അപ്രതീക്ഷിതമായി ഭാര്യ മരിച്ചതില്‍ മനംനൊന്ത് വ്യാപാരി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഭാര്യ അപ്രതീക്ഷിതമായി മരിച്ചതിലുള്ള മനോവിഷമം താങ്ങാന്‍ കഴിയാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മലയിന്‍കീഴ് സ്വദേശിയായ കണ്ടല കുളപ്പള്ളി നന്ദനം വീട്ടില്‍ എസ്. പ്രഭാകരന്‍ നായരെയാണ് (53) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. മലയിന്‍കീഴ് ജംഗ്ഷനില്‍ വ്യാപാരം നടത്തുകയായിരുന്ന പ്രഭാകരന്‍ നായര്‍ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് കടുത്ത മനോവിഷമത്തില്‍ ആയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഭാകരന്‍ നായരുടെ ഭാര്യ സി. മഞ്ജുഷ (44) മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മഞ്ജുഷ മരണമടഞ്ഞത്. നാളെ മഞ്ജുഷയുടെ സഞ്ചയനം നടത്താനിരിക്കെയാണ് പ്രഭാകരന്‍ മനംനൊന്ത് ജീവനൊടുക്കിയത്. പ്രഭാകരനെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മഞ്ജുഷയും പ്രഭാകരനും ഒന്നിച്ചാണ് വ്യാപാരം നടത്തിയിരുന്നത്. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വ്യാപാരം കുറഞ്ഞതും, ഭാര്യയുടെ അപ്രതീക്ഷിത മരണവും പ്രഭാകരന്‍ നായരെ…

ചൈനയില്‍ അതിരൂക്ഷ കൊറോണ വ്യാപനം; രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികള്‍

ബെയ്ജിങ്: ഒരിടവേളയ്‌ക്ക് ശേഷം ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇതോടെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിയണന്ത്രണങ്ങള്‍ കടുപ്പിച്ചു. 3,400 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്തെ 18 പ്രവിശ്യകളില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ പുതിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. രാജവ്യാപകമായി രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഷാങ്ഹായില്‍ സ്‌കൂളുകള്‍ അടച്ചു. ഷെന്‍ഷെന്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജിലിന്‍ നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 2,200 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയോട് ചേര്‍ന്ന യാന്‍ചി നഗരത്തിലെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. നീണ്ട ഇടവേളക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വൈറസ് വ്യാപനത്തെ തുടര്‍ന്ന് 90 ലക്ഷം ജനസംഖ്യയുള്ള ചൈനീസ് നഗരത്തില്‍ കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ക്ഡൗണ്‍. ഇവിടേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും…

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. കോഴിത്തീറ്റയുടെ വില വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകള്‍ പൂട്ടുന്നതിന് കാരണമായി. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത് 90 രൂപയായിരുന്നു കോഴിയിറച്ചിക്ക്. രണ്ട് മാസം മുന്‍പ് വരെ 98 രൂപയില്‍ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. കോഴിയിറച്ചി വില വര്‍ധിച്ചതോടെ വില്‍പനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാര്‍ പറയുന്നു. കോഴിവില ഉയര്‍ന്ന സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്ന കാര്യത്തെ കുറിച്ച്‌ ആലോചിക്കുകയാണ് ഹോട്ടല്‍ ഉടമകളും.  

ചുട്ടുപൊള്ളും ഇന്നും, ആറ് ജില്ലകളില്‍ താപനില ഉയരും; ജാ​ഗ്രതാ നിര്‍ദേശം, രാവിലെ 11 മുതല്‍ മൂന്നു മണി വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില ഉയരാന്‍ സാധ്യത. സാധാരണയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ചൊവ്വാഴ്ചയോടെ വേനല്‍മഴ കിട്ടിയേക്കും. കേരളത്തില്‍ ഇന്നലെ താപനില 38.6 ഡിഗ്രി കടന്നു. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂര്‍ (38.6°c) വെള്ളാനിക്കര ( 38.6°c) മേഖലകളിലാണ്. വരണ്ട വടക്ക് കിഴക്കന്‍ കാറ്റാണ് ഈ ദിവസങ്ങളില്‍ ചൂട് കൂടാന്‍ കാരണം. ശരാശരിയില്‍ നിന്നു 33% മഴ കുറഞ്ഞതും താപനില ഉയരാന്‍ കാരണമാണ്. മാര്‍ച്ച്‌ അവസാനത്തോടെ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പുകള്‍ ഉഷ്ണതരംഗ ജാഗ്രത മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ…

എട്ട് മാസം ഗര്‍ഭിണിയായ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍: ഞെട്ടലില്‍ കുടുംബം

കല്ലറ: തിരുവനന്തപുരത്ത് എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 വയസായിരുന്നു. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഭാഗ്യയുടെ ഭര്‍ത്താവ് സ്ഥിരം മദ്യപാനിയാണ്. ഇയാളുടെ അമിതമദ്യപാനത്തെ തുടര്‍ന്ന്, ഇരുവരും തമ്മില്‍ എപ്പോഴും വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. സുഹൃത്തുക്കളുമായി ഭര്‍ത്താവ് എപ്പോഴും മദ്യപിക്കാറുണ്ട്. ഞായറാഴ്ചയും മദ്യപിച്ചായിരുന്നു എത്തിയത്. ഇത് ചോദ്യം ചെയ്ത ഭാഗ്യയുമായി ഇയാള്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതിനെ തുടര്‍ന്ന് മനോവിഷമത്തിലായ ഭാഗ്യ, വൈകിട്ട് നാലുമണിയോടെ വീട്ടിലെ മുറിയില്‍ കയറി വാതിലടച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഭാഗ്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാഗ്യയുടെ ആത്മഹത്യയില്‍ ഞെട്ടിയിരിക്കുകയാണ് കുടുംബം.