ശ്രീലങ്കയ്ക്ക് വീണ്ടും ഇന്ത്യയുടെ സഹായം; 40,000 ടണ്‍ ഡീസല്‍ എത്തിക്കും

ന്യൂഡല്‍ഹി: കടുത്ത ഇന്ധനക്ഷാമത്തിലും സാമ്ബത്തിക അരക്ഷിതാവസ്ഥയിലും വലയുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം. 40,000 ടണ്‍ ഡീസല്‍ ശ്രീലങ്കയിലേക്ക് അടിയന്തരമായി കയറ്റുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ വായ്പാ അടിസ്ഥാനത്തില്‍ ശ്രീലങ്കയ്ക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്ന 500 മില്യണ്‍ ഡോളറിന്റെ കരാറിന് പുറമെയാണിത്. ഇന്ധന ക്ഷാമം കടുത്തതോടെയാണ് ശ്രീലങ്ക വീണ്ടും സഹായമഭ്യര്‍ത്ഥിച്ചത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആ​ഗോള തലത്തില്‍ ഇന്ധന മേഖലയെ ബാധിച്ചിരിക്കുന്നതിനാല്‍ ആഭ്യന്തര ആവശ്യത്തിന് തടസ്സം വരാതെ ശ്രീലങ്കയ്ക്ക് ഡീസല്‍ നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയില്‍ നിന്നും പെട്രോളിയം ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനായി ഫെബ്രുവരി രണ്ടിനാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യാസ് എക്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്കുമായി (എക്സിം) 500 മില്യണ്‍ ഡോളറിന്റെ വായ്പാ കരാര്‍ ഒപ്പുവെക്കുന്നത്. ഇതിന് പുറമെ മാര്‍ച്ച്‌ 17 ന് 100 കോടി ഡോളറിന്റെ വായ്പയും…

വീട്ടമ്മയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പള്ളിയിലെ ഉസ്താദിനെതിരെ കേസ്

കണ്ണൂര്‍: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച  സംഭവത്തില്‍ പള്ളിയിലെ ഉസ്താദിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ജില്ലയിലെ പരിയാരം ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനിക്കെതിരെ(36) ആണ് പൊലിസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ഇരയായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2021- ഓഗസ്റ്റ് ഒന്നിനും 2022 മാര്‍ച്ച്‌ ഒന്നിനും ഇടയില്‍ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവടങ്ങളില്‍ എത്തിച്ചാണ് പള്ളിയിലെ ഉസ്താദ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് വിവിധ സ്ഥലങ്ങളില്‍ മുറിയെടുത്ത് തന്നെ പീഡിപ്പിച്ചെതന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു. പരിയാരം പൊലീസിലാണ് യുവതി പരാതി നല്‍കിയത്. വിവാഹിതനായ പ്രതി ഏര്യത്ത് വെച്ചു പരിചയപ്പെട്ട യുവതിയോട് താന്‍ പുനര്‍വിവാഹം കഴിക്കാമെന്ന് പറഞ്ഞു പ്രണയത്തിലാവുകയും പിന്നീട് ഇവരെ പ്രലോഭിപ്പിച്ച്‌ ഇരുവരും നാട്…

ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍നിന്നു 40,000 രൂപ പോയി; യുവാവ് ജീവനൊടുക്കി

പാലക്കാട്: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. 22 വയസ്സുള്ള സജിത് ആണ് പണം നഷ്ടപ്പെട്ട വിഷമത്തില്‍ ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. സജിത് ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെടുത്തി. ഇക്കാര്യം വീട്ടില്‍ അറിഞ്ഞാല്‍ വഴക്കുകേള്‍ക്കുമെന്ന് പേടിച്ചാകാം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍:ഷണ്മുഖന്‍, അമ്മ: ധനലക്ഷ്മി. സഹോദരങ്ങള്‍: സത്യന്‍, സജിത.

പ്രതിഷേധം കനത്തു; സംസ്ഥാനത്ത് കെ.റെയില്‍ സര്‍വേ നിര്‍ത്തിവച്ചു

സംസ്ഥാനത്ത് കെ.റെയില്‍ സര്‍വേ നടപടികള്‍‌ നിര്‍ത്തിവച്ചു. സംസ്ഥാന വ്യാപകമായി കെ.റെയിലിനെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സര്‍വേ ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചു. എറണാകുളത്ത് ഇന്ന് രാവിലെ കെ.റെയില്‍ സര്‍വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. നിലവില്‍ സര്‍വേ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഏജന്‍സി അറിയിച്ചു. മുമ്ബില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കാനും, ഉപകരണങ്ങള്‍ കേടുവരുത്താനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതെന്ന് ഏജന്‍സി അറിയിച്ചു.

മൊബൈല്‍ ഫോണ്‍ പൊട്ടിച്ചതിന് യുവാവിനെ കൗമാരക്കാരന്‍ കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചതിന് യുവാവിനെ കൗമാരക്കാരന്‍ കൊലപ്പെടുത്തിയതായി പൊലീസ്. ബുധനാഴ്ച രാത്രിയാണ് സംഭവം. സലിറാം എന്ന റിങ്കു കുമാര്‍ (31) ആണ് മരിച്ചത്. ഇയാള്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തില്‍ തൊഴിലാളിയാണ്. കുമാറും കൗമാരക്കാരനും ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. നഗരത്തില്‍ ഇവര്‍ ഒരുമിച്ചാണ് താമസമെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ വിവരം അന്വേഷിക്കുന്നതിനായി കുമാര്‍ കൗമാരക്കാരനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, കൗമാരക്കാരന്‍ മൊബൈല്‍ നല്‍കിയില്ല. ഇത് വാക്ക് തര്‍ക്കത്തിലേക്ക് നയിച്ചു. കുറച്ച്‌ സമയത്തിന് ശേഷം കുമാര്‍ കൗമാരക്കാരന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി നിലത്ത് അടിച്ച്‌ തകര്‍ക്കുകയായിരുന്നു. ഇതിനിടയിലുള്ള അടിപിടിയിലാണ് കുമാര്‍ കൊല്ലപ്പെട്ടത്.