വാഷിംഗ്ടണ്‍: യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ വിന്യസിച്ച സേനയില്‍ 50 ശതമാനവും ആക്രമണത്തിന് സജ്ജരായി കഴിഞ്ഞുവെന്ന് അമേരിക്ക. 1,50,000 സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. പ്രധാന സ്ഥലങ്ങളില്‍ 48മണിക്കൂറിനുള്ളില്‍ തന്നെ സൈന്യം നിലയുറപ്പിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി. സാധാരണ 60 ബറ്റാലിയനാണ് യുക്രെയിന്‍ അതിര്‍ത്തിയില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഫെബ്രുവരി ആദ്യം തന്നെ റഷ്യ 80 ബറ്റാലിയനായി ഉയര്‍ത്തിയിരുന്നു. നിലവില്‍ 125 ബറ്റാലിയനെയാണ് യുക്രെയിന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഈ ആഴ്ചയില്‍ തന്നെ റഷ്യയുടെ ആക്രമണമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യുക്രെയിനിലെ ഡോണ്‍ബസ് മേഖലയിലെ സൈനികര്‍ക്കു നേരെയുള്ള ഷെല്ലാക്രമണം രണ്ടാം ദിവസവും തുടര്‍ന്നു. ഇതിനു പിന്നില്‍ റഷ്യയാണെന്നാണ് യുക്രെയിന്‍ ആരോപിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം 700ലേറെ തവണ സ്ഫോടനശബ്ദം കേട്ടതായി നിരീക്ഷകര്‍ അറിയിച്ചു. 2015ലെ വെടിനിര്‍ത്തലിനു ശേഷം…
Day: February 19, 2022
ടിപ്പര്‍ ഇടിച്ചുകയറി കണ്‍മുന്‍പില്‍ വീട് തകര്‍ന്നു; വലിയ ശബ്ദംകേട്ട് വീടിനുള്ളിലേക്ക് ഓടിക്കയറി, പാറമക്കും കല്ലുകളും ഷീബയുടെ ദേഹത്തേക്ക്
ഇടത്തറ : ടിപ്പര്‍ ഇടിച്ചുതകര്‍ത്ത വീട്ടില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍ ഓര്‍ക്കുമ്ബോള്‍ ഷീബയുടെ കാലുകള്‍ വിറയ്ക്കും. ശരീരം തളരുന്നതു പോലെ തോന്നും. ടിപ്പര്‍ ഇടിച്ചുകയറി വീട് തകര്‍ന്ന പാലത്തുങ്കല്‍ ജേക്കബ് തോമസിന്റെ (സജി) ഭാര്യയാണ് ഷീബ. രാവിലെ മക്കളെ സ്കൂളില്‍വിട്ട് വീട്ടിലേക്ക് വന്നുകയറിയ സമയത്താണ് അപകടം ഉണ്ടായത്. വലിയ ശബ്ദംകേട്ട് വീടിനുള്ളിലേക്ക് ഓടിക്കയറി. മുകളിലെ നിലയിലേക്കുള്ള പടിയിലേക്കുള്ള രണ്ടാമത്തെ പടിയില്‍ എത്തിയപ്പോഴേക്കും വീടിന്റെ ഭിത്തി, ജനാല എന്നിവ തകര്‍ന്നു വീണു. ടിപ്പറില്‍ ഉണ്ടായിരുന്ന പാറമക്കും അതിലെ കല്ലുകളും ദേഹത്തേക്ക് വീണു. കുറെ സമയത്തേക്ക് എന്താണ് സംഭവിച്ചതെന്നുപോലും അറിയില്ലായിരുന്നു. എങ്കിലും കാര്യമായ പരുക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. ഇടിഞ്ഞുവീണ ഭിത്തിയും ലോറിയിലെ പാറമക്കും വീട്ടിലെ സ്വീകരണ മുറിയില്‍ നിറഞ്ഞു കിടക്കുന്നു. ഫര്‍ണിച്ചറെല്ലാം അതിനടിയിലാണ്. വീട് തകര്‍ന്നതിനാല്‍ ഇനി എവിടെപ്പോകുമെന്ന ആശങ്കയിലാണ് ജേക്കബ് തോമസും കുടുംബവു
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം;സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഫെബ്രുവരി ആദ്യ പാദത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച് നമ്ബര്‍, കാലാവധി എന്ന ക്രമത്തില്‍. Ciprofloxacin Hydrochloride Tablets IP 500mg, M/s Karnata Antibiotics and Pharmaceuticals Ltd, Plot No. 14, II Phase, Peenya, Bangalore- 560058, 782620, 05/2023. Dr. Lipid AS10/150 (Atorvastatin and Aspirin Tablets), M/s Staywell Formulations Pvt Ltd, 162/1, Nalhera, Anantpur, Roorkee, Uttarakhand, SWT20708,…
