ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യം തയ്യാറാക്കാനുള്ള 1000 ലിറ്റര്‍ പായസം പാചകം ചെയ്യാവുന്ന രണ്ടുടണ്‍ ഭാരമുള്ള നാലുകാതന്‍ ഉരുളി ഭഗവാന് സമര്‍പ്പിച്ചു. ഞായറാഴ്ച ക്ഷേത്രം തന്ത്രിമുഖ്യന്‍ പി.സി. ദിനേശന്‍ നമ്ബൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പൂജകള്‍ക്കു ശേഷമാണ് ഉരുളി ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ഉല്‍സവത്തിന്റെ എട്ടാം വിളക്കുദിവസമായ ഇന്ന് ഈ വാര്‍പ്പിലാകും ഭഗവാന് പായസം തയ്യാറാക്കുക. സമര്‍പ്പണ ചടങ്ങിന് വഴിപാടുകാരനായ കെ.കെ. പരമേശ്വരന്‍ നമ്ബൂതിരി കുടുംബസമേതം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട്, അഡ്വ: കെ.വി. മോഹനകൃഷ്ണന്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെങ്കല പാത്രനിര്‍മ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറില്‍ നിര്‍മ്മിച്ച പതിനേഴര അടി വ്യാസമുള്ള ഈ ഭീമന്‍ നാലുകാതന്‍ ഉരുളി പൂര്‍ണമായും ശുദ്ധ വെങ്കലത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. മാന്നാര്‍ പരുമല കാട്ടുമ്ബുറത്ത് അനന്തന്‍ ആചാരി, മകന്‍ അനന്തു ആചാരി എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പത് തൊഴിലാളികളുടെ…
Day: February 21, 2022
അശ്ലീലസന്ദേശം അയച്ചതിന്റെ പേരില്‍ വാക്കു തര്‍ക്കം; വനിതാപൊലീസുകാരി സ്റ്റേഷനകത്തിട്ട് പൊലീസുദ്യോഗസ്ഥനെ അടിച്ചു
കോട്ടയം: അശ്ലീല സന്ദേശമയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വനിതാ പൊലീസുകാരി സ്റ്റേഷനകത്തിട്ട് അഡീഷണല്‍ എസ് ഐയെ പരസ്യമായി മര്‍ദ്ദിച്ചു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. സംഗതി പുറത്തറിഞ്ഞതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി. വനിതാപൊലീസുകാരിയുടെ ഫോണിലേക്ക് അഡീഷണല്‍ എസ് ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ വാക്കു തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായതോടെയാണ് സ്റ്റേഷനില്‍ വച്ച് അഡീഷണല്‍ എസ് ഐയെ വനിതാപൊലീസുകാരി മര്‍ദ്ദിച്ചത്.
തലശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകന്റെ കൊലപാതകം: ഏഴു പേര് കസ്റ്റഡിയില്‍
കണ്ണൂര്‍: തലശേരി ന്യൂ മാഹിക്കടുത്ത് സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ കസ്റ്റഡിയില്‍. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനെയും കസ്റ്റഡിയിലെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. പോലീസിന്റെ പ്രത്യേക സംഘം ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.അതെസമയം രാഷ്ട്രീയ കൊലപാതകം ആണോ അല്ലയോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുകയാണെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആര് ഇളങ്കോവന് അറിയിച്ചു. അതേസമയം, ഹരിദാസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു.ഹരിദാസിന് ഇരുപതിലധികം വെട്ടേറ്റിട്ടുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാനാകാത്ത വിധം ശരീരം വികൃതമാക്കിയ നിലയിലാണ്
കൊടുങ്ങല്ലൂരില്‍ വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍ കുടുംബത്തെ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി പോലീസ്.
ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂര്‍ണമായി തടഞ്ഞു.മക്കളെ കിടത്തി ഉറക്കിയ ശേഷമാണ് ആഷിഫ് ഉബൈദുല്ലയും ഭാര്യ അബീറയും ചേര്‍ന്നു വിഷവാതകം ഒരുക്കിയെന്നാണു പൊലീസ് കണ്ടെത്തല്‍. ഇവര്‍ കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്‌സൈഡും ഓണ്‍ലൈന്‍ വഴി വാങ്ങിയതായി കണ്ടെത്തി. ആത്മഹത്യ ചെയ്യണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് ഈ രാസപദാര്‍ഥങ്ങള്‍ നല്‍കുന്ന സൂചനയെന്നു പൊലീസ് പറഞ്ഞു. ചന്തപ്പുര ഉഴുവത്തുകടവില്‍ കാടാംപറമ്ബ് ഉബൈദുള്ളയുടെ മകന്‍ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്‌റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തെ കടയില്‍ നിന്നു പലചരക്ക് വാങ്ങിയതിനു നല്‍കാനുള്ള മുഴുവന്‍ തുകയും അബീറ കൊടുത്തിരുന്നു. വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂര്‍ണമായി തടയുകയും…
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് പരാതിക്കാരിയായ പെണ്‍കുട്ടിയും കാമുകനും നടത്തിയ ഗൂഢാലോചനയെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് ഗൂഢാലോചനയുടെ ഫലമായെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൃത്യം നടത്തിയതെന്നാണ് െ്രെകം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൃത്യം നടത്തിയതെന്ന മൊഴി പൂര്‍ണമായും കളവാണെന്ന് ബോധ്യമായി. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാല്‍സംഗത്തിന് പൊലീസ് കേസെടുത്തു. മജിസ്‌ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നല്‍കി. എന്നാല്‍ ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചുവെന്ന് ആദ്യം പരാതി നല്‍കിയ പെണ്‍കുട്ടി, പിന്നീട് അന്വേഷണം ശക്തമായപ്പോള്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മൊഴി മാറ്റുകയായിരുന്നു. സ്വാമിയെ ആക്രമിക്കാന്‍ സുഹൃത്തായ അയപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിന് തടസ്സം നിന്ന…