തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്ന വ്യക്തിയ്‌ക്ക് 5,000 രൂപ പാരിതോഷികം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിജയം കണ്ടതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ സംസ്ഥാനത്തും ഇത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക,നിയമനൂലാമാലകളില്‍ നിന്ന് രക്ഷകരെ ഒഴിവാക്കുക, അവര്‍ക്ക് അംഗീകാരവും പാരിതോഷികവും നല്‍കുക എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. കേന്ദ്ര റോഡ്-ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. റോഡപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ പോലീസ് നടപടി ക്രമങ്ങളും നിയമനടപടികളും ആലോചിച്ച് പലരും മടിക്കാറുണ്ട്. നിരവധി പേരുടെ ജീവന്‍ റോഡില്‍ പൊലിയാന്‍ ഇത് കാരണമാക്കിയിരുന്നു. ഇതിന് ഒരു പരിഹാരമെന്നോണമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവന്‍ രക്ഷിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികം നല്‍കുന്ന ഗുഡ് സമരിറ്റന്‍ പദ്ധതി ആരംഭിച്ചത്. രക്ഷകരെ കേസുകളില്‍ നിന്ന് ഒഴിവാക്കാന്‍ 134എ…
Day: April 12, 2022
നിമിഷ പ്രിയയുടെ മോചനം; നയതന്ത്ര ഇടപെടല്‍ വേണമെന്ന ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി | യമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തില്‍ നയതന്ത്ര ഇടപെടലിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്‍കണം. ബ്ലഡ് മണി യെമന്‍ നിയമസംവിധാനത്തിലെ സാധ്യതയാണെന്നും, ഇടപെടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തടസമില്ലെന്നും ഹരജിയില്‍ പറയുന്നു. യമന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ അറിയിച്ചിരുന്നു. യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ അപ്പീല്‍ കോടതി…
പൊതു ഗതാഗതത്തിന് പുതുയുഗം എന്ന ആശയത്തോടെ ആരംഭിച്ച കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് സര്‍വ്വീസിന് തുടക്കം കുറിച്ചു
കെ. എസ്. ആര്‍. ടി. സിയുടെ സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. തമ്ബാനൂര്‍ കെ. എസ്. ആര്‍. ടി. സി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ. എസ്. ആര്‍. ടി. സിയെ അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.സി സ്‌ളീപ്പര്‍, എ. സി സെമിസ്‌ളീപ്പര്‍, നോണ്‍ എ. സി ഡീലക്‌സ് ബസുകളാണ് സ്വിഫ്റ്റിനു കീഴില്‍ സര്‍വീസ് നടത്തുന്നത്. ബംഗളൂരുവിലേക്കാണ് പ്രധാന സര്‍വീസുകള്‍. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഗ്രാമവണ്ടി ഗൈഡ്ബുക്ക് പ്രകാശനം ചെയ്തു. കെ. എസ്. ആര്‍. ടി. സിയെ നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്ന സംരംഭമായി സ്വിഫ്റ്റ് മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവരും ഒത്തൊരുമിച്ചു കെ. എസ്. ആര്‍. ടി.…
കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. ബുധനാഴ്ച വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ ആവശ്യമാണ് ക്രൈംബ്രാഞ്ച് തള്ളിയത്.കേസിലെ സാക്ഷി എന്ന നിലയ്ക്കാണ് കാവ്യയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. സാക്ഷിയായതിനാല്‍ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്ന നിലപാടിലായിരുന്നു കാവ്യ മാധവന്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപിന്റെയും സുരാജിന്റെയും ഫോണുകളില്‍ നിന്നു ലഭിച്ച ശബ്ദരേഖകള്‍ ആസൂത്രിതമാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകള്‍ ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.കാവ്യ മാധവനെ ചോദ്യം…
തൊടുപുഴയിലെ കൂട്ടബലാത്സംഗം; അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും, കൂടുതല്‍ അറസ്റ്റുണ്ടാകും
തൊടുപുഴ: തൊടുപുഴയില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. കുട്ടി പീഡിപ്പിക്കപ്പെട്ടത് ഇരുവരുടെയും ഒത്താശയോടെയെന്ന് പൊലീസ് വ്യക്തമാക്കി. പത്ത് പ്രതികളുള്ള കേസില്‍ അറസ്റ്റിലായത് ആറുപേരാണ്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. പീഡനത്തിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. വയറുവേദന ആണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. ആശുപത്രി രേഖകളില്‍ 18 വയസെന്നാണ് കുട്ടി വിവരങ്ങള്‍ കൊടുത്തതെങ്കിലും ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ച സ്വദേശി തങ്കച്ചന്‍, കുമാരമംഗലം സ്വദേശി ബേബി, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് അറസ്റ്റിലായത്.