ആറ്റിങ്ങല്‍: അമ്മയുടെ പരിപാലനത്തെ സംബന്ധിച്ച് മക്കള്‍ തര്ക്കിച്ചതിനെതുടര്ന്ന് അഞ്ച് മണിക്കൂറോളം നടുറോഡില്‍ ആംബുലന്‍സില്‍ കിടക്കേണ്ടിവന്ന വയോധികയുടെ വിഷയത്തില്‍ ഒടുവില്‍ പൊലീസ് ഇടപെട്ടു. വിഷയത്തില്‍ പിന്നീട് ഒത്തുതീര്‍പ്പുണ്ടാക്കി. ആറ്റിങ്ങല്‍ കടുവയില്‍ കൊക്കോട്ടുകോണം സ്വദേശിയായ 85 കാരിക്കാണ് ഈ ദുര്‍ഗതി. ഇവര്‍ക്ക് നാല് ആണ്മക്കളും ആറ് പെണ്മക്കളുമുണ്ട്. മക്കള്‍ക്ക് സ്വത്തുവകകളും കൈവശമുള്ള പണവും പങ്കുവെച്ചു നല്‍കിയിരുന്നു. നാലാമത്തെ മകളുടെ വീടായ കാഞ്ഞിരംകോണം പുത്തന്‍ വീട്ടില്‍ അവശനിലയില്‍ ട്യൂബിട്ട് കിടക്കുന്ന അമ്മയെ മകള്‍ ആംബുലന്‍സില്‍ കയറ്റി അഞ്ചാമത്തെ മകളുടെ വീടായ ആറ്റിങ്ങല്‍ ഭാസ്കര്‍ വില്ലയില്‍ കൊണ്ടുവന്നു. എന്നാല്‍, ആ മകള്‍ അമ്മയെ സ്വീകരിക്കാന്‍ തയാറായില്ല. ഇതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. നാലാമത്തെ മകള്‍ ആംബുലന്‍സിലെ സ്ട്രക്ചറില്‍ അമ്മയെ എടുത്ത് അഞ്ചാമത്തെ മകളുടെ വീടിന് മുന്നില്‍വെച്ചതോടെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും ഇടപെടുകയായിരുന്നു. മൂത്ത മകള്‍ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനാല്‍ ആശുപത്രിയിലാണെന്നും ചേച്ചിയെ നോക്കാന്‍…
Day: February 15, 2022
വീട്ടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ യുവതി അറസ്റ്റില്‍
പാലക്കാട്: വീട്ടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ യുവതി അറസ്റ്റില്‍. ഭാര്യയുടെ കൊലപാതക ശ്രമത്തില്‍ പുതൂര്‍ ഓള്‍ഡ് കോളനിയിലെ സുബ്രഹ്മണ്യന് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം നടന്നത്. സംഭവ ദിവസം സുബ്രഹ്മണ്യന്‍ മദ്യപിച്ചാണ് എത്തിയത്. ഇതോടെ സുബ്രഹ്മണ്യന്‍ വീടിന് പുറത്തെ വരാന്തയില്‍ കിടന്നു. ശശികല ഇളയമകനുമൊത്ത് അകത്തെ മുറിയിലും കിടന്നു. മൂത്തമകന്‍ അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന സമയമാണ്. ഉറങ്ങിക്കിടക്കുന്ന തന്റേ മേല്‍ തീ പടരുന്നത് അറിഞ്ഞ് ഞെട്ടിയുണര്‍ന്ന സുബ്രഹ്മണ്യന്‍ നിലവിളിച്ചു. ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേര്‍ന്ന് തീയണച്ചു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. ഇയാള്‍ക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ്…
ബാബുവിനെതിരെ കേസെടുത്തത് താന്‍ ആര്‍ എസ് എസുകാരന്‍ എന്ന അഭിമുഖം കാരണം?
