കോയമ്പത്തൂർ ∙ തമിഴ്നാട്ടിലെ ഭൂമിയിടപാട് കേസിൽ മലയാളി പിടിയിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമി, ആ വിവരം മറച്ചുവച്ച് വിൽക്കാൻ ശ്രമിച്ച് കൈപ്പറ്റിയ അഡ്വാൻസ് തുക തിരിച്ചു തന്നില്ലെന്ന പരാതിയിൽ സുനിൽ ഗോപിയെയാണു(55) ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരനാണ് സുനിൽ. ജിഎൻ മിൽസിലെ ഗിരിധരന്റെ(35) പരാതിയെ തുടർന്നാണ് അറസ്റ്റ്. സുനിൽ നേരത്തെ നവക്കരയിലെ മറ്റൊരാളുടെ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഭൂമിയുടെ റജിസ്ട്രേഷൻ അസാധുവാണെന്നു കോടതി അറിയിച്ചു. ഇതു മറച്ചുവച്ചു സുനിൽ ഗിരിധരന് ഭൂമി വിൽക്കാൻ 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്നാണു പരാതി. രേഖകൾ സുനിൽ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഡ്വാൻസ് തുക തിരിച്ചുചോദിച്ചപ്പോൾ നൽകിയില്ല. സുനിൽ ഗോപി, റീന, ശിവദാസ് എന്നിവരുടെ അക്കൗണ്ടിലാണ് അഡ്വാൻസ് തുക നിക്ഷേപിച്ചത്. റീന, ശിവദാസ് എന്നിവരുടെ പേരിലും കേസെടുത്തു.…
Day: March 21, 2022
ഇന്ത്യയിൽ ആദ്യമായി എയർബസ് എച്ച് 145 സ്വന്തമാക്കി രവി പിള്ള
ആഡംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന ‘എയർബസ് എച്ച് 145’ ഇനി കേരളത്തിനും സ്വന്തം. പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ബി.രവി പിള്ളയാണ് 100 കോടിയോളം രൂപ മുടക്കി കോപ്റ്റർ വാങ്ങിയത്. എയർബസ് നിർമിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. ലോകത്താകെ 1,500 എയർബസ് എച്ച് 145 ഹെലികോപ്റ്ററുകൾ മാത്രമാണുള്ളത്. രാജ്യത്തെ ആദ്യ എയർബസ് നിർമിത എച്ച് 145 ഡി 3 ഹെലികോപ്റ്ററാണ് തലസ്ഥാനത്ത് ഇന്നലെ പറന്നിറങ്ങിയത്. അത്യാധുനിക സൗകര്യങ്ങളുള്ള ഹെലികോപ്റ്റർ ജർമനിയിലെ എയർ ബസ് കമ്പനിയിൽ നിന്ന് രവി പിള്ള നേരിട്ട് വാങ്ങുകയായിരുന്നു. കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും കഴിയും എന്നതാണ് എച്ച്145ൻ്റെ സവിശേഷത. പൈലറ്റിനെ കൂടാതെ 7 പേർക്ക് ഇതിൽ യാത്ര ചെയ്യാം. കോപ്റ്റർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ‘എനർജി…
ഹര്‍ഭജന്‍ സിംഗിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കി ആം ആദ്മി പാര്‍ട്ടി;
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വമ്ബന്‍ വിജയത്തിന് പിന്നാലെ നിര്‍ണായകമായ തീരുമാനവുമായി ആം ആദ്മി പാര്‍ട്ടി (എഎപി) രംഗത്ത്. മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനെ എഎപിയുടെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് ഹര്‍ഭജനെ മത്സരിപ്പിക്കുക. ഇദ്ദേഹത്തെ കൂടാതെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാഘവ് ഛദ്ദയെയും, ഡല്‍ഹി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ സന്ദീപ് പഥകിനെയും പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്നാണ് വിവരം. ഈ മാസം അവസാനമാണ് തിരഞ്ഞെടുപ്പ്. ഹര്‍ഭജന്‍ സിംഗിനെ പാര്‍ട്ടി ഒരു യൂത്ത് ഐക്കണായാണ് കാണുന്നത്. മാത്രമല്ല അദ്ദേഹം രാജ്യത്തുടനീളം അറിയപ്പെടുന്ന വ്യക്തിത്വം കൂടിയാണ്. ദീര്‍ഘ കാലമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എംഎല്‍എ കൂടിയായ രാഘവ് ഛദ്ദ. പാര്‍ട്ടിയുടെ പഞ്ചാബിന്റെ ചുമതലേയറ്റതു മുതല്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുമായി വളരെ…
ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ വന്ന യുവതി മറ്റൊരു രോഗിയുടെ ബൈസ്റ്റാന്‍ഡര്‍ക്കൊപ്പം ഒളിച്ചോടിയാതായി പരാതി
കോട്ടയം: ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ വന്ന യുവതി മറ്റൊരു രോഗിയുടെ ബൈസ്റ്റാന്‍ഡര്‍ക്കൊപ്പം ഒളിച്ചോടിയാതായി പരാതി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ബന്ധുക്കള്‍ നല്കിയ പണവും ബാങ്കിലുണ്ടായിരുന്ന പണവും എടുത്താണു യുവതി പോയതെന്നു പരാതിയില്‍ പറയുന്നു. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 58കാരന് ജനുവരി 17 മുതല്‍ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കൂട്ടിരിക്കാനായി ഭാര്യയും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രിയിലെ മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂര്‍ സ്വദേശിക്കൊപ്പം ഇവര്‍ ഒളിച്ചോടിയെന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിനെ വാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് യുവതി ഇയാള്‍ക്കൊപ്പം പോയത്. ഇവര്‍ക്ക് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍തീപിടുത്തം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍തീപിടുത്തം. കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തൃക്കാക്കര, ഏലൂര്‍, തൃപ്പൂണിത്തുറ, ഗാന്ധി നഗര്‍, ആലുവ എന്നീ യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം ഉണ്ടാകുന്നത്. ജനുവരി 18ന് ആയിരുന്നു നേരത്തെ തീപിടുത്തമുണ്ടായത്. കളമശ്ശേരിയിലെ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിനാണ് ഇക്കഴിഞ്ഞ 18ാം തിയതി ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആദ്യം തീപിടിച്ചത്. കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്കും പടര്‍ന്നതോടെ തീ ആളിക്കത്തി. ഉടന്‍ തന്നെ നഗരസഭ അധികൃതര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ പണപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കി. റെയില്‍വെ, കൊച്ചി മെട്രോ, ദേശീയപാത എന്നിവയ്ക്ക് സമീപമായിരുന്നു തീപിടുത്തം.
പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുത്, കെ റെയില്‍ പ്രതിഷേധങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് ഡിജിപി
തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിജിപി അനില്‍കാന്ത്. പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കെ റെയിലിനെതിരെയുള്ള സമരങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരും പോലീസും നന്നേ പാടുപെടുന്നുമുണ്ട്. വലതുപക്ഷ പാര്‍ട്ടികള്‍ എല്ലാം തന്നെ കെ റെയില്‍ സമരത്തെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പോലീസിന്റെ പണി ഇരട്ടിയായി. കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരത മാധ്യമങ്ങള്‍ വഴി കണ്ടതോടെയാണ് പോലീസുകാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം. ‘പോലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ബോധവത്കരണം നടത്തുകയാണ് വേണ്ടത്. സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യണം’, ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.