‘വിവാഹത്തിന് വന്ന് ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും’, എന്ന് വധുവിന്റെ അച്ഛന്‍ ഒപ്പ്; ക്ഷണക്കത്ത് വൈറല്‍
മകള്‍ മാലതിയുടെ കല്യാണം അറിയിച്ചുകൊണ്ട് അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് വധുവിന്റെ അച്ഛന്‌റെ മുന്നറിയിപ്പ്. വിവാഹ ദിനത്തില്‍ ചെറുക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശ കാര്യമാകുന്നത് മുമ്ബും ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ കുറിപ്പ് വൈറലാകുന്നുത്. മകളുടെ വിവാഹ ക്ഷണക്കത്തിന്റെ രണ്ടാംഭാ ഗത്തിലാണ് വൈറല്‍ കുറിപ്പ്. ‘മം ഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ കഴിഞ്ഞ ഈ ഇടെയായി പലസ്ഥലങ്ങളിലും സുഹൃത്ത് വ്യൂഹങ്ങള്‍ ചേര്‍ന്ന് വളരെ ആഭാസകരമായ രീതിയില്‍ നടന്നുവരുന്നതായി കാണാറുണ്ട്. ഈ ഓഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വച്ച് വരന്റെ/വധുവിന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും അതുപോലെ ആഭാസപ്രവര്‍ത്തികള്‍ കൊണ്ട് ആളാവാന്‍ ശ്രമിച്ചാല്‍ അതാരാണ് എങ്കിലും അവര്‍ അന്ന് നടന്ന് സ്വന്തം…
കേരളം മനോഹരമായ സംസ്ഥാനം; ഒരു മേഖലയിലും യു.പി കേരളത്തേക്കാള്‍ മികച്ചതല്ല; യോഗി ആദിത്യനാഥിന്റെ കേരളത്തെ കുറിച്ചുള്ള പരാമര്‍ശത്തെ തള്ളി അഖിലേഷ് യാദവ്
ഡല്‍ഹി: യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ കുറിച്ചുള്ള പരാമര്‍ശത്തെ തള്ളി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഒരു മേഖലയിലും യു.പി കേരളത്തേക്കാള്‍ മികച്ചതല്ല. കേരളം മനോഹരമായ സംസ്ഥാനം ആണെന്നും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെ പുരോഗതിക്ക് മാതൃകയാണ് എന്നും അഖിലേഷ് പറഞ്ഞു. ക്രമസമാധാന നിലയില്‍ ഏറ്റവും മോശം സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. കര്‍ഷകരെ വാഹനമിടിച്ച് കൊന്നവരെ സംരക്ഷിക്കുന്നവര്‍ക്ക് ക്രമസമാധാന പാലനത്തെ കുറിച്ച് പറയാന്‍ അര്‍ഹതയില്ല. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പില്‍ നിന്ന് മാത്രം 100 സീറ്റുകള്‍ ലഭിക്കും. നാല് ഘട്ടം പൂര്‍ത്തിയാകുമ്ബോഴേക്ക് കേവല ഭൂരിപക്ഷം ആകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചുകൊന്ന് കിണറ്റില് തള്ളി
മുംബൈ > വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചുകൊന്ന് കിണറ്റില് തള്ളി. മഹാരാഷ്ട്രയില് ഒളിവില് കഴിയവേയാണ് സംഭവം. വിനോദ് കുമറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില് വിനോദ് കുമാറിനെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില് രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയില് എടുത്തു. ഇതിലൊരാള്ക്ക് പ്രായപൂര്ത്തിയായിട്ടില്ല. പ്രദേശത്തെ ഒരു റിസോര്ട്ടില് ജോലി ചെയ്ത് വരികയായിരുന്നു വിനോദ്. മദ്യപാനത്തിനിടെയുണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിനോദ് കുമാറിന്റെ മൃതദേഹം മഹാരാഷ്ട്രയില് തന്നെ സംസ്കരിച്ചു.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അങ്കണവാടി കെട്ടിടത്തിന് കാവി നിറം; പരാതിയുമായി നാട്ടുകാര്‍;
