത്. ഇവര്‍ സഞ്ചരിച്ച യുഎഇ ചരക്ക് കപ്പല്‍ അല്‍ഹുദയില്‍ നിന്ന് ഭീകരര്‍ പിടിച്ചെടുക്കുകയായിരുന്നു. 11 ജീവനക്കാരെയാണ് തടവിലാക്കിയത്. കപ്പല്‍ ജീവനക്കാരില്‍ മൂന്ന് മലയാളികളുള്‍പെടെ ഏഴ് ഇന്‍ഡ്യക്കാരുണ്ട്. കപ്പലുണ്ടായിരുന്ന മുഴുവന്‍ പേരെയും മോചിപ്പിച്ചു എന്നാണ് ദീപാഷിന്റെ അച്ഛന് ഇപ്പോള്‍ ലഭിച്ച സന്ദേശം. റംസാന്‍ മാസം തീരുന്നമുറയ്ക്ക് യുദ്ധം…
ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നല്‍കി കേരള സര്‍വകലാശാല
തിരുവനന്തപുരം ∙ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക തന്നെ നല്‍കി കേരള സര്‍വകലാശാല ചരിത്രം സൃഷ്ടിച്ചതായി പരാതി. ഉത്തരസൂചിക കിട്ടിയതോടെ എല്ലാ ഉത്തരവും ശരിയായി പകര്‍ത്തി എഴുതി വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസ് ഇന്‍വിജിലേറ്റര്‍ക്ക് കൈമാറി സ്ഥലംവിട്ടു. പിന്നീട് മൂല്യനിര്‍ണയ സമയത്താണ് അബദ്ധം മനസ്സിലായത്. കേരള സര്‍വകലാശാല കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്‌ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നല്‍കിയത്. കോവിഡ് കാലത്തോടനുബന്ധിച്ചു നടത്തിയ സ്പെഷല്‍ പരീക്ഷ ആയതിനാല്‍ കുറച്ചു പേര്‍ മാത്രമേ എഴുതിയുള്ളു. സിഗ്നല്‍സ് ആന്‍ഡ് സിസ്റ്റംസ് എന്ന പേപ്പര്‍ എഴുതിയവര്‍ക്കാണ് ഈ ‘ഭാഗ്യം’ ലഭിച്ചത്. പരീക്ഷ കണ്‍ട്രോളറുടെ ഓഫിസില്‍ സംഭവിച്ച ഗുരുതരവീഴ്ചയാണ് കാരണമെന്ന് അറിയുന്നു. ഓഫിസില്‍ നിന്നു ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക അച്ചടിച്ചു നല്‍കുകയായിരുന്നു. ഇതുവരെ സര്‍വകലാശാല ഈ പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുകയോ…
ഇടുക്കിയില്‍ വീടിന് തീ പിടിച്ച് രണ്ടു പേര്‍ മരിച്ചു
ഇടുക്കി | ജില്ലയിലെ പുറ്റടിയില്‍ വീടിന് തീപ്പിടിച്ച് ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റ് മരിച്ചു. പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ (50), ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന വിഭാഗമെത്തി തീയണച്ചെങ്കിലും വീട് കത്തിയമര്‍ന്നിരുന്നു.
പ്രേം നസീറിന്റെ വീടും പറമ്ബും വെറുതെ തന്നാല്‍ സംരക്ഷിക്കാമെന്ന് മന്ത്രി സജി ചെറിയാന്‍: ആറ് കോടി നല്‍കിയാല്‍ വില്‍ക്കാമെന്ന് സഹോദരി
തിരുവനന്തപുരം: പ്രേം നസീറിന്റെ ചിറയിന്‍കീഴിലെ വീടും സ്ഥലവും സൗജന്യമായി നല്‍കിയാല്‍ സര്‍ക്കാര്‍ സംരക്ഷിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിലയ്‌ക്കെടുക്കേണ്ടത് സര്‍ക്കാര്‍ കൂട്ടമായി തീരുമാനിക്കേണ്ട കാര്യമാണ്. സൗജന്യമായി നല്‍കിയാല്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ദേശീയപാതയില്‍ കോരാണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുള്ള വഴിയിലാണ് വീടുള്ളത്. അതിനിടെ വീട് വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഇളയ സഹോദരി അനീസ ബീവി പ്രതികരിച്ചു. വീട് വില്‍ക്കുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നാണ് അനീസ പ്രതികരിച്ചത്. മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത നല്‍കിയത് ആരാണെന്ന് തനിക്കോ കുടുംബത്തിലുള്ളവര്‍ക്കോ അറിയില്ല. വീട് കാട് കയറിയ നിലയിലാണെന്ന് പറയുന്നതും തെറ്റാണെന്ന് അനീസ പ്രതികരിച്ചിട്ടുണ്ട്. വീട് വില്‍ക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്ബ് റീത്തയുടെ മകള്‍ക്ക് വിദേശത്ത് വീട് വയ്‌ക്കുന്ന സമയത്ത് ചിറയിന്‍കീഴിലെ വീടുവില്‍ക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ 50 സെന്റ് വീടിന് 6 കോടി രൂപയാണ്…
പുന്നോല്‍ ഹരിദാസന് വധം: പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടു നല്‍കിയ അധ്യാപിക അറസ്റ്റില്‍
തലശേരി: പുന്നോല്‍ ഹരിദാസന് വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടു നല്‍കിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതിക്കു ഒളിവില്‍ കഴിയാന്‍ വീടു വിട്ടു നല്‍കിയ വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇവരുടെ വീടിനു നേരെ ബോംബേറ് ഉണ്ടായിരുന്നു. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പ്രതിക്കു വീട് വിട്ടു നല്കിയതു പോലീസിനു ലഭിച്ച വിവരം.ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്നു വിഷുവിനു ശേഷമാണു നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്ബ് നിര്‍മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നാണ് നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. സിപിഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും…