ന്യൂദല്‍ഹി: താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ദുരിതത്തിലായതിനു പിന്നാലെ അഫ്ഗാന്‍ ജനതയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ. 2500 മെട്രിക് ടണ്‍ ഗോതമ്ബ് ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ ജലാലാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുഎന്‍ ഫുഡ് പ്രോഗ്രാമിന് കൈമാറി. 50 ട്രക്കുകളിലായാണ് ഗോതമ്ബ് അഫ്ഗാനിസ്ഥാനിലേക്ക് എത്തിക്കുന്നത്. അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യക്കാരുടെ സമ്മാനം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളോടെയാണ് ഗോതമ്ബ് ലോഡുകള്‍ അഫ്ഗാനിലേക്ക് തിരിച്ചത്. പഞ്ചാബിലെ അഠാരിയില്‍ നിന്നും ചൊവ്വാഴ്ച തിരിച്ച ഗോതമ്ബ് ലോഡുകള്‍ പാകിസ്താനിലൂടെ ടോര്‍ഖാം അതിര്‍ത്തിവഴി അഫ്ഗാനില്‍ പ്രവേശിക്കും. 2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുക്കുന്നത്. കാടന്‍ നിയമങ്ങടക്കം ഏര്‍പ്പെടുത്തി ജനജീവതം ആകെ ദുസഹമാണ് അഫ്ഗാനില്‍. ഇതേത്തുടര്‍ന്നാണ് യുഎന്‍ വഴി ഇന്ത്യ ഇപ്പോള്‍ ഭക്ഷ്യസാധങ്ങള്‍ നല്‍കുന്നത്. 50000 മെട്രിക് ടണ്‍ ഭക്ഷ്യ സാധങ്ങള്‍ കൈമാറുമെന്നാണ് ഇന്ത്യയും യുഎന്‍ ഫുഡ് പ്രോഗ്രാമും തമ്മിലുള്ള കരാര്‍. ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമെ മരുന്നുകള്‍ ഉള്‍പ്പെടെ നേരത്തെ ഇന്ത്യ…
Month: February 2022
കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്‌ജലിയേകാന്‍ ആയിരങ്ങള്‍; സംസ്‌കാരം ഏങ്കക്കാട്ടെ വീട്ടുവളപ്പില്‍
കൊച്ചി> അന്തരിച്ച ചലച്ചിത്ര നടി കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലിയേകാന്‍ താരങ്ങളടക്കം അനവധിപേര്‍. മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ തൃപ്പൂണ്ണിത്തുറയിലെ ഫ്ളാറ്റില്‍നിന്ന് മൃതദേഹം തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്ബലത്തില്‍ പൊതുദര്‍ശനത്തിനായെത്തിച്ചു. സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി ഏങ്കക്കാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. 11വരെ കുത്തമ്ബലത്തിലെ പൊതുദര്‍ശനത്തിന് ശേഷം തൃശൂരിലേക്കു കൊണ്ടു പോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനായെത്തിക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ ‘ ഓര്‍മ’ വീട്ടിലേക്ക് കൊണ്ടുപോകും . എറെ പ്രിയപ്പെട്ടൊരാളാണ് വിട്ടുപോയതെന്ന് മമ്മുട്ടി അനുശോചനകുറിപ്പില്‍ പറഞ്ഞു. മോഹന്‍ലാല്‍ രാത്രിതന്നെ ഫ്ളാറ്റിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു ഇന്ത്യന് സിനിമയിലെ അഭിനയ വിസ്മയമായ കെപിഎസി ലളിത(74) ഇന്നശല്‍ രാത്രിയാണ് അന്തരിച്ചത്. മഹേശ്വരി അമ്മ എന്നാണ് ശരിയായ പേര്. തൃപ്പൂണിത്തുറയിലെ മകന് സിദ്ധാര്ഥ് ഭരതന്റെ ഫ്ളാറ്റിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്പതിലേറെ ചിത്രങ്ങളില് അഭിനയിച്ചു. നാടകത്തിലൂടെ അഭിനയരംഗത്തെത്തി. രണ്ട്പ്രാവശ്യം മികച്ച…
