ദിലീപിന്റെ 4 സാമ്ബത്തിക ഇടപാടില്‍ ശക്തമായ സംശയം:

കൊച്ചി: നടിയ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലും ദിലീപിനെതിരായ അന്വേഷണം വിപുലപ്പെടുത്തി അന്വേഷണ സംഘങ്ങള്‍. നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപിനെ അടുത്തയാഴ്ച ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. താരത്തിന്റെ സാമ്ബത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് നടത്തിയ ചില സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് നീക്കം. ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ദിലീപിന്റെ 2 ബിസിനസ് പങ്കാളികള്‍, പ്രൊഡക്‌ഷന്‍ കമ്ബനി ജീവനക്കാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികള്‍ അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ വിചാരണ തുടങ്ങിയ ശേഷം ദിലീപ് നടത്തിയ 4 സാമ്ബത്തിക കൈമാറ്റങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു ഇവരോട് ചോദിച്ചത്. ഈ…

സൂര്യാഘാത ഭീഷണി: തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: വേനല്‍ക്കാലത്തെ വര്‍ധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച്‌ ഫെബ്രുവരി 25 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. പകല്‍ സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ വിശ്രമം ആവശ്യമായി വന്നാല്‍ പണിയെടുക്കുന്നതില്‍ നിന്നും തൊഴിലാളികളെ ഒഴിവാക്കും. പകരം നിശ്ചിത പ്രവൃത്തിയുടെ അളവിലും പ്രവൃത്തി ചെയ്യേണ്ട ആകെ സമയത്തിലും മാറ്റം വരുത്താതെ പ്രവൃത്തി സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ (ആകെ പ്രവൃത്തി സമയം 8 മണിക്കൂറായി നീജപ്പെടുത്തി) പുനഃക്രമീകരിച്ച്‌ നിര്‍ദേശം നല്‍കിയതായി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.

ഹിജാബിനെതിരായ സംഘപരിവാര്‍ നീക്കത്തില്‍ പ്രതിഷേധം; കുവൈത്തിലെ പ്രമുഖ സഹകരണ സൊസൈറ്റി ഹിന്ദുക്കളെ ജീവനക്കാരായി നിയമിക്കുന്നത് നിര്‍ത്തി

കുവൈത്ത് സിറ്റി: ഹിജാബ് വിഷയത്തില്‍ സംഘപരിവാറിനെതിരായ പ്രതിഷേധം കടുപ്പിച്ച്‌ കുവൈത്ത്. ഹിജാബ് വിഷയത്തില്‍ കുവൈത്തിലെ 22 എംപിമാര്‍ സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെ ഉപരോധ നടപടികളിലേക്ക് കടന്നിരിക്കുകയാണ് പ്രമുഖ കമ്ബനികളും എംപിമാരുടെ നേതൃത്വത്തിലുള്ള സംരഭങ്ങളും. കുവൈത്തിലെ പ്രമുഖ കോ-ഓപറേറ്റീവ് സൊസൈറ്റിയായ ഹാദിയ കോ-ഓപ് ഹിന്ദുക്കളെ ജീവനക്കാരനായി നിയമിക്കുന്നത് നിര്‍ത്തിയതായി കുവൈറ്റ് ലോയേഴ്‌സ് അസോസിയേഷനിലെ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ലോ ഡയറക്ടറും കുവൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ലീഗല്‍ സ്റ്റഡീസിന്റെ ട്രെയിനിംഗ് കമ്മിറ്റി അംഗവുമായ മെജ്‌ബെല്‍ അല്‍ഷ്രിക ട്വിറ്ററിലൂടെ അറിയിച്ചു. ‘ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിംകള്‍ക്ക് പിന്തുണ നല്‍കുന്ന ധീരമായ നീക്കത്തിലാണ് ഹാദിയ കോ-ഓപ്‌റേറ്റീവ് സൊസൈറ്റി. ഹിന്ദുക്കളെ ജീവനക്കാരായി നിയമിക്കുന്നത് നിര്‍ത്തി. ബാക്കിയുള്ള സഹകരണ സംഘങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കുവൈറ്റിലെ ജനങ്ങള്‍. ഇന്ത്യന്‍ മുസ്‌ലിംകളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ അറബികള്‍ ഒന്നിക്കുന്ന സമയമാണിത്’. അദ്ദേഹം…

യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണം; 10 മരണം

യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈൻ പറഞ്ഞു. അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി ബുദ്ധിമുട്ടുന്ന യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ യുക്രൈൻ അംബാസിഡർ അവകാശപ്പെട്ടു. യുക്രൈനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ അംബാസിഡർ പറഞ്ഞു. ഇതിനു പിന്നാലെ യുഎന്നിൽ റഷ്യ−യുക്രൈൻ അംബാസിഡർമാർ തമ്മിൽ വാക്കേറ്റമുണ്ടായി. സെക്യൂരിറ്റി കൗൺസിലിൻ്റെ തലവനായ റഷ്യയോട് സ്ഥാനമൊഴിയാൻ യുക്രൈൻ അംബാസിഡർ ആവശ്യപ്പെട്ടു. യുദ്ധക്കുറ്റവാളികൾക്ക് പാപമോചനമില്ല എന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി സ്ഥാനമൊഴിയണമെന്നാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ നിലപാട്. പുതിയ സർക്കാർ…

