ദിലീപ് എത്തിയത് 20 മിനിട്ട് വൈകി, ചോദ്യങ്ങളെ നേരിട്ടത് പതിവില്‍ നിന്നും വിപരീതമായി, കാവ്യ മാധവനെ അടുത്ത ദിവസം ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നടന്‍ ദിലീപിനെ ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇന്നുരാവിലെ 11ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കി. നടിയെ ആക്രമിച്ച്‌ പ്രതി പള്‍സര്‍ സുനി ഫോണില്‍ പകര്‍ത്തിയ ദൃശ്യം കണ്ടിട്ടില്ലെന്ന് ദിലീപ് ആവര്‍ത്തിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി അറിയില്ലെന്നും പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബില്‍ ഇന്നലെ രാവിലെ 11.30ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പല ചോദ്യങ്ങളോടും നിഷേധാത്മക നിലപാട് സ്വീകരിച്ചെങ്കിലും ദിലീപില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനായെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതുവരെ ശേഖരിച്ച മൊഴികളും ഫോറന്‍സിക് വിവരങ്ങളും കോര്‍ത്തിണക്കിയായിരുന്നു ചോദ്യങ്ങള്‍. ചില ചോദ്യങ്ങളോട് ദിലീപ് മൗനം പാലിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാട്ടി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ഇന്നും ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇന്നലെ 11മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 20…

റോഡുകളില്‍ `എല്‍` അടയാളം; കാരണം അറിയാതെ ആശങ്കയിലായി നാട്ടുകാര്‍;

തൃശൂര്‍: തൃശൂര്‍ നഗരത്തിന്റെ വിവിധ റോഡുകളില്‍ ‘എല്‍’ എന്ന അടയാളം രേഖപ്പെടുത്തിയത് കണ്ട് ആശങ്കയിലായി നാട്ടുകാര്‍. എന്താണ് ഇതിനു പിന്നിലെ കാരണം എന്നറിയാതെ നാട്ടുകാര്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെയാണ് ആ ശങ്ക പടര്‍ന്നത്. അതേസമയം ഡ്രോണ്‍ സര്‍വേയുടെ ഭാഗമായാണ് ഈ അടയാളം രേഖപ്പെടുത്തിയതെന്ന് പോലീസ് വിശദീകരിച്ചു. രാത്രിയിലായിരുന്നു റോഡുകളില്‍ എല്‍ അടയാളം രേഖപ്പെടുത്തിയത്. അസമയത്തുള്ള ‘എല്‍’ അടയാളം കണ്ട് നാട്ടുകാര്‍ പേടിച്ചു. കെ – റെയില്‍ കല്ലിടല്‍ വ്യാപകമായതിനാല്‍ ഇനി ഭൂമി ഏറ്റെടുക്കാനുള്ള അടയാളമെന്ന് പലരും സംശയിച്ചു. ആരാണ് ഇത് വരച്ചതെന്ന് അറിയാന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പക്ഷേ, അവര്‍ക്കും അറിയില്ലായിരുന്നു. ഇതിനിടെ, പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചും ചിലര്‍ കാര്യമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ഡ്രോണ്‍ സര്‍വേയുടെ ഭാഗമായി രേഖപ്പെടുത്തിയ അടയാളമാണെന്ന് വ്യക്തമായി. ഡ്രോണ്‍ ക്യാമറയില്‍ തെളിയാന്‍ വേണ്ടിയാണ് ഇതു അടയാളപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പോലീസിന്റെ…

വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് പുലര്‍ച്ചെയെത്തി തീ കൊളുത്തി മരിച്ചു

