സ്വ​കാ​ര്യ ബ​സ്​ സ​മ​രം തു​ട​ങ്ങി

തി​​രു​​വ​​ന​​ന്ത​​പു​​രം: ബ​​സ്​ ചാ​​ര്‍​​ജ്​ വ​​ര്‍​​ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ട്​ സ്വ​​കാ​​ര്യ​​ബ​​സു​​ട​​മ​​ക​​ളു​​ടെ അ​​നി​​ശ്ചി​​ത​​കാ​​ല പ​​ണി​​മു​​ട​​ക്ക്​ തു​​ട​​ങ്ങി. മി​​നി​​മം ചാ​​ര്‍​​ജ്​ 12 രൂ​​പ​​യാ​​ക്കു​​ക, വി​​ദ്യാ​​ര്‍​​ഥി​​ക​​ളു​​ടെ യാ​​ത്ര​​നി​​ര​​ക്ക്​ ഒ​​ന്നി​​ല്‍​​നി​​ന്ന്​ ആ​​റു​ രൂ​​പ​​യാ​​ക്കു​​ക, കി​​​ലോ​​മീ​​റ്റ​​ര്‍ നി​​ര​​ക്ക്​ 90 ​ പൈ​​സ​​യി​​ല്‍ നി​​ന്ന്​ 1.10 രൂ​​പ​​യാ​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച്‌​ ബ​​സു​​ട​​മ സം​​യു​​ക്ത സ​​മി​​തി നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ്​ പ​​ണി​​മു​​ട​​ക്ക്. ന​​വം​​ബ​​ര്‍ ഒ​​മ്ബ​​തി​​ന്​ പ്ര​​ഖ്യാ​​പി​​ച്ച പ​​ണി​​മു​​ട​​ക്ക്​ മാ​​റ്റി​​വെ​​ക്കു​​ന്ന​​തി​​ലേ​​ക്ക്​ ന​​യി​​ച്ച ച​​ര്‍​​ച്ച​​യി​​ല്‍ 10​ ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നാ​​ണ്​ മ​​ന്ത്രി ഉ​​റ​​പ്പു​​ന​​ല്‍​​കി​​യ​​തെ​​ങ്കി​​ലും ഇ​​തു​​വ​​രെ ന​​ട​​പ്പാ​​യി​​ല്ലെ​​ന്നും ഇ​​നി കാ​​ത്തി​​രു​​ന്നും ന​​ഷ്ട​​ത്തി​​ലോ​​ടി​​യും കൂ​​ടു​​ത​​ല്‍ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​കാ​​നി​​ല്ലെ​​ന്നു​​മാ​​ണ്​ ബ​​സു​​ട​​മ​​ക​​ളു​​ടെ നി​​ല​​പാ​​ട്. പ​​രീ​​ക്ഷ​​ക്കാ​​ല​​മാ​​യ​​തി​​നാ​​ല്‍ പ​​ണി​​മു​​ട​​ക്കി​​ല്‍​​നി​​ന്ന്​ വി​​ട്ടു​​നി​​ല്‍​​ക്ക​​ണ​​മെ​​ന്നും നി​​ര​​ക്ക്​​ വ​​ര്‍​​ധ​​ന ത​​ത്ത്വ​​ത്തി​​ല്‍ തീ​​രു​​മാ​​നി​​ച്ച​​താ​​ണെ​​ന്നും ഗ​​താ​​ഗ​​ത മ​​ന്ത്രി ആ​​ന്‍റ​​ണി രാ​​ജു പ​​റ​​ഞ്ഞു. എ​​ന്നു മു​​ത​​ല്‍ കൂ​​ട്ട​​ണ​​മെ​​ന്നേ തീ​​രു​​മാ​​നി​​ക്കാ​​നു​​ള്ളൂ. ഈ ​​ഘ​​ട്ട​​ത്തി​​ല്‍ പൊ​​തു​​ജ​​ന​​ങ്ങ​​ളെ ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്ന​​തും സ​​ര്‍​​ക്കാ​​റി​​നെ സ​​മ്മ​​ര്‍​​ദ​​ത്തി​​ലാ​​ക്കു​​ന്ന​​തു​​മാ​​യ സ​​മ​​ര​​വു​​മാ​​യി മു​​ന്നോ​​ട്ടു പോ​​ക​​ണ​​മോ​​യെ​​ന്ന്​ ആ​​ലോ​​ചി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. 15 ദി​​വ​​സം മു​​മ്ബ്​​​ നോ​​ട്ടീ​​സ്​ ന​​ല്‍​​കി​​യി​​ട്ടും സ​​ര്‍​​ക്കാ​​ര്‍ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ക​​യോ…