മന്ത്രി റിയാസിന്റെ പ്രത്യേക താല്‍പര്യം ഹിറ്റായി, സര്‍ക്കാരിന് മാസം ലഭിക്കുന്നത് കോടികളുടെ വരുമാനം

തിരുവനന്തപുരം:കേരളപ്പിറവി ദിനത്തിലാരംഭിച്ച റെസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം മൂന്നു മാസം പിന്നിട്ടപ്പോള്‍ പൊതുമരാമത്ത് വകുപ്പിന് ലഭിച്ചത് ഒരുകോടി രൂപയിലധികം വരുമാനം. 13,435 ഓണ്‍ലൈന്‍ ബുക്കിംഗുകളിലൂടെ 83,11,151 രൂപയാണ് ലഭിച്ചത്. റെസ്റ്റ് ഹൗസ് കൗണ്ടറുകളിലൂടെയുള്ള 4,524 ബുക്കിംഗുകളിലൂടെ 28,70,369 രൂപയും ലഭിച്ചു. ആകെ 17,959 ബുക്കിംഗുകളിലൂടെ ലഭിച്ചത് 1,11,81,520 രൂപ. മുമ്ബൊരിക്കലും ഇതിന്റെ മൂന്നിലൊന്നുപോലും ലഭിച്ചിട്ടില്ല. 151 റെസ്റ്റ് ഹൗസുകളിലെ 1,151 മുറികളാണ് ഓണ്‍ ലൈന്‍ ബുക്കിംഗ് സംവിധാനമുള്ളത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രത്യേക താത്പര്യത്തിലാണ് ‘പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി’ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാക്കിയത്. പകുതിയായപ്പോഴേക്കും ബുക്കിംഗുകള്‍ വീണ്ടും ഉയര്‍ന്നു. തലസ്ഥാനത്തെ തൈയ്ക്കാട് റസ്റ്റ് ഹൗസാണ് ബുക്കിംഗ് വരുമാനത്തില്‍ ഒന്നാമത്. ചാലക്കുടി, മൂന്നാര്‍, എറണാകുളം എന്നിവയാണ് തൊട്ടുപിന്നില്‍. റെസ്റ്റ് ഹൗസുകള്‍ ജനകീയമായതോടെ കാന്റീന്‍, പാര്‍ക്കിംഗ്, റിഫ്രഷ്‌മെന്റ് സൗകര്യങ്ങളും വിപുലീകരിക്കുകയാണ്. വൈദ്യുതി തടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍…

മതപഠനക്ലാസിലെ എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിലായി.

പത്തനംതിട്ട: മുറിഞ്ഞകല്‍ മുസ്ലിം പള്ളി മദ്രസ അദ്ധ്യാപകന്‍ കലഞ്ഞൂര്‍ ഇടത്തറ സക്കീനത്ത് മന്‍സിലില്‍ അബ്ദുല്‍ സമദിനെ (40)യാണ് കൂടല്‍ പൊലീസ് പിടികൂടിയത്. ശാരീരിക മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കള്‍ കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. കൂടല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് .ഐ റിക്‌സണ്‍, സി. പി ഓ മാരായ ഷാജഹാന്‍ അജേഷ്, ഡിക്രൂസ് എന്നിവരുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വധശ്രമ ഗൂഢാലോചനാ കേസ്: ദിലീപിന്റെ മൊബൈല്‍ ഫോണ്‍ ഡേറ്റ വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടന്‍ ദിലീപ്, സഹോദരന്‍ പി.അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ് എന്നിവര്‍ കൈമാറിയ മൊബൈല്‍ ഫോണില്‍ നിന്നു നഷ്ടപ്പെട്ട ഡേറ്റ തിരിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച്.   കോടതിയുടെ അനുവാദത്തോടെ കൂടുതല്‍ സൈബര്‍ ഫൊറന്‍സിക് പരിശോധന നടത്താനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളുണ്ടാവുമെന്ന‌് ക്രൈംബ്ര‌ാഞ്ച് കരുതുന്ന ഫോണ്‍ പ്രതികള്‍ ഇതുവരെ കൈമാറിയിട്ടില്ല. ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന്റെ തൊട്ടു മുന്‍പുള്ള ദിവസം ഫോണിലെ വിവരങ്ങള്‍ മായ്ച്ചതായി തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്.