കോഴിക്കോട്: വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. നാദാപുരം ജാതിയേരിയില്‍ കല്ലുമ്മലില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അര കിലോമീറ്ററോളം ദൂരെയുള്ള യുവതിയുടെ വീട്ടിലെത്തി രത്നേഷ് അക്രമം നടത്തിയത്. വീടിന്‍്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്ബ് ഗോവണി ഉപയോഗിച്ച്‌ ഇരുനില കോണ്‍ക്രീറ്റ് വീടിന്‍്റെ മുകള്‍ നിലയില്‍ കയറുകയും മരത്തിന്‍്റെ വാതില്‍ തകര്‍ത്ത് കിടപ്പ് മുറിയില്‍ കയറി തീ വെക്കുകയായിരുന്നു. വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ട അയല്‍വാസിയായ സ്ത്രീ ബഹളം വെക്കുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ വീടിന്‍്റെ ടെറസില്‍ നിന്ന് യുവാവ് ഇറങ്ങി വരികയും, ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ശരീരമാകെ തീ ആളിപടര്‍ന്ന് വീട്ടിലേക്കുള്ള വഴിയില്‍ ഗെയ്റ്റിന് സമീപം വീണു കിടക്കുകയായിരുന്നു രത്നേഷ്. കല്ലുമ്മലിലെ ചെറിയ കുനിയില്‍ കണ്ണന്‍്റ വീട്ടിലാണ് യുവാവ് അക്രമം…

തലസ്ഥാനത്തു നിന്നും റഷ്യന്‍ സേനയെ അടിച്ച്‌ തുരത്തി യുക്രൈന്‍ സൈന്യം ജയം ആഘോഷിക്കാന്‍ സെലന്‍സ്‌കി

17000 റഷ്യന്‍ സൈനീകരുടെ മരണം സ്ഥിരീകരിച്ചിരിക്കുകയാണ് യുക്രൈന്‍. എവിടെയും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തതായും അറിവില്ല.. എല്ലാ ആക്രമണങ്ങളും മാരിയുപോള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.. ഈ ലക്ഷണങ്ങളെല്ലാം വച്ച്‌ നോക്കുമ്ബോള്‍ റഷ്യയുടെ അതി ദയനീയ പരാചയമാണ് യുദ്ധവിദഗ്ദരെല്ലാം കാണുന്നത്. അല്ലെങ്കില്‍ പിന്നെ റഷ്യ മാരകമായ ആയുധപ്പുര തുറക്കണം.. അങ്ങനെയുണ്ടായാല്‍ അത് ലോക മഹായുദ്ധമാകും എന്നതിനാല്‍ തന്നെ പുടിന്‍ അതിന് മുതിരുമോ എന്നുള്ളതാണ്. എങ്കിലും പുടിനായതുകൊണ്ട് ആര്‍ക്കും ഒരു ഉറപ്പും പറയാനും ആകില്ല… ഉക്രേനിയന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഇന്നലെ പറഞ്ഞത്. കീവില്‍ നീക്കങ്ങളൊന്നും ഫലം കാണാത്തതിനാല്‍ റഷ്യ മേഘലയില്‍ സൈന്യത്തെ പുനസംഘടിപ്പിച്ചിരുന്നു. എന്നിട്ടും അവര്‍ക്ക് ഉക്രെയ്‌നില്‍ ഒരിടത്തുപോലും മുന്നേറാന്‍ കഴിയുന്നില്ലെന്നാണ്.’ പുതിയ പ്രദേശങ്ങളൊന്നും പിടിച്ചെടുക്കാതെ തന്നെ സൈനീകരുടെ മരണസംഖ്യ 17,000 ആകുന്നത് റഷ്യയെ വലിയ രീതിയില്‍ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പുടിന്റെ ഉക്രെയ്‌നിലെ അധിനിവേശം സ്തംഭനാവസ്ഥയിലാണെന്നാണ് ഉക്രേനിയന്‍ ഡെപ്യൂട്ടി പ്രതിരോധ…

ബൈപ്പാസ് ഇല്ല , മേല്‍പ്പാലം തന്നെ

കൊല്ലം: കൊട്ടാരക്കര പുലമണ്‍ കവലയില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ വീണ്ടും ആലോചന. ബൈപ്പാസിന് സാദ്ധ്യത മങ്ങിയതോടെയാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നകാര്യത്തില്‍ വീണ്ടും ആലോചന തുടങ്ങിയത്. മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ 59.75 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ ഫയലില്‍ കുരുങ്ങിക്കിടന്നതാണ്. എം.സി റോഡിന്റെയും കൊല്ലം-തിരുമംഗലം ദേശീയപാതയുടെയും വികസനത്തിനായി 1500 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ നിന്ന് മേല്പാലത്തിന്റെ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തുകയും നീക്കിവയ്ക്കുമെന്നാണ് പ്രതീക്ഷ. ബൈപ്പാസിന് അനുകൂല സാഹചര്യമില്ല കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന കവലയാണ് പുലമണ്‍ ജംഗ്ഷന്‍. കൊട്ടാരക്കരയുടെ പ്രധാന ഭാഗവും ഇവിടമാണ്. കൊല്ലം, പുനലൂര്‍, തിരുവനന്തപുരം, അടൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങളാണ് പുലമണ്‍ കവലയില്‍ സംഗമിക്കുന്നത്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടുന്ന പട്ടണത്തിന്റെ കണ്ണായ ഭാഗത്ത് മേല്‍പ്പാലം നിര്‍മ്മിക്കുന്നത് ഉചിതമല്ലെന്ന് ആക്ഷേപങ്ങളുണ്ടായപ്പോഴാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നടത്തിയത്.…

