സാമ്ബത്തിക പ്രതിസന്ധി ; ശ്രീലങ്കയ്ക്ക് 40,000 മെട്രിക് ടണ്‍ ഡീസല്‍ നല്‍കി ഇന്ത്യ

ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ. 40,000 മെട്രിക് ടണ്‍ ഡീസലാണ് ഇന്ത്യ പുതുതായി ശ്രീലങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയെ ഇന്ത്യ മുന്‍പും സഹായിച്ചിരുന്നു. ഇത് നാലാം തവണയാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് ഇന്ധന സഹായം നല്‍കിയത്. ശ്രീലങ്കയില്‍ ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ പലതവണ ഏറ്റുമുട്ടലുണ്ടായിരുന്നു. 19ന് നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ മരണപ്പെട്ടു. വെടിവയ്പ്പില്‍ പത്ത് പേര്‍ക്കാണ് പരുക്കേറ്റത്. രാജ്യതലസ്ഥാനത്ത് നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള രാംബുക്കാനയിലാണ് പൊലീസ് വെടിവയ്പ്പുണ്ടായത്. ജനക്കൂട്ടം ഹൈവേ തടഞ്ഞാണ് പ്രതിഷേധം നടത്തിയത്.

ഞങ്ങള്‍ പോവുകയാണെന്നും ആരും വിഷമിക്കരുതെന്നും ആത്മഹത്യാകുറിപ്പ്

മധ്യവയസ്‌കയായ സ്ത്രീ വീടിനുള്ളില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് സ്വയം ഷോക്കേല്‍പ്പിച്ച്‌ മരിക്കാന്‍ ശ്രമേ, സംഭവം പുറം ലോകമറിയുന്നത് ഡോക്ടറായ മകന്‍ വീട്ടിലെത്തിയപ്പോള്‍…. ഞങ്ങള്‍ പോവുകയാണെന്നും ആരും വിഷമിക്കരുതെന്നും ആത്മഹത്യാകുറിപ്പ്. സ്വയം ഷോക്കേല്‍പ്പിച്ച്‌ മരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവം തിരുവനന്തപുരം പാപ്പനംകോട്. വിശ്വംഭരന്‍ റോഡ് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസില്‍ ഗിരിജ എസ്.നായരെയാണ് (66) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് സമീപമാണ് ഭര്‍ത്താവ് കെഎസ്‌ഇബി റിട്ട. ഓഫിസര്‍ സദാശിവന്‍ നായരെ (68) ഗുരുതരാവസ്ഥയില്‍ കണ്ടത്. ഉച്ചയോടെ മകനായ ഡോ. അജിത് കുമാര്‍ വീട്ടിലെത്തുമ്ബോഴാണ് അപകടം പുറം ലോകം അറിയുന്നത്. വീട്ടിലെത്തിയ ഡോ. അജിത് സംഭവം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അതേസമയം മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും സ്വത്തു ഭാഗം വയ്ക്കുന്നത് സംബന്ധിച്ച രണ്ടു പേജുള്ള കുറിപ്പും പൊലീസിനു കിട്ടി. ഷോക്കേല്‍പ്പിച്ചും കൈ ഞെരമ്ബുകള്‍ മുറിച്ചുമാണ് അദ്ദേഹം ആത്മഹത്യയ്ക്ക്…

പ്രേംനസീറിന്‍റെ വീട് വില്‍പനക്ക്

ആറ്റിങ്ങല്‍: മലയാള സിനിമയുടെ നിത്യഹരിത നായകനും പത്മശ്രീ ജേതാവുമായ പ്രേംനസീറിന്റെ വസതി ‘ലൈലാ കോട്ടേജ്’ വില്‍പനക്ക്. സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകം ആക്കിയില്ലെങ്കില്‍ മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയുടെ വീട് വിസ്മൃതിയിലാകും. ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിന് ഇടതു വശമാണ് വീട്. 60 വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല. എന്നാല്‍, ജനലുകളും വാതിലുകളും ചിതലരിച്ച്‌ തുടങ്ങി. പ്രേംനസീര്‍ വിടപറഞ്ഞ് 30 വര്‍ഷം കഴിഞ്ഞെങ്കിലും ഈ വീട് മാത്രമാണ് ചിറയിന്‍കീഴിലെ അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപം. വീട് കാണാന്‍ ഇന്നും നിരവധി പേരാണ് എത്തുന്നത്. മഹാപ്രതിഭയുടെ സ്മാരകമായിരിക്കുമെന്ന പ്രതീക്ഷയിലെത്തുന്ന സിനിമ പ്രേമികള്‍ കാണുന്നത് വീട് കാട് പിടിച്ച്‌ നശിക്കുന്നതാണ്. പ്രേംനസീറിന്റെ മൂന്നു മക്കളില്‍ ഇളയ മകളായ റീത്തക്കാണ് വീട് ലഭിച്ചത്. അടുത്ത കാലത്ത് റീത്ത തന്റെ മകള്‍ക്ക് നല്‍കി. മകള്‍ ഇപ്പോള്‍ കുടുംബസമേതം അമേരിക്കയില്‍ സ്ഥിര…