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ

കീവ്: യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ. യുക്രൈനെ ആക്രമിക്കാന്‍ റഷ്യന്‍ സൈന്യത്തിന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉത്തരവ് നല്‍കി. ഡോണ്‍ബാസിലില്‍ സൈനിക നടപടിക്കാണ് പുടിന്‍ നിര്‍ദേശം നല്‍കിയത്. യുക്രൈനില്‍ പ്രത്യേക സൈനിക ഓപ്പറേഷനാണ് നടത്തുന്നത്. യുക്രൈന്റെ ഭീഷണിയില്‍ നിന്നും റഷ്യയെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് പുടിന്‍ പ്രസ്താവിച്ചു. നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. യുക്രൈനെ സൈനിക രഹിതവും നാസി വിമുക്തവുമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അല്ലാതെ അധിനിവേശമല്ലെന്നും പുടിന്‍ പറഞ്ഞു. കിഴക്കന്‍ യുക്രൈന്‍ അതിര്‍ത്തി മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. മേഖലയില്‍ സിവിലിയന്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ബെലാറസിലെ യുക്രൈന്‍ അതിര്‍ത്തിയില്‍ നിരവധി സൈനിക വാഹനങ്ങളും ഡസന്‍ കണക്കിന് ടെന്റുകളും ആയുധങ്ങളും സജ്ജമാക്കിയതായുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. റഷ്യന്‍ നീക്കത്തിനെതിരെ യു എന്‍ സഹായം യുക്രൈന്‍ അഭ്യര്‍ത്ഥിച്ചു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍…

വാട്‌സ്‌ആപ് ഗ്രൂപില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല: കേരള ഹൈകോടതി

കൊച്ചി: വാട്‌സ്‌ആപ് ഗ്രൂപിലെ അംഗങ്ങളുടെ ആക്ഷേപകരമായ പോസ്റ്റുകള്‍ക്ക് വാട്‌സ്‌ആപ് ഗ്രൂപ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈകോടതി. ഇതേതുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ മാനുവലിന്റെ പേരില്‍ എറണാകുളം കോടതിയിലുള്ള പോക്‌സോ കേസ് കോടതി റദ്ദാക്കി. ഒരു വാട്‌സ്‌ആപ് ഗ്രൂപില്‍ അംഗങ്ങളെ ഒഴിവാക്കാനും ചേര്‍ക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റില്‍ അഡ്മിന് നിയന്ത്രണമില്ലെന്നും അത് സെന്‍സര്‍ ചെയ്യാനും സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഗ്രൂപില്‍ വരുന്ന മോശമോ, അപകടകരമായ കണ്ടന്റില്‍ അഡ്മിന് പങ്കില്ലെന്ന് ഹൈകോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഫ്രന്‍ഡ്‌സ് എന്ന പേരുള്ള ഗ്രൂപ് ഉണ്ടാക്കി അതിന്റെ അഡ്മിന്‍ ആയിരുന്ന മാനുവല്‍ തന്റെ രണ്ട് സുഹൃത്തുക്കളെ ഈ ഗ്രൂപില്‍ ചേര്‍ത്തു. ഒരാളെ ഗ്രൂപ് അഡ്മിനാക്കി. ഇതില്‍ അഡ്മിനായ വ്യക്തി കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപില്‍ ഇട്ടതിന് പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു.…

കച്ചവടക്കാരന്‍ പെണ്‍കുട്ടികളുടെ ദൃശ്യം പകര്‍ത്തി, ചാേദ്യംചെയ്ത വിദ്യാര്‍ത്ഥിയെ പൊലീസ് തല്ലിച്ചതച്ചു

നെടുമങ്ങാട്: കഴക്കൂട്ടം ജംഗ്ഷനില്‍ വിദ്യാര്‍ത്ഥിനികളുടെ വീഡിയോ ദൃശ്യം പകര്‍ത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്‌ത വിദ്യാര്‍ത്ഥിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. എ.ഐ.എസ്.എഫ് ലോക്കല്‍ കമ്മിറ്റി അംഗം അഭിഷേകിനാണ് പൊലീസ് മര്‍ദ്ദനമേറ്റത്. പൊലീസ് സംഘമെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച്‌ എസ്.ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ചാക്ക ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ അഭിഷേക് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹപാഠികളോട് സംസാരിക്കുന്നതിനിടെ സദാചാര പൊലീസ് ചമഞ്ഞ് വീഡിയോ ദൃശ്യം പകര്‍ത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്‌ത വിദ്യാര്‍ത്ഥിക്ക് നേരെയാണ് പൊലീസ് അതിക്രമമെന്നാണ് പരാതി.വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കഴക്കൂട്ടം പൊലീസിനെതിരെ ആഭ്യന്തരവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും എ.ഐ.എസ്.എ മണ്ഡലം പ്രസിഡന്റ് അഖില ഷെയ്ക്കും സെക്രട്ടറി അബ്ദുള്ളക്കുട്ടിയും അറിയിച്ചു.