തൃശൂര്‍: ( 30.03.2022) ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നര്‍ത്തകി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി രാജിവച്ചു. ഭരണസമിതിയില്‍ നിന്ന് തന്ത്രി പ്രതിനിധി എന്‍ പി പി നമ്ബൂതിരിപ്പാട് ആണ് രാജിവച്ചത്. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയില്‍ സംഭവത്തെ തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടായിരുന്നു. പരമേശ്വരന്‍ നമ്ബൂതിരിപ്പാട് രാജി നല്‍കിയെന്നും എന്നാല്‍ ഭരണസമിതി രാജി സ്വീകരിച്ചിട്ടില്ലെന്നും ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളാലാണ് രാജി നല്‍കിയതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എംഎ ഭരതനാട്യം ഒന്നാം റാങ്കോടെ പാസായ നര്‍ത്തകിയാണ് മന്‍സിയ. ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. അഹിന്ദുവായത് കൊണ്ടാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകര്‍ പറഞ്ഞത്.…
Month: March 2022
❛എടാ നീ ഇറങ്ങി നിന്നോ❜ ഹെറ്റ്മയറോട് മലയാളത്തില്‍ സഞ്ചു ; അടുത്ത ബോളില്‍ വിക്കറ്റ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനു ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 210 റണ്‍സാണ് നേടിയത്. നായകന്‍ സഞ്ചു സാംസണായിരുന്നു ടീമിന്‍റെ ടോപ്പ് സ്കോറര്‍. 27 പന്തില്‍ 5 സിക്സും 3 ഫോറുമടക്കം 55 റണ്‍സാണ് താരം നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ 149 റണ്‍സ് നേടാനേ സാധിച്ചുള്ളു. മലയാളി നായകന്‍റെ കീഴില്‍ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. ഇംഗ്ലീഷ് കൂടാതെ മലയാളത്തിലും സഹതാരങ്ങളോട് സഞ്ചു സാംസണ്‍ സംവദിക്കുന്നുണ്ടായിരുന്നു. സഞ്ചു സാംസണിനൊപ്പം സ്ലിപ്പില്‍ കൂട്ടിനായി മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പഠിക്കലും ഉണ്ടായിരുന്നു. എന്തിനു വിന്‍ഡീസ് താരം ഹെറ്റ്മയറോട് വരെ മലയാളത്തില്‍ ഇറങ്ങി നില്‍ക്കാന്‍ സഞ്ചു സാംസണ്‍ പറയുന്നുണ്ടായിരുന്നു. ബൗണ്ടറി ലൈനിലേക്ക് ഇറങ്ങി നിന്ന ഹെറ്റ്മയറിനാകട്ടെ തൊട്ടു അടുത്ത…
തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ധിപ്പിച്ചു
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി. കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. കേരളത്തില്‍ നിലവില്‍ 291 രൂപയായ ദിവസക്കൂലിയില്‍ വര്‍ധനവ് വരുന്നതോടെ 311 രൂപയായായി ഉയരും. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ കണക്കുകളുള്ളത്. കേരളം, ഹരിയാന, ഗോവ, ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂര്‍ , ത്രിപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. നിലവിലുള്ള കൂലിയില്‍ അഞ്ച് ശതമാനത്തിലധികം തുകയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ ഹരിയാനയില്‍ മാത്രമാണ് 300 രൂപക്ക് മുകളില്‍ കൂലിയുണ്ടായിരുന്നത്. നിലവില്‍ 331 രൂപയാണ് ഹരിയാനയിലെ പുതുക്കിയ നിരക്ക്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും 204 രൂപയാണ് ദിവസക്കൂലി. ബിഹാറില്‍ 210 രൂപയാണ് ലഭിക്കുന്നത്.
