തമ്മില്‍ തല്ല് വേണ്ട; ഇനി ഫാന്‍സ്‌ ഷോ ഇല്ല; തീരുമാനവുമായി ഫിയോക്ക്

സൂപ്പര്‍താര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാന്‍സ്‌ ഷോകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക്. വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാന്‍സ്‌ ഷോകള്‍ കൊണ്ട് നടക്കുന്നത് എന്നും സിനിമാ വ്യവസായത്തിന് ഇത് യാതൊരു ഗുണവും ചെയ്യുന്നില്ല എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍  അറിയിച്ചു. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ വരാത്തതിന്റെ പ്രധാന കാരണം ഫാന്‍സ്‌ ഷോകള്‍ക്ക് ശേഷം നല്‍കുന്ന മോശം പ്രതികരണമാണ്. ഫാന്‍സ്‌ ഷോകള്‍ നിരോധിക്കണം എന്ന നിലപാടിലാണ് എക്സിക്യൂട്ടീവ്. മാര്‍ച്ച്‌ 29ന് നടക്കുന്ന ജനറല്‍ ബോഡിയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം എന്നും വിജയകുമാര്‍ അറിയിച്ചു. വരാനിരിക്കുന്ന ചിത്രങ്ങളില്‍ സിനിമയ്ക്കുണ്ടാകുന്ന ഡീഗ്രേഡിങ് ഫാന്‍സ്‌ ഷോ നിര്‍ത്തലാക്കുന്നതോടെ ഒരു പരിധിവരെ തടയാന്‍ കഴിയും എന്ന പ്രതീക്ഷിയിലാണ് ഫിയോക്ക്. കഴിഞ്ഞ വാരം റിലീസ് ചെയ്‌ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രതികരണങ്ങള്‍ വന്നിരുന്നു.…

10 രൂ​പ ഷ​വ​ര്‍​മ്മ​യ്ക്ക് കൂ​ടു​ത​ല്‍ വാ​ങ്ങി​യത് കലാശിച്ചത് അ​ടി​പി​ടി​യി​ലും ക​ത്തി​ക്കു​ത്തി​ലും:യുവാക്കള്‍ പിടിയില്‍

കൊ​ച്ചി: ഷ​വ​ര്‍​മ്മ​യ്ക്ക് 10 രൂ​പ കൂ​ടു​ത​ല്‍ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കത്തിനിടെ കത്തിക്കുത്തുണ്ടായ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ആ​വ​ണം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല​ക്ക​ട കി​ര​ണ്‍(25), ചെ​റു​കു​ളം നി​ഥി​ന്‍(27), അ​ണി​യ​ങ്ക​ര വി​ഷ്ണു(24) എ​ന്നി​വ​രെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് കേസിനാസ്പദമായ സംഭവം. കൊ​ച്ചി നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള റ​സ്റ്റോറ​ന്‍റി​ല്‍ ആണ് അ​ക്ര​മം ന​ട​ന്ന​ത്. ക​ട​യി​ല്‍ 30,000ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. യുവാക്കളുടെ ആക്രമണത്തില്‍ ക​ട​യു​ട​മ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റം​ഷാ​ദ്, യാ​സ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് റം​ഷാ​ദ് അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ശ്രീ​ഭൂ​ത​പു​ര​ത്തെ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ഇ​ഷ്ടി​ക​ക്ക​ള​ത്തി​ല്‍ നി​ന്നും ക​പ്പ​ത്തോ​ട്ട​ത്തി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ വേ​റെ​യും കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പറഞ്ഞു.

