17000 റഷ്യന്‍ സൈനീകരുടെ മരണം സ്ഥിരീകരിച്ചിരിക്കുകയാണ് യുക്രൈന്‍. എവിടെയും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തതായും അറിവില്ല.. എല്ലാ ആക്രമണങ്ങളും മാരിയുപോള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.. ഈ ലക്ഷണങ്ങളെല്ലാം വച്ച് നോക്കുമ്ബോള്‍ റഷ്യയുടെ അതി ദയനീയ പരാചയമാണ് യുദ്ധവിദഗ്ദരെല്ലാം കാണുന്നത്. അല്ലെങ്കില്‍ പിന്നെ റഷ്യ മാരകമായ ആയുധപ്പുര തുറക്കണം.. അങ്ങനെയുണ്ടായാല്‍ അത് ലോക മഹായുദ്ധമാകും എന്നതിനാല്‍ തന്നെ പുടിന്‍ അതിന് മുതിരുമോ എന്നുള്ളതാണ്. എങ്കിലും പുടിനായതുകൊണ്ട് ആര്‍ക്കും ഒരു ഉറപ്പും പറയാനും ആകില്ല… ഉക്രേനിയന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഇന്നലെ പറഞ്ഞത്. കീവില്‍ നീക്കങ്ങളൊന്നും ഫലം കാണാത്തതിനാല്‍ റഷ്യ മേഘലയില്‍ സൈന്യത്തെ പുനസംഘടിപ്പിച്ചിരുന്നു. എന്നിട്ടും അവര്‍ക്ക് ഉക്രെയ്‌നില്‍ ഒരിടത്തുപോലും മുന്നേറാന്‍ കഴിയുന്നില്ലെന്നാണ്.’ പുതിയ പ്രദേശങ്ങളൊന്നും പിടിച്ചെടുക്കാതെ തന്നെ സൈനീകരുടെ മരണസംഖ്യ 17,000 ആകുന്നത് റഷ്യയെ വലിയ രീതിയില്‍ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പുടിന്റെ ഉക്രെയ്‌നിലെ അധിനിവേശം സ്തംഭനാവസ്ഥയിലാണെന്നാണ് ഉക്രേനിയന്‍ ഡെപ്യൂട്ടി പ്രതിരോധ…
Month: March 2022
ബൈപ്പാസ് ഇല്ല , മേല്‍പ്പാലം തന്നെ
കൊല്ലം: കൊട്ടാരക്കര പുലമണ്‍ കവലയില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ വീണ്ടും ആലോചന. ബൈപ്പാസിന് സാദ്ധ്യത മങ്ങിയതോടെയാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നകാര്യത്തില്‍ വീണ്ടും ആലോചന തുടങ്ങിയത്. മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ 59.75 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ ഫയലില്‍ കുരുങ്ങിക്കിടന്നതാണ്. എം.സി റോഡിന്റെയും കൊല്ലം-തിരുമംഗലം ദേശീയപാതയുടെയും വികസനത്തിനായി 1500 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ നിന്ന് മേല്പാലത്തിന്റെ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തുകയും നീക്കിവയ്ക്കുമെന്നാണ് പ്രതീക്ഷ. ബൈപ്പാസിന് അനുകൂല സാഹചര്യമില്ല കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന കവലയാണ് പുലമണ്‍ ജംഗ്ഷന്‍. കൊട്ടാരക്കരയുടെ പ്രധാന ഭാഗവും ഇവിടമാണ്. കൊല്ലം, പുനലൂര്‍, തിരുവനന്തപുരം, അടൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങളാണ് പുലമണ്‍ കവലയില്‍ സംഗമിക്കുന്നത്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടുന്ന പട്ടണത്തിന്റെ കണ്ണായ ഭാഗത്ത് മേല്‍പ്പാലം നിര്‍മ്മിക്കുന്നത് ഉചിതമല്ലെന്ന് ആക്ഷേപങ്ങളുണ്ടായപ്പോഴാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നടത്തിയത്.…
ഭക്തിയുടെ പേരില്‍ കുടുംബസമേതം കടത്തിയത് കോടികളുടെ ലഹരി,
കൊല്ലം: ഇരുപത്തിയഞ്ച് കിലോ കഞ്ചാവുമായി നാലു പേരെ കൊല്ലം ഡാന്‍സാഫ് ടീമും ചവറ പൊലീസും ചേര്‍ന്ന് പിടികൂടി. ആറ്റിങ്ങല്‍ പറയത്ത് കോണം സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂര്‍ സ്വദേശി അഭയ് സാബു, കൊല്ലം ശാസ്ത്രി ജംഗ്ഷന്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ നീണ്ടകര ചീലാന്തി ജംഗ്ഷനിലെ പെട്രോള്‍ പമ്ബില്‍ നിന്ന് പിടിയിലായത്. വിശാഖപട്ടണത്തിന്‍ നിന്ന് ഉണ്ണികൃഷ്ണന് വേണ്ടിയാണ് കഞ്ചാവ് കൊല്ലത്തേക്ക് കൊണ്ടുവന്നത്.ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേന കുടുംബവുമൊത്താണ് വന്‍തോതില്‍ കഞ്ചാവ് കടത്തിയത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം പിന്‍തുടര്‍ന്ന് സംഘത്തെ പിടികൂടുകയായിരുന്നു. വിഷ്ണുവിന്റെ ഭാര്യ സൂര്യയും രണ്ടുവയസുള്ള കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. ചവറ സി.ഐ. നിസാമുദ്ദീന്‍, ഡാന്‍സാഫ് എസ്.ഐ ജയകുമാര്‍, എ.എസ്.ഐ ബൈജു ജെറോം, ടീം അംഗങ്ങളായ രതീഷ്, ദീപു, സജു, സീനു, മനു, കോസ്റ്റല്‍ എസ്.ഐ പ്രശാന്തന്‍…
