കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ ഭാഗ്യലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. ഡി.വൈ.എസ്.പി ബൈജു പൗലോസും എസ്.പി മോഹനചന്ദ്രനും സംഘത്തിലുണ്ടായിരുന്നു. ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും വിവാഹമോചനത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചുവെന്നായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കുമെന്ന് മഞ്ജു തീരുമാനിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടായ അന്ന് രാത്രിയാണ് ദിലീപ് തന്നെ വിളിച്ചതെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി, മഞ്ജുവിനെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തുപറഞ്ഞപ്പോഴാണ് തന്നോട് ആക്രോശിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു. അതേസമയം ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ദിലീപിന്‍റെ സഹോദരന്‍…
Month: April 2022
നടി മൈഥിലി വിവാഹിതയായി.ആർക്കിടെക്റ്റായ സമ്പത്താണ് വരൻ.
നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.
ബലാല്‍സംഗ കേസ്:വിജയ് ബാബുവിനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു
കൊച്ചി: ബലാല്‍സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനായി ലുക്കൗട്ട് നോട്ടിസും ലുക്കൗട്ട് സര്‍ക്കുലറും ഇറക്കി.മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഇരിക്കെയാണ് എറണാകുളം സൗത്ത് പോലിസ് വിജയ് ബാബുവിനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചത്.ഇയാളുടെ ഫ്‌ലാറ്റില്‍ പരിശോധന നടക്കുകയാണ്. വിജയ് ബാബു വിദേശത്താണെന്ന് പോലിസ് സ്ഥിരീകരിച്ചു.ഉടന്‍ തന്നെ വിജയ് ബാബുവിന്റെ ഓഫിസിലും പരിശോധന നടത്തുമെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി പീഡന പരാതി നല്‍കിയത്.സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബാലാല്‍സംഗ ചെയ്‌തെന്നാണ് പരാതി. പരാതിക്ക് പിന്നാലെ പരാതിക്കാരിയല്ല താനാണ് യഥാര്‍ഥ ഇരയെന്ന് പറഞ്ഞ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്.പീഡന കുറ്റത്തിന് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ തേവര പോലിസ്…
പാലക്കാട് ജില്ലയിലെ ആദ്യ സി എന്‍ ജി ബസ്സ് സര്‍വ്വീസ് നിര്‍ത്തി
കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതല്‍ സര്‍വ്വീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സി എന്‍ ജി ബസ്സാണ് മോട്ടോര്‍ വാഹന വകുപ്പിന്‍്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവച്ചത്. ബുധനാഴ്ച രണ്ട് ട്രിപ്പ് കഴിഞ്ഞതിന് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചതിന് ശേഷമേ സര്‍വ്വീസ് നടത്തവു എന്ന നിര്‍ദ്ദേശം നല്കി. ഇതിനെ തുടര്‍ന്ന് ബസ്സുടമ തോമസ് മാത്യു താല്കാലികമായി ബസ്സ് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു. വടക്കഞ്ചേരിയിലെ കാടന്‍കാവില്‍ ഗ്രൂപ്പാ ണ് കണ്ടക്ടറല്ലാതെ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയത്. ബസ്സിനുള്ളില്‍ സ്ഥാപിച്ച പെട്ടിക്കകത്ത് യാത്രക്കാര്‍ സ്വമേധയാ പണം നിക്ഷേപിക്കുന്ന സംവിധാനമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. വടക്കഞ്ചേരിയില്‍ നിന്നും നെല്ലിയാമ്ബാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തുരി ലേക്കായിരുന്നു ബസ്സ് സര്‍വ്വീസ് നടത്തിയിരുന്നത്.സര്‍വീസ് നടത്തിയ രണ്ട് ദിവസവും നല്ല കലക്ഷന്‍ ലഭിച്ചിരുന്നതായി ബസ്സുടമ പറഞ്ഞു. കണ്ടക്ടറും, ക്ലീനറുമില്ലാതെ ഗ്യാസ് ഇന്ധനമായി ഉപയോഗിച്ച്…
സ്വര്‍ണക്കടത്ത്; സിനിമാ നിര്‍മാതാവും നഗരസഭാ വൈസ് ചെയര്‍മാന്റെ മകനും പിടിയില്‍
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ സിനിമാ നിര്‍മാതാവും നഗരസഭാ വൈസ് ചെയര്‍മാന്റെ മകനും അറസ്റ്റില്‍. തൃക്കാക്കര സ്വദേശിയായ സിനിമ നിര്‍മാതാവ് ടി.എ. സിറാജുദീന്‍, തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാന് ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിന് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച ഇറച്ചിവെട്ട് യന്ത്രം എത്തിയത് തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസിസിന്റെ പേരിലായിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീന്. ഇയാളുടെ ഡ്രൈവറും നേരത്തെ പിടിയിലായിരുന്നു. ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ നിന്ന് ഷാബിനെ കസ്റ്റംസ് പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ പോകാന്‍ ശ്രമിക്കവേ യാത്രക്കാരെ പിന്തുടര്ന്നാണ് രണ്ടേകാല്‍ കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. കാറിന്റെ ഡ്രൈവര്‍ നകുലിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. യ വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ്…
ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം:ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍. മലബാര്‍ എക്‌സ്പ്രസിന്റെ ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല. കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നത് യാത്രക്കാര്‍ കണ്ടത്. ഉടന്‍ റെയില്‍വേ പോലിസിനെ വിവിരമറിയിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ട്രെയിന്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ടി വന്നു.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നും മറ്റ് ദുരൂഹതകള്‍ ഇല്ലെന്നുമാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
