ലഹരിപാര്‍ട്ടി- ആര്യന്‍ ഖാന്റെ പങ്കിന് തെളിവില്ല: എന്‍ സി ബി

മുംബൈ | ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ പങ്കിന് തെളിവില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി)യുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കേസിലെ നടപടികളിലും ലഹരി കണ്ടെത്താനായി അടക്കമുള്ള റെയ്ഡിലും പിഴവുകള്‍ പറ്റിയതായി പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പലരില്‍ നിന്നായി പിടികൂടിയ മയക്കുമരുന്ന് ഒരു റിക്കവറി ആയി രേഖപ്പെടുത്തി. റെയ്ഡ് നടപടികള്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തില്ല. ആര്യന്‍ ഖാന് മേല്‍ എന്‍ ഡി പി എസ് ചാര്‍ജ് ചുമത്തണോ എന്നതില്‍ നിയമോപദേശം തേടുമെന്നും എന്‍ സി ബി ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ രണ്ടിനാണ് ലഹരിപാര്‍ട്ടിക്കിടെ എന്‍ സി ബി റെയ്ഡ് നടത്തിയത്. എന്‍ സി ബി ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പല ചട്ടങ്ങളും റെയ്ഡ് നടത്തിയ ഘട്ടത്തില്‍ ലംഘിക്കപ്പെട്ടെന്നും നടപടി ക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും…

തിരുവനന്തപുരം പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു

തിരുവനന്തപുരം പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു. പാലോട് കുറുപുഴ വെമ്ബ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഷിജുവിനെ കല്ലും ടൈലും കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിജു ഫോണ്‍ ചെയ്ത് കൊണ്ടിരുന്നപ്പോള്‍ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.ഷിജു ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നിട്ട് 10 ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഇന്നലെ ഇരുവരും തൊട്ടടുത്ത ക്ഷേത്രത്തില്‍ ശിവരാത്രി ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. രാത്രി സൗമ്യ തിരികെ വീട്ടില്‍ വന്നപ്പോള്‍ ഷിജു അടുക്കളയുടെ പുറത്ത് നിന്നും ഫോണ്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. ശേഷം കല്ല് കൊണ്ട് ഷിജുവിനെ തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു.

പശുവിനെ കൊന്ന് ഇറച്ചിവിറ്റ യുട്യൂബര്‍ പൊലീസ് സ്റ്റേഷനിലും ഇറച്ചിക്കറി നല്‍കി

കടയ്ക്കല്‍ : ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിട്ട പശുവിനെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ ചിതറ ഐരക്കുഴി രജീഫ് (റെജി-35) ഇറച്ചിക്കറി വച്ച്‌ പൊലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്തിരുന്നു.   കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന്‍, കടയ്ക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചി ആണെന്നു പറഞ്ഞ് വിതരണം ചെയ്ത ശേഷം ദൃശ്യം ട്യൂബില്‍ കൂടി പുറത്ത് വിട്ടിരുന്നു. ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച്‌ കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റിലായത്. കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്. മേഖലയില്‍ സംശയാസ്പദമായി കണ്ട ഒരു വാഹനത്തെ കുറിച്ച്‌ നാട്ടുകാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്. 30,000 ഏക്കറോളം…

മുന്‍പില്‍ ഇറക്കം, നിറയെ വിദ്യാര്‍ഥികളുമായി തനിയെ നീങ്ങി സ്‌കൂള്‍ ബസ്; കരഞ്ഞുവിളിച്ച്‌ കുട്ടികള്‍, ചവിട്ടി നിര്‍ത്തി അഞ്ചാം ക്ലാസുകാരന്‍, ധീരത

കൊച്ചി: സ്‌കൂള്‍ ബസിലെ വിദ്യാര്‍ഥികളെ അപകടത്തില്‍ നിന്നു രക്ഷിച്ച്‌ അഞ്ചാം ക്ലാസുകാരന്‍. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ രാജേഷിന്റെ ധീരതയാണ് ഇപ്പോള്‍ നാട്ടിലെ ചര്‍ച്ചാവിഷയം. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്ബതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍. ഡ്രൈവര്‍ ഇല്ലാതെ ബസ് തനിയെ മുന്നോട്ടു നീങ്ങിയപ്പോള്‍ ആദിത്യന്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ഈ സമയം ബസില്‍ നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. സ്‌കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം. നേരെ മുന്‍പില്‍ ഇറക്കമാണ്. വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകുന്നതിനു വിദ്യാര്‍ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ ബസിലുണ്ടായിരുന്നില്ല. ഈ സമയത്താണു ഗിയര്‍ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി കരയാന്‍ തുടങ്ങി. എന്നാല്‍ ആദിത്യന്‍ രാജേഷ് സമയോചിതമായി ഇടപെട്ടു ബസ് നിര്‍ത്തി. ആദിത്യന്റെ അമ്മാവന്‍ ടോറസ് ലോറി…