നടി മൈഥിലി വിവാഹിതയായി.ആർക്കിടെക്റ്റായ സമ്പത്താണ് വരൻ.

നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

ബലാല്‍സംഗ കേസ്:വിജയ് ബാബുവിനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കൊച്ചി: ബലാല്‍സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനായി ലുക്കൗട്ട് നോട്ടിസും ലുക്കൗട്ട് സര്‍ക്കുലറും ഇറക്കി.മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഇരിക്കെയാണ് എറണാകുളം സൗത്ത് പോലിസ് വിജയ് ബാബുവിനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചത്.ഇയാളുടെ ഫ്‌ലാറ്റില്‍ പരിശോധന നടക്കുകയാണ്.   വിജയ് ബാബു വിദേശത്താണെന്ന് പോലിസ് സ്ഥിരീകരിച്ചു.ഉടന്‍ തന്നെ വിജയ് ബാബുവിന്റെ ഓഫിസിലും പരിശോധന നടത്തുമെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി പീഡന പരാതി നല്‍കിയത്.സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച്‌ എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച്‌ നിരവധി തവണ ബാലാല്‍സംഗ ചെയ്‌തെന്നാണ് പരാതി. പരാതിക്ക് പിന്നാലെ പരാതിക്കാരിയല്ല താനാണ് യഥാര്‍ഥ ഇരയെന്ന് പറഞ്ഞ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്.പീഡന കുറ്റത്തിന് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ തേവര പോലിസ്…

പാലക്കാട് ജില്ലയിലെ ആദ്യ സി എന്‍ ജി ബസ്സ് സര്‍വ്വീസ് നിര്‍ത്തി

കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതല്‍ സര്‍വ്വീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സി എന്‍ ജി ബസ്സാണ് മോട്ടോര്‍ വാഹന വകുപ്പിന്‍്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവച്ചത്. ബുധനാഴ്ച രണ്ട് ട്രിപ്പ് കഴിഞ്ഞതിന് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സര്‍വ്വീസ്‌ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചതിന് ശേഷമേ സര്‍വ്വീസ് നടത്തവു എന്ന നിര്‍ദ്ദേശം നല്കി. ഇതിനെ തുടര്‍ന്ന് ബസ്സുടമ തോമസ് മാത്യു താല്കാലികമായി ബസ്സ് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു. വടക്കഞ്ചേരിയിലെ കാടന്‍കാവില്‍ ഗ്രൂപ്പാ ണ് കണ്ടക്ടറല്ലാതെ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയത്. ബസ്സിനുള്ളില്‍ സ്ഥാപിച്ച പെട്ടിക്കകത്ത് യാത്രക്കാര്‍ സ്വമേധയാ പണം നിക്ഷേപിക്കുന്ന സംവിധാനമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. വടക്കഞ്ചേരിയില്‍ നിന്നും നെല്ലിയാമ്ബാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തുരി ലേക്കായിരുന്നു ബസ്സ് സര്‍വ്വീസ് നടത്തിയിരുന്നത്.സര്‍വീസ് നടത്തിയ രണ്ട് ദിവസവും നല്ല കലക്ഷന്‍ ലഭിച്ചിരുന്നതായി ബസ്സുടമ പറഞ്ഞു. കണ്ടക്ടറും, ക്ലീനറുമില്ലാതെ ഗ്യാസ് ഇന്ധനമായി ഉപയോഗിച്ച്‌…

സ്വ​ര്‍​ണ​ക്ക​ട​ത്ത്; സി​നി​മാ നി​ര്‍​മാ​താ​വും ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍റെ മ​ക​നും പി​ടി​യി​ല്‍

കൊ​ച്ചി: ഇ​റ​ച്ചി​വെ​ട്ട് യ​ന്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച്‌ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ സി​നി​മാ നി​ര്‍​മാ​താ​വും ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍റെ മ​ക​നും അ​റ​സ്റ്റി​ല്‍. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യാ​യ സി​നി​മ നി​ര്‍​മാ​താ​വ് ടി.​എ. സി​റാ​ജു​ദീ​ന്‍, തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ മ​ക​ന്‍ ഷാ​ബി​ന്‍ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ്ണം ഒ​ളി​പ്പി​ച്ച ഇ​റ​ച്ചി​വെ​ട്ട് യ​ന്ത്രം എ​ത്തി​യ​ത് തൃ​ക്കാ​ക്ക​ര തു​രു​ത്തേ​ല്‍ എ​ന്‍റ​ര്‍​പ്രൈ​സി​സി​ന്‍റെ പേ​രി​ലാ​യി​രു​ന്നു. ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് സി​റാ​ജു​ദ്ദീ​ന്‍. ഇ​യാ​ളു​ടെ ഡ്രൈ​വ​റും നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്ന് ഷാ​ബി​നെ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​യാ​ള്‍ കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി കാ​റി​ല്‍ പോ​കാ​ന്‍ ശ്ര​മി​ക്ക​വേ യാ​ത്ര​ക്കാ​രെ പി​ന്തു​ട​ര്‍​ന്നാ​ണ് ര​ണ്ടേ​കാ​ല്‍ കി​ലോ സ്വ​ര്‍​ണ്ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ ന​കു​ലി​നെ അ​ന്ന് ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. യ ​വാ​ങ്ക്, ചാ​ര്‍​മി​നാ​ര്‍ സി​നി​മ​ക​ളു​ടെ നി​ര്‍​മാ​താ​വാ​ണ്…

ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം:ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍. മലബാര്‍ എക്‌സ്പ്രസിന്റെ ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല. കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നത് യാത്രക്കാര്‍ കണ്ടത്. ഉടന്‍ റെയില്‍വേ പോലിസിനെ വിവിരമറിയിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ട്രെയിന്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ടി വന്നു.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നും മറ്റ് ദുരൂഹതകള്‍ ഇല്ലെന്നുമാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

‘മഞ്ജു വാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെന്റിലാണ് താമസിച്ചിരുന്നത്, മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജു

കൊച്ചി: നടി മഞ്ജു വാര്യര്‍, മാനേജര്‍മാരായ ബിനീഷ് ചന്ദ്രന്‍, ബിനു നായര്‍ എന്നിവരുടെ തടങ്കലിലാണെന്നും മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്നും വെളിപ്പെടുത്തലുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും, ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയുമാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് സനല്‍ കുമാര്‍ ശശിധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘കയറ്റം’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ഹിമാലയത്തില്‍ ടെന്റുകളിലാണ് ഉണ്ടായിരുന്നതെന്നും മഞ്ജുവാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെന്റിലാണ് താമസിച്ചിരുന്നതെന്നും സനല്‍ കുമാര്‍ പറയുന്നു. മാനേജര്‍മാരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവാര്യര്‍ എന്ന വലിയ കലാകാരി എന്ന തോന്നലുണ്ടായതോടെ, തനിക്ക് അവരോടുണ്ടായിരുന്ന എല്ലാ ആദരങ്ങളും പോയിയെന്നും സനല്‍ കുമാര്‍ വ്യക്തമാക്കുന്നു. സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും എഴുതുന്ന പോസ്റ്റാണിത്. ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണം എന്ന്…