കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനും സഹോദരന്‍ അനൂപിനും ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കാവ്യയെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ചോദ്യം ചെയ്യല്‍, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടില്‍ വേണമെന്ന ആവശ്യം ആദ്യം മുതല്‍തന്നെ ഭാര്യയായ കാവ്യ ഉന്നയിച്ചിരുന്നു. സാക്ഷിയായതിനാല്‍ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിര്‍ദേശിക്കാന്‍ അവകാശമുണ്ടെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു കാവ്യ. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്. ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവന്‍ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാണ്…
Day: April 13, 2022
വാട്ട്‌സ്‌ആപ്പിലേക്കും റീല്‍സ് എത്തുന്നു; മെസേജുകള്‍ക്ക് റിയാക്ഷനും നല്‍കാം; വാട്ട്‌സ്‌ആപ്പില്‍ വരുന്ന മാറ്റങ്ങള്‍
മറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്‌സ്‌ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്‌സ്‌ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ വാട്ട്‌സ്‌ആപ്പ് അപ്‌ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്‌സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. വാട്ട്‌സ്‌ആപ്പിനെ മാത്രം സ്വന്തം ആപ്പായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്‍കുന്ന തകര്‍പ്പന്‍ ഫീച്ചേഴ്‌സ് ഉടന്‍ വരാനിരിക്കുകയാണ് എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള കാത്തിരുന്ന എല്ലാ ഫീച്ചേഴ്‌സും വാട്ട്‌സ്‌ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ്. മെസേജ് റിയാക്ഷന്‍ ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്‌സ്‌ആപ്പ് മെസേജുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൈക്ക്, ലൗ, ഹഹഹ, ആന്‍ഗ്രി, സാഡ് തുടങ്ങിയ പല ഇമോജികളും ടെക്‌സ്റ്റ് മെസേജുകള്‍ക്ക് റിയാക്ഷനായി നല്‍കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്…
എസ്.ഐയെയും കുടുംബത്തെയും ആക്രമിച്ചസംഭവം: രണ്ടുപേര്‍ പിടിയില്‍
കൊട്ടാരക്കര: പുത്തൂര്‍ ജങ്ഷനില്‍ സ്പെഷല്‍ ബ്രാഞ്ച് എസ്.ഐയുടെയും ഭാര്യയുടെയും മുന്നില്‍ മകന്‍റെ തല പൊട്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുത്തൂര്‍ എസ്.എന്‍ പുരം ബദേലില്‍ ജിബിന്‍ (24), പുത്തൂര്‍ തെക്കുംപുരം കെ.ജെ ഭവനത്തില്‍ ജിനു ജോണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുണ്ടറ സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ മുളവന അംബികയില്‍ വൈഷ്ണവത്തില്‍ സുഗണന്‍റെയും ഭാര്യ പ്രീതയുടെയും മുന്നില്‍വെച്ചാണ് മകന്‍ അമല്‍ പ്രസൂദിനെ (23) ആക്രമിച്ചത്. കാറില്‍ വരികയായിരുന്ന എസ്.ഐയെയും കുടുംബത്തെയും തടഞ്ഞുനിര്‍ത്തി പ്രതികള്‍ അസഭ്യം പറഞ്ഞു. പുറത്തിറങ്ങിയ എസ്.ഐയെയും ഭാര്യയെയും പ്രതികള്‍ മര്‍ദിക്കുകയും തള്ളിമാറ്റുകയും ചെയ്തു. അമലിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ചു. ഇയാള്‍ കൊട്ടാരക്കര താലൂക്കാശുപതിയില്‍ ചികിത്സ തേടി. പുത്തൂര്‍ പൊലീസ് സംഭവം കേസില്ലാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കേസെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നടുറോഡില്‍ അക്രമം നടത്തിയതിന്…
മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍
പാലക്കാട്: എലപ്പുള്ളിയില്‍ മൂന്നു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണം കൊലപാതകമെന്ന് പോലിസ്. അമ്മയെ അറസ്റ്റ് ചെയ്തു. എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി മുഹമ്മദ് ഷാന്‍, ആസിയ, ദമ്ബതികളുടെ മകനെയാണ് ഇന്നലെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്‍റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതോടെയാണ് അമ്മ ആസിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് അമ്മ പോലിസിന് നല്‍കിയ മൊഴി. ദീര്‍ഘകാലമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന ആസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം ഇയാളെ അറിയിച്ചിരുന്നില്ല. ഈ വിവരം കാമുകനെ അറിയിക്കാതിരിക്കാന്‍ മകനെ കൊലപ്പെടുത്തി എന്നാണ് ആസിയ മൊഴി നല്‍കിയത്. ഇന്ന് ആസിയയെ കോടതിയില്‍ ഹാജരാക്കും.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.ഡല്‍ഹി, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന ശരാശരി കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്ബോഴാണ് ചില സംസ്ഥാനങ്ങളില്‍ കണക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തന്നത്. നിലവില്‍ രോഗം ബാധിക്കുന്നവര്‍ക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്കൂളുകള്‍ തുറന്നതിന് പിന്നാലെ നിരവധി കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നുണ്ട്. കുട്ടികളിലൂടെ രോഗം മറ്റുള്ളവരിലേക്കും എത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.സ്കൂളുകള്‍ വീണ്ടും തുറന്നതോടെ വാക്സിന്‍ സംരക്ഷണമില്ലാത്ത വലിയൊരു വിഭാഗം കുട്ടികള്‍ സ്കൂളിലെത്തുന്നതും രോഗബാധ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്.