ബാലരാമപുരം: അങ്കണവാടി കെട്ടിടത്തിന് കാവി പെയിന്റടിച്ചത് വിവാദമാകുന്നു. ഫെബ്രുവരി 14ന് ബാലരാമപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടയ്ക്കോട് അങ്കണവാടി കെട്ടിടത്തിനാണ് കാവി നിറമടിച്ചത്. അങ്കണവാടിക്ക് നേരത്തേയുണ്ടായിരുന്ന നിറം മാറി കാവി നിറം കണ്ടതോടെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തി. എന്നാല്‍ അങ്കണവാടി കെട്ടിടത്തിന് പെയിന്റടിക്കാന്‍ പണമില്ലാത്തതിനാല്‍ സ്പോണ്‍സര്‍മാര്‍ നല്‍കിയ പെയിന്റാണ് അടിച്ചതെന്ന് പഞ്ചായത്തംഗം കവിത പറഞ്ഞു. മൂന്ന് നിറത്തിലുള്ള പെയിന്റുകള്‍ കിട്ടി. പെയിന്റടി പൂര്‍ത്തിയായിട്ടില്ല. ഇനി കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വരക്കണമെന്നും അവര്‍ പറഞ്ഞു. അങ്കണവാടിക്ക് കാവി നിറമടിച്ചതുമായി ബന്ധപ്പെട്ട വിഷയം പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ചചെയ്തെന്നും കെട്ടിടത്തിന് കാവി നിറം മാറ്റി പുതിയ നിറം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക പറഞ്ഞു. ബി ജെ പി പഞ്ചായത്തംഗത്തിന്റെ അറിവോടെയാണ് രാത്രിയില്‍ അങ്കണവാടിക്ക് കാവി നിറം നല്‍കിയതെന്നാണ് സി പി എം ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി…
ദീപുവിനെ ആസൂത്രിതമായി അടിച്ചു കൊലപ്പെടുത്തി; പിന്നില്‍ സിപിഎമ്മും പി.വി. ശ്രീനിജന് എംഎല്‍എയും; അടിച്ചു കൊന്നവര്‍ക്കെതിരേ ആഞ്ഞടിച്ചു സാബു എം. ജേക്കബ്
കിഴക്കന്പലം: ട്വന്റി ട്വന്റി പ്രവര്ത്തകന് സി.കെ.ദീപു (38) സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു മരിച്ച സംഭവത്തില് സിപിഎമ്മിനും ശ്രീനിജന് എംഎല്‍എയ്ക്കുമെതിരേ ആഞ്ഞടിച്ചു ട്വന്റി ട്വന്റി ചെയര്‍മാനും കിറ്റക്സിന്റെ അമരക്കാരനുമായ സാബു എം. ജേക്കബ്. എംഎല്‍എയുടെ നേതൃത്വത്തില്‍ കിഴക്കന്പലം ഉള്‍പ്പെടെ നാലു പഞ്ചായത്തുകളില്‍ പത്തു മാസമായി ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും പിന്നില്‍ സിപിഎമ്മും പി.വി. ശ്രീനിജന് എംഎല്‍എയുമാണെന്നും സാബു ആരോപിച്ചു. എംഎല്‍എയുടെയും പ്രതികളുടെയും ഫോണ്‍ കസ്റ്റഡിയില് എടുത്തു പരിശോധിച്ചാല്‍ ഗൂഢാലോചന വെളിച്ചത്തു വരും. ദീപുവിനെ ആസൂത്രിതമായി അടിച്ചു കൊലപ്പെടുത്തിയതാണ്. വിളക്കണയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത ട്വന്റി ട്വന്റി ഏരിയ സെക്രട്ടറി കൂടിയായ ദീപുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ക്രൂരമായി മര്‍ദിച്ചു. തലയ്ക്കു രക്തസ്രാവമുണ്ടായാണ് മരിച്ചത്. സിപിഎമ്മുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റു പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നാല്‍ പരാതിക്കാരന് പ്രതിയാകുന്ന അവസ്ഥയാണ്. എംഎല്‍എ പറയുന്നതുപോലെയാണ് പോലീസ്…