ദുബായ്: ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ ക്ഷാമം ഉണ്ടായാല്‍ തങ്ങള്‍ ഉത്തരവാദിയല്ലെന്നു സൗദി അറേബ്യ. സൗദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളില്‍ യെമനില്‍നിന്ന് ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണു സൗദിയുടെ പ്രതികരണം. ഒപ്പെക്കുമായും മറ്റ് എണ്ണ ഉത്പാദന രാജ്യങ്ങളുമായും കരാറുള്ള സൗദിക്ക് എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയില്ല. റഷ്യ യുക്രെയ്ന് അധിനിവേശം ആരംഭിച്ചശേഷം എണ്ണവില വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണു സൗദിയുടെ പ്രസ്താവന. നിലവില്‍, റിക്കാര്‍ഡ് വിലയ്ക്കാണ് അമേരിക്കക്കാര്‍ പെട്രോള്‍ വാങ്ങുന്നത്. ഇന്നലെ ഒരു ബാരല്‍ ബ്രെന്റ് ക്രൂഡിന് 112 ഡോളറാണ് അന്താരാഷ്ട്രവിപണിയില്‍ വില.
Day: March 22, 2022
സ്മിജയെ തേടി പദ്മയെത്തി, 25 ലക്ഷത്തിന്റെ ടിക്കറ്റ് ഏറ്റുവാങ്ങി
കോലഞ്ചേരി: 25 ലക്ഷം രൂപയുടെ കേരളലോട്ടറി സമ്മര്‍ ബമ്ബര്‍ രണ്ടാം സമ്മാനത്തിന് അര്‍ഹയായ ചെന്നൈ സ്വദേശിനി സുബ്ബറാവു പദ്മം ഇന്നലെ ഉച്ചയോടെ ആലുവയിലെത്തി ലോട്ടറി ഏജന്റ് സ്മിജയെ കണ്ടു. സമ്മാനമടിച്ച ടിക്കറ്റ് സ്മിജ സന്തോഷപൂര്‍വം പദ്മത്തെ ഏല്‍പ്പിച്ചു. ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കി വാങ്ങിയ ടിക്കറ്റിന് സമ്മാനം ലഭിച്ച വിവരം സ്മിജ തന്നെയാണ് കഴിഞ്ഞ ദിവസം പദ്മയെ അറിയിച്ചത്. ചെന്നൈയില്‍ നിന്ന് വിമാനത്തിലെത്തിയ പദ്മം ഇന്നലെ തന്നെ ഐ.സി.ഐ.സി.ഐ ബാങ്ക് ആലുവ ശാഖയില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ സമ്മര്‍ ബമ്ബറിന്റെ ആറ് കോടി രൂപ സ്മിജ കീഴ്മാട് സ്വദേശി ചന്ദ്രന് കടംകൊടുത്ത ടിക്കറ്റിനായിരുന്നു. നറുക്കെടുപ്പു ദിവസം തന്നെ ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറിയതോടെയാണ് സ്മിജ ലോകശ്രദ്ധയാകര്‍ഷിച്ചത്. കേരളത്തില്‍ തീര്‍ത്ഥാടനത്തിന് എത്തിയപ്പോഴാണ് വാര്‍ത്തകളിലൂടെ അറിഞ്ഞ് സ്മിജയെ പദ്മം പരിചയപ്പെടുന്നത്. തുടര്‍ന്ന് ബാങ്ക് വഴി പണം നല്‍കി പതിവായി…
സില്‍വര്‍ലൈന്‍ കല്ല് പിഴുതെടുക്കാന്‍ എളുപ്പമാണ് പക്ഷേ കല്ലൊന്നിന് 2500 രൂപയ്ക്കുമേല്‍ പിഴയീടാക്കും. ജാമ്യമില്ലാക്കുറ്റം ചുമത്തിയാല്‍, ഈ തുക കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അതിര്‍ത്തികല്ലുകള്‍ പിഴുതുമാറ്റുന്നവര്‍ക്കെതിരെ പൊതുമുതല്‍ നശീകരണത്തിന് കേസെടുത്തു തുടങ്ങി. കല്ലൊന്നിന് 2500 രൂപയ്ക്കുമേല്‍ പിഴയീടാക്കും. ജാമ്യമില്ലാക്കുറ്റം ചുമത്തിയാല്‍, ഈ തുക കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. തിരുവനന്തപുരം മുരുക്കുംപുഴയില്‍ അതിര്‍ത്തികല്ല് പിഴുതുമാറ്റിയ യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസനെതിരെയും കേസെടുത്തു. പരസ്യപ്രതിഷേധം നടത്തി കല്ലുകള്‍ പിഴുതുമാറ്റുന്നവരുടെ ദൃശ്യങ്ങള്‍ സഹിതം കെറെയില്‍ നല്‍കിയ പരാതികളിലാണ് കേസ്. സംസ്ഥാനത്താകെ നൂറിലേറെ കേസുകളെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശീകരണത്തിനും പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുക്കുന്നത്. ചോറ്റാനിക്കരയിലെ പ്രതിഷേധക്കാര്‍ക്കെതിരെ ഇന്നലെ പരാതി നല്‍കി. രാത്രിയില്‍ രഹസ്യമായി കല്ലുകള്‍ പിഴുതുമാറ്റുന്ന സംഭവങ്ങളില്‍ പരാതി നല്‍കിയിട്ടില്ല. ഒരു കല്ലിടാന്‍ കരാറുകാര്‍ക്ക് കെറെയില്‍ ആയിരം രൂപ നല്‍കുന്നുണ്ട്. പ്രതിഷേധം കാരണം സുരക്ഷയൊരുക്കാന്‍ 7000രൂപ പ്രതിദിനം ചെലവുണ്ട്. മേല്‍നോട്ട, ഗതാഗത ചെലവെല്ലാം ചേര്‍ന്ന് വന്‍തുകയാവും. മൂന്നു കരാറുകാരാണ് കല്ലിടുന്നത്. 24,000 കല്ലുകള്‍ സ്ഥാപിക്കേണ്ട സ്ഥാനത്ത് 6100കല്ലുകളാണിട്ടത്. 530കിലോമീറ്റര്‍ പാതയില്‍ 160കിലോമീറ്ററില്‍ മാത്രമാണ്…
പുനലൂര്‍-കൊല്ലം പാത വൈദ്യുതീകരണം: സുരക്ഷാപരിശോധന നടത്തി
പുനലൂര്‍: പുനലൂര്‍-കൊല്ലം റെയില്‍പാത വൈദ്യുതീകരണ സുരക്ഷ പരിശോധനയും വേഗപരിശോധനയും പൂര്‍ത്തിയാക്കി. ദക്ഷിണ റെയില്‍വേയുടെ സതേണ്‍ സര്‍ക്കിള്‍ സുരക്ഷ കമീഷണര്‍ അഭയകുമാര്‍ റായിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലത്ത് നിന്നും പകല്‍ 11.30ന് ആരംഭിച്ച വൈദ്യുതീകരണ സുരക്ഷാപരിശോധന 12.30 ഓടെ പുനലൂര്‍ സ്റ്റേഷനില്‍ അവസാനിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ട്, വേഗം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. തുടര്‍ന്ന് പുനലൂര്‍ നിന്ന് കൊല്ലത്തേക്ക് പുതിയ ലൈനില്‍ ബന്ധിപ്പിച്ച് എന്‍ജിന്‍ ഓടിച്ച് വേഗവും പരിശോധിച്ചു. പെരിനാട് സബ്സ്റ്റേഷനില്‍ നിന്ന് 25000 വോള്‍ട്ട് വൈദ്യുതിയാണ് പുതിയ ലൈനിലേക്ക് ചാര്‍ജ് ചെയ്തത്. പരിശോധനയുടെ മുന്നോടിയായി മധുര ഡിവിഷന്‍ മാനേജര്‍ പി. ആനന്ദ് രഘുനാഥും സംഘവും ശനിയാഴ്ച പ്രാഥമിക പരിശോധന നടത്തി അപാകതകള്‍ കണ്ടെത്തി പരിഹരിച്ചിരുന്നു. ലൈന്‍ വൈദ്യുതീകരണത്തില്‍ നിരവധി ചെറിയ ന്യൂനതകള്‍ പരിശോധനയില്‍ പലയിടത്തും കണ്ടെത്തി. ഇതുകൂടി പരിഹരിച്ച് വീണ്ടും പരിശോധന നടത്തിയ ശേഷമായിരിക്കും പൂര്‍ണമായും ഈ ലൈനില്‍…
ഇനി ചന്ദനം നട്ടുവളര്‍ത്താം, മുറിച്ചുവില്‍ക്കാം
തിരുവനന്തപുരം: ചന്ദനമരങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നട്ടുവളര്‍ത്തി വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് വനംവകുപ്പ് രൂപംനല്‍കുന്നു. നിലവില്‍ സര്‍ക്കാരിനു മാത്രമേ ചന്ദന മരങ്ങള്‍ മുറിച്ചു വില്‍ക്കാനാവൂ. തടി മുറിച്ചു മാറ്റുന്നതിന് ഫീസും നിശ്ചയിച്ചു. ബ്‌ളാക്ക് വാറ്റില്‍, കാട്ടുമരം, മാഞ്ചിയം, നീര്‍ക്കടമ്ബ്, പൂച്ചക്കടമ്ബ്, വെള്ളീട്ടി തുടങ്ങിയ മരങ്ങള്‍ മുറിക്കുന്നതിന് ഫീസ് ഈടാക്കും. മുന്തിയ ഇനം ചന്ദനം കിലോഗ്രാമിന് 35,000 മുതല്‍ 40,000 രൂപവരെ പൊതുവിപണിയില്‍ വിലയുണ്ട്. തൈലമായി വിദേശവിപണിയിലെത്തുമ്ബോള്‍ ലിറ്ററിന് 2.208 ലക്ഷം രൂപ വിലവരും. സ്വകാര്യവ്യക്തികള്‍ക്ക് സ്വന്തമായി കൃഷിചെയ്യാനും മുറിച്ചുവില്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം നിയമങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. തൈകള്‍ വിതരണം ചെയ്യും. കൃഷിക്ക് 30 ശതമാനം സബ്‌സിഡിയും നല്‍കും. ചെറുകിട കച്ചവടങ്ങള്‍ ഉടമകള്‍ക്ക് നേരിട്ട് നടത്താം. ഇപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രമേ കയറ്റുമതി ചെയ്യാനാവൂ. പാകമായ തടി വനംവകുപ്പ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ മുറിക്കണം
നശിക്കുന്ന ശ്രീലങ്കയെ ആപത്തില്‍ രക്ഷിക്കാനെത്തിയത് ഇന്ത്യ….
ചൈനയെ കണ്ണും പൂട്ടി വിശ്വസിച്ച് അമളികള്‍ ചെയ്ത് കൂട്ടിയ ഒരു രാജ്യമാണ് ശ്രീലങ്ക. കൈ നിറയെ കിട്ടയ കാശ് മുഴവന്‍ വാങ്ങിക്കൂട്ടിയും ഒരുക്കലും അവസാനിക്കാത്ത പാട്ടക്കരാറും മറ്റുമായി ശ്രീലങ്കയെ വരിഞ്ഞു മുറുക്കിയ ഒരു വ്യാളിയായി ചൈന മാറിയിരുന്നു. ആ പരീക്ഷണം അവര്‍ക്ക് പാഠമാകും എന്നായിരുന്നു കരുതിയത്. പക്ഷേ അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ നശിച്ച് പാപ്പരായി നില്‍ക്കുമ്ബോള്‍ ചൈന നൈസായി തന്നെ കയ്യൊഴിഞ്ഞു. ആ പ്രതിസന്ധി ഘട്ടത്തിലും കൈയ്യയഞ്ഞ് സഹായിക്കാന്‍ എത്തിയതാകട്ടെ ഇന്ത്യയും. ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസന്ധി വന്‍ കലാപത്തിലേക്ക് കടക്കുകയാണ് എന്ന് വേണം മനസ്സിലാക്കാന്‍. അവശ്യസാധനങ്ങള്‍ പോലും ജനങ്ങള്‍ക്ക് നല്‍കാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ചൈനയുണ്ടാക്കിയ സാമ്ബത്തിക കടക്കെണിക്കു പുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇതിനിടെ ഭക്ഷ്യ പ്രതിസന്ധിയും ഊര്‍ജ്ജ പ്രതിസന്ധിയും പരിഹരിക്കാന്‍ ഇന്ത്യയുടെ അടിയന്തിര സഹായം ലങ്ക ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്ബത്തികമായ പ്രതിസന്ധി പരിഹരിക്കാന്‍…
അര്‍ധരാത്രി ക്ഷേത്രത്തില്‍ നിന്ന് പൂജാരിയുടെ മൈക്ക് അനൗണ്‍സ്‌മെന്റ്; ഓടിയെത്തി നാട്ടുകാര്‍; കള്ളന്‍ കുടുങ്ങി
ആലപ്പുഴ: ക്ഷേത്രത്തില്‍ മോഷണം(Theft) നടത്താനെത്തിയ കള്ളനെ കുടുക്കി പൂജാരി. മോഷണം നടന്ന വിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ചാണ് പൂജാരി കള്ളനെ കുടുക്കിയത്. വാത്തികുളം പള്ളിക്കല്‍ ശ്രീകുരുംബ ഭഗവതിക്കാവ് ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ചു കടന്ന ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നന്ദനം മധുസൂദനന്‍ പിള്ളയാണ്(52) മോഷണവസ്തുക്കളുമായി പിടിയിലായത്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ ക്ഷേത്രത്തില്‍ നിന്ന് ശബ്ദം കേട്ടാണ് സമീപവാസിയായ പൂജാരി കണ്ണന്‍ എഴുന്നേറ്റത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ ക്ഷേത്ര മതില്‍ ചാടിക്കടന്ന് നിലവിളക്കുകള്‍ ചാക്കിലാക്കി നില്‍ക്കുന്ന മോഷ്ടാവിനെയാണ് കണ്ടത്. ഉടനെ ഓടിയെത്തിയ പൂജാരിയെ നിലവിളക്കുകളിട്ട ചാക്കുകൊണ്ട് അടിക്കാന്‍ ശ്രമിച്ച ശേഷം മോഷ്ടാവ് ഓടികളയുകയായിരുന്നു. പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലേക്ക് തിരികെയെത്തിയ കണ്ണന്‍ കള്ളന്‍ കയറിയ വിവരം മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തി. അസമയത്തെ മൈക്ക് അനൗണ്‍സ്‌മെന്റ് കേട്ട നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഒളിച്ച കള്ളനെ പിടികൂടുകയായിരുന്നു.…
