കോഴിക്കോട്: ഡിജിപിയുടെ പേരില്‍ വ്യാജ വാട്‌സ്‌ആപ് സന്ദേശമയച്ച് അധ്യാപികയുടെ പക്കല്‍ നിന്നും 14 ലക്ഷം രുപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റൊമാനസ് ക്ലീബൂസാണ് ഡല്‍ഹിലെ ഉത്തം നഗറില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലിസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയില്‍ നിന്നാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ പണം തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ലോട്ടറിയെടുക്കുന്ന പതിവുള്ള അധ്യാപികയ്ക്ക് ഡിജിപിയുടെ പേരില്‍ സന്ദേശമയച്ച റൊമാനസ്, ലോട്ടറി അടിച്ചെന്നും നികുതിയിനത്തില്‍ 14 ലക്ഷം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തും മുന്‍പ് അടയ്ക്കണമെന്നാണ് സന്ദേശത്തില്‍ നിര്‍ദേശിച്ചത്. അതുപ്രകാരം പോലിസ് ആസ്ഥാനത്തേക്ക് വിളിച്ച അധ്യാപികയ്ക്ക് ഡിജിപി ഡല്‍ഹിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ സന്ദേശം യഥാര്‍ത്ഥമാണെന്ന് കരുതി സന്ദേശത്തില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. കളബിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെയാണ് അധ്യാപിക പരാതി നല്‍കിയത്.
Day: March 9, 2022
ദിലീപിന്റെ ഒരു ഫോണിലെ വിവരങ്ങൾ നീക്കാൻ 75,000 രൂപ ലഭിച്ചതായി ലാബ് ജീവനക്കാരൻ
കൊച്ചി: ഫോണുകളില്‍ കൃത്രിമം കാട്ടിയതിന് നടന്‍ ദിലീപിനെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം കൂടി ക്രൈംബ്രാഞ്ച് ചുമത്തും. വധഗൂഢാലോചനക്കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ മുംബയിലെ ലാബ് സിസ്റ്റംസ് ഇന്ത്യയുടെ സഹായത്തോടെ നാല് ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ചു കളഞ്ഞെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായേക്കാവുന്ന വിവരങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും കുറ്റകൃത്യത്തിന് കൂട്ടുനിന്ന ലാബ് ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുക്കാനും ആലോചനയുണ്ട്. നിരന്തരം കുറ്റം ചെയ്യുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടും. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണുകള്‍ പിടിച്ചെടുത്ത് തിരുവന്തപുരത്തെ ലാബില്‍ പരിശോധിച്ചിരുന്നു. ലാബ് ഡയറക്ടറേയും മറ്റ് ഉദ്യോഗസ്ഥരെയും കേസ് വിസ്താരം ചെയ്യുന്നതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി നേരത്തെ ദിലീപിന്റെ അഭിഭാഷകര്‍ മുംബയിലെ ലാബിനെ സമീപിച്ചിരുന്നു. ഈ ബന്ധം പിന്നീട് പ്രതികളുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ വിനിയോഗിച്ചെന്നാണ് വിലയിരുത്തല്‍. കോടതി ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതോടെ നാല്…
മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു; നാലു പേരുടെ നില ഗുരുതരം
തിരുവനന്തപുരം: കല്ലമ്ബലത്ത് അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാര്‍ക്ക് കുത്തേറ്റത്. കഞ്ചാവ് കേസ് പ്രതിയായ അനസിനെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. ചന്തു, ജയന്‍, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ നാല് പോലീസുകാരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് അനസ്. ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കല്ലമ്ബലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്. എന്നാല്‍ പോലീസിനെ കണ്ട് അക്രമാസക്തനായ ഇയാള്‍ ഇവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമത്തില്‍ പരിക്കേറ്റവരില്‍ ശ്രീജിത്തിന്റെയും വിനോദിന്റെയും പരിക്കുകള്‍ അതീവ ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെലിനാണ് കുത്തേറ്റത്.
ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി മലയാളി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളുരുവില്‍ പിടിയില്‍
ബെംഗളൂരു | കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ഓയിലുമായി മലയാളി യുവതിയുള്‍പ്പെടെ മൂന്നു പേര്‍ ബെംഗളൂരുവില്‍ പിടിയില്‍. ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ കോട്ടയം സ്വദേശിനി വിഷ്ണുപ്രിയ (22), സുഹൃത്ത് കോയമ്ബത്തൂര്‍ സ്വദേശി സിഗില്‍ വര്‍ഗീസ് (32), ഇവരുടെ സഹായി ബെംഗളൂരു സ്വദേശി വിക്രം (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും പിടികൂടിയ 12 കിലോ ഹാഷിഷ് ഓയിലിന് ഏഴ് കോടി രൂപയോളം വിലവരും. വിഷ്ണുപ്രിയയും സുഹൃത്ത് സിഗിലും കൊത്തന്നൂരില്‍ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു. വിശാഖപട്ടണത്തുനിന്നാണ് ഇവര്‍ മയക്കുമരുന്ന് ബെംഗളൂരുവിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തത് വിക്രമാണ്.കഴിഞ്ഞ ദിവസം 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പോലീസിന്റെ പിടിയിലായിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്നാണ് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പോലീസ് പരിശോധന നടത്തിയതും ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്.
ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കാക്കനാട്: വീട് ജപ്തി ചെയ്യാനെത്തിയ അഡ്വക്കറ്റ് കമീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെമ്ബുമുക്കിനുസമീപം റോസ്വില്ലയില്‍ കെവിനെയാണ് (37) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഡ്വക്കറ്റ് കമീഷന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. വീടിന്‍റെ ഹാളില്‍വെച്ച് കെവിന്‍ വാക്കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. 2016ല്‍ എസ്.ബി.ഐയുടെ എസ്.എം.ഇ ശാഖയില്‍നിന്ന് ബിസിനസ് ആവശ്യത്തിന് ഇവര്‍ വന്‍തുകയുടെ വായ്പ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ എറണാകുളം സി.ജെ.എം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം, ഡെപ്യൂട്ടി കമീഷണര്‍ വി.യു. കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ തൃക്കാക്കര പൊലീസും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കാവ്യാമാധവന്റെ ഇടപ്പള്ളിയിലെ ലക്ഷ്യ ബ്യുട്ടീക്കില്‍ തീപിടുത്ത൦; കാര്യമായ നാശനഷ്ടങ്ങളില്ല
കൊച്ചി: ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യുട്ടീക്കില്‍ തീപിടുത്ത൦. സിനിമാ താരം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യല്‍ മെഷീനുകളു൦ കത്തി നശിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന് കാരണ ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമന൦. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉടമസ്ഥന്റെ വിശദീകരണം രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്ക് ഇപ്പോള്‍ ഓണ്‍ലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തല്‍
ഭര്‍തൃമാതാവിന്റെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദിച്ചതായി പരാതി;
തൃശൂര്‍: ( 09.03.2022) അങ്കമാലിക്കടുത്ത് കൊരട്ടിയില്‍ യുവതിയെ അമ്മായി അമ്മയുടെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. മുഖത്ത് ഇടിയേറ്റ് ഗുരുതരാവസ്ഥയിലായ പെരുമ്ബാവൂര്‍ സ്വദേശിനി എം എസ് വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്തായ സത്യവാനാണ് തന്നെ മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു. ആറുമാസം മുന്‍പ് വിവാഹം കഴിച്ച് കൊരട്ടിയിലേയ്ക്ക് കൊണ്ടുവന്ന യുവതിക്കാണ് ഭര്‍തൃവീട്ടിലെ ദുരനുഭവം. വനിതാ ദിനത്തിന് തലേ ദിവസമാണ് യുവതി ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ യുവതിയുടെ മുഖത്തിനും എല്ലുകള്‍ക്കും സാരമായ പരിക്കേറ്റു. ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും മര്‍ദിച്ചിരുന്നതായും തന്നെ പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് സത്യവാന്‍ എന്നാണ് അവകാശവാദമെന്നും ഇത്തരത്തില്‍ വശത്താക്കിയതാണ് തന്റെ അമ്മയെ എന്നും പരിക്കേറ്റ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് കൊരട്ടി പാലപ്പള്ളി മോഴിക്കുളം മുകേഷ് പറയുന്നു. ഞായറാഴ്ച രാത്രി വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്ബോഴാണ് ഇയാള്‍ അപ്രതീക്ഷിതമായി കയറി…
ദിലീപിനെ വെട്ടിലാക്കി മുന്‍ ജീവനക്കാരന്റെ മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെതിരെ മുന്‍ ജീവനക്കാരന്‍ ദാസന്റെ മൊഴി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പൊലീസിനോട് സംസാരിക്കുന്നത് അഭിഭാഷകന്‍ വിലക്കിയെന്നും, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും ചോദിച്ചാല്‍ അറിയില്ലെന്നോ ഓര്‍മയില്ലെന്നോ പറയണമെന്നും തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദാസന്റെ മൊഴി. ബാലചന്ദ്രകുമാര്‍ പതിവായി ദിലീപിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ദിലീപിന്റെ പുതിയ സിനിമയുടെ സംവിധായകന്‍ എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സൂരജും തന്നെ വിളിച്ച് എന്തെങ്കിലും ബാലചന്ദ്രകുമാറിനോട് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി നല്‍കി. തുടര്‍ന്ന് അനൂപും സൂരജും തന്നെ ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. ബാലചന്ദ്രകുമാറിനോട് താന്‍ ഒന്നും പറഞ്ഞില്ലെന്ന് പൊലീസിന് മൊഴി നല്‍കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെന്നും മുന്‍ ജീവനക്കാരന്‍ ആരോപിച്ചു. കേസിലെ പ്രതിയായ…