നടൻ ജഗദീഷിന്റെ ഭാര്യ ഭാര്യ ഡോ.രമ പി (61) അന്തരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ.രമ പി (61) അന്തരിച്ചു. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ. ആദരാഞ്ജലികൾ

871 രാസഘടകങ്ങള്‍ക്ക് 10%ത്തിലേറെ വില വര്‍ധന; 40000ല്‍ അധികം മരുന്നുകളുടെ വില കൂടി

തിരുവനന്തപുരം: ജീവന്‍ രക്ഷാ മരുന്നുകളുടെ വില കൂടി. 871 രാസഘടകങ്ങളുടെ വില ആണ് കൂടിയിരിക്കുന്നത്. ഇതോടെ 30000 മുതല്‍ 40000വരെ മരുന്നുകളുടെ വിലയാണ് കൂടുന്നത്. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ – മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്കാണ് വില കൂടുക. അതെസമയം കഴിഞ്ഞവര്‍ഷം 0.5 ശതമാനവും 2020ല്‍ 2 ശതമാനവും ആയിരുന്നു വര്‍ധന.

സിനിമാ-സീരിയല്‍ നടി സോണിയ ഇനി മുതല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ്

തിരുവനന്തപുരം: സിനിമയിലും സീരിയലുകളിലുമായി ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി സോണിയ ഇനിമുതല്‍ മുന്‍സിഫ് മജിസ്ട്രേറ്റ്.   കാര്യവട്ടം ക്യാമ്ബസിലെ എല്‍.എല്‍.എം വിദ്യാര്‍ഥിയായിരുന്നു സോണിയ. വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് താരത്തിന് മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചത്. ഡിഗ്രിയും പി.ജിയും ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. ടെലിവിഷന്‍ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയില്‍ എത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി. ‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന പരമ്ബരയിലായിരുന്നു ആദ്യം വേഷമിട്ടത്. ‘അത്ഭുതദ്വീപ്’ എന്ന സിനിമയില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായി മികച്ച അഭിനമാണ് സോണിയ കാഴ്ചവച്ചത്. ദിലീപ് ചിത്രമായ ‘മൈ ബോസി’ല്‍ മമ്തയുടെ സുഹൃത്തായും എത്തി. ‘കുഞ്ഞാലി മരക്കാര്‍’, ‘മംഗല്യപ്പട്ട്’, ‘ദേവീ മാഹാത്മ്യം’ എന്നിവയാണ് സോണിയ വേഷമിട്ട സീരിയലുകള്‍. അന്‍പതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് താരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…

എയര്‍ബാഗുണ്ടായിരുന്നെങ്കില്‍ 2020ല്‍ 13,000 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു : ആറെണ്ണം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആറു വീതം എയര്‍ബാഗുകള്‍ ആണ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുകയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.   ഇക്കൊണൊമിക് മോഡലുകള്‍ അടക്കം എല്ലാ വാഹനങ്ങള്‍ക്കും ഇനിമുതല്‍ ഇത് നിര്‍ബന്ധമാകും. പുതുതായി വാഹനവിപണിയില്‍ ഇറങ്ങാന്‍ പോകുന്ന ഇലക്‌ട്രോണിക് വാഹനങ്ങളുടെ മോഡലുകളിലും എയര്‍ബാഗ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. എയര്‍ബാഗില്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് മൂലം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍, 2020-ല്‍ മാത്രം ഇന്ത്യന്‍ നിരത്തുകളില്‍ ഇത്തരത്തില്‍ പതിമൂവായിരത്തിലധികം ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് ഗഡ്കരി വെളിപ്പെടുത്തി.

മഞ്ജു വാര്യര്‍ മഞ്ഞ ഇലക്‌ട്രിക് മിനി കൂപ്പര്‍ സ്വന്തമാക്കി

ചലച്ചിത്ര താരം മഞ്ജു വാര്യര്‍ പുതിയ ഇലക്‌ട്രിക് വാഹനം സ്വന്തമാക്കി. മിനി കൂപ്പര്‍ കാറിന്‍റെ ഇലക്‌ട്രിക് മോഡല്‍ ആണ് തരാം സ്വന്തമാക്കിയത്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ കാര്‍ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. വാഹനത്തിന്‍റെ എക്സ്ഷോറും വില 47.20 ലക്ഷം രൂപയാണ് . ഒറ്റ വേരിയന്റില്‍ മാത്രം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച്‌ ഇന്ത്യയില്‍ എത്തിക്കുന്ന വാഹനമാണിത്. എട്ട് ലക്ഷം രൂപ മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ ഇലക്‌ട്രിക് പതിപ്പിന് കൂടുതല്‍ ആണ്. സോഷ്യല്‍ മീഡിയ സംസാരം മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയായാണ് മിനികൂപ്പര്‍ ഇലക്‌ട്രിക് പതിപ്പ് എടുത്തത് എന്നാണ് .

കുറഞ്ഞ വിലയ്ക്ക് എണ്ണ തരാം; ഒന്നരക്കോടി ബാരല്‍ വാങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച്‌ റഷ്യ‍; ഇന്ത്യന്‍ ഉല്‍പനങ്ങള്‍ റഷ്യയും വാങ്ങണം; നിബന്ധനവെച്ച്‌ കേന്ദ്രം

ന്യൂദല്‍ഹി: യുദ്ധത്തിനു മുന്‍പുള്ള വിലയിലും കുറച്ച്‌, കൂടുതല്‍ അസംസ്‌കൃത എണ്ണ ഇന്ത്യയ്ക്ക് നല്കാമെന്ന് വീണ്ടും റഷ്യ യുടെ വാഗ്ദാനം. ലോക വിപണിയില്‍ തന്നെ കൂടുതല്‍ പ്രിയമുള്ള യൂറാള്‍ എണ്ണ, ബാരല്‍ ഒന്നിന് 35 ഡോളര്‍ വീതം കുറച്ചു നല്കാമെന്നും ഇന്ത്യ കുറഞ്ഞത് ഒന്നരക്കോടി ബാരല്‍ എങ്കിലും വാങ്ങണമെന്നുമാണ് അഭ്യര്‍ഥന. ഉക്രൈനുമായുള്ള യുദ്ധവും യൂറോപ്യന്‍ രാജ്യങ്ങളുടെയും യുഎസിന്റെയും ഉപരോധങ്ങളും റഷ്യയെ വല്ലാതെ വലച്ചിട്ടുണ്ടെന്നും അതിനാലാണ് അവരുടെ ഇത്തരമൊരു വാഗ്ദാനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം റഷ്യ ഇന്ത്യയ്ക്ക് 27 ശതമാനം വില കുറച്ച്‌ വലിയ തോതില്‍ എണ്ണയെത്തിച്ചിരുന്നു. റഷ്യയുടെ പുതിയ വാഗ്ദാനവും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു വരികയാണ്, സ്വീകരിച്ചേക്കും. തുടക്കത്തില്‍ പതിനഞ്ച് മില്യന്‍ (1.5 കോടി) ബാരല്‍ എണ്ണ വാങ്ങണം. പിന്നാലെ കൂടുതല്‍ തരും. യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ പ്രധാന എണ്ണ വിപണികള്‍. രണ്ടു ദിവസത്തെ…

തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പിരക്കും; പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി

കൊച്ചി: ദിലീപിന് മേലുള്ള കുരുക്ക് മുറുക്കി പള്‍സര്‍ സുനിയുടെ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവായ പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒര്‍ജിനല്‍ ആണ് കണ്ടെത്തിയിരിക്കുന്നത്. ദിലീപും പള്‍സറും തമ്മിലുള ബന്ധം കത്തില്‍ വ്യക്തമാകുന്നതായാണ് സൂചന. പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്ബിള്‍ ശേഖരിച്ചു. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്. വ്യാഴാഴ്ച ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം സാമ്ബിള്‍ ശേഖരിച്ചത്. സാംപിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.   പള്‍സറിന്റെ സഹ തടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ്‌ 7നാണ് ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ സുനി പറഞ്ഞിരുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാന്‍ ആകില്ല എന്നും കത്തില്‍…

ഇനി വാഹനം വാങ്ങുന്നതിന് ചിലവേറും; ടാറ്റയും ഹീറോയും അടക്കമുള്ള നിര്‍മാതാക്കള്‍ ഏപ്രില്‍ 1 മുതല്‍ വില വര്‍ധിപ്പിക്കും;

ന്യൂഡെല്‍ഹി: വാഹന നിര്‍മാതാക്കള്‍ ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കും. കാറുകളുടെയും ബൈക്കുകളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പുതിയ സാമ്ബത്തിക വര്‍ഷത്തില്‍, ഹീറോ മോടോകോര്‍പ് (Hero MotoCorp), ടൊയോട കിര്‍ലോസ്‌കര്‍ മോടോര്‍ (Toyota Kirloskar Motor – TKM), ബിഎംഡബ്ള്യു ഇന്‍ഡ്യ (BMW India), മെഴ്‌സിഡസ്-ബെന്‍സ് ഇന്‍ഡ്യ (Mercedes-Benz India), ഓഡി ഇന്‍ഡ്യ (Audi India), ടാറ്റ മോടോര്‍സ് (Tata Motors) തുടങ്ങിയ നിര്‍മാതാക്കള്‍ അസംസ്‌കൃത വസ്തുക്കളുടെയും ചരക്ക് വിലയുടെയും വര്‍ധനവും ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നത്. അസംസ്‌കൃത വസ്തുക്കളുടേതുള്‍പെടെയുള്ള ചെലവ് വര്‍ധിക്കുന്നതിനാല്‍ വാഹന നിര്‍മാതാക്കള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹീറോ മോടോകോര്‍പ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോടോകോര്‍പ് തങ്ങളുടെ മോടോര്‍സൈകിളുകളുടെയും സ്കൂടറുകളുടെയും വില ഏപ്രില്‍ അഞ്ച് മുതല്‍ 2000 രൂപ വരെ വര്‍ധിക്കുമെന്ന് അറിയിച്ചു. എന്നാല്‍, മോഡലിന്റെയും മറ്റും…