അടുത്ത കോവിഡ് തരംഗം എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം ആറ് മുതല്‍ എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധര്‍. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരംഗത്തിന് കാരണമെന്നും ഐ.എം.എ കോവിഡ് ടാസ്ക് ഫോഴ്സ് കോ ചെയര്‍മാനായ ഡോ. രാജീവ് ജയദേവന്‍ എ.എന്‍.ഐയോട് വ്യക്തമാക്കി. നേരത്തെ പടര്‍ന്ന ഒമിക്രോണ്‍ ബിഎ.2 വകഭേദം കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. എന്നാല്‍ അടുത്ത വ്യാപനം ഉണ്ടാകുന്നത് മറ്റൊരു വകഭേദം മൂലമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ‘വൈറസ് ഇവിടെ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടാവും. ചില സമയത്ത് ഉയര്‍ന്നും ചില സമയത്ത് താഴ്ന്നും നിലനില്‍ക്കും. അടുത്ത വേരിയന്റ് വരുമ്ബോള്‍ വ്യാപനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാവും. അതെപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. പക്ഷെ അത് സംഭവിക്കുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍. അത് സാധാരണമായി അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്,” ഡോ രാജീവ് ജയദേവന്‍ പറഞ്ഞു. ഒമിക്രോണിനെ പോലെ…
വധശിക്ഷ റദ്ദാക്കിയ സന്തോഷത്തിൽ പ്രതിയ്ക്ക് ഹൃദയസ്തംഭനം വന്ന് മരണം
ടെഹ്‌റാന്‍: ഇരയുടെ കുടുംബം മാപ്പ് നല്‍കിയതോടെ വധശിക്ഷയില്‍ നിന്ന് മോചിക്കപ്പെട്ട യുവാവ് സന്തോഷം കൊണ്ട് ഹൃദയം പൊട്ടി മരിച്ചു. ഇറാനിലാണ് സംഭവം. മരണപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ ശിക്ഷിക്കപ്പെട്ടയാളെ മോചിപ്പിക്കുക എന്നൊരു നിയമം അറേബ്യന്‍ രാജ്യങ്ങള്‍ പിന്തുടരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ദര്‍ അബ്ബാസിലെ കോടതിയില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിച്ചതോടെ 55 കാരനായ പ്രതി അതീവ സന്തോഷവാനാവുകയും തുടര്‍ന്ന് ഹൃദയാഘാതം മൂലം മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തോളം ഇയാള്‍ ഇരയുടെ കുടുംബത്തോട് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അപേക്ഷിച്ചിരുവെന്നെങ്കിലും അവരത് ചെവിക്കൊണ്ടിരുന്നില്ല. എന്നാല്‍, ഇരയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കിയെന്ന് യുവാവിനെ അറിയിച്ചതോടെ സന്തോഷവാനായ ഇയാള്‍ ഉടന്‍ തന്നെ നിലത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്, വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് മരണപ്പെട്ടന്നും, ഹൃദയാഘാതമാണ് കാരണമെന്നും സ്ഥിരീകരിച്ചത്.
യുദ്ധക്കളത്തിനു പുറത്തേക്ക്; ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ പറന്നു
ന്യൂഡല്‍ഹി: ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം യുക്രെയ്നിലേക്ക് പുറപ്പെട്ടു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഡ്രീംലൈനര്‍ ബി-787 വിമാനങ്ങളാണ് അയക്കുന്നത്. വിമാനത്തില്‍ 200-ലധികം സീറ്റുകളാണുള്ളത്. യുക്രെയ്നില്‍നിന്ന് ഇന്ത്യക്കാരുമായി മടങ്ങുന്ന വിമാനം ചൊവ്വാഴ്ച രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചെത്തും. ആളുകള്‍ക്കു വിമാനടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളില്‍ പരിഭ്രാന്തരാകരുതെന്ന് യു ക്രെയ്നിലെ ഇന്ത്യന് എംബസി ബുധനാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ത്യന് പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാര്‍ഥികളോട് രാജ്യം വിട്ടുപോകാന്‍ എംബസി നിര്‍ദേശിച്ചിരുന്നു.