‘മഞ്ജു വാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെന്റിലാണ് താമസിച്ചിരുന്നത്, മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജു
കൊച്ചി: നടി മഞ്ജു വാര്യര്‍, മാനേജര്‍മാരായ ബിനീഷ് ചന്ദ്രന്‍, ബിനു നായര്‍ എന്നിവരുടെ തടങ്കലിലാണെന്നും മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്നും വെളിപ്പെടുത്തലുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും, ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയുമാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് സനല്‍ കുമാര്‍ ശശിധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘കയറ്റം’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ഹിമാലയത്തില്‍ ടെന്റുകളിലാണ് ഉണ്ടായിരുന്നതെന്നും മഞ്ജുവാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെന്റിലാണ് താമസിച്ചിരുന്നതെന്നും സനല്‍ കുമാര്‍ പറയുന്നു. മാനേജര്‍മാരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവാര്യര്‍ എന്ന വലിയ കലാകാരി എന്ന തോന്നലുണ്ടായതോടെ, തനിക്ക് അവരോടുണ്ടായിരുന്ന എല്ലാ ആദരങ്ങളും പോയിയെന്നും സനല്‍ കുമാര്‍ വ്യക്തമാക്കുന്നു. സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും എഴുതുന്ന പോസ്റ്റാണിത്. ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണം എന്ന്…
കോഴിക്കോട് പൊലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വഴിയരികെ
കോഴിക്കോട്: പൊലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ചെറുവണ്ണൂര്‍ ബിസി റോഡില്‍ നാറാണത്ത് വീട്ടില്‍ ജിഷ്ണു(28)വാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ജിഷ്ണുവിനെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി ഒമ്ബതരയോടെ വീടിനു സമീപം വഴിയരികില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന ജിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
രഥം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് 11 പേര്‍ മരിച്ചു
ചെന്നൈ: തമിഴ്നാടിനെ നടുക്കി ഉത്സവത്തിനിടെ വന്‍ ദുരന്തം. തഞ്ചാവൂരിനു സമീപമാണ് വൈദ്യുതാഘാതമേറ്റു വന്‍ ദുരന്തമുണ്ടായത്. രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയതിനെത്തുടര്‍ന്നു വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ ക്ഷേത്ര രഥ ഘോഷയാത്രയ്ക്കിടെ ഹൈ ടെന്‍ഷന്‍ ട്രാന്‍സ്മിഷന്‍ ലൈനില്‍ രഥത്തിന്‍റെ മുകള്‍ഭാഗം തട്ടുകയായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ബുധനാഴ്ച പുലര്‍ച്ചെ തഞ്ചാവൂരിനടുത്തുള്ള കാളിമേട്ടില്‍ അപ്പാര്‍ ക്ഷേത്ര രഥഘോഷയാത്ര നടക്കുന്നതിനിടെയാണ് സംഭവം. രഥം തിരിക്കുന്നതിനിടെയാണ് അപകടം. രഥം ലൈനില്‍ മുട്ടിയപ്പോള്‍ പിന്നിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിനു ചില തടസങ്ങള്‍ നേരിട്ടെന്നു പോലീസും ദൃക്സാക്ഷികളും പറഞ്ഞു. വൈദ്യുതാഘാതത്തില്‍ രഥത്തില്‍ നിന്നിരുന്നവര്‍ തെറിച്ചുവീണു. 10 പേര്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഒരു പതിമൂന്നുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ മരിച്ചവര്‍ മോഹന്‍ (22), പ്രതാപ് (36), രാഘവന്‍ (24), അന്‍പഴകന്‍. (60), നാഗരാജ്…
പതിനൊന്നുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ സ്പ്രിങ് വിജയകരമായി നീക്കം ചെയ്തു; നേട്ടം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍
കണ്ണൂര്‍ | പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിത സ്പ്രിങ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഏറെ സങ്കീര്‍ണമായ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളലിലാണ് നേട്ടം സ്വന്തമാക്കിയത്. കാസര്‍ഗോഡ് കുമ്ബള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തില്‍ വലത്തേ അറയില്‍ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ് നിക്കം ചെയ്തത്. അബദ്ധത്തില്‍ കുട്ടി വിഴുങ്ങിയതാണിത്. സ്പ്രിങ്മൂന്ന് കഷ്ണങ്ങളായി മാറിയതിനാല്‍ ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമായിരുന്നു. രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും ശ്വാസതടസ്സവും കാരണമാണ് കുട്ടിയുമായി മാതാപിതാക്കള്‍ ചികിത്സ തേടിയത്. കുമ്ബള സഹകരണ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. അവിടെ നിന്നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. ഗവ.മെഡിക്കല്‍ കോളേജിലെ ശ്വാസകോശ വിഭാഗത്തില്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ കുട്ടിയുടെ വലത്തേ ശ്വാസകോശത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. എന്തെങ്കിലും വിഴുങ്ങിരുന്നോ എന്ന് അന്വേഷിച്ചെങ്കിലും അങ്ങനെയൊന്ന് കുട്ടിയുടേയോ രക്ഷിതാക്കളുടേയോ ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല.…