കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4820 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 75 രൂപയായി. 2020 ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു സ്വര്‍ണവില.
Day: March 10, 2022
പഞ്ചാബ് പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി; കോണ്‍ഗ്രസിനേറ്റത് കനത്ത തിരിച്ചടി
അമൃത്‌സര്‍: കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബില്‍ എഎപി ഭരണം ഉറപ്പിക്കുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ചതുപോലെയാണ് സംസ്ഥാനത്ത് എഎപിയുടെ തേരോട്ടം. 89 സീറ്റില്‍ എഎപിയും 13 സീറ്റില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ ബിജെപിയും ഏഴു സീറ്റില്‍ ശിരോമണി അകാലിദളുമാണ് ലീഡ് ചെയ്യുന്നത്. ഫലസൂചനകള്‍ പുറത്തുവന്ന ആദ്യ ഘട്ടം മുതല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് ആംആദ്മി പാര്‍ട്ടി മുന്നേറുന്നത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ എഎപി ഭരണം ഉറപ്പിച്ചുവെന്ന് തന്നെ പറയാം. പ്രമുഖരെയെല്ലാം പിന്നിലാക്കിയാണ് ഭഗവന്ത്മാന്‍ സിംഗിന്റെ നേതൃത്വത്തില്‍ ആപ്പ് പഞ്ചാബില്‍ കസേര ഉറപ്പിക്കുന്നത്. ഡല്‍ഹിയ്ക്ക് ശേഷം ആദ്യമായി ആം ആദ്മി പാര്‍ട്ടി മറ്റൊരു സംസ്ഥാനത്തില്‍ അധികാരമേല്‍ക്കാന്‍ ഒരുങ്ങുകയാണ്. എഎപിയുടെ പ്രവര്‍ത്തകര്‍ ചൂല്‍ ഉയര്‍ത്തി ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അമരീന്ദര്‍ സിംഗ്,…
കോഴിക്കോട് ബാലുശ്ശേരിയില്‍ 19കാരനും 15കാരിയും ഒരേമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: ബാലുശ്ശേരി കരുമലയില്‍ 19വയസുകാരനെയും 15വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി, പനങ്ങാട് ചൂരക്കണ്ടി അനില്‍കുമാറിന്റെ മകന്‍ അഭിനവ് (19) എന്നിവരാണ് മരിച്ചത്. വട്ടോളി ബസാര്‍ ചൂരക്കണ്ടി മലക്ക് മുകളിലെ മരത്തില്‍ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി ഗവ. ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പതിനഞ്ചുകാരി. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തിഎം അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 60 വര്‍ഷം തടവ്
പത്തനംതിട്ട ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ രാജീവ് എന്ന സുനിലിനെ (35) 60 വര്‍ഷം തടവിന് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചു. പോക്സോ ആക്‌ട് 5 (1) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വകുപ്പ് 5 (n) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 30 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ കാലാവധി പൂര്‍ത്തിയാകും. പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി. 2015ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. പ്രതി അച്ചന്‍കോവിലില്‍നിന്നു ജോലി തേടി കോന്നിയില്‍ എത്തിയ സമയം കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടില്‍ താമസിക്കവെ 15 വയസ്സുകാരിയെ…
പ്ലസ് ടു പരീക്ഷ തീയതിയില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിള്‍ പുന:ക്രമീകരിച്ചു.ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ടിയിരുന്ന ഫിസിക്‌സ്,ഇക്കണോമിക്‌സ് പരീക്ഷകള്‍ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മറ്റ് പരീക്ഷകള്‍ക്കും സമയക്രമത്തിനും മാറ്റമില്ല. നേരത്തെ സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 22 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്നു. ഏറെ നാളിന് ശേഷമാണ് അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള കുട്ടികള്‍ക്ക് വാര്‍ഷിക പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷയ്‌ക്ക് പകരം ഇവര്‍ക്ക് വര്‍ക്ക് ഷീറ്റുകളായിരിക്കും നല്‍കുക.എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചെറിയ ക്ലാസുകളിലെ പരീക്ഷകള്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും;പുതിയ നികുതി നിര്‍ദേശങ്ങള്‍ക്ക് സാധ്യത
സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ അവതരിപ്പിക്കും. അടിസ്ഥാന വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും ഈ സര്‍ക്കാരിന്റെ രണ്ടാം ബജറ്റും.പുതിയ നികുതി നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.രണ്ടാം ബജറ്റില്‍ കോവിഡാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു.പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന സൂചന ധനമന്ത്രി നല്‍കി കഴിഞ്ഞു. ഭൂനികുതി, മദ്യ നികുതി എന്നിവയില്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാം.ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിര്‍ദേശം സാമ്ബത്തിക വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു.നികുതി ചോര്‍ച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനുമുള്ള പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കും.കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം, വ്യവസായം മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.അടിസ്ഥാന സൗകര്യ മേഖലയിലും പുതിയ പദ്ധതികള്‍ പ്രതീക്ഷിക്കാം.സില്‍വര്‍ ലൈന്‍ പോലുള്ള പിണറായി സര്‍ക്കാരിന്റെ പ്രധാന…