ന്യൂഡല്‍ഹി: യുദ്ധഭൂമിയായ യുക്രെയിനില്‍ നിന്നും ഇന്ത്യയിലെത്തുന്ന മലയാളികളെ സൗജന്യമായിത്തന്നെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.  മുഖ്യമന്ത്രി പിണറായി വിജയന്റെയും ചീഫ് സെക്രട്ടറിയുടെയും പ്രത്യേക നിര്‍ദ്ദേശം ഇക്കാര്യത്തില്‍ ലഭിച്ചതായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. യുക്രെയിനില്‍ നിന്നുള‌ള ഇന്ത്യക്കാരുമായി റുമേനിയയില്‍ നിന്നും രണ്ട് വിമാനങ്ങളാണ് എത്തുക. ഒന്ന് മുംബയിലും മറ്റൊന്ന് ഡല്‍ഹിയിലും എത്തും. ഇതിലുള‌ള മലയാളികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. ഡല്‍ഹിയില്‍ തന്നെ താമസ സൗകര്യം ഏര്‍പ്പെടുത്താനും സൗജന്യമായി നാട്ടിലെത്തിക്കാനുമാണ് തീരുമാനം. ഇന്ന് നാലുമണിയോടെയാണ് യുക്രെയിനില്‍ നിന്നുള‌ള ആദ്യ സംഘം ഡല്‍ഹിയില്‍ എത്തുക. റുമേനിയന്‍ തലസ്ഥാനമായ ബുക്കാറെസ്‌റ്റ് വഴിയാണ് ഇന്ത്യയിലേക്ക് ഇവര്‍ വരുന്നത്. 17 മലയാളികള്‍ അടങ്ങുന്ന 470 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിലെത്തുകയെന്ന് വേണു രാജാമണി അറിയിച്ചു. നിലവില്‍ ഇനിയെന്ത് എന്നത് പ്രവചനാതീതമാണെന്നും യുദ്ധം നിര്‍ത്തി യുക്രെയിനുമായി ചര്‍ച്ചയ്‌ക്ക് റഷ്യ…

സംസ്ഥാന നികുതി വകുപ്പ് മാര്‍ച്ച്‌ 1 മുതല്‍ ജിഎസ്ടിഎന്‍ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മാര്‍ച്ച്‌ 1 മുതല്‍ ജിഎസ്ടിഎന്‍ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു.   ജിഎസ്ടിഎന്‍ല്‍ നിന്ന് ഡാറ്റ സ്വീകരിക്കാന്‍ നിലവില്‍ കേരളം എന്‍ഐസി യുടെ സഹകരണത്തോടെ വികസിപ്പിച്ച സ്വന്തം സോഫ്റ്റ്വെയര്‍ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്നാണ് ജി.എസ്.ടി.എന്‍ വികസിപ്പിച്ച ബാക്ക് ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നത്. നികുതിദായകരുടെ രജിസ്ട്രേഷന്‍, റിട്ടേണുകള്‍, റീഫണ്ടുകള്‍ എന്നീ നികുതി സേവനങ്ങള്‍ ജി .എസ് .ടി .എന്‍. കമ്ബ്യൂട്ടര്‍ ശൃംഖല വഴിയാണ് നടക്കുന്നത്. 2017 ലാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഓഹരി ഉടമകളായ ജി.എസ്.ടി.എന്‍. എന്ന ഐ.ടി സംവിധാനം നിലവില്‍ വന്നത്. നികുതിദായകരെ കൂടാതെ ജി.എസ്.ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമായ രജിസ്ട്രേഷന്‍ നല്‍കല്‍, റീഫണ്ട് അനുവദിക്കല്‍, അസ്സെസ്സ്മെന്റ്, എന്‍ഫോഴ്സ്മെന്റ്, ഓഡിറ്റ് എന്നിവ നടത്തുന്നതും ജി.എസ്.ടി.എന്‍ വഴിയാണ്. സംസ്ഥാന തലത്തില്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നത് അവസാനിപ്പിക്കുന്നതോടെ ജി.എസ്.ടി നിയമത്തില്‍ വരുന്ന…

കാരവാനുകളില്‍ കറങ്ങി ഇനി കേരളം കാണാം; സംസ്ഥാനത്തെ ആദ്യ കാരവാന്‍ ടൂറിസം പാര്‍ക്ക് വാഗമണ്ണില്‍ ആരംഭിച്ചു