സീ ഷെല്‍സിലെ പൊലീസിന്‍റെ പിടിയിലായ മത്സ്യത്തൊഴിലാളികളില്‍ മലയാളികളായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ജോണിയും തോമസും 16 ദിവസത്തെ അനുഭവം പങ്കുവെയ്ക്കുന്നു.

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയി സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപായ സീ ഷെല്‍സിലെ പൊലീസിന്‍റെ പിടിയിലായ മത്സ്യത്തൊഴിലാളികളില്‍ മലയാളികളായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ജോണിയും തോമസും 16 ദിവസത്തെ അനുഭവം പങ്കുവെയ്ക്കുന്നു.   20 വര്‍ഷത്തെ മത്സ്യബന്ധന ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ദൂരം കടല്‍ പണിക്ക് പോകുന്നതെന്നും ജോണി പറയുന്നു. പിടിച്ച സമയത്ത് ഒരിക്കലും താന്‍ കരുതിയില്ല ഇത് ഇത്രയും വലിയ പ്രശ്നമാകുമെന്ന്. രണ്ടു ദിവസം കഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കിയത്. ശേഷം വീണ്ടും ബോട്ടില്‍ എത്തിച്ചു തടവില്‍ പാര്‍പ്പിച്ചു. നല്ലരീതിയില്‍ ആണ് അവര്‍ പെരുമാറിയതെന്ന് ജോണി പറയുന്നു. 18 ലക്ഷം രൂപയോളം കടം ഉള്ളതിനാലാണ് തോമസ് ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കടങ്ങള്‍ കുറവ് കുറച്ചായി തീര്‍ക്കാന്‍ ആണ് ശ്രമം. കടല്‍ പണികള്‍ കഴിഞ്ഞു വിശ്രമിച്ച തങ്ങള്‍ രാവിലെ കണ്ണ് തുറക്കുമ്ബോള്‍…

ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പാസ്റ്റര്‍ ഇടിക്കുള തമ്ബി

കായംകുളം: കാപ്പില്‍ സ്വദേശിനിയായ ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ പിടിയിലായി. കറ്റാനം സ്വദേശിയും ഇപ്പോള്‍ തെക്കേ മങ്കുഴി പനയ്ക്കാട്ട് കോട്ടയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ഇടിക്കുള തമ്ബി (67) ആണ് അറസ്റ്റിലായത്. 22ന് രാവിലെ 10ന് വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന ബാലികയെ തമ്ബി തന്റെ വീട്ടിലേക്ക് കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോണ്ടം ധരിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിത് റബ്ബര്‍ ലിംഗം കിറ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ വിവാദമാകുന്നു