പാസഞ്ചര്‍ എക്സ്‌പ്രസ് ഏപ്രില്‍ ഒന്നുമുതല്‍ നാഗര്‍കോവില്‍ വരെ നീട്ടും
തിരുവനന്തപുരം: പുനലൂര്‍ -തിരുവനന്തപുരം പാസഞ്ചര്‍ എക്സ്‌പ്രസ് ഏപ്രില്‍ ഒന്നുമുതല്‍ നാഗര്‍കോവില്‍ വരെ നീട്ടുന്നു. മടക്കി വരുന്നത് കന്യാകുമാരിയില്‍ നിന്നായിരിക്കും. ഇതോടെ ഈ ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ കാല്‍മണിക്കൂര്‍ നേരത്തെ എത്തും. പുനലൂരില്‍ നിന്ന് രാവിലെ 6.30ന് തന്നെയാണ് പുറപ്പെടുക. 9.15ന് തിരുവനന്തപുരത്തെത്തി 9.20ന് നാഗര്‍കോവിലിലേക്ക് പാസഞ്ചര്‍ എക്സ്‌പ്രസ് പുറപ്പെടും. നേമം, ബാലരാമപുരം, നെയ്യാറ്റിന്‍കര, ധനുവച്ചപുരം,പാറശാല,കുളിത്തുറ,ഇരണിയല്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. നാഗര്‍കോവില്‍ ജംഗ്ഷനില്‍ 11.35ന് എത്തിച്ചേരും. കന്യാകുമാരിയില്‍ നിന്ന് മടക്കയാത്ര വൈകിട്ട് 3.10നായിരിക്കും. തിരുവനന്തപുരത്ത് വൈകിട്ട് 5.15ന് എത്തിച്ചേരും. കൊല്ലത്ത് വൈകിട്ട് 6.45നും പുനലൂരില്‍ രാത്രി 8.15നും എത്തിച്ചേരും. ഇത് കൂടാതെ നാഗര്‍കോവിലില്‍ നിന്ന് തിരുനെല്‍വേലിക്ക് പുതിയ പാസഞ്ചര്‍ എക്സ്‌പ്രസ് സര്‍വീസും ഏപ്രില്‍ ഒന്നിന് ആരംഭിക്കും.രാവിലെ 6.35ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെട്ട് 8.10ന് നാഗര്‍കോവിലിലെത്തും. വൈകിട്ട് 6.40നാണ് മടക്കയാത്ര. ഇത് രാത്രി 8.40ന് തിരുനെല്‍വേലിയിലെത്തും.
ക്രൌണ്‍ തിയേറ്ററിനു സമീപം റെയില്‍വെ ട്രാക്കില്‍ വെച്ച് സ്വര്‍ണ്ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍.
കോഴിക്കോട്: വെള്ളിപറമ്ബ് സ്വദേശിയായ ജിമ്നാസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്ബലം ജുമാ മസ്ജിദിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അജ്മല്‍ നിയാസ് എന്ന അജു,(26) എന്നിവരാണ് പിടിയിലായത്. കുരുവട്ടുര്‍ സ്വദേശിയുടെ മൂന്നു പവന്‍റെ സ്വര്‍ണ്ണ മാലയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് പ്രതികള്‍ തട്ടിയെടുത്തത്. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ഈ മാസം പതിനഞ്ചാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനായി പോവുകയായിരുന്ന കുരുവട്ടുര്‍ സ്വദേശിയെയാണ് പ്രതികള്‍ ആക്രമിച്ചു മാലയും ഫോണും പിടിച്ചു പറിച്ചത്. ഇയാളുടെ പരാതി പ്രകാരം ടൌണ്‍ പോലീസ് കേസ് എടുക്കുകയും, പ്രതികളുടെ അടയാള വിവരങ്ങള്‍ പരതിക്കാരനില്‍ നിന്നും മനസ്സിലാക്കിയ പൊലീസ് പ്രതികളെ കണ്ടെത്തുകയിരുന്നു.
വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ മുന്‍കാമുകന്‍ ബംഗാള്‍ സ്വദേശിയെ വെട്ടാന്‍ ശ്രമിച്ചു
കൊല്ലം: വീട്ടമ്മയുടെ വീട്ടില്‍ അക്രമം; മുന്‍ കാമുകന്‍ ബംഗാള്‍ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു. തടസം പിടിക്കുന്നതിനിടെ തലയ്ക്ക് വേട്ടേറ്റ വീട്ടമ്മ ഇപ്പോള്‍ ചികിത്സയിലാണ്. കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ ഷഹാന മന്‍സിലില്‍ ജഹാനയ്ക്കാണ്(36) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്ബാവൂര്‍ കോടനാട് ആലാട്ടിച്ചിറ ചക്കരഹൌസില്‍ വിപിന്‍(36) എന്നയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസ് പറയുന്നതിങ്ങനെ. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. നാലു വര്‍ഷം മുമ്ബ് റോഡു പണിക്കായി ഓയൂരിലെത്തിയ വിപിന്‍ വാടകയ്ക്ക് താമസിച്ചിരുന്നത് ജഹാനയുടെ വീടിന് സമീപത്തായിരുന്നു. ഇവര്‍ക്ക് ഭര്‍ത്താവും രണ്ടുകുട്ടികളുമുണ്ടായിരുന്നു. ജഹാനയുമായി വിപിന്‍ പരിചയപ്പെട്ടു. ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയും ചെയ്തു. വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു. തുടര്‍ന്ന് വിപിനും ജഹാനയും ഒരുമിച്ച് താമസം…
കൊച്ചിയില്‍ പോക്സോ കേസ് പ്രതിയായ വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍
കൊച്ചി: കൊച്ചിയില്‍ പോക്സോ കേസ് പ്രതിയായ വിദ്യാര്‍ഥി മരിച്ചനിലയില്‍. പൊന്നുരുന്നി സ്വദേശി അജിയാണ് മരിച്ചത്. തന്‍റെ മരണത്തില്‍ സുഹൃത്തിനും കുടുംബത്തിനും പങ്കുണ്ടെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ സുഹൃത്തിനെതിരെ നടപടി വേണമെന്ന് അജിയുടെ കുടുംബം ആവശ്യപ്പെട്ടു. കൊച്ചി പൊന്നുരുന്നി കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ സൗത്ത് പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്തത്. പോക്സോ കേസില്‍ സാക്ഷിയായ സുഹൃത്ത് അജിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇത് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതേസമയം അജിയുടെ കുടുംബം കടവന്ത്രപൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. ആത്മഹത്യാക്കുറിപ്പില്‍ പേരുളള സുഹൃത്തിനെതിരെ നടപടിയാവശ്യപ്പെട്ടാണ് അജിയുടെ കുടുംബം കടവന്ത്ര പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചത്. അതേസമയം അജി തങ്ങളെ ഭീഷണിപ്പെടുത്തിയതായി ആത്മഹത്യക്കുറിപ്പില്‍ പേരുളള സുഹൃത്തും പരാതിക്കാരിയായ പെണ്‍കുട്ടിയും സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ദിലീപ് എത്തിയത് 20 മിനിട്ട് വൈകി, ചോദ്യങ്ങളെ നേരിട്ടത് പതിവില്‍ നിന്നും വിപരീതമായി, കാവ്യ മാധവനെ അടുത്ത ദിവസം ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നടന്‍ ദിലീപിനെ ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇന്നുരാവിലെ 11ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കി. നടിയെ ആക്രമിച്ച് പ്രതി പള്‍സര്‍ സുനി ഫോണില്‍ പകര്‍ത്തിയ ദൃശ്യം കണ്ടിട്ടില്ലെന്ന് ദിലീപ് ആവര്‍ത്തിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി അറിയില്ലെന്നും പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബില്‍ ഇന്നലെ രാവിലെ 11.30ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പല ചോദ്യങ്ങളോടും നിഷേധാത്മക നിലപാട് സ്വീകരിച്ചെങ്കിലും ദിലീപില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനായെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതുവരെ ശേഖരിച്ച മൊഴികളും ഫോറന്‍സിക് വിവരങ്ങളും കോര്‍ത്തിണക്കിയായിരുന്നു ചോദ്യങ്ങള്‍. ചില ചോദ്യങ്ങളോട് ദിലീപ് മൗനം പാലിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാട്ടി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ഇന്നും ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇന്നലെ 11മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 20…
റോഡുകളില്‍ `എല്‍` അടയാളം; കാരണം അറിയാതെ ആശങ്കയിലായി നാട്ടുകാര്‍;
തൃശൂര്‍: തൃശൂര്‍ നഗരത്തിന്റെ വിവിധ റോഡുകളില്‍ ‘എല്‍’ എന്ന അടയാളം രേഖപ്പെടുത്തിയത് കണ്ട് ആശങ്കയിലായി നാട്ടുകാര്‍. എന്താണ് ഇതിനു പിന്നിലെ കാരണം എന്നറിയാതെ നാട്ടുകാര്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെയാണ് ആ ശങ്ക പടര്‍ന്നത്. അതേസമയം ഡ്രോണ്‍ സര്‍വേയുടെ ഭാഗമായാണ് ഈ അടയാളം രേഖപ്പെടുത്തിയതെന്ന് പോലീസ് വിശദീകരിച്ചു. രാത്രിയിലായിരുന്നു റോഡുകളില്‍ എല്‍ അടയാളം രേഖപ്പെടുത്തിയത്. അസമയത്തുള്ള ‘എല്‍’ അടയാളം കണ്ട് നാട്ടുകാര്‍ പേടിച്ചു. കെ – റെയില്‍ കല്ലിടല്‍ വ്യാപകമായതിനാല്‍ ഇനി ഭൂമി ഏറ്റെടുക്കാനുള്ള അടയാളമെന്ന് പലരും സംശയിച്ചു. ആരാണ് ഇത് വരച്ചതെന്ന് അറിയാന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പക്ഷേ, അവര്‍ക്കും അറിയില്ലായിരുന്നു. ഇതിനിടെ, പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചും ചിലര്‍ കാര്യമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ഡ്രോണ്‍ സര്‍വേയുടെ ഭാഗമായി രേഖപ്പെടുത്തിയ അടയാളമാണെന്ന് വ്യക്തമായി. ഡ്രോണ്‍ ക്യാമറയില്‍ തെളിയാന്‍ വേണ്ടിയാണ് ഇതു അടയാളപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പോലീസിന്റെ…
വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് പുലര്‍ച്ചെയെത്തി തീ കൊളുത്തി മരിച്ചു
കോഴിക്കോട്: വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. നാദാപുരം ജാതിയേരിയില്‍ കല്ലുമ്മലില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അര കിലോമീറ്ററോളം ദൂരെയുള്ള യുവതിയുടെ വീട്ടിലെത്തി രത്നേഷ് അക്രമം നടത്തിയത്. വീടിന്‍്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്ബ് ഗോവണി ഉപയോഗിച്ച് ഇരുനില കോണ്‍ക്രീറ്റ് വീടിന്‍്റെ മുകള്‍ നിലയില്‍ കയറുകയും മരത്തിന്‍്റെ വാതില്‍ തകര്‍ത്ത് കിടപ്പ് മുറിയില്‍ കയറി തീ വെക്കുകയായിരുന്നു. വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ട അയല്‍വാസിയായ സ്ത്രീ ബഹളം വെക്കുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ വീടിന്‍്റെ ടെറസില്‍ നിന്ന് യുവാവ് ഇറങ്ങി വരികയും, ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ശരീരമാകെ തീ ആളിപടര്‍ന്ന് വീട്ടിലേക്കുള്ള വഴിയില്‍ ഗെയ്റ്റിന് സമീപം വീണു കിടക്കുകയായിരുന്നു രത്നേഷ്. കല്ലുമ്മലിലെ ചെറിയ കുനിയില്‍ കണ്ണന്‍്റ വീട്ടിലാണ് യുവാവ് അക്രമം…