കോവിഡ് മഹാമാരി തളര്‍ത്തിയ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കി കേരളത്തിലെ ആദ്യത്തെ കാരവാന്‍ ടൂറിസം പാര്‍ക്ക് വാഗമണ്ണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്രാക് എന്ന സ്വകാര്യ കമ്ബനിയുടെ സഹകരണത്തോടെ ആരംഭിച്ച പാര്‍ക്ക് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാദ് ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യത്തില്‍ പുറത്തിറങ്ങി വിനോദയാത്ര നടത്താന്‍ മടിക്കുന്ന ആളുകള്‍ക്ക് സുരക്ഷിതമായി കാരവാനില്‍ താമസിച്ച്‌ യാത്ര നടത്തുന്നതിനാണ് കാരവാന്‍ ടൂറിസം സംസ്ഥാനത്ത് ആരംഭിച്ചത്. ടൂറിസം വകുപ്പിന്‍റെയും സ്വകാര്യ സംരംഭകരുടെയും കാരവാനുകള്‍ ഉപയോഗിച്ച്‌ യാത്രക്കാരെ ഇഷ്ട സ്ഥലങ്ങളിലും തിരികെയും എത്തിക്കും. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം കാരവനില്‍ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളെയുമായി എത്തുന്ന കാരവാനുകള്‍ ചിലയിടങ്ങളില്‍ നിര്‍ത്തിയിടുന്നത് സുരക്ഷിതമല്ല. ഇതിനാണ് കാരവാന്‍ പാര്‍ക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പകല്‍ യാത്ര ചെയ്ത് സ്ഥലങ്ങള്‍ കണ്ട ശേഷം രാത്രി ഇവിടെ…

പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് റാഗിങിന്‍റെ പേരില്‍ ക്രൂരമര്‍ദ്ദനം; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: താമരശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും തച്ചംപൊയില്‍ സ്വദേശിയുമായ മുഹമ്മദ് നിഹാലിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് നിഹാല്‍ പറഞ്ഞു. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് ബോധം നഷ്ടപ്പെട്ട മുഹമ്മദ് നിഹാലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കീമോക്ക് വിധേയനായ മകന് മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റുവെന്ന് പിതാവ് ഇബ്രാഹീം നസീര്‍ പറഞ്ഞു. ഇനിയോരു വിദ്യാര്‍ത്ഥിക്കും ഇത്തരം…

വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ നെഞ്ചില്‍ ജലാറ്റിന്‍ സ്റ്റിക് ഘടിപ്പിച്ച്‌ എത്തി; ഭാര്യയെ കെട്ടിപ്പിടിച്ച്‌ പൊട്ടിത്തെറിച്ച്‌ ഭര്‍ത്താവ്, ഇരുവര്‍ക്കും ദാരുണാന്ത്യം

അഹമ്മദാബാദ്: വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ നെഞ്ചില്‍ ജലാറ്റിന്‍ സ്റ്റിക് ഘടിപ്പിച്ച്‌ എത്തിയ യുവാവ് ഭാര്യയെ കെട്ടിപ്പിടിച്ചതോടെ സ്‌ഫോടനത്തില്‍ ഇരുവരും കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. 45കാരനായ ലാല പാഗി എന്നയാളാണ് പിണങ്ങിപ്പോന്ന ഭാര്യയുടെ വീട്ടിലേക്ക് ജലാസ്റ്റിന്‍ സ്റ്റിക്കുമായി എത്തിയത്. ഭാര്യയുമായുള്ള പിണക്കം അവസാനിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ചാവേര്‍ സ്‌ഫോടനത്തിലൂടെ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശാരദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 45 ദിവസം മുമ്ബാണ് ഭര്‍ത്താവിനോട് പിണങ്ങി ശാരദ മേഘ്‌രാജ് ടൗണിലെ പിതാവിന്റെ അടുത്തെത്തിയത്. ഇതിനിടയില്‍ ഭര്‍ത്താവ് ലാല പാഗി പലതവണ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകില്ലെന്നും ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും ശാരദ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒമ്ബത് മണിയോടെ ശാരദയുടെ വീട്ടില്‍ ഭര്‍ത്താവ് എത്തിയത്. ഇയാള്‍ ശരീരത്തില്‍ സ്‌ഫോടനത്തിനായി ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഘടിപ്പിച്ചിരുന്നു. ശാരദ…