കോട്ടയം: നഗരമധ്യത്തില്‍ വീണ്ടും സ്ത്രീകള്‍ക്കുനേരെ അതിക്രമം. യുവാവിനെ പെണ്‍കുട്ടികളും പിങ്ക് പൊലീസും ചേര്‍ന്ന് ഓടിച്ചിട്ടുപിടികൂടി.ഇടുക്കി നെടുങ്കണ്ടം നെടുവാതിലില്‍ ബെന്നി വര്‍ഗീസ് (34)ആണ് പിടിയിലായിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. കുറവിലങ്ങാടുനിന്നുള്ള പെണ്‍കുട്ടികള്‍ സിനിമ കാണാനായിട്ടാണ് നഗരത്തിലെത്തിയത്. സ്റ്റാന്‍ഡില്‍ ബസിറങ്ങി തിയറ്റര്‍ റോഡിലൂടെ നടക്കുമ്ബോള്‍ പുറകെയെത്തിയ ഇയാള്‍ പെണ്‍കുട്ടികളോട് അശ്ലീലം പറയുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ഇയാളെ വിടാതെ പിന്തുടര്‍ന്നു. ഇതിനിടയില്‍ ധരിച്ചിരുന്ന ഷര്‍ട്ട് മാറ്റി ഇയാള്‍ ബാഗിലുണ്ടായിരുന്ന മറ്റൊരു ഷര്‍ട്ടിട്ടു. ഷര്‍ട്ട് മാറിയെങ്കിലും ഇയാളെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞു. ഇതുകണ്ട് പരിസരത്തുണ്ടായിരുന്ന പിങ്ക് സേനാംഗങ്ങളായ താനിയയും സബീനയും കുട്ടികള്‍ക്കൊപ്പം ഓടി. എല്ലാവരും ചേര്‍ന്ന് ഇയാളെ പിടികൂടി.
Day: March 7, 2022
ഏപ്രില്‍ ഒന്നുമുതല്‍ വാഹന ഇന്‍ഷുറന്‍സ് ചെലവേറിയതാകും; പ്രീമിയം തുക കൂട്ടാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: വിവിധ കാറ്റഗറിയിലുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. ഏപ്രില്‍ ഒന്നുമുതല്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം ചെലവ് വര്‍ധിക്കാന്‍ ഇത് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് പുറത്തിറക്കിയത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമിയത്തില്‍ വര്‍ധനവുണ്ടാകുന്നത്. 1,000 സിസി ഉള്ള സ്വകാര്യ കാറുകളുടെ പ്രീമിയം തുക 2094 രൂപയായി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. 2019-20ല്‍ ഇത് 2072 രൂപയായിരുന്നു. 1,000 സിസി മുതല്‍ 1,500 സിസി വരെയുള്ള സ്വകാര്യ കാറുകള്‍ക്ക് നിലവില്‍ 3,221 രൂപയാണ് പ്രീമിയം. ഇത് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 3,416 രൂപയായി ഉയരും., 1,500 സിസിക്ക് മുകളിലുള്ള കാര്‍ ഉടമകള്‍ക്ക് നിലവില്‍ 7,890 രൂപയാണ് പ്രീമിയം. ഇത് 7,897 രൂപയായി വര്‍ധിക്കും. തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ്…
സ്വര്‍ണ്ണവിലയെയും മേല്‍പ്പോട്ടുയര്‍ത്തി റഷ്യ-യുക്രൈന്‍ യുദ്ധം; ഒരു ഗ്രാം സ്വര്‍ണവില 5000ത്തിന് അടുത്ത്
കൊച്ചി: യുക്രൈന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.ഇതേ രീതി തുടര്‍ന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പവന്‍ വീണ്ടും 40000 ല്‍ എത്തും.റഷ്യ യുക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കുതിക്കാനാണു സാധ്യത. വലിയ ചാഞ്ചാട്ടമാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണവിലയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 100 ഡോളറിന്റെ വര്‍ധനയുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തുമുണ്ടാകുന്നത്.വന്‍കിട നിക്ഷേപകര്‍ വീണ്ടും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് ഇപ്പോള്‍ വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ സ്വര്‍ണവില ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറും. കഴിഞ്ഞ 2…
ചാരുംമൂട്ടില്‍ ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂര്‍; ഒടുവില്‍ രക്ഷകനായി വാവ സുരേഷ് വീണ്ടും എത്തി.
