രക്ഷാപ്രവര്‍ത്തനം; ഉക്രയ്‌നില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യ

മോസ്കോ : ഉക്രയ്നില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ റഷ്യ. യുദ്ധം തുടങ്ങി പത്താം ദിവസമാണ് വെടിനിര്‍ത്തല്‍. രക്ഷാപ്രവര്‍ത്തനത്തിനായാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കുമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. മോസ്കോ സമയം 10 നും, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50 മുതലാണ് വെിടനിര്‍ത്തല്‍ നിലവില്‍ വരിക. മരിയുപോള്‍, മോള്‍ഡോവ, വോള്‍നോവാഹ വഴിയാകും രക്ഷാപ്രവര്‍ത്തനം. പൗരന്മാരെ ഒഴിപ്പിക്കാന് മാത്രമാണ് വെടിനിര്ത്തല് പ്രഖ്യാപിച്ചതെന്നും ഇത് ഒന്നിന്റെയും അവസാനമല്ലെന്നുമാണ് റഷ്യന് പക്ഷത്തിന്റെ നിലപാട്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി; കേരളത്തില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു. ഇന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമര്‍ദം തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാര്‍ച്ച്‌ 7, 8 തിയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ആര്യന്‍ ഖാന്‍ കേസില്‍ ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെയും മകനെയും അപകീര്‍ത്തിപ്പെടുത്താനെന്ന് ടൊവിനോ തോമസ്, കേരളത്തിലും ഇത്തരം സംഭവങ്ങള്‍ ധാരാളമുണ്ടാകുന്നതായി ആഷിക് അബു

ആര്യന്‍ ഖാനെതിരായ ലഹരിമരുന്ന് കേസിന് പിന്നിലുള‌ളത് രാഷ്‌ട്രീയപരമായ ഉദ്ദേശമാണെന്ന് നടന്‍ ടൊവിനോ തോമസ്. പുതിയ ചിത്രമായ നാരദന്റെ പ്രമോഷന്റെ ഭാഗമായുള‌ള ഒരു അഭിമുഖത്തില്‍ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുംബയ് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി റെയ്‌ഡ് കേസില്‍ ആര്യനെതിരെ തെളിവില്ലെന്ന് കഴിഞ്ഞദിവസം നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേസിന് പിന്നില്‍ രാഷ്‌ട്രീയ ഉദ്ദേശമാണെന്ന് ടൊവിനോ അഭിപ്രായപ്പെട്ടു. ‘സംഭവം ആസൂത്രിതമാണ്. ഇതിനുപിന്നില്‍ രാഷ്‌ട്രീയ ഉദ്ദേശമുണ്ടെന്നാണ് തോന്നുന്നത്. ഷാരൂഖിനെയും ആര്യന്‍ ഖാനെയും അപകീര്‍ത്തിപ്പെടുത്തുകയെന്നതായിരുന്നു ഉദ്ദേശം.’ ടൊവിനോ പറയുന്നു. ഒരാളെ ബ്ളാക്‌മെയില്‍ ചെയ്യാന്‍ മാദ്ധ്യമങ്ങളെ ഉപയോഗിക്കുക എന്ന പ്രവണത തെറ്റാണെന്നും നടന്‍ അഭിപ്രായപ്പെട്ടു. നാരദന്‍ പ്രമോഷനില്‍ ടൊവിനോയ്‌ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബു, നടി അന്ന ബെന്‍ എന്നിവരും പങ്കെടുത്തു. ടൊവിനോയുടെ അഭിപ്രായം സംവിധായകന്‍ ആഷിഖ് അബുവും ശരിവച്ചു. ആര്യന്‍ ഖാന് സംഭവിച്ചതുപോലെ നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടാകുന്നതായും…

ടാറ്റൂ ചെയ്യുന്നതിനിടെ പീഡനം: ഏഴു യുവതികള്‍ പരാതി നല്‍കി

കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പരാതി നല്‍കി. ബംഗ്ലുരുവില്‍ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് ഇമെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. ഇതോടെ ഏഴ് പേരാണ് കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ചാണ് പരാതികള്‍. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. യുവതിയുടെ ആരോപണത്തിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രം​ഗത്ത് വന്നു. സുജീഷിന്‍റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്ഫെക്ടഡ് എന്ന സ്ഥാപനത്തിന്‍്റെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് യുവതികളുടെ താമസസ്ഥലത്തെത്തി…

ഇന്ത്യ ഗുണനിലവാരമുള്ള ഗോതമ്ബ് നല്‍കിയപ്പോള്‍ പാകിസ്ഥാന്‍ നല്‍കിയത് പുഴുവരിച്ചത്: പരാതിയുമായി താലിബാന്‍