തലച്ചോറിന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു;
കൊച്ചി : തൃക്കാക്കരയില്‍ രണ്ടരവയസ്സുകാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായി ആശുപത്രിയില്‍. തലച്ചോറിന് ക്ഷതവും, ഇടത് കൈയില്‍ രണ്ട് ഒടിവ്, തലമുതല്‍ കാല്‍ പാദം വരെ മുറിവുകളുമോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പത്. കൂട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ ദേഹത്തുള്ള പരിക്കുകള്‍ ദുരൂഹയുണര്‍ത്തുന്നതാണ്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍ കുട്ടി സ്വയം ഏല്‍പിച്ച പരിക്കെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുള്ള മൊഴി അമ്മ ആവര്‍ത്തിക്കുകയാണ്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും അവരുടെ ഭര്‍ത്താവും സംഭവത്തിന്‌ശേഷം വീട് വിട്ടു. ഇവര്‍ കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. കുട്ടിക്ക് ക്രൂരമായി മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടിയെ കൊണ്ട് അമ്മ ആദ്യം പോയത് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കായിരുന്നു. പിന്നീട് രാത്രി…
ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരം കിലി പോളിനെ ആദരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ആഫ്രിക്കയിലെ ടാന്‍സാനിയന്‍ സഹോദരങ്ങളായ കിലി പോളും നീമ പോളും. ഇപ്പോഴിതാ കിലി പോളിനെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആദരിച്ചിരിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് കിലി പോള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ബിനയ പ്രധാന്‍ കിലി പോളിനൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഇന്ന്‌ഒരു വിശിഷ്ടഅതിഥി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുടെ പ്രിയ താരമായ കിലി പോളായിരുന്നു അത്. നിരവധി ഇന്ത്യന്‍ സിനിമഗാനങ്ങള്‍ക്ക് റീലുകള്‍ ചെയ്ത ഇന്ത്യയിലെ ദശലക്ഷകണക്കിന് പേരുടെ ഇഷ്ടം പിടിച്ചുപറ്റിയ വ്യക്തിയാണ് ‘ ഇതെന്നും ബിനയ പ്രധാന്‍ ചിത്രങ്ങള്‍ പങ്കിട്ട് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
മാന്നാറിന്റെ കരവിരുതില്‍ പിറന്ന ഭീമന്‍ വാര്‍പ്പ് ഉരുളി ഇനി ഗുരുവായൂരപ്പന് സ്വന്തം, 40 തൊഴിലാളികളുടെ രണ്ട് മാസത്തെ അദ്ധ്വാനം ഈ നാലുകാതന്‍ ഉരുളി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യം തയ്യാറാക്കാനുള്ള 1000 ലിറ്റര്‍ പായസം പാചകം ചെയ്യാവുന്ന രണ്ടുടണ്‍ ഭാരമുള്ള നാലുകാതന്‍ ഉരുളി ഭഗവാന് സമര്‍പ്പിച്ചു. ഞായറാഴ്ച ക്ഷേത്രം തന്ത്രിമുഖ്യന്‍ പി.സി. ദിനേശന്‍ നമ്ബൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പൂജകള്‍ക്കു ശേഷമാണ് ഉരുളി ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ഉല്‍സവത്തിന്റെ എട്ടാം വിളക്കുദിവസമായ ഇന്ന് ഈ വാര്‍പ്പിലാകും ഭഗവാന് പായസം തയ്യാറാക്കുക. സമര്‍പ്പണ ചടങ്ങിന് വഴിപാടുകാരനായ കെ.കെ. പരമേശ്വരന്‍ നമ്ബൂതിരി കുടുംബസമേതം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട്, അഡ്വ: കെ.വി. മോഹനകൃഷ്ണന്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെങ്കല പാത്രനിര്‍മ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറില്‍ നിര്‍മ്മിച്ച പതിനേഴര അടി വ്യാസമുള്ള ഈ ഭീമന്‍ നാലുകാതന്‍ ഉരുളി പൂര്‍ണമായും ശുദ്ധ വെങ്കലത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. മാന്നാര്‍ പരുമല കാട്ടുമ്ബുറത്ത് അനന്തന്‍ ആചാരി, മകന്‍ അനന്തു ആചാരി എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പത് തൊഴിലാളികളുടെ…
അശ്ലീലസന്ദേശം അയച്ചതിന്റെ പേരില്‍ വാക്കു തര്‍ക്കം; വനിതാപൊലീസുകാരി സ്റ്റേഷനകത്തിട്ട് പൊലീസുദ്യോഗസ്ഥനെ അടിച്ചു
കോട്ടയം: അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വനിതാ പൊലീസുകാരി സ്റ്റേഷനകത്തിട്ട് അഡീഷണല്‍ എസ് ഐയെ പരസ്യമായി മര്‍ദ്ദിച്ചു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. സംഗതി പുറത്തറിഞ്ഞതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി. വനിതാപൊലീസുകാരിയുടെ ഫോണിലേക്ക് അഡീഷണല്‍ എസ് ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ വാക്കു തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായതോടെയാണ് സ്റ്റേഷനില്‍ വച്ച് അഡീഷണല്‍ എസ് ഐയെ വനിതാപൊലീസുകാരി മര്‍ദ്ദിച്ചത്.
തലശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകന്റെ കൊലപാതകം: ഏഴു പേര് കസ്റ്റഡിയില്‍
കണ്ണൂര്‍: തലശേരി ന്യൂ മാഹിക്കടുത്ത് സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ കസ്റ്റഡിയില്‍. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനെയും കസ്റ്റഡിയിലെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. പോലീസിന്റെ പ്രത്യേക സംഘം ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.അതെസമയം രാഷ്ട്രീയ കൊലപാതകം ആണോ അല്ലയോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുകയാണെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആര് ഇളങ്കോവന് അറിയിച്ചു. അതേസമയം, ഹരിദാസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു.ഹരിദാസിന് ഇരുപതിലധികം വെട്ടേറ്റിട്ടുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാനാകാത്ത വിധം ശരീരം വികൃതമാക്കിയ നിലയിലാണ്