മുംബൈ: കുടുംബാസൂത്രണത്തെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പ്രത്യേക കിറ്റിലെ റബ്ബര്‍കൊണ്ട് തീര്‍ത്ത ലിംഗത്തിന്‍റെ മാതൃക മഹാരാഷ്ട്രയില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.   ഇത് വീടുവീടാന്തരം പ്രചാരണം നടത്തുന്ന പ്രദേശിക ആരോഗ്യ പ്രവര്‍ത്തകരായ ആശവര്‍ക്കര്‍മാരായ സ്ത്രീകള്‍ക്ക് നാണക്കേടുണ്ടാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. കോണ്ടം ധരിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനാണ് റബ്ബര്‍ ലിംഗം കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ, ആശാ വര്‍ക്കര്‍മാര്‍ ഇത്തരം ബോധവത്കരണ പരിപാടികളില്‍ ലൈംഗികതയെക്കുറിച്ചും ജനന നിയന്ത്രണത്തെക്കുറിച്ചും ആളുകളെ ബോധവല്‍ക്കരിക്കുന്നതിന് ലഘുലേഖകളും ലഘുലേഖകളും ചിത്രസഹിതം ഉപയോഗിച്ചിരുന്നത്. ഇത്തവണ, പൊതുജനാരോഗ്യ വകുപ്പ് കുടുംബാസൂത്രണ കിറ്റ് നവീകരിക്കുകയും പ്രായോഗിക പ്രാതിനിധ്യത്തിനുള്ള ഉപകരണങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഗര്‍ഭപാത്രത്തിന്റെയും ലിംഗത്തിന്‍റെയും പകര്‍പ്പുകള്‍ പുതിയ പരിഷ്കാരത്തിലൂടെ വന്നതാണ്. ഗര്‍ഭപാത്രത്തിന്റെ മോഡലിനെതിരെ ഇതുവരെ പരാതിയൊന്നും ഇല്ല എന്നതും തീര്‍ത്തും കൗതുകരമാണ്. പുതിയ ടൂളുകളുള്ള 25,000 കിറ്റുകള്‍ ഇതിനകം സംസ്ഥാനത്തുടനീളം വിതരണം…

മെഡിക്കല്‍ കോളേജ് ഒപിയില്‍ ചികിത്സവേണമെങ്കില്‍ കൈക്കൂലി കൊടുക്കണം, പ്രധാന ഡോക്ടറുടെ പക്കല്‍നിന്ന് വിജിലന്‍സ് പിടിച്ചത് ആയിരങ്ങള്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒ.പിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓര്‍ത്തോ വിഭാഗം ഡോക്ടറായ രാമനുജന്റെ പക്കല്‍ നിന്ന് 2800 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഇത് രോഗികളില്‍ നിന്ന് വാങ്ങിയതാണെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം ഒ.പിയിലായിരുന്നു വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. ഡോക്ടര്‍ക്ക് രോഗികള്‍ പണം നല്‍കുന്നതിന്റെ തെളിവുകള്‍ പരിശോധന സംഘം കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച്‌ പരാതികളുണ്ടായിരുന്നതായും മൂന്ന് മാസത്തിലേറെയായി നിരീക്ഷണത്തിലായിരുന്നുവന്നും വിജിലന്‍സ് സംഘം പറഞ്ഞു. ഡി.വൈ.എസ്.പിമാരായ വി.അജയകുമാര്‍, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് സംഘം ആരോഗ്യ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തന്നെ തുടര്‍നടപടിയെടുക്കുന്നത്.

തമിഴ് നടന്‍ ചിമ്ബുവിന്റെ അച്ഛന്‍ സഞ്ചരിച്ച കാറിടിച്ച്‌ യാചകന്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ് നടന്‍ ചിമ്ബുവിന്റെ അച്ഛനും നടനും സംവിധാകയനുമായി ടി രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച്‌ യാചകന്‍ മരിച്ചു. മുനുസ്വാമി(70) എന്നയാളാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുനുസ്വാമി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സെല്‍വത്തെ പൊലീസ് അറസ്റ്റ്ചെ യ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാജേന്ദറും കുടുംബാംഗങ്ങളുമായിരുന്നു കാറിലുണ്ടായിരുന്നത്. വളവി തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വമായുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു. കാര്‍ കുറച്ചുദൂരം മുന്നോട്ട് പോയശേഷമാണ് നിര്‍ത്തിയത്. ഉടന്‍ തന്നെ ഇയാളെ റോയല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ചയാണ് മുനുസ്വാമി മരിച്ചത്. ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന്‍ റോഡിലായിരുന്നു അപകടം ഉണ്ടായത്. ചെന്നൈ: തെന്നിന്ത്യന്‍ താരം നായന്‍താരയ്ക്കും  ചലച്ചിത്ര സംവിധായകന്‍ വിഗ്നേഷ് ശിവനുമെതിരെ  പൊലീസില്‍ പരാതി നല്‍കി യുവാവ്. ചെന്നൈ സിറ്റി പൊലീസ്(Police) കമ്മീഷണര്‍ ഓഫീസിലാണ് പരാതി  നല്‍കിയിരിക്കുന്നത്. സാലിഗ്രാം…

ആന്‍ഡ്രോയിഡ് 10, 11, 12 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് ഹൈ-റിസ്‌ക് മുന്നറിപ്പ് !