ചൈനീസ് വിമാനത്തിലുണ്ടായിരുന്ന 132 പേര്‍ എവിടെ? അപകടം നടന്ന് 18 മണിക്കൂറിന് ശേഷവും ആരെയും കണ്ടെത്താനായില്ല
ബീജിംഗ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനായില്ല. അപകടം നടന്നിട്ട് പതിനെട്ട് മണിക്കൂര്‍ പിന്നിട്ടു. 123 യാത്രക്കാരും ഒമ്ബത് ക്രൂ മെമ്ബേഴ്‌സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെ ദക്ഷിണ ചൈനയിലെ വനപ്രദേശത്തെ മലയിലാണ് വിമാനം തകര്‍ന്നു വീണത്. കുന്‍മിംഗില്‍ നിന്ന് ഗ്വാംഗ്ഷൂവിലേക്ക് പുറപ്പെട്ട ദ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനമാണ് ഗ്വാംഗ്ഷി പ്രവിശ്യയില്‍ വച്ച് തീപിടിച്ച് തകര്‍ന്ന് വീണത്. അപകടത്തില്‍ ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം തുടരുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പൊലീസ് ജില്ല ജഡ്ജിയുടെ ആവശ്യപ്രകാരം നര്‍ത്തകി നീനപ്രസാദിന്‍റെ നൃത്ത പരിപാടി നിര്‍ത്തിച്ചെന്ന് പരാതി
പാലക്കാട്: പൊലീസ് ജില്ല ജഡ്ജിയുടെ ആവശ്യപ്രകാരം നര്‍ത്തകി നീനപ്രസാദിന്‍റെ നൃത്ത പരിപാടി നിര്‍ത്തിച്ചെന്ന് പരാതി. പാലക്കാട് മോയന്‍ എല്‍പി സ്കൂളില്‍ നടന്ന മോഹിനിയാട്ട കച്ചേരിയാണെന്ന് നീന പ്രസാദ് ആരോപിക്കുന്നു. നടപടി ജില്ല ജഡ്ജി കലാംപാഷയുടെ ആവശ്യപ്രകാരമാണെന്ന് ഫേസ്ബുക്കിലൂടെ നര്‍ത്തകി നീന പ്രസാദ് ആരോപിക്കുന്നു. സ്കൂളിന് തൊട്ടുപിന്നില്‍ ആണ് ജഡ്ജി താമസിക്കുന്നത്. സംഘാടകരോട് പരിപാടി നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടത് ജില്ലാ ജഡ്ജിക്ക് ശബ്ദംകാരണം ബുദ്ധിമുട്ടുണ്ടായതോടെയാണെന്നും പോലീസ് പറഞ്ഞു.കാണികളെ വേദിക്കരികിലേക്ക് ഇരുത്തി പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാല്‍ സംഗീതത്തിന്റെ ശബ്ദം വളരെ കുറച്ചാണ് നൃത്തം അവതരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. നീന പ്രസാദിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ഇന്നലെ ഇത് വരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരി എന്ന നിലയില്‍ എനിയ്ക്കുണ്ടായി. പാലക്കാട് മൊയിന്‍ LP സ്കൂളില്‍ ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ ഒരു ഹ്രസ്വ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാന്‍…
വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കൂട്ടി
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിന് പിന്നാലെ രാജ്യത്ത് പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയായി. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. അതെസമയം നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇന്ധനവില വര്‍ധന ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.