കോവിഡ് വ്യാപനം: ഷാങ്‌ഹായ് അടച്ചു
ബീജിങ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചൈനയില്‍ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അടച്ചിടല്‍. സാമ്ബത്തിക തലസ്ഥാനമായ ഷാങ്ഹായ് തിങ്കളാഴ്ച അടച്ചു. 2.6 കോടി ജനങ്ങളുള്ള നഗരം രണ്ടുഘട്ടമായാണ് അടയ്ക്കുന്നത്. പുഡോങ്ങും പരിസര പ്രദേശങ്ങളും തിങ്കള്‍ മുതല്‍ വെള്ളിവരെയും ഹുവാങ്പു നദിക്ക് പടിഞ്ഞാറുള്ള ബാക്കി പ്രദേശങ്ങള്‍ വെള്ളിമുതല്‍ അഞ്ചുദിവസവുമാണ് അടയ്ക്കുന്നത്. ഈ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തും. ജനങ്ങള്‍ പൂര്‍ണമായും വീട്ടില്‍ത്തന്നെ കഴിയണം. അത്യാവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. ഷാങ്ഹായിലെ കോവിഡ് വ്യാപനമുണ്ടായ ചില പ്രദേശങ്ങള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഷാങ്ഹായില്‍ ഞായറാഴ്ച 3500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പകുതിപേര്‍ക്കും ലക്ഷണങ്ങള്‍ ഇല്ല. ഈ മാസം രാജ്യത്താകെ 56,000 പേര്‍ പോസിറ്റീവായി
ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി
എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ആലുപ പൊലിസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാല്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കുക എന്നതാകും നടപടി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയോ, മുഖ്യപ്രതിയുമായുളള ദിലീപിന്റെ അടുപ്പം സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടക്കമുളളവര്‍ നല്‍കിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍ എന്നിവയെല്ലാമാണ് ദിലീപില്‍ നിന്ന് ചോദിച്ചറിയുക. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങളില്‍ വിചാരണ കോടതി രേഖകളുമുണ്ടെന്ന് ഹാക്കറുടെ മൊഴി പുറത്ത് വന്നിരുന്നു. ഒരിക്കലും പുറത്ത്‌പോകാന്‍ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകന്‍ പറഞ്ഞെന്നാണ് ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴി. കോടതി രേഖകളില്‍ ചിലത് സായ് ശങ്കറിന്റെ…
അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേരാം; പ്രവേശനം നിലവിലുള്ള രീതിയില്‍ തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിനു നിലവിലുള്ള രീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്ക് അഞ്ചാം വയസ്സില്‍ പ്രവേശനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാകുമ്ബോള്‍ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിലാണെന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം. ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു. ജൂണ്‍ 1ന് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 1 ന് പ്രവേശനോത്സവം നടത്തിയാണ് സ്‌കൂള്‍ തുറക്കുന്നത്. ഇതിനാവശ്യമായ തയ്യാറെടുപ്പുകള്‍ പ്രധാനമായും പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത തദ്ദേശസ്വയംഭരണ, വകുപ്പുകള്‍ സംയുക്തമായി നടത്തും. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റല്‍ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളില്‍ ഉണ്ടാവും, ശിവന്‍കുട്ടി പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അധ്യയന…
മതത്തിന്റെ പേരില്‍ തന്നെ മാണിക്യം ഉത്സവത്തിലെ നൃത്തോല്‍സവത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന ആരോപണവുമായി നര്‍ത്തകി മനസിയയുടെ ഫേസ്ബുക്ക് പോസ്റ്റ്
മനസിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചാര്‍ട്ട് ചെയ്ത പരിപാടികളില്‍ തന്റെ പേരുണ്ടായിരുന്നെന്നും എന്നാല്‍, പിന്നീട് അഹിന്ദുവായതിനാല്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് ഭാരവാഹികള്‍ വിളിച്ചു പറയുകയായിരുന്നെന്നും മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. ‘നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് കണ്‍വേര്‍ട്ട് ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് കണ്‍വേര്‍ട്ട് ആവാന്‍. ഇത് പുതിയ അനുഭവം ഒന്നുമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്ബോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ ഏപ്രില്‍ 21 വൈകീട്ട് 4 to 5 വരെ ചാര്‍ട്ട് ചെയ്ത…
പത്തുവയസ്സുകാരിയെ പലതവണ ലൈംഗീകാതിക്രമത്തിനിരയാക്കിയ 72-കാരന്‍ അറസ്റ്റില്‍
പത്തനംതിട്ട:റാന്നിയില്‍ പത്തു വയസ്സുകാരിയോട് പലതവണ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ 72 കാരന്‍ പിടിയില്‍. വെച്ചൂച്ചിറ പൊലീസാണ് പ്രതിയെ പിടികൂടിയത്. ചേത്തയ്ക്കല്‍ കാക്കാരിക്കല്‍ സൈമണ്‍ (72) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ കുട്ടിയോട് പല തവണ ലൈംഗീകാതിക്രമം നടത്തിയതായി പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈനില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി എടുത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റാന്നി ഡിവൈ.എസ്.പി.മാത്യു ജോര്‍ജ്, പെരുമ്ബെട്ടി ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ജോര്‍ജ്, എസ്.ഐ. സണ്ണിക്കുട്ടി, എ.എസ്.ഐ. സുഭാഷ്, സി.പി.ഒ.മാരായ അലക്‌സ്, സുമില്‍, എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്ധന വില ഇന്നും കൂട്ടി; ഒരാഴ്ചയ്ക്കിടെ നാല് രൂപയിലധികം വര്‍ധന
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടയില്‍ പെട്രോളിനും ഡീസലിനും നാല് രൂപയിലധികമാണ് വര്‍ധിച്ചത്. ഇതോടെ കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയായി വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമായി. കൊച്ചിയില്‍ ഡീസല്‍ വില 96 രൂപ 25 പൈസയും പെട്രോള്‍ വില 109 രൂപ 6 പൈസയുമായി. ഡല്‍ഹിയില്‍ പെട്രോളിന് 99 രൂപ 41 പൈസയും ഡീസലിന് 90 രൂപ 77 പൈസയുമായി. ഇവിടെ യഥാക്രമം പെട്രോളിനും ഡീസലിനും 30, 35 പൈസയുടെ വര്‍ധനവാണുണ്ടായത്. മുംബൈയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 31, 37 പൈസയാണ് കൂട്ടിയത്. ഇവിടെ ഒരുലിറ്റര്‍ പെട്രോളിന് 114…
ചികിത്സാപിഴവ്; കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ നവജാതശിശു മരിച്ചതായി പരാതി
കൊല്ലം: കടക്കല്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്ബതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കഴിഞ്ഞ 16നാണ് പ്രസവത്തിനായി സിമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച് കുട്ടിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് അന്ന് തന്നെ ഡോക്ടര്‍മാര്‍ മനസിലാക്കി. എന്നിട്ടും ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കാന്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പതിനെട്ടാം തീയതി മാത്രമാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യം മോശമായതോടെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് കുഞ്ഞ് മരിച്ചു. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുപ്പോള്‍ തന്നെ ഹൃദയമിടിപ്പ് കൂടുതലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപ്പോള്‍ തന്നെ കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. സംഭവത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നും കടയ്ക്കല്‍ താലൂക്ക്…