കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത അന്തര്‍ സംസ്ഥാന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബംഗാള്‍ സ്വദേശിയെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ ടി ഗാര്ഡന് ജല്‍പൈഗുഡിയില്‍ സമീര്‍ അലാം (25) ആണ് അറസ്റ്റിലായത്. ജോലി സംബന്ധമായി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുവെച്ച് ഏഴ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സമീര്‍ അലാമും കുടുംബവും പെണ്‍കുട്ടിയുടെ കുടുംബവും ഇവര്‍ ജോലി ചെയ്യുകയായിരുന്ന സ്ഥാപനം വക കോമ്ബൗണ്ടില്‍ താമസിച്ചുവരികയായിരുന്നു. പ്രതി കുറ്റം ചെയ്തശേഷം ഭാര്യയുമൊത്തു മുങ്ങി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആലപ്പുഴ കെ. എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍വെച്ച് പുത്തൂര്‍ എസ്.എച്ച്.ഒ സുഭാഷ് കുമാര്‍, എസ്.ഐ ടി.ജെ ജയേഷ്, സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ മധു, സിവില്‍ പൊലീസ് ഓഫിസര്‍ ഡാനിയേല്‍ എന്നിവരുള്‍പ്പെട്ട സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Day: February 16, 2022
പീഡന കേസ്: വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി
കൊച്ചി | പീഡന പരാതിയിപ്പെട്ട വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങി. അഭിഭാഷകനൊപ്പം കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിനായി എത്തുകയായിരുന്നു. ന്നും നാളെയും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ശ്രീകാന്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്ടറെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തി മുമ്ബാകെ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കിയേക്കും. കൊച്ചിയിലെ ഫ്ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ യുവതിയെ പീഡിപ്പിച്ചെന്നെ കേസില്‍ നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹരജിക്കാരിന്റെ വാദം. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് നേരത്തെ കേസെടുത്തത്.
ആറ്റുകാല്‍ പൊങ്കാല നാളെ; ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാലയിടാം
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല വ്യാഴാഴ്ച നടക്കും. രാവിലെ 10.50 ന് അടുപ്പുവെട്ട് നടക്കും. ഉച്ചക്ക് 1.20 നാണ് പൊങ്കാല നിവേദ്യം. കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തര്‍ക്ക് വീടുകളില്‍ ഈ സമയത്ത് പൊങ്കാലയിടാം. കണ്ണകി ചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റം പാട്ടുകാര്‍ അവതരിപ്പിച്ചാലുടന്‍ ശ്രീകോവിലില്‍നിന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി. ഈശ്വരന് നമ്ബൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ചശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലും സഹ മേല്‍ശാന്തി അഗ്നി പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. ഉച്ചക്ക് 1.20ന് ക്ഷേത്ര പൂജാരി പൊങ്കാല നിവേദിക്കും. ഭക്തര്‍ വീടുകളിലൊരുക്കുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്ന് ആറ്റുകാല്‍…
വന്‍ സുരക്ഷാ വീഴ്ച, തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി വിദേശ കമ്ബനിക്ക് കൈമാറി
തിരുവനന്തപുരം : യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് ആറു കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. മലേഷ്യന്‍ കമ്ബനിയായ പ്ലസ് മാക്സിനാണ് വിവരങ്ങള്‍ ലഭിച്ചത്. യാത്രക്കാരുടെ പാസ്‌പോര്‍ട്ട് നമ്ബര്‍ ചോര്‍ത്തിയ ശേഷം ഒരേ നമ്ബര്‍ ഉപയോഗിച്ച് പല പേരുകളില്‍ ബില്ലടിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. മുന്തിയ ഇനം മദ്യമാണ് പ്രധാനമായും ഇത്തരത്തില്‍ വാങ്ങി കടത്തിയത്. കുട്ടികളായ യാത്രക്കാരുടെ പാസ്‌പോര്‍ട്ടിന്റെ പേരിലും മദ്യം കടത്തി. ഈ മദ്യത്തില്‍ നല്ലൊരളവും നഗരങ്ങളിലെ ആഢംബര ഹോട്ടലുകളിലാണ് എത്തിയത്. തട്ടിപ്പിന് കൂട്ട് നിന്ന…
മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എയും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ കെ എം സച്ചിന്‍ദേവും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. പഠിച്ചു കൊണ്ടിരിക്കുമ്ബോഴാണ് ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും മേയറാകുന്നതും. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ ദേവ് ആദ്യമായി എംഎല്‍എയാകുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സച്ചിന്‍ ദേവ് വളര്‍ന്നത്. ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും വിവാഹിതരാകുന്നു ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്‌എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. സച്ചിന്‍ ദേവ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്.…