വർഷം 1988, ഫെബ്രുവരി 18 . അന്ന് മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതുന്ന ഒരു സിനിമ മലയാളത്തിൽ റിലീസ് ചെയ്തു- ഒരു സിബിഐ ഡയറിക്കുറിപ്പ്. അതുവരെയുള്ള നായകസങ്കല്പങ്ങളെ പാടെ തിരുത്തിക്കുറിച്ച് , ഒരു കൊമേഴ്‌സ്യൽ സിനിമയ്ക്കുവേണ്ടതായ പാട്ടും ഡാൻസു ഫൈറ്റും നെടുനീളൻ ഡയലോഗുമൊന്നുമില്ലാതെ, ഹാഫ് സ്ലീവ് ഷർട്ടും പാൻറ്സും ധരിച്ചു, കൈകൾ പുറകിൽ കെട്ടി, നെറ്റിയിൽ സിന്ദൂരക്കുറിയും, ചിരിക്കുന്ന മുഖവുമായി, മലയാളികൾക്ക് അധികം കേട്ട് പരിചയമില്ലാതിരുന്ന സിബിഐ ഓഫീസറായ സേതുരാമയ്യർ കേരളത്തിലെ തിയേറ്ററുകൾ അടക്കിഭരിക്കുന്ന കാഴ്ചയ്ക്കാണ് കേരളക്കര സാക്ഷ്യം വഹിച്ചത്. കെ മധു – എസ് എൻ സ്വാമി -മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ കേരളക്കരയിൽ മാത്രമല്ല, തമിഴ് നാട്ടിലും ചരിത്രം കുറിച്ച വിജയം നേടി. മദ്രാസിലെ സഫയർ തിയേറ്ററിൽ തുടർച്ചയായി ഒരു വർഷം പ്രദർശിപ്പിച്ചുകൊണ്ട്, മലയാള സിനിമയ്ക്ക് അന്യഭാഷകളിലും…
Day: February 25, 2022
തമ്ബാനൂരില്‍ പട്ടാപ്പകല്‍ കൊല; ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കൊലപാതകം. തന്പാനൂര് സിറ്റി ടവര്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ ഹോട്ടലില്‍ കയറി വെട്ടിക്കൊന്നു. തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് കൊലപ്പെടുത്തിയത്. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയ ആളാണ് വെട്ടുകത്തികൊണ്ടു കൊലപ്പെടുത്തിയതെന്നു പോലീസ് പറയുന്നു. ഇയാള്‍ ചുവന്ന ഷര്‍ട്ടും നീല ലുങ്കിയുമാണ് ധരിച്ചിരുന്നത്. കൃത്യത്തിനു ശേഷം ഇയാള്‍ രക്ഷപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പ്രതിയെ പിടികൂടുന്നതിനുള്ള നീക്കം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ബിവറേജ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി
കൊല്ലം: ബിവറേജസ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി കഴിച്ച ഓട്ടോഡ്രൈവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് മദ്യം വാങ്ങിയ കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്. കുറച്ച് ദിവസം മുമ്ബ് വാങ്ങിയ മദ്യമാണ് കഴിഞ്ഞ ദിവസം സുഹൃത്തിനോടൊത്ത് ഇയാള്‍ കുടിച്ചത്. അന്നു വൈകുന്നേരം തന്നെ കാഴ്ചക്ക് പ്രശ്‌നമായി. തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ എക്‌സൈസ് ഷോപ്പില്‍ പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനം മദ്യങ്ങളുടെ സാമ്ബിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ മദ്യത്തിന് പ്രശ്‌നമുണ്ടോയെന്ന് വ്യക്തമാകൂ. പരാതിയെ തുടര്‍ന്ന് ഇന്നലെ വില്‍പനശാല തുറന്നില്ല. അതേസമയം ഇയാള്‍ക്കൊപ്പം മദ്യപിച്ച സുഹൃത്തിനോ…
ദിലീപിന്റെ 4 സാമ്ബത്തിക ഇടപാടില്‍ ശക്തമായ സംശയം:
