തലശേരി: പുന്നോല്‍ ഹരിദാസന് വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടു നല്കിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതിക്കു ഒളിവില്‍ കഴിയാന്‍ വീടു വിട്ടു നല്കിയ വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇവരുടെ വീടിനു നേരെ ബോംബേറ് ഉണ്ടായിരുന്നു. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പ്രതിക്കു വീട് വിട്ടു നല്കിയതു പോലീസിനു ലഭിച്ച വിവരം.ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്നു വിഷുവിനു ശേഷമാണു നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്ബ് നിര്‍മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നാണ് നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. സിപിഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും…
Day: April 23, 2022
സമുദ്രത്തില്‍ കരുത്ത് പകരാന്‍ ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിന് പുതിയൊരു കപ്പല്‍ കൂടി; ‘ഊര്‍ജ പ്രവാഹ’ കൊച്ചിയിലെത്തി
കൊച്ചി: ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിന് പുതിയൊരു കപ്പല്‍ കൂടി. ഗുജറാതിലെ ബറൂചിലെ കപ്പല്‍ നിര്‍മാണ ശാലയില്‍ നിന്ന് കടലിലിറക്കിയ ‘ഊര്‍ജ പ്രവാഹ’ എന്ന് പേരിട്ടിരിക്കുന്ന ഈ കപ്പല്‍ (Auxiliary Barge) വെള്ളിയാഴ്ച കൊച്ചിയിലെത്തി. 2017 മുതല്‍ കൊച്ചിയിലുള്ള മറ്റൊരു ഓക്സിലറി ബാര്‍ജായ ഊര്‍ജ ശ്രോതയ്ക്ക് പുറമേ ഊര്‍ജ പ്രവാഹയും കോസ്റ്റ് ഗാര്‍ഡ് ജില്ലാ ആസ്ഥാനം-4 (കേരളം, മാഹി) ന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇഇസെഡ്, ലക്ഷദ്വീപ്/മിനിക്കോയ് ദ്വീപുകള്‍ എന്നിവയുള്‍പെടെയുള്ള സമുദ്ര പ്രവര്‍ത്തന മേഖലകളിലെ വിദൂര പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന കപ്പലുകള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സേവനങ്ങളും വസ്തുക്കളും ഊര്‍ജ പ്രവാഹ എത്തിച്ചുനല്‍കും. കപ്പല്‍ ഇന്ധനം, വ്യോമയാന ഇന്ധനം, ശുദ്ധജലം എന്നിവ കൊണ്ടുപോകാന്‍ രൂപകല്പന ചെയ്തിട്ടുള്ള ഇതിന് 36 മീറ്റര്‍ നീളമുണ്ട്. ഊര്‍ജ പ്രവാഹയുടെ വരവ് ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കടലിലെ പ്രവര്‍ത്തന ശേഷിയെ കൂടുതല്‍…
യുവാക്കളെ വഴിതെറ്റിക്കുന്നു; ടിക് ടോക്കും പബ്ജിയും നിരോധിച്ച് ഭീകര സംഘടനയായ താലിബാന്
കാബൂള്‍: ടിക് ടോക്കും പബ്ജിയും നിരോധിച്ച് അഫ്ഗാനിസ്ഥാന് ഭരിക്കുന്ന ഭീകര സംഘടനയായ താലിബാന്. യുവാക്കളെ വഴിതെറ്റിക്കുന്നു എന്നാരോപിച്ചാണ് നടപടി. നിരോധനം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എത്രനാള്‍ നീളുമെന്നും വ്യക്തമല്ല. അതേസമയം, അധാര്‍മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകള്‍ നിരോധിക്കുമെന്നും താലിബാന് അറിയിച്ചു. ബുധനാഴ്ച നടന്ന കാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകള്‍ നിരോധിക്കാന്‍ താലിബാന് തീരുമാനിച്ചത്. കടുത്ത ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനു ശേഷം അഫ്ഗാനിസ്ഥാന് അപ്രതീക്ഷിത സംഭവങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ആപ്പുകളുടെ നിരോധനം ഇതില്‍ ഏറ്റവും പുതിയതാണ്.
ശ്രീലങ്കയില്‍നിന്ന് 18 പേര് കൂടിയെത്തി
രാമേശ്വരം: കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജന ജീവിതം ദുസ്സഹമായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്നവരുടെ എണ്ണം ഉയരുന്നു. വെള്ളിയാഴ്ച പതിനെട്ടു പേരാണ് ശ്രീലങ്കയില്‍ നിന്നും ഇന്ത്യന്‍ തീരമണഞ്ഞത്.നാലു മാസം ഗര്‍ഭിണിയായ സ്ത്രീയും ഒന്നര വയസുള്ള കുട്ടിയുമുള്പ്പെടെയുള്ള ഇവര്‍ രണ്ടു സംഘങ്ങളായി ഇന്നലെ പുലര്‍ച്ചെ രാമേശ്വരം തീരത്ത് എത്തുകയായിരുന്നു. മറൈന്‍ പോലീസ് ഇവരെ മണ്ഡപം അഭയാര്‍ഥി ക്യാന്പിലേക്കു മാറ്റി. മാര്‍ച്ച് 22 മുതല്‍ ഇന്നലെവരെ 60 പേരാണ് ഇന്ത്യയിലെത്തിയത്.