ഭക്തിയുടെ പേരില്‍ കുടുംബസമേതം കടത്തിയത് കോടികളുടെ ലഹരി,

കൊല്ലം: ഇരുപത്തിയഞ്ച് കിലോ കഞ്ചാവുമായി നാലു പേരെ കൊല്ലം ഡാന്‍സാഫ് ടീമും ചവറ പൊലീസും ചേര്‍ന്ന് പിടികൂടി. ആറ്റിങ്ങല്‍ പറയത്ത് കോണം സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂര്‍ സ്വദേശി അഭയ് സാബു, കൊല്ലം ശാസ്ത്രി ജംഗ്ഷന്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ നീണ്ടകര ചീലാന്തി ജംഗ്ഷനിലെ പെട്രോള്‍ പമ്ബില്‍ നിന്ന് പിടിയിലായത്. വിശാഖപട്ടണത്തിന്‍ നിന്ന് ഉണ്ണികൃഷ്ണന് വേണ്ടിയാണ് കഞ്ചാവ് കൊല്ലത്തേക്ക് കൊണ്ടുവന്നത്.ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേന കുടുംബവുമൊത്താണ് വന്‍തോതില്‍ കഞ്ചാവ് കടത്തിയത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം പിന്‍തുടര്‍ന്ന് സംഘത്തെ പിടികൂടുകയായിരുന്നു. വിഷ്ണുവിന്റെ ഭാര്യ സൂര്യയും രണ്ടുവയസുള്ള കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. ചവറ സി.ഐ. നിസാമുദ്ദീന്‍, ഡാന്‍സാഫ് എസ്.ഐ ജയകുമാര്‍, എ.എസ്.ഐ ബൈജു ജെറോം, ടീം അംഗങ്ങളായ രതീഷ്, ദീപു, സജു, സീനു, മനു, കോസ്റ്റല്‍ എസ്.ഐ പ്രശാന്തന്‍…

കോവിഡ്‌ വ്യാപനം: ഷാങ്‌ഹായ്‌ അടച്ചു

ബീജിങ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചൈനയില്‍ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അടച്ചിടല്‍. സാമ്ബത്തിക തലസ്ഥാനമായ ഷാങ്ഹായ് തിങ്കളാഴ്ച അടച്ചു. 2.6 കോടി ജനങ്ങളുള്ള നഗരം രണ്ടുഘട്ടമായാണ് അടയ്ക്കുന്നത്. പുഡോങ്ങും പരിസര പ്രദേശങ്ങളും തിങ്കള്‍ മുതല്‍ വെള്ളിവരെയും ഹുവാങ്പു നദിക്ക് പടിഞ്ഞാറുള്ള ബാക്കി പ്രദേശങ്ങള്‍ വെള്ളിമുതല്‍ അഞ്ചുദിവസവുമാണ് അടയ്ക്കുന്നത്. ഈ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തും. ജനങ്ങള്‍ പൂര്‍ണമായും വീട്ടില്‍ത്തന്നെ കഴിയണം. അത്യാവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. ഷാങ്ഹായിലെ കോവിഡ് വ്യാപനമുണ്ടായ ചില പ്രദേശങ്ങള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഷാങ്ഹായില്‍ ഞായറാഴ്ച 3500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പകുതിപേര്‍ക്കും ലക്ഷണങ്ങള്‍ ഇല്ല. ഈ മാസം രാജ്യത്താകെ 56,000 പേര്‍ പോസിറ്റീവായി