കൊച്ചി: നടിയ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലും ദിലീപിനെതിരായ അന്വേഷണം വിപുലപ്പെടുത്തി അന്വേഷണ സംഘങ്ങള്‍. നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപിനെ അടുത്തയാഴ്ച ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. താരത്തിന്റെ സാമ്ബത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് നടത്തിയ ചില സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് നീക്കം. ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ദിലീപിന്റെ 2 ബിസിനസ് പങ്കാളികള്‍, പ്രൊഡക്‌ഷന്‍ കമ്ബനി ജീവനക്കാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികള്‍ അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ വിചാരണ തുടങ്ങിയ ശേഷം ദിലീപ് നടത്തിയ 4 സാമ്ബത്തിക കൈമാറ്റങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു ഇവരോട് ചോദിച്ചത്. ഈ…
സൂര്യാഘാത ഭീഷണി: തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം: വേനല്‍ക്കാലത്തെ വര്‍ധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഫെബ്രുവരി 25 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. പകല്‍ സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ വിശ്രമം ആവശ്യമായി വന്നാല്‍ പണിയെടുക്കുന്നതില്‍ നിന്നും തൊഴിലാളികളെ ഒഴിവാക്കും. പകരം നിശ്ചിത പ്രവൃത്തിയുടെ അളവിലും പ്രവൃത്തി ചെയ്യേണ്ട ആകെ സമയത്തിലും മാറ്റം വരുത്താതെ പ്രവൃത്തി സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ (ആകെ പ്രവൃത്തി സമയം 8 മണിക്കൂറായി നീജപ്പെടുത്തി) പുനഃക്രമീകരിച്ച് നിര്‍ദേശം നല്‍കിയതായി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.
ഹിജാബിനെതിരായ സംഘപരിവാര്‍ നീക്കത്തില്‍ പ്രതിഷേധം; കുവൈത്തിലെ പ്രമുഖ സഹകരണ സൊസൈറ്റി ഹിന്ദുക്കളെ ജീവനക്കാരായി നിയമിക്കുന്നത് നിര്‍ത്തി
കുവൈത്ത് സിറ്റി: ഹിജാബ് വിഷയത്തില്‍ സംഘപരിവാറിനെതിരായ പ്രതിഷേധം കടുപ്പിച്ച് കുവൈത്ത്. ഹിജാബ് വിഷയത്തില്‍ കുവൈത്തിലെ 22 എംപിമാര്‍ സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെ ഉപരോധ നടപടികളിലേക്ക് കടന്നിരിക്കുകയാണ് പ്രമുഖ കമ്ബനികളും എംപിമാരുടെ നേതൃത്വത്തിലുള്ള സംരഭങ്ങളും. കുവൈത്തിലെ പ്രമുഖ കോ-ഓപറേറ്റീവ് സൊസൈറ്റിയായ ഹാദിയ കോ-ഓപ് ഹിന്ദുക്കളെ ജീവനക്കാരനായി നിയമിക്കുന്നത് നിര്‍ത്തിയതായി കുവൈറ്റ് ലോയേഴ്‌സ് അസോസിയേഷനിലെ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ലോ ഡയറക്ടറും കുവൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ലീഗല്‍ സ്റ്റഡീസിന്റെ ട്രെയിനിംഗ് കമ്മിറ്റി അംഗവുമായ മെജ്‌ബെല്‍ അല്‍ഷ്രിക ട്വിറ്ററിലൂടെ അറിയിച്ചു. ‘ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിംകള്‍ക്ക് പിന്തുണ നല്‍കുന്ന ധീരമായ നീക്കത്തിലാണ് ഹാദിയ കോ-ഓപ്‌റേറ്റീവ് സൊസൈറ്റി. ഹിന്ദുക്കളെ ജീവനക്കാരായി നിയമിക്കുന്നത് നിര്‍ത്തി. ബാക്കിയുള്ള സഹകരണ സംഘങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കുവൈറ്റിലെ ജനങ്ങള്‍. ഇന്ത്യന്‍ മുസ്‌ലിംകളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ അറബികള്‍ ഒന്നിക്കുന്ന സമയമാണിത്’. അദ്ദേഹം…