കാബൂള്‍: പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന് നല്‍കിയ ഗോതമ്ബ് ഭക്ഷ്യയോഗ്യമല്ലാത്ത, പുഴുവരിച്ചതെന്ന പരാതിയുമായി താലിബാന്‍. അതോടൊപ്പം, ഇന്ത്യയെ താലിബാന്‍ നേതാക്കള്‍ പുകഴ്ത്തുകയും ചെയ്തു. ഇന്ത്യ തങ്ങള്‍ക്ക് നല്‍കിയ ഗോതമ്ബ് ഏറെ ഗുണനിലവാരമുള്ളതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ അയച്ച ഗോതമ്ബിന്റെ ഗുണനിലവാരത്തെ പുകഴ്ത്തി, ഗുണനിലവാരമില്ലാത്ത ഗോതമ്ബ് സംഭാവന നല്‍കിയ പാക്കിസ്ഥാനെ താലിബാന്‍ ഉദ്യോഗസ്ഥന്‍ വിമര്‍ശിച്ചതിന് പിന്നാലെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ വാക്‌പോരുണ്ടായി. പാകിസ്ഥാന്‍ ഗോതമ്ബിന്റെ ഗുണനിലവാരത്തെക്കുറിച്ച്‌ താലിബാന്‍ ഉദ്യോഗസ്ഥന്‍ പരാതിപ്പെടുന്നത് കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്നുണ്ട്. ‘പാകിസ്ഥാന്‍ സംഭാവന ചെയ്ത ഗോതമ്ബ് ഭക്ഷ്യയോഗ്യമല്ല, താലിബാന്‍ ഉദ്യോഗസ്ഥന്‍,’ എന്ന തലക്കെട്ടില്‍ താലിബാന്‍ ഉദ്യോഗസ്ഥന്റെ വീഡിയോ അഫ്ഗാന്‍ പത്രപ്രവര്‍ത്തകന്‍ അബ്ദുള്‍ഹഖ് ഒമേരി ട്വീറ്റ് ചെയ്തു. ‘അഫ്ഗാന്‍ ജനതയ്‌ക്കുള്ള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്‌ക്ക് ഇന്ത്യക്ക് നന്ദി. പൊതു-സൗഹൃദ ബന്ധം എന്നെന്നേക്കുമായി നിലനില്‍ക്കും. ജയ് ഹിന്ദ്,’ ഹംദുള്ള അര്‍ബാബ് ട്വീറ്റ് ചെയ്തു. നജീബ്…

സംസ്ഥാനത്ത് പോലീസ് മേധാവിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: അധ്യാപികയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

കൊച്ചി: സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്‍റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്‍റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് സംഘം അധ്യാപികയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍, പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപിയാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം അധ്യാപികയ്ക്ക് സന്ദേശം അയച്ചത്. സമ്മാനത്തുക നല്‍കുന്നതിന് മുമ്ബ് നികുതി അടയ്ക്കാനുള്ള പണം കമ്ബനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. ഇതില്‍, സംശയം തോന്നിയ അധ്യാപിക തിരിച്ച്‌ സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍, നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വെച്ച വാട്സ്‌ആപ്പ് സന്ദേശത്തില്‍ പറഞ്ഞു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും അറിയിച്ചു. സംശയം തീ‍ര്‍ക്കാന്‍ അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചപ്പോള്‍, അന്ന്…

റഷ്യയില്‍ സംപ്രേഷണം നിര്‍ത്തി ബിബിസിയും സിഎന്‍എന്നും; ട്വിറ്ററിനും യൂട്യൂബിനും വിലക്കേര്‍പ്പെടുത്തി റഷ്യ

മോസ്‌കോ: റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിന് ഇടയില്‍ റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച്‌ വിവിധ വാര്‍ത്താ ചാനലുകള്‍. സിഎന്‍എനും ബിബിസിയും റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിയതായി അറിയിച്ചു. യുദ്ധ വാര്‍ത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാര്‍ത്താ ചാനലുകളുടെ നടപടി. കാനഡയുടെ ഔദ്യോ​ഗിക ചാനലായ സിബിസി ന്യൂസും, ബ്ലൂബര്‍ഗ്‌ ന്യൂസും റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. അതിനിടയില്‍ യൂട്യൂബും ട്വിറ്ററും റഷ്യയില്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെയ്സ്ബുക്കിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യൂട്യൂബിനും ട്വിറ്ററിനും വിലക്കെന്ന സൂചനകള്‍ വരുന്നത്. റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫെയ്സ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം വ്യാപകമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെയ്സ്ബുക്കിന് റഷ്യ വിലക്കേര്‍പ്പെടുത്തിയത്. റഷ്യന്‍ ദേശീയ വാര്‍ത്താ ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു. റഷ്യന്‍ മാധ്യമങ്ങളോടും വാര്‍ത്താ ഏജന്‍സികളോടും 2020 മുതല്‍ ഫെയ്സ്ബുക്ക് വിവേചനം കാണിക്കുന്നതായും റഷ്യന്‍ മീഡിയ റെഗുലേറ്റര്‍ ബോര്‍ഡ് ആരോപിക്കുന്നു. റഷ്യയില്‍ പുതിയ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും…