ഷെയ്ന്‍ വോണ്‍ യാത്രയാകുന്നത് ഒരു ആഗ്രഹം ബാക്കിവച്ച്‌, അടുത്തിടെ നല്‍കിയ അഭിമുഖത്തിലും തന്റെ ഉള്ളിലിരിപ്പ് ഇതിഹാസ താരം മറച്ചു വച്ചില്ല

സിഡ്നി: തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂര്‍ത്തിയാകാതെയാണ് വോണ്‍ യാത്രയാകുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ആകാന്‍ വോണ്‍ വളരെയേറെ ആഗ്രഹിച്ചിരുന്നെന്ന് മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് നല്‍കിയ അഭിമുഖത്തില്‍ വോണ്‍ സൂചിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് സീരീസില്‍ ഓസ്ട്രേലിയയ്ക്കെതിരെ 4-0ന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് പരിശീലകനായ ക്രിസ് സില്‍വര്‍വുഡിനെ ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തത്‌സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് സ്കൈ സ്പോര്‍ട്സിന്റെ പോഡ്‌കാസ്റ്റിലാണ് വോണ്‍ ഇംഗ്ളണ്ട് ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. ഇംഗ്ളണ്ട് പരിശീലകനായി തനിക്ക് വളരെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും വോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാലും മുന്‍ ഓസ്ട്രേലിയന്‍ താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗറിനെ പരിശീലകനാകാന്‍ ഇംഗ്ളണ്ടിന് താത്പര്യമുണ്ടെങ്കില്‍ അതും മികച്ച തീരുമാനമായിരിക്കുമെന്ന് വോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇംഗ്ളണ്ട് ടീമിന് നിലവില്‍ മികച്ച താരങ്ങളുണ്ടെങ്കിലും അടിസ്ഥാനകാര്യങ്ങളില്‍ ഒന്ന്…

13 പേരെ സംസ്ഥാന സമിതിയില്‍ നിന്ന് ഒറ്റയടിക്ക് ഒഴിവാക്കി; തലമുറ മാറ്റത്തിന് സി പി എം

കൊച്ചി | പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ട എല്ലാവരേയും സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായി വിജയന് ഇളവ് നല്‍കിയത്. പ്രായപരിധി പിന്നിട്ട 13 പേരയാണ് ഒറ്റയടിക്ക് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.സി പി എം കൊച്ചി സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്ബ് നിരവധി പ്രമുഖര്‍ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ ഭരണം ലഭിച്ചപ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരെയെല്ലാം മാറ്റിനിര്‍ത്തി. ഇപ്പോള്‍ 75 വയസ് കഴിഞ്ഞവരെ സംസ്ഥാന സമിതിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലൂടെ ഒരു തലമുറ മാറ്റത്തിന് പൂര്‍ണമായും സി പി എം തയ്യാറായിരിക്കുകയാണ്. പി കരുണാകരന്‍ വൈക്കം വിശ്വസന്‍, ജി സുധാകരന്‍, ആനത്തലവട്ടം ആനന്തന്‍ തുടങ്ങിയവരെല്ലാം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇവരില്‍ ജി സുധാകരനടക്കമുള്ള ചിലരെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കുമെന്നും റിപ്പോര്‍ട്ട്. ഇതില്‍ തന്നെ സമിതിയില്‍…

തൃശൂരില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി

തൃശൂര്‍ കേച്ചേരിയില്‍ രണ്ടംഗസംഘം യുവാവിനെ കുത്തി കൊലപ്പെടുത്തി. കേച്ചേരി കറുപ്പം വീട്ടില്‍ ഫിറോസാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. രണ്ടംഗസംഘം ഫിറോസിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫിറോസിനെ ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഞ്ചാവ് ഇടപാടാണ് കൊലയ്ക്ക് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നു. കൊലയാളികളില്‍ ഒരാള്‍ മൂന്നു ദിവസം മുമ്ബാണ് ഗള്‍ഫില്‍ നിന്ന് വന്നത്. രണ്ടു ദിവസം മുമ്ബ് ഫിറോസും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാകാം കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്, മത്സ്യം, ഇറച്ചി വില്പനകാരനാണ് കൊല്ലപ്പെട്ട ഫിറോസ്.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യം ആക്രമിച്ച്‌ റഷ്യ

