ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ 54 ചൈനീസ് ആപുകള്‍ കൂടി നിരോധിച്ചു. ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തിയാണ് ആപുകള്‍ നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചൈന അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് 54 ആപുകള്‍ കൂടി നിരോധിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. ഈ ആപ്ലിക്കേഷനുകള്‍ തടയാന്‍ ഗൂഗിളിന്റെ പ്ലേസ്റ്റോര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്പ് സ്റ്റോറുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോര്‍ വഴി ഇന്ത്യയില്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് 54 ആപ്ലിക്കേഷനുകള്‍ ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബ്യൂട്ടി ക്യാമറ സ്വീറ്റ് സെല്‍ഫി, ബ്യൂട്ടി ക്യാമറ സെല്‍ഫി, ഇക്കുലൈസര്‍ & ബാസ് ബൂസ്റ്റര്‍,ക്യാംകാര്‍ഡ് ഫോര്‍ സെയില്‍സ് ഇഎന്‍ടി,ഐസൊലാന്റ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്,വിവ വീഡിയോ എഡിറ്റര്‍,ടെന്‍സന്റ് സ്‌ക്രയവര്‍,ഓന്‍ മോജി ചെസ്,ഓന്‍മോജി അരീന,ആപ്പ് ലോക്ക്,ഡുവല്‍ സ്പേയ്സ് ലൈറ്റ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചതെന്ന്…
Day: February 14, 2022
കൊലപാതകത്തിന്‍റെ തലേന്ന് ബോംബേറ് പരിശീലനം നടന്നു; വെളിപ്പെടുത്തലുമായി മേയര്‍
കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ബോംബെറിഞ്ഞുള്ള കൊലപാതകത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കണ്ണൂര്‍ മേയര്‍ ടിഒ മോഹനന്‍. കൊലപാതകത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നുവെന്ന് കണ്ണൂര്‍ മേയര്‍ ടിഒ മോഹനന്‍ വെളിപ്പെടുത്തി. ചേലോറയിലെ മാലിന്യ സംസ്കരണ സ്ഥലത്തായിരുന്നു പരീക്ഷണം. ഇവിടെ നിന്നും അര്‍ധരാത്രി ഉഗ്ര ശബ്ദത്തിലുള്ള പൊട്ടിത്തെറി ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കൊല്ലപ്പെട്ട ജിഷ്ണുവും ഏച്ചൂരിലെ സിപിഎം പ്രവര്‍ത്തകനാണ്. ബോംബ് സുലഭമാകുന്നതില്‍ അന്വേഷണം വേണമെന്നും മേയര്‍ പറഞ്ഞു. സംഭവത്തില്‍ ബോംബുണ്ടാക്കിയ ആള്‍ ഉള്‍പെടെ നാല് പേര്‍ പിടിയിലായി. റിജുല്‍ സി കെ, സനീഷ്, അക്ഷയ് പി, ജിജില്‍ എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. ബോംബ് എറിഞ്ഞ മിഥുനായി തെരച്ചില്‍ തുടരുകയാണ്.
യുവാവ് വീടിനു തീയിട്ടു : ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി തകര്‍ന്നു; സംഭവം മാവേലിക്കരയില്‍
മാവേലിക്കര : യുവാവ് വീടിന് തീയിട്ടതിനെ തുടര്‍ന്ന് പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി തകര്‍ന്നു. കണ്ടിയൂര്‍ എബനേസര്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന മറ്റംതെക്ക് ഈപ്പന്‍പ്പറമ്ബില്‍ തെക്കേതില്‍ സാബു എന്ന 46 കാരണാണ് ഞായറാഴ്ച പുലര്‍ച്ചേ വീടിനു തീയിട്ടത്. തുടര്‍ന്ന് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. വീട്ടിനുള്ളിലെ സാധനങ്ങളും കത്തിനശിച്ചു. സാബു വീട്ടില്‍ സ്ഥിരമായി ബഹളമുണ്ടാക്കുന്നതിനെ തുടര്‍ന്നു ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്കു മാറി താമസിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ഉടമസ്ഥനു പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.