‘അമ്മയുടെ രണ്ടാം ഭര്‍ത്താവ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’; കൊച്ചിയില്‍ മുക്കിക്കൊന്ന കുഞ്ഞിന്‍റെ പിതാവ്
കൊച്ചി: കലൂരില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ ജോണ്‍ ബിനോയ് ഡിക്രൂസ് തന്റെ വളര്‍ത്തുമകനാണെന്ന് അമ്മ ഇംതിയാസ്. മകനെ ദത്തെടുത്തതാണെന്നാണ് ഇംതിയാസിന്റെ വെളിപ്പെടുത്തല്‍. ഇയാള്‍ വീട്ടിലെ സ്ഥിരം ശല്യക്കാരനായിരുന്നെന്നാണ് അമ്മ പറയുന്നത്. കൊല്ലപ്പെട്ട ഒന്നരവയസുകാരി നോറ മരിയയുടെ മുത്തശ്ശി സിപ്‌സിയുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്നതായും ബന്ധം വിലക്കിയിരുന്നതായും അമ്മ പറഞ്ഞു. ബിനോയിയും സിപ്‌സിയും തമ്മില്‍ ആറുവര്‍ഷത്തെ അടുപ്പമുണ്ടെന്നും ഇംതിയാസ് വെളിപ്പെടുത്തി. 14 ദിവസം പ്രായമുളളപ്പോള്‍ താന്‍ ദത്തെടുത്ത മകനാണ് കൊലപാതകിയായി മുന്നിലെത്തിയതെന്നാണ് ഇംതിയാസ് പറയുന്നത്. ബിനോയ് വര്‍ഷങ്ങളായി വീട്ടില്‍ വലിയ സ്വൈര്യക്കേടായിരുന്നുവെന്നും അമ്മ പറഞ്ഞു. ശല്യം സഹിക്കാന്‍ പറ്റാതായതോടെ പരാതിയും നല്‍കിയിരുന്നു. ഇതേ തടുര്‍ന്ന് ബിനോയ് വീട്ടില്‍ കയറരുതെന്ന് തഹസില്‍ദാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അതേസമയം ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട ഒന്നര വയസുകാരിയുടെ അമ്മ ഡിപ്‌സി. തന്നെ കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍ത്താവും അമ്മയും പറഞ്ഞിരുന്നെന്നും അതുകൊണ്ടാണ് താന്‍…
ചരട് ജപിച്ച് കെട്ടുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; ജോത്സ്യന്‍ പിടിയില്‍
കൊല്ലം: ചരട് ജപിച്ച് കെട്ടുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ജോത്സ്യന്‍ പിടിയില്‍. പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടില്‍ താമസിക്കുന്ന വിജയകുമാറിനെ (53)യാണ് പോക്‌സോ ആക്‌ട് പ്രകാരം കൊല്ലം പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി 25 വയസുള്ള ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഈ സ്‌നേഹ ബന്ധം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ അമ്മ കുട്ടിയുമായി ജോത്സ്യന്റെ വീട്ടിലെത്തി. ജോത്സ്യന്‍ പെണ്‍കുട്ടിക്ക് ചരട് ജപിച്ച് കെട്ടിയശേഷം പെണ്‍കുട്ടിയുടെ വലതുകൈയില്‍ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായത്. ചാത്തന്നൂര്‍ അസി. പൊലീസ് കമ്മിഷണര്‍ ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം പരവൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ആദ്യഘട്ട ഫലം എക്സിറ്റ് പോള്‍ സൂചനകളുടെ ദിശയില്‍; യു.പിയില്‍ ബി.ജെ.പി, തൊട്ടുപിറകില്‍ എസ്.പി
ലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ യു.പിയില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുന്നതിന്റെ സാധ്യതയേറി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ 100 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. അഖിലേഷിന്റെ നേതൃത്വത്തില്‍ സമാജ്‍വാദി പാര്‍ട്ടി കടുത്ത മത്സരം കാഴ്ചവെക്കുന്നതിന്റെ സൂചനയും ആദ്യഘട്ട ഫലങ്ങളിലുണ്ട്. 80 സീറ്റുകളിലാണ് എസ്.പി മുന്നിട്ടുനില്‍ക്കുന്നത്. ബി.എസ്.പി അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നതായാണ് ആദ്യഘട്ട ഫലങ്ങള്‍ വ്യക്തമാകുന്നത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന റായ്ബറേലി, അമേത്തി സീറ്റുകളിലൊക്കെ ബി.ജെ.പിയാണ് മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് വിട്ട അതിഥിസിങ് റായ്ബറേലി ലീഡ് ചെയ്യുന്നുണ്ട്.
കൂടത്തായി കൂട്ടക്കൊല; ജോളിയുടെ ജാമ്യാപേക്ഷയില്‍ ഇന്നു വിധി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്ബരയില്‍ മൂന്ന് കേസുകളില്‍ ജാമ്യം തേടി മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (48) വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷകളില്‍ വിചാരണനടക്കുന്ന ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച വിധി പറയും. കൊല്ലപ്പെട്ട പൊന്നാമറ്റത്തില്‍ ടോം തോമസ്, അന്നമ്മ, ആല്ഫൈന്, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടുതല്‍ തെളിവുകള്‍ക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷന് ഹരജിയും വ്യാഴാഴ്ച വിധി പറയാന്‍ മാറ്റി. കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിന്റെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രില്‍ ഒന്നിന് കേള്‍ക്കാനും കോടതി തീരുമാനിച്ചു. ജോളി നല്കിയ ജാമ്യാപേക്ഷ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍.കെ. ഉണ്ണിക്കൃഷ്ണന് ശക്തമായി എതിര്‍ത്തു. അന്നമ്മ തോമസിനെ വധിെച്ചന്ന കേസില്‍ ഹൈകോടതി നല്കിയ ജാമ്യം സുപ്രീംകോടതി സ്റ്റേചെയ്തതാണെന്നും മറ്റ് ജാമ്യാപേക്ഷകള്‍ ഹൈകോടതി നേരത്തേ തള്ളിയതാണെന്നുമായിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടറുടെ…