പിതാവിന്‍റെ പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈകോടതിയുടെ അനുമതി

കൊച്ചി: പിതാവിന്‍റെ പീഡനത്തിനിരയായി ഗര്‍ഭിണിയായ പത്തു വയസ്സുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈകോടതിയുടെ അനുമതി.   24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളൂവെങ്കിലും കുട്ടിയുടെ പ്രായമടക്കം പരിഗണിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് 31 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്. നിയമപരമായ സമയപരിധി കഴിഞ്ഞതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി തേടി മാതാവാണ് ഹൈകോടതിയെ സമീപിച്ചത്. സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ഒരാഴ്ചക്കകം ഗര്‍ഭഛിദ്രം നടത്താന്‍ കുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഹരജി നേരത്തേ പരിഗണിച്ചപ്പോള്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയശേഷം പരിശോധിച്ച്‌ ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതകള്‍ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പെണ്‍കുട്ടിക്ക് പത്തുവയസ്സ് മാത്രമാണ് എന്നതിനാല്‍ ഗര്‍ഭാവസ്ഥ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഗര്‍ഭഛിദ്രം നടത്താമെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 31…

മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് 2 കോടി; കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങള്‍, റബര്‍ സബ്‌സിഡിക്ക് 500 കോടി

തിരുവനന്തപുരം:   മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി അനുവദിച്ചു. ഇതിനായി രണ്ട് കോടി രൂപ നീക്കിവെക്കും. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്റെ മേല്‍നോട്ടച്ചുമതല. കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. ചക്ക ഉത്പനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. റബര്‍ സബ്‌സിഡിക്ക് 500 കോടി അനുവദിച്ചു. തോട്ട ഭൂമിയില്‍ പുതിയ വിളകള്‍ അനുവദിക്കും. ഇതിനായി നിയമത്തില്‍ ഭേദഗതി കൊണ്ട് വരേണ്ടതുണ്ട്. നെല്ലിന്റെ താങ്ങുവില കൂട്ടി. 28 രൂപ 20 പൈസ ആയാണ് ഉയര്‍ത്തിയത്. നെല്‍കൃഷി വികസനത്തിന് 76 കോടി അനുവദിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആദ്യ സമ്ബൂര്‍ണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം വിലക്കയറ്റം തടയുന്നതിന്…

കല്യാണത്തിന് മേക്കപ്പിടാന്‍ വന്ന് പീഡിപ്പിച്ചു; മേക്കപ്പ് ആര്‍‌ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി യുവതികള്‍

കൊച്ചി: കല്യാണത്തിനായി മേക്കപ്പിടാന്‍ വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതികള്‍. മൂന്ന് യുവതികളാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരായ ‘മീ ടൂ’ പോസ്റ്റിട്ടതിന് ശേഷമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

വിലക്കയറ്റം തടയാന്‍ 2000 കോടി; സര്‍വകലാശാല കാമ്ബസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ നടപ്പു സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റില്‍ വിലക്കയറ്റം തടയാന്‍ 2000 കോടിയുടെ പ്രഖ്യാപനം.   സാ​മ്ബ​ത്തി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി അ​വ​സാ​നി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ആ​ഗോ​ള വി​ദ​ഗ്ധ​രു​ടെ ച​ര്‍​ച്ച​ക​ള്‍​ക്ക് ര​ണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ജി​എ​സ്ടി വ​രു​മാ​നം കൂ​ടി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്: ബ​ജ​റ്റ് അ​വ​ത​ര​ണം ദീ​ര്‍​ഘ​മാ​യി​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി. ടാ​ബി​ല്‍ ആ​ണ് ബ​ജ​റ്റ് വാ​യി​ക്കു​ന്ന​ത്. ലോകസമാധാനത്തിന് ആഗോളവിദഗ്ധരുടെ ചര്‍ച്ചകള്‍ക്ക് രണ്ടുകോടി സര്‍വകലാശാല കാമ്ബസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കാമ്ബസുകളോട് ചേര്‍ന്ന് സ്റ്റാര്‍ട്ടപ് ഇന്‍ക്യുബേഷന്‍ യൂണിറ്റ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമൂലമാറ്റം ലക്ഷ്യം സര്‍വകലാശാലകള്‍ക്ക് 200 കോടി കിഫ്ബി വഴി സര്‍വകലാശാലകളോട് ചേര്‍ന്ന് 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ തൊഴില്‍ വൈദഗ്ധ്യത്തിന് വിപുലമായ പദ്ധതികള്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനായി കിഫ്ബി വഴി 100 കോടി എല്ലാ…

ഇന്‍റര്‍നെറ്റ് ഇല്ലാതെ പണം കൈമാറ്റം നടത്താം; യുപിഐ 123 പേ നിലവില്‍ വന്നു, സംവിധാനം ഇങ്ങനെ

ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടിയുള്ള യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് സംവിധാനം ആര്‍ബിഐ അവതരിപ്പിച്ചു. നേരത്തെ വിവിധ ആപ്പുകള്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സാധ്യമായിരുന്ന സേവനം ഇനി മുതല്‍ ഇന്‍റര്‍നെറ്റ് സൌകര്യം ഇല്ലാത്ത ഫോണുകളിലും ലഭ്യമാകും. പുതിയ സര്‍വീസിന് യുപിഐ 123 പേ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ആണ് ചൊവ്വാഴ്ച ഈ സേവനം പുറത്തിറക്കിയത്. ഇന്ത്യയിലെ 40 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപകാരപ്പെടും എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ യുപിഐ സേവനം ഇതുവഴി ലഭിക്കും. യുപിഐ 123 പേ സംവിധാനം സമൂഹത്തിലെ ദുര്‍ബലമായ ഒരു വിഭാഗത്തിന് ഡിജിറ്റല്‍ പേമെന്‍റ് ഭൂമികയിലേക്ക് പ്രവേശം നല്‍കും. ഇത് സാമ്ബത്തിക മേഖലയിലേക്ക് വലിയൊരു വിഭാഗത്തെ കൈപിടിച്ചുയര്‍ത്തും – റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. ഈ സംവിധാനം…

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; പോക്‌സോ കേസില്‍ അറസ്റ്റിലാകുമെന്ന് മനസ്സിലായതോടെ ബിഹാറിലേക്ക് മുങ്ങി; ഏഴ് വര്‍ഷത്തിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് പിടിയില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം നാടുവിട്ട പിതാവ് ഏഴ് വര്‍ഷത്തിന് ശേഷം അറസ്റ്റിലായി. 2016-ല്‍ പെരുമ്ബടപ്പ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസിലാണ് പിതാവ് അറസ്റ്റിലാകുന്നത്. കേരളത്തില്‍ താമസമാക്കിയ ബിഹാര്‍ മുസാഫിര്‍പുര്‍ സ്വദേശിയായ നാല്‍പ്പത്തിയൊമ്ബതുകാരനാണ് പിടിയിലായത്. ഇയാളുടെ ആദ്യഭാര്യയില്‍ പിറന്ന കുട്ടികളില്‍ ഒരാളെയാണ് പീഡിപ്പിച്ചത്. ബിഹാറിലെ ആദ്യഭാര്യയുടെ മരണശേഷം കുട്ടികളേയുംകൊണ്ട് പെരുമ്ബടപ്പ് പുത്തന്‍പള്ളിയില്‍ താമസിച്ചുവരുകയായിരുന്നു. ഇതിനിടെ മലയാളി യുവതിയെ രണ്ടാംവിവാഹം കഴിക്കുകയുംചെയ്തു. ഇതിനിടയിലാണ് ഇയാള്‍ മകളേയും പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പാലക്കാട് നാട്ടുവൈദ്യന്റെ സഹായത്തോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആശുപത്രിഅധികൃതര്‍ അറിയിച്ചത് അനുസരിച്ച്‌ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ബംഗാളികളായ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി ഗര്‍ഭിണിയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തി. വീണ്ടും പൊലീസ് കുട്ടിയുടെ…

ഉയര്‍ന്ന ജോലിക്കാരന്‍, കൂലിക്ക് ബന്ധുക്കളെ കൊണ്ടുവന്ന് വിവാഹ നിശ്ചയം നടത്തി; വധുവിന്റെ വീട്ടില്‍ നിന്ന് തട്ടിയത് പത്ത് ലക്ഷം;

മലപ്പുറം; കള്ളക്കഥ പറഞ്ഞ് വിവാഹം ഉറപ്പിച്ച ശേഷം പ്രതിശ്രുത വധുവിന്റെ വീട്ടുകാരില്‍ നിന്ന് പത്ത് ലക്ഷം തട്ടിയ കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി അക്ഷയ്, സുഹൃത്ത് കൊല്ലം സ്വദേശി അജി എന്നിവരാണ് മലപ്പുറം ചങ്ങരംകുളത്ത് പൊലീസിന്റെ പിടിയിലായത്. സ്വകാര്യ കമ്ബനിയില്‍ ഉയര്‍ന്ന ജോലിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വിവാഹനിശ്ചയം നടത്തിയ ശേഷമായിരുന്നു ഇവരുടെ തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം വലിയ ആര്‍ഭാടമായിട്ടാണ് അക്ഷയ്യും യുവതിയും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്. അതിനു പിന്നാലെ പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്‌ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് അക്ഷയ് യും അജിയും ചേര്‍ന്ന് പത്ത് ലക്ഷം കൈക്കലാക്കി. പണം നല്‍കിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കളിപ്പിക്കപെട്ട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിവാഹ നിശ്ചയത്തിന് വരന്‍റെ ബന്ധുക്കളായി എത്തിയവരെല്ലാം അക്ഷയ് ദിവസക്കൂലിക്ക്…