പാലക്കാട് ∙ മലമ്ബുഴ ചെറാട് കൂമ്ബാച്ചിമലയില്‍ കയറി അപകടത്തില്‍പ്പെട്ട ബാബു ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി സാധാരണ പോലെ ഉഷാറായി. മലയുമായുള്ള പരിചയവും ആ അന്തരീക്ഷവുമായുള്ള പൊരുത്തവും മനഃസാന്നിധ്യവുമാണ് അപകടത്തില്‍പ്പെട്ടിട്ടും 45 മണിക്കൂറോളം മലപൊത്തില്‍ ധൈര്യത്തോടെ നിലയുറപ്പിക്കാന്‍ ബാബുവിനെ സഹായിച്ചത്. കാല്‍വഴുതിവീണതിനെ തുടര്‍ന്ന് മലയുടെ പൊത്തില്‍ ഇരുന്നു ബാബുതന്നെ മൊബൈലില്‍ അഗ്നിരക്ഷാസേനയെയും പൊലീസിനെയും കൂട്ടുകാരെയുമൊക്കെ വിവരമറിയിച്ചതിനാലാണ് അയാളെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ നേരത്തെ ആരംഭിക്കാനായത്. വിവരം താമസിയാതെ പുറംലോകം അറിഞ്ഞതോടെ നാടു തന്നെ ജാഗ്രതയിലുമായി. ഒടുവില്‍ കരസേനയുടെ പ്രത്യേകസംഘമെത്തി യുവാവിനെ താഴെയെത്തിക്കുകയും ചെയ്തു. തീരസംരക്ഷണസേനയും വ്യോമസേനയും ദേശീയ ദുരന്തനിവാരണസേനയുമെല്ലാം അതിനു വഴിയൊരുക്കി. പൊലീസും അഗ്നിരക്ഷാസേനയും വനംവകുപ്പും ഉള്‍പ്പെടെ രക്ഷാനടപടിക്കുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം തയാറാക്കി. ഇത്തരത്