കൊച്ചി: നടിയെ ആക്രമിച്ച കേസിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും നടന്‍ ദിലീപിന് തിരിച്ചടി. ഗൂഢാലോചനക്കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസംകൂടി അനുവദിച്ചു. ഈ ആവശ്യത്തെയും ദിലീപ് എതിര്‍ത്തിരുന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ചെയ്ത കേസാണിത്. ദിലീപും മറ്റു പ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. എഫ്.ഐ.ആര്‍., പരാതിക്കാരനായ അന്വേഷണോദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ റിപ്പോര്‍ട്ട്, ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ തുടങ്ങിയവ പരിഗണിച്ചാല്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതായി വ്യക്തമാകുമെന്ന് കോടതി പറഞ്ഞു. അന്വേഷണ സംഘത്തില്‍…
Day: April 20, 2022
അന്വേഷണം വേഗത്തിലാക്കാന്‍ തീരുമാനിച്ച് ക്രൈംബ്രാഞ്ച്; കാവ്യയുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ച എല്ലാ വാദങ്ങള്‍ ഹൈക്കോടതി തള്ളിയതോടെ അന്വേഷണം വേഗത്തിലാക്കാന്‍ തീരുമാനിച്ച് ക്രൈംബ്രാഞ്ച് . സൈബര്‍ വിദഗ്ദര്‍ സായ് ശങ്കറില്‍ നിന്ന് കേസിലെ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കാവ്യയുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും. ഹൈക്കോടതി വിധി അനുകൂലമായതോടെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഊര്‍ജം ചെറുതല്ല. കേസിന്റെ മെറിറ്റ് കോടതിയ്ക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന ഫലം ക്രോഡീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഞ്ച് സി ഐ മേല്‍നോട്ടത്തിലുള്ള സംഘത്തിന് നല്‍കി കഴിഞ്ഞു. ആറായിരത്തിലധികം വരുന്ന ശബ്ദ സന്ദേശങ്ങളാണ് പരിശോധിക്കാനുള്ളത്. ഇത് ശ്രമകരമായ ദൗത്യം തന്നെയാണ്. ഇത് പൂര്‍ത്തീയാവുന്നതോടെ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ…
ബസ്, ഓട്ടോ, ടാക്സി നിരക്ക്; മന്ത്രിസഭായോഗ തീരുമാനം ഇന്ന്.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാന്‍ ഇന്ന് കമ്മീഷനെ വെക്കും. ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയില്‍ നിന്നും 30 ആക്കും. ടാക്സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റര്‍ അടക്കമുള്ള ആഘോഷങ്ങള്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍.
പള്ളിയില്‍ വയോധികന്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് പ്രാര്‍ത്ഥനയ്ക്ക് എത്തിയ കുട്ടികള്‍
കോഴിക്കോട്: കൊടുവള്ളി നെല്ലാംകണ്ടി ജുമാ മസ്ജിദില്‍ വയോധികനെ മരിച്ച നിലയില്‍. മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്ദുല്ലക്കുട്ടി (65) യെയാണ് പള്ളിയുടെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 9 മണിയോടെ ഒന്നാം നിലയില്‍ കയറിയ കുട്ടികളാണ് വയോധികനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് മുതിര്‍ന്നവരെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചതായി മനസ്സിലായത്. സാമ്ബത്തിക സഹായത്തിനായി ഇയാള്‍ കഴിഞ്ഞ ദിവസം പള്ളിയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കൊടുവള്ളി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.