‘എരിവും പുളിയും’ ‘ഉപ്പും മുളകും’ ഒരേ പ്രമേയത്തിലുള്ള പരമ്ബരകള്‍ മാത്രമാണ്; സീ കേരളത്തിന്റെ പരമ്ബരക്കെതിരെയുള്ള ഫ്ളവേഴ്സിന്റെ പരാതി ഹൈക്കോടതി തള്ളി

കൊച്ചി : സീ കേരളം ചാനലിലെ പരമ്ബരയായ ‘എരിവും പുളിയും’ യുടെ ടെലികാസ്റ്റിന് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ‘ഉപ്പും മുളകും’ ന്റെ സംപ്രേഷകരായ ഫ്ളവേഴ്സ് സമര്‍പ്പിച്ച പരാതി സംസ്ഥാന ഹൈക്കോടതി തള്ളി. പകര്‍പ്പ് അവകാശം എന്ന് പറയുന്നത് ഒരാളുടെ കലയോ അല്ലെങ്കില്‍ പ്രവര്‍ത്തിയെയോ സംരക്ഷിക്കാന്‍ മാത്രമുള്ളതാണ്. എന്നാല്‍ ഒരേ പ്രമേയത്തിലുള്ള മറ്റൊന്നിനെ വിലക്കാന്‍ സാധിക്കില്ലയെന്ന് ഉപ്പും മുളകിന്റെ പരാതി തള്ളികൊണ്ട് ജസ്റ്റിസ് പി സോമരാജന്‍ പറഞ്ഞു. കൂടാതെ, പൊതുവായ ഒരു പ്രമേയം എന്നതിലുപരി ഈ പരമ്ബര കൈകാര്യം ചെയ്യുന്നതില്‍ നിര്‍മാതാവിന്റേതായ വ്യക്തിഗത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഒരേ പ്രമേയത്തില്‍ വരുന്നത് സ്വഭാവികമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2015 മുതല്‍ ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്ബരയണ് ഉപ്പും മുളകും. ഒരു ഹൈന്ദവ കുടുംബത്തിലെ ദിനംപ്രതി ഉണ്ടാകുന്ന സംഭവ വികാസങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചിറക്കിയ പരമ്ബരയ്ക്ക് വലിയതോതിലാണ് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നത്. പിന്നീട്…

കണ്ണൂരില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ 16 വയസ്സുകാരി ഗര്‍ഭിണി, 14 വയസ്സുകാരനെതിരെ കേസ്

കണ്ണൂര്‍: കണ്ണൂരില്‍ 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 വയസ്സുകാരനെതിരെ കേസ്. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബന്ധുകൂടിയായ 14കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉള്ളത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. ഇക്കാര്യം ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് വനിതാ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിശദമായ വിവരങ്ങള്‍ കിട്ടിയത്. കുട്ടിയുടെ ബന്ധുകൂടിയായ 14 കാരന്‍ സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. മജിസ്ട്രേറ്റിന് മുന്‍പാകെ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രായപൂ‍ര്‍ത്തി ആകാത്തതിനാല്‍ പതിനാലു വയസുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

രാജ്യത്തുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം, പുതിയ സംവിധാനവുമായി ആര്‍ബിഐ

ഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ രാജ്യത്തുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് വഴിയാണ് ഇത് സാധ്യമാക്കുന്നത്. 2021 മാര്‍ച്ചിലെ കണക്കനുസരിച്ച്‌, യുപിഐ ആദ്യമായി ഒരു മാസത്തിനുള്ളില്‍ 5 ബില്ല്യണ്‍ ഇടപാടുകള്‍ കടന്നു. ഈ മാസം ആദ്യം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സേവനം പ്രഖ്യാപിച്ചു. യുപിഐ ഉപയോഗിച്ച്‌ എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്വര്‍ക്കുകളിലും കാര്‍ഡ്ലെസ് ക്യാഷ് പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നുവെന്ന് 2022-23 സാമ്ബത്തിക വര്‍ഷത്തേക്കുള്ള തന്റെ ആദ്യ നയ പ്രസ്താവനയില്‍ ദാസ് പറഞ്ഞു. ഡെബിറ്റോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാതെ തന്നെ എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ ഈ സേവനം ആരെയും അനുവദിക്കും. പണരഹിത ഇടപാട് എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച്‌ കൂടുതല്‍ എടുത്തുകാണിച്ചുകൊണ്ട്, എടിഎമ്മുകള്‍ യുപിഐ…