ക്ലിഫ് ഹൗസിലെ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത് അയല്‍വാസിയായ സ്ത്രീയുടെ മാനസിക പീഡനം താങ്ങാനാകാതെ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാവിഭാഗത്തിലെ പോലീസുകാരന്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് അയല്‍വാസിയായ സ്ത്രീയുടെ മാനസിക പീഡനം താങ്ങാനാകാതെ. ഇടിച്ചക്കപ്ലാമൂട്, അഞ്ചാലിക്കോണം, കല്ലൂര്‍ക്കോണം, മണലിവിളവീട്ടില്‍ പരേതനായ വര്‍ഗീസിന്റെയും ലീലയുടെയും മകന്‍ അനീഷ് സേവ്യര്‍(32)ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടിച്ചക്കപ്ലാമൂട് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ജോലി നഷ്ടമാകുമോ എന്ന ഭയം അനീഷിനുണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. അനീഷിന്റെ ശരീരത്തില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ അയല്‍വാസിയായ സ്ത്രീയുടെ മാനസികപീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് എഴുതിയിട്ടുള്ളത് എന്ന് പോലീസ് പറഞ്ഞു. ചേട്ടന്‍ അനൂപിന്റെ വിവാഹം മുടങ്ങിയതു സംബന്ധിച്ച്‌ അയല്‍വാസിയായ സ്ത്രീയും അനീഷും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതിനിടെ അനീഷ് അടിച്ചെന്ന് പറഞ്ഞ് ഇവര്‍ പാറശ്ശാല പോലീസില്‍ പരാതി നല്‍കി. അയല്‍വാസിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനീഷിനെ സ്റ്റേഷനില്‍ വിളിപ്പിക്കുകയായിരുന്നെന്നും കാര്യങ്ങള്‍ പറഞ്ഞു…

അനീഷ് ജി മേനോനെതിരെ ഗുരുതര ആരോപണവുമായി യുവതി

നടന്‍ അനീഷ് ജി മേനോന് എതിരം ഗുരുതര ലൈംഗികാതിക്രമ ആരോപണവുമായി യുവതി രംഗത്ത്. മോണോ ആക്‌ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന്‍ ലൈംഗികമായി തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ലൈംഗികാതിക്രമം നേരിടുന്നവര്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലൂടെയാണ് യുവതി തന്റെ പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ നടന്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും എന്നാല്‍ മോണോ ആക്ടിന്റെ ഭാഗമായിട്ടാണ് അനീഷ് തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതെന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചുവെന്നും യുവതി പറയുന്നു. ലൈംഗീക അതിക്രമം രൂക്ഷമായതോടെ മോണോ ആക്‌ട് ക്ലാസ് നിര്‍ത്തിയെങ്കിലും ഫോണിലൂടെ ലൈംഗീകച്ചുവയില്‍ സംസാരിക്കുന്നത് അനീഷ് തുടര്‍ന്നുവെന്നും യുവതി ആരോപിക്കുന്നു. യുവതിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം…. ചെറുപ്പം തൊട്ടേ ആര്‍ട്‌സിനോട് ഒക്കെ നല്ല കമ്ബം ഉള്ള ആളായിരുന്നു ഞാന്‍. അതില്‍ തന്നെ മോണോ ആക്‌ട്, പ്രസംഗം എന്നിവയില്‍ ഞാന്‍ സ്ഥിരം പങ്കെടുക്കാറുണ്ടായിരുന്നു. എന്നെ ഇത്…