ബാബുവിനെതിരെ നടപടി എടുക്കാത്തത് മറയാക്കി കൂടുതല്‍ ആളുകള്‍ മല കയറുന്നു-എ.കെ ശശീന്ദ്രന്‍
ചേറോട് മലയില്‍ ഇന്നലെ രാത്രി കയറിയത് രാധാകൃഷ്ണനെ താഴെ എത്തിച്ചത് വനം വകുപ്പ് തന്നെയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.ബാബുവിനെതിരെ നടപടി എടുക്കാതിരുന്നതിനാല്‍ അത് മറയാക്കി കൂടുതല്‍ ആളുകള്‍ മല കയറുകയാണ്.അനധികൃത കടന്നു കയറ്റം തടയും. പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സംരക്ഷിത വനമേഖലകളില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കും. സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരെ കൂടി ഇതില്‍ പങ്കാളികളാക്കും.ഒരാഴ്ചക്കകം അവിടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണന്‍ വനത്തിനുള്ളില്‍ കയറിയത്.ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ കയറാമെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം, ബാബുവിനെതിരെ കേസ് എടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് ബാബു കുടുങ്ങിയ മലമ്ബുഴ ചെറാട് കുര്‍മ്ബാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയതായി സംശയം ബലപ്പെട്ടത്.…
ഇടവേളയ്ക്ക് ശേഷം ഇനി സ്കൂളിലേക്ക്; ക്ലാസുകള്‍ ഇന്ന് മുതല്‍
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമായതോടെ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ കൂടി ഇന്ന് തുറക്കും. ബാച്ച് അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസ്. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ സാധരണഗതിയില്‍ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 21 മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സാധരണ രീതിയിലേക്ക് മാറും. വൈകുന്നേരം വരെയായിരിക്കും ക്ലാസുകള്‍. വര്‍ഷാവസാന പരീക്ഷ അടുത്തതോടെ പാഠങ്ങള്‍ വേഗം പൂര്‍ത്തീകരിക്കേണ്ടതിനാലാണിത്. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28 നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിന് ശേഷം റിവിഷനിലേക്ക് പ്രവേശിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച…
കേരളത്തിനെതിരെ വീണ്ടും യോഗി ആദിത്യനാഥ്
ലക്‌നോ കേരളത്തിനെതിരെ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയെ കേരളമാക്കരുതെന്ന വിവാദ പ്രസ്താവന യോഗി വീണ്ടും ആവര്‍ത്തിച്ചു. യുപിയെ കേരളവും ബംഗാളും കശ്മീരും ആക്കരുത്. യുപി കേരളമാകാന്‍ താമസമുണ്ടാകില്ലെന്നും യോഗി പറഞ്ഞു. കഴിഞ്ഞ ദിവസവും യോഗി കേരളത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവെയാണ് ആദ്യ വിവാദ പ്രസ്താവനയുമായി യോഗി രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി നല്ലകാര്യങ്ങള്‍ സംസ്ഥാനത്ത് നടന്നു. എന്നാല്‍ സൂക്ഷിക്കു, നിങ്ങള്‍ തെറ്റായി സമ്മതിദാനം വിനയോഗിച്ചാല്‍ ഈ അഞ്ചുവര്‍ഷത്തെ അധ്വാനം നശിക്കും. ഉത്തര്‍പ്രദേശ് കശ്മീരും കേരളവും ബംഗാളും ആകാന്‍ അധികം സമയം വേണ്ടി വരില്ലെന്ന് യോഗി ട്വിറ്ററില്‍ നല്‍കിയ വീഡിയോയില്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തെ തന്റെ പ്രയത്നത്തിനുള്ള അനുഗ്രഹമായാണ് നിങ്ങളുടെ വോട്ടിനെ കാണുന്നത്. നിങ്ങളുടെ വോട്ട് നിങ്ങളുടെ ഭയരഹിത ജീവിതത്തിന്റെ ഉറപ്പ് കൂടിയാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.…