തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശനി, ഞായര്‍ ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് പ്രവചനം. തെക്ക് – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Day: March 1, 2022
ഖത്തറില്‍ റഷ്യ ഉണ്ടാവില്ല? അനിശ്ചിതകാലത്തേക്ക് ഫിഫയുടെ വിലക്ക്
പാരീസ്: റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍, ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും റഷ്യയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചു. അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പിലും റഷ്യയ്ക്ക് പങ്കെടുക്കാനാവില്ല. ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ നടപടി. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യന്‍ താരങ്ങളെയും ബെലാറസ് താരങ്ങളെയും വിലക്കണമെന്ന രാജ്യാന്തര ഒളിമ്ബിക്സ് കമ്മിറ്റിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഫിഫയുടെ നടപടി. നേരത്തെ, റഷ്യന്‍ പതാകയും ദേശീയ ഗാനവും അനുവദിക്കില്ലെന്നും പകരം, റഷ്യന്‍ ഫുട്ബോള്‍ യൂണിയന്‍ എന്ന പേരില്‍ വേണമെങ്കില്‍ കളത്തിലിറങ്ങാമെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. എന്നാല്‍, റഷ്യക്കെതിരായ നടപടി കുറഞ്ഞുപോയെന്ന വിവിധ രാജ്യങ്ങളിലെ ഫുട്ബോള്‍ ഫെഡറേഷനുകളുടെ അഭിപ്രായം കണക്കിലെടുത്താണ് കര്‍ശന നടപിയുമായി. റഷ്യന്‍ ക്ലബ്ബായ സ്പാര്‍ട്ടക്ക് മോസ്കോയെ യൂറോപ്പ ലീഗില്‍ നിന്ന്…
ബൈക്ക് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
കൊട്ടാരക്കര: എംസി.റോഡില്‍ ബൈക്ക് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. തൃക്കണ്ണമംഗല്‍ പൊയ്കയില്‍ വീട്ടില്‍ ജോയിച്ചന്‍(റിട്ട. ജെസിഒ-63) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന പുനലൂര്‍ സ്വദേശി ശ്രീനാഥ് (23), ആഷിക്ക് (21) എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്ബതോടെയാണ് സംഭവം. എംസി റോഡില്‍ ലോവര്‍ കരിക്കത്താതാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തു നിന്നെത്തിയ ബൈക്ക് എതിര് ദിശയില്‍ നിന്ന് വന്നു പെട്രോള്‍ പമ്ബിലേക്കു തിരിയുന്നതിനിടെ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയിച്ചനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പിന്നീട് വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എറണാകുളം കല്ലൂരില്‍ ട്രാഫിക് ഹോം ഗാര്‍ഡ് സൂപ്പര്‍ വൈസര്‍ ആയിരുന്നു ജോയിച്ചന്‍. ഭാര്യ: റോസമ്മ ജോയി. മക്കള്‍: ജാന്‍സി സുരേഷ്, റെനി ബിബു. മരുമക്കള്‍: അഡ്വ.സുരേഷ് നായര്‍, ഹവില്‍ദാര്‍ ബിബു ജോര്‍ജ് (രാജസ്ഥാന്). സംസ്കാരം നാളെ…
യുവാവിനെതിരെ കള്ളക്കേസ്; മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
മാനന്തവാടി: യുവാവിനെതിരെ കള്ളക്കേസെടുത്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിതിനെ കഞ്ചാവുപയോഗിച്ചെന്ന പേരില്‍ വെള്ളമുണ്ട പൊലീസ് രജിസ്റ്റര്‍ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. വെള്ളമുണ്ട എസ്.എച്ച്.ഒ ഷജു ജോസഫ്, ഗ്രേഡ് എസ്.ഐ സുരേന്ദ്രന്, ഗ്രേഡ് എ.എസ്.ഐ മുഹമ്മദലി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് സംഭവം. ഹെല്‍മറ്റും മാസ്കും ധരിക്കാതെ ബൈക്കില്‍ യാത്രചെയ്ത യുവാവിനെ പിടികൂടിയ പൊലീസ് പിന്നീട് മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് യുവാവിനെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് ബന്ധപ്പെട്ടവര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും എസ്.പി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജി, ഡി.ഐ.ജി എന്നിവര്‍ അന്വേഷണ വിധേയമായി മൂവരെയും സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. ഹെല്‍മറ്റും മാസ്കുമില്ലാതെ വന്ന സാബിത്തിനെ വാഹന പരിശോധനക്കിടെയാണ് പൊലീസ് പിടികൂടി രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്ന് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.…
ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കി; യൂട്യൂബര്‍ ഉള്‍പ്പെടെ അറസ്റ്റില്‍
കൊല്ലം: വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ യൂട്യൂബറും സംഘവും അറസ്റ്റില്‍. കൊല്ലം ചിതറ ഐരക്കുഴി സ്വദേശികളായ റജീഫ്, പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. 11-ാംമൈല്‍ കമ്ബംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ‘ഹംഗ്‌റി ക്യാപ്റ്റന്‍’ എന്ന യൂട്യൂബ് ചാനലിലൂടെ ഇവര്‍ തോട്ടത്തില്‍ മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് അവയുടെ ഇറച്ചി എടുത്ത് പാചകരീതി പരിചയപ്പെടുത്തിയിരുന്നു. പ്രദേശത്തുനിന്നും അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ പക്കല്‍ നിന്നും മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവയും പിടികൂടി. പല കഷണങ്ങളാക്കിയ നിലയിലായിരുന്നു തോക്ക്. ഏരൂര്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ യുട്യൂബ് വീഡിയോകള്‍ വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.