ഇന്ത്യന്‍ ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുതിയ മുന്നറിയിപ്പു പുറത്തുവിട്ടു. ആന്‍ഡ്രോയിഡ് 10, 11, 12 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കാണ് ഹൈ-റിസ്‌ക് മുന്നറിപ്പ്. പലതരത്തിലുള്ള ആക്രമണ സാധ്യതകള്‍ ഈ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ കണ്ടെത്തി എന്നാണ് സേര്‍ട്ട് പറഞ്ഞിരിക്കുന്നത്. ഇത്തരം ഉപകരണങ്ങളില്‍ ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണങ്ങള്‍ നടന്നേക്കാമെന്ന് കമ്ബനി പറയുന്നു. ആന്‍ഡ്രോയിഡ് റണ്‍ടൈം, ഫ്രെയിംവര്‍ക് കംപോണന്റ്, മീഡിയ ഫ്രെയിംവര്‍ക്ക്, കേണല്‍, മീഡിയാടെക്, ക്വാല്‍കം കംപോണന്റ്‌സ് തുടങ്ങിയ ഇടങ്ങളിലാണ് ഭേദ്യത കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ പലതും ആന്‍ഡ്രോയിഡിന്റെ ഉടമ ഗൂഗിളും ശരിവച്ചു കഴിഞ്ഞു. ഈ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ നിലവില്‍ ആളുകള്‍ എറ്റവും അധികം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പഴയതും പുതിയതുമായ സ്മാര്‍ട്‌ഫോണുകളില്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റമാണെന്നത് മുന്നറിയിപ്പിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ ഗൂഗിള്‍ ഈ മാസം ആദ്യം പുതിയ ആന്‍ഡ്രോയിഡ്…

ആലപ്പുഴയില്‍ തടഞ്ഞു നിര്‍ത്തി കൂട്ട മര്‍ദ്ദനം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പാട്‌ എട്ടംഗ സംഘത്തിന്‍റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ഡിവൈഎഫ്‌ഐ നേതാവടക്കം എട്ടംഗ സംഘം ബൈക്കില്‍ വരികയായിരുന്ന ശബരിയെ ആക്രമിച്ചത്. പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു ആക്രമണം. കേസില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുള്‍ഫിത്ത് അടക്കം മൂന്നു പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സുള്‍ഫിത്തിന് ശബരിയുമായോട് നേരത്തെ വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് വിവരം. ബൈക്കി‌ല്‍ വരികയായിരുന്ന ശബരിയെ സുള്‍ഫിത്തും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഹെല്‍മറ്റും കല്ലും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് റോഡരികില്‍ അവശനായി കിടന്ന ശബരിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തില്‍ ശബരിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഹരിപ്പാട്…

ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ കേരളതീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്; വിഴിഞ്ഞത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ കേരളതീരത്ത് എത്തിയേക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കി. തമിഴര്‍ക്ക് പുറമെ സിംഹളവംശജരും എത്തിയേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബോട്ടുമാര്‍ഗം കേരളതീരത്ത് എത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വിഴിഞ്ഞത്ത് കോസ്റ്റ്ഗാര്‍ഡും കോസ്റ്റല്‍ പൊലീസും പരിശോധന നടത്തി. മീന്‍പിടുത്ത ബോട്ടുകളും പരിശോധന നടത്തി. കൂടാതെ ശ്രീലങ്കന്‍ തീരത്തുനിന്ന് മത്സ്യബന്ധനം നടത്തി വരുന്ന ബോട്ടുകളിലും പരിശോധന ശക്തമാക്കും. സാമ്ബത്തിക പ്രതിസന്ധി ഉള്ള സാഹചര്യത്തില്‍ തമിഴര്‍ക്കൊപ്പം സിംഹളവംശജരും എത്തുമെന്നും മുന്നറിയിപ്പില്‍ കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ പറയുന്നു.