താലിബാന്‍‍ ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ദുരിതത്തില്‍; 2500 മെട്രിക് ടണ്‍ ഗോതമ്ബ് സമ്മാനമായി നല്‍കി ഭാരതം

ന്യൂദല്‍ഹി: താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ദുരിതത്തിലായതിനു പിന്നാലെ അഫ്ഗാന്‍ ജനതയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ. 2500 മെട്രിക് ടണ്‍ ഗോതമ്ബ് ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ ജലാലാബാദ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന യുഎന്‍ ഫുഡ് പ്രോഗ്രാമിന് കൈമാറി. 50 ട്രക്കുകളിലായാണ് ഗോതമ്ബ് അഫ്ഗാനിസ്ഥാനിലേക്ക് എത്തിക്കുന്നത്. അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യക്കാരുടെ സമ്മാനം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളോടെയാണ് ഗോതമ്ബ് ലോഡുകള്‍ അഫ്ഗാനിലേക്ക് തിരിച്ചത്. പഞ്ചാബിലെ അഠാരിയില്‍ നിന്നും ചൊവ്വാഴ്ച തിരിച്ച ഗോതമ്ബ് ലോഡുകള്‍ പാകിസ്താനിലൂടെ ടോര്‍ഖാം അതിര്‍ത്തിവഴി അഫ്ഗാനില്‍ പ്രവേശിക്കും. 2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുക്കുന്നത്. കാടന്‍ നിയമങ്ങടക്കം ഏര്‍പ്പെടുത്തി ജനജീവതം ആകെ ദുസഹമാണ് അഫ്ഗാനില്‍. ഇതേത്തുടര്‍ന്നാണ് യുഎന്‍ വഴി ഇന്ത്യ ഇപ്പോള്‍ ഭക്ഷ്യസാധങ്ങള്‍ നല്‍കുന്നത്. 50000 മെട്രിക് ടണ്‍ ഭക്ഷ്യ സാധങ്ങള്‍ കൈമാറുമെന്നാണ് ഇന്ത്യയും യുഎന്‍ ഫുഡ് പ്രോഗ്രാമും തമ്മിലുള്ള കരാര്‍. ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമെ മരുന്നുകള്‍ ഉള്‍പ്പെടെ നേരത്തെ ഇന്ത്യ…

കെപിഎസി ലളിതയ്‌ക്ക്‌ അന്ത്യാഞ്‌ജലിയേകാന്‍ ആയിരങ്ങള്‍; സംസ്‌കാരം ഏങ്കക്കാട്ടെ വീട്ടുവളപ്പില്‍

കൊച്ചി> അന്തരിച്ച ചലച്ചിത്ര നടി കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലിയേകാന്‍ താരങ്ങളടക്കം അനവധിപേര്‍. മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ തൃപ്പൂണ്ണിത്തുറയിലെ ഫ്ളാറ്റില്‍നിന്ന് മൃതദേഹം തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്ബലത്തില്‍ പൊതുദര്‍ശനത്തിനായെത്തിച്ചു.   സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി ഏങ്കക്കാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. 11വരെ കുത്തമ്ബലത്തിലെ പൊതുദര്‍ശനത്തിന് ശേഷം തൃശൂരിലേക്കു കൊണ്ടു പോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനായെത്തിക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ ‘ ഓര്‍മ’ വീട്ടിലേക്ക് കൊണ്ടുപോകും . എറെ പ്രിയപ്പെട്ടൊരാളാണ് വിട്ടുപോയതെന്ന് മമ്മുട്ടി അനുശോചനകുറിപ്പില്‍ പറഞ്ഞു. മോഹന്‍ലാല്‍ രാത്രിതന്നെ ഫ്ളാറ്റിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു ഇന്ത്യന് സിനിമയിലെ അഭിനയ വിസ്മയമായ കെപിഎസി ലളിത(74) ഇന്നശല്‍ രാത്രിയാണ് അന്തരിച്ചത്. മഹേശ്വരി അമ്മ എന്നാണ് ശരിയായ പേര്. തൃപ്പൂണിത്തുറയിലെ മകന് സിദ്ധാര്ഥ് ഭരതന്റെ ഫ്ളാറ്റിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്പതിലേറെ ചിത്രങ്ങളില് അഭിനയിച്ചു. നാടകത്തിലൂടെ അഭിനയരംഗത്തെത്തി. രണ്ട്പ്രാവശ്യം മികച്ച…

അടുത്ത കോവിഡ് തരംഗം എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം ആറ് മുതല്‍ എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധര്‍. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരം​ഗത്തിന് കാരണമെന്നും ഐ.എം.എ കോവിഡ് ടാസ്ക് ഫോഴ്സ് കോ ചെയര്‍മാനായ ഡോ. രാജീവ് ജയദേവന്‍ എ.എന്‍.ഐയോട് വ്യക്തമാക്കി. നേരത്തെ പടര്‍ന്ന ഒമിക്രോണ്‍ ബിഎ.2 വകഭേദം കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. എന്നാല്‍ അടുത്ത വ്യാപനം ഉണ്ടാകുന്നത് മറ്റൊരു വകഭേദം മൂലമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ‘വൈറസ് ഇവിടെ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടാവും. ചില സമയത്ത് ഉയര്‍ന്നും ചില സമയത്ത് താഴ്ന്നും നിലനില്‍ക്കും. അടുത്ത വേരിയന്റ് വരുമ്ബോള്‍ വ്യാപനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാവും. അതെപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. പക്ഷെ അത് സംഭവിക്കുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍. അത് സാധാരണമായി അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്,” ഡോ രാജീവ് ജയദേവന്‍ പറഞ്ഞു. ഒമിക്രോണിനെ പോലെ…