ആലപ്പുഴ: ചാരുംമൂട്ടില്‍ ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂര്‍. അവസാനം അതിനെ പിടികൂടിയത് വാവ സുരേഷ് എത്തി. പാമ്ബുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്ബുപിടിത്തമായിരുന്നു ഇത്. ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് 2 ബൈക്കുകള്‍ ഉണ്ടായിരുന്നു. മുകേഷിന്റെ മകന്‍ അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്ബോഴാണ് പത്തിവിടര്‍ത്തിയ പാമ്ബിനെ കണ്ടത്. വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്ബ് അടുത്ത ബൈക്കിലേക്കു കയറി. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാവ സുരേഷിനെ ഫോണില്‍ വിളിച്ചു. ഉടന്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചു. അതോടെ നാട്ടുകാരും തടിച്ചുകൂടി. രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്ബിനെ പിടികൂടി വീട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ടിന്നിലാക്കി. രണ്ടു വയസ്സുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്ബിനെ പിടിക്കുന്നതെന്നും…
രക്ഷാദൗത്യം നിര്‍ത്തുന്നു ; ഇന്ത്യക്കാര്‍ ബുഡാപെസ്റ്റില്‍ എത്താന്‍ നിര്‍ദേശം
ന്യൂഡല്‍ഹി :ഉ ക്രയ്നില്‍നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കുന്നതിന്റെ സൂചനയുമായി ഇന്ത്യന്‍ എംബസികള്‍. മലയാളികള് അടക്കം ആയിരത്തിലേറെ ഇന്ത്യക്കാര് യുദ്ധഭൂമയില് കുടുങ്ങിക്കിടക്കവെയാണ് കേന്ദ്രതീരുമാനം. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉക്രയ്നിലെ സുമിയില്‍ രക്ഷാദൗത്യം അനിശ്ചിതത്വത്തിലായതോടെ 707 ഇന്ത്യക്കാര്‍ യുദ്ധമുഖത്ത് കുടുങ്ങിയിരിക്കുകയാണ്. ഇവരില് ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ഖാര്‍കിവില്‍നിന്നും പിസോച്ചിനില്‍നിന്നും ഇന്ത്യക്കാരെ മിക്കവാറും പൂര്‍ണമായി ഒഴിപ്പിച്ചെന്ന് വിദേശമന്ത്രാലയം അവകാശപ്പെട്ടു. ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തില്‍ എത്തിയതായും ഉക്രയ്നില്‍ ഇപ്പോഴും തങ്ങുന്ന ഇന്ത്യക്കാര്‍ ഞായര്‍ രാത്രിയോടെ ബുഡാപെസ്റ്റില്‍ എത്തണമെന്നും ഹംഗറിയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഉക്രയ്നിലുള്ള ഇന്ത്യക്കാര്‍ക്ക് പൂരിപ്പിക്കുന്നതിനായി പ്രത്യേക ഗൂഗിള്‍ ഫോം ഹംഗറിയിലെയും ഉക്രയ്നിലെയും ഇന്ത്യന്‍ എംബസികള്‍ ട്വിറ്ററില്‍ പങ്കുവച്ചു. ഉടന്‍ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം. സുമിയില് ഇന്ത്യന് സഹായം കിട്ടാത്ത മലയാളികള് അടക്കമുള്ള വിദ്യാര്ഥികള് രണ്ടും കല്‍പ്പിച്ച് അതിര്ത്തിയിലേക്ക് നടക്കാന്‍ തീരുമാനിച്ചെന്ന് കഴിഞ്ഞദിവസം വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. 50 കിലോമീറ്ററില്‍ താഴെമാത്രം…
തമ്ബാനൂരില്‍ യുവതിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
തിരുവനന്തപുരം: തമ്ബാനൂരില്‍ ഹോട്ടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ആസൂത്രീത കൊലപാതകമെന്ന് പൊലീസ്. ഗായത്രിയുടെ കാമുകന്‍ പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടക്കട സ്വദേശി ഗായത്രിയെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഹോട്ടലില്‍ മുറി എടുത്ത പ്രവീണ്‍ ഗായത്രിയെ ഉച്ചയോടെ കൂട്ടി കൊണ്ട് വന്നു. പ്രവീണ്‍ ജോലി സ്ഥലം മാറി പോകുന്നതിനെ സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്ക് തര്‍ക്കത്തിനിടയിലാണ് ഗായത്രിയെ ഷാള്‍ മുറുക്കി പ്രവീണ്‍ കൊലപ്പെടുത്തുന്നത്. ഇതിന് ശേഷം മുറി പൂട്ടി പ്രവീണ്‍ പുറത്ത് പോയി. ഗായത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഇരുവരുടെയും വിവാഹ ചിത്രവും പ്രവീണ്‍ തന്നെ പോസ്റ്റ് ചെയ്തതായും പൊലീസ് പറയുന്നു. പ്രവീണിനെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.