കീ​വ്: യു​ക്രെ​യ്നി​ലെ സ​പ്പോ​ര്‍​ഷ്യ ആ​ണ​വ​നി​ല​യത്തില്‍ റഷ്യയുടെ ആ​ക്രമ​ണം. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​മാണിത്. ആ​ണ​വ​നി​ല​യ​ത്തി​ല്‍ ഷെ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ണു​വി​കി​ര​ണ​ത്തോ​ത് ഉ​യ​ര്‍​ന്നു. തീ​യ​ണ​യ്ക്കാ​ന്‍ ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ളെ റ​ഷ്യ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലും ലാ​ബോ​ര്‍​ട്ട​റി​യി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നും പ്ര​ദേ​ശ​ത്ത് അ​ണു​വി​കി​ര​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​താ​യി പ്ലാ​ന്‍റ് ഡ​യ​റ​ക്ട​ര്‍ യു​ക്രെ​യ്ന്‍ പ​റ​ഞ്ഞു. ചെ​ര്‍​ണോ​ബ് ആ​ണ​വ​ദു​ര​ന്തം “ആ​വ​ര്‍​ത്തി​ക്കാ​ന്‍’ മോ​സ്കോ ശ്ര​മി​ക്കു​ന്ന​താ​യി യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മി​ര്‍ സെ​ല​ന്‍​സ്കി ആ​രോ​പി​ച്ചു. റ​ഷ്യ​യ​ല്ലാ​തെ ഒ​രു രാ​ജ്യ​വും ആ​ണ​വ​നി​ല​യ​ങ്ങ​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ല. മ​നു​ഷ്യ​രാ​ശി​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്. ഭീ​ക​ര രാ​ഷ്ട്രം ഇ​പ്പോ​ള്‍ ആ​ണ​വ ഭീ​ക​ര​ത​യി​ലേ​ക്ക് തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും സെ​ല​ന്‍​സ്കി പ​റ​ഞ്ഞു

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു, കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വെടിയേറ്റ വിദ്യാത്ഥി പാതിവഴിയിൽ തിരികെ പോയെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. വിദ്യാർത്ഥിയെ അതിർത്തിയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് നവീൻ. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടത്. ഈ വിയോഗ വാർത്ത ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് രാജ്യം മുക്തിനേടും മുൻപേയാണ് മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിക്ക് കൂടി വെടിയേറ്റുവെന്ന വാർത്ത പുറത്ത്…

സ്ത്രീകളുടെ ശുചിമുറിയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ഒളിക്യാമറ; ഹോട്ടല്‍ തൊഴിലാളി ബംഗാള്‍ സ്വദേശി തുഫൈല്‍ രാജ അറസ്റ്റില്‍

കോഴിക്കോട്: നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20) അറസ്റ്റിലായത്. ഹോട്ടലില്‍ വൈകിട്ട് ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയില്‍ കയറിയപ്പോള്‍ ജനലില്‍ വെള്ള പേപ്പര്‍ പൊതിഞ്ഞു വച്ചതു കണ്ടു. സംശയം തോന്നിയ പേപ്പര്‍ തുറന്നു നോക്കിയപ്പോള്‍ ഫോണ്‍ ക്യാമറ തുറന്നു വച്ച നിലയിലായിരുന്നു.ഫോണ്‍ എടുത്തു വിവരം ഹോട്ടല്‍ ഉടമയെ അറിയിച്ച യുവതി പൊലീസില്‍ പരാതി നല്‍കി. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ജി.ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് ഫോണ്‍ പരിശോധിച്ചു. തൊഴിലാളിയെ ഹോട്ടലില്‍ എത്തി കസ്റ്റഡിയിലെടുത്തു. ഒന്നര മാസം മുന്‍പ് ഹോട്ടലില്‍ ജോലിക്കെത്തിയതാണ് യുവാവ്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.