തിരുവനന്തപുരം: ബാബുവിന്റെ കേസില്‍ മലക്കം മറിഞ്ഞതോടെ വീണ്ടും നാണംകെട്ട് വനം മന്ത്രി എകെ ശശീന്ദ്രന്‍. റിസര്‍വ് വനത്തിനകത്ത് അതിക്രമിച്ചു കയറിയതിനു പാലക്കാട് മലമ്ബുഴ സ്വദേശി ആര്‍.ബാബുവിനും കൂട്ടര്‍ക്കുമെതിരെ കേസെടുക്കേണ്ടെന്ന് ആദ്യം പറഞ്ഞ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിലപാടു മാറ്റിയതു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കര്‍ശന നിലപാടിലാണ്. ആ അമ്മയുടെ കണ്ണീരു കണ്ടാല്‍ എങ്ങനെ ബാബുവിനെതിരെ കേസെടുക്കുമെന്നായിരുന്നു ശശീന്ദ്രന്‍ ചോദ്യം. എന്നാല്‍ കുറ്റം ചെയ്യുന്ന ആര്‍ക്കെതിരേയും കേസെടുക്കാന്‍ കഴിയില്ലെന്ന ഉപദേശം കിട്ടി. ഇതിനൊപ്പം ബാബു ആര്‍ എസ് എസുകാരനാണെന്ന തരത്തിലെ പ്രചരണങ്ങളോടെ സിപിഎം സൈബര്‍ സഖാക്കളും നിലപാട് കടുപ്പിച്ചു. അഭിമുഖം വന്നതോടെ മന്ത്രിക്കും നിലപാട് മാറ്റേണ്ടി വന്നു. കേസ് എടുക്കില്ലെന്ന മന്ത്രിയുടെ നിലപാടിനെതിരെ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി പരസ്യമായി രംഗത്തുവന്നിരുന്നു. ബാബുവിനും കൂട്ടര്‍ക്കുമെതിരെ കേസെടുത്തില്ലെങ്കില്‍ ഭാവിയില്‍ അത്തരം സംഭവങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നും മന്ത്രി കുടുങ്ങുമെന്നും…
ചുള്ളിമാനൂരില്‍ അനധികൃത പെട്രോള്‍ വില്‍പ്പനശാലയില്‍ തീപിടിത്തം
തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂരില്‍ അനധികൃതമായി പെട്രോള്‍ വില്‍പ്പന നടത്തിയ കടയില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് പൊട്ടിതെറിച്ച് തൊട്ട് അടുത്ത കടയിലേക്കും തീ പടര്‍ന്നു. ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ഖാലിദ് എന്നയാളുടെ പേരിലാണ് കട പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.
കെഎസ്‌ആര്‍ടിസി ബസുകളിലെ പരിശോധന;യാത്രക്കിടേ ലഹരി ഉപയോഗത്തിന് ഒമ്ബത് ഡ്രൈവര്‍മാര്‍ കുടുങ്ങി
പാലക്കാട്: രാത്രി സര്‍വിസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍മാരില്‍നിന്ന് പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി.ഒമ്ബത് ഡ്രൈവര്‍മാരാണ് പരിശോധനയില്‍ കുടുങ്ങിയത്. 12 ബസുകളിലായിരുന്നു പരിശോധന. ആലത്തൂരിനും പാലക്കാടിനും ഇടയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുന്നതായി കണ്ടെത്തിയത്. ഉറക്കം വരാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് െ്രെഡവര്‍മാര്‍ പറയുന്നത്. എന്നാല്‍, ഇത് ഉപയോഗിച്ചാല്‍ കൂടുതല്‍ ഉറക്കം വരാന്‍ സാധ്യതയുണ്ടെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ ഓര്‍മിപ്പിച്ചു. അടിവസ്ത്രത്തിലും ബാഗിലും ബസിന് ഉള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. കുഴല്‍മന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കള്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാന്‍ സാധ്യതയുണ്ട്.
ഐഎന്‍എസ്‍ വിക്രാന്തിലെ ബോംബ് ഭീഷണി; സന്ദേശങ്ങളുടെ ഉറവിടം കൊച്ചി,
കൊച്ചി: ഇന്ത്യ തദ്ദേശീയമായി കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണി സന്ദേശത്തിന്റെ ഉറവിടം കൊച്ചിയെന്ന് കണ്ടെത്തല്‍. 2021 ആഗസ്ത് 24 മുതല്‍ വിവിധ ഘട്ടങ്ങളിലായി എത്തിയ എല്ലാ ഭീഷണിസന്ദേശങ്ങളുടെയും ഉറവിടം കൊച്ചി തന്നെയാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ സൂത്രധാരന്‍ വലയിലായതായും സൂചനയുണ്ട്. എന്‍ഐഎ, എടിഎസ്, എടിഎസ് സൈബര്‍ വിങ്, ഐബി, നാവികസേന, നാവിക സേനാ ഐടി വിഭാഗങ്ങള്‍ ഒരുമിച്ചാണ് അന്വേഷണം നടത്തുന്നത്. നാവികസേനയിലെയും കൊച്ചി കപ്പല്‍ശാലയിലെയും ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സൂത്രധാരനെ കണ്ടെത്താന്‍ സാധിച്ചത്. മുപ്പതോളം നാവിക സേനാ ഉദ്യോഗസ്ഥരെയും സാങ്കേതിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ശാലയിലെ ഉദ്യോഗസ്ഥരെയും പല തവണ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ അന്വേഷണ ഏജന്‍സികളും നാവിക സേനയും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. രഹസ്യ മെയിലുകള്‍ അയച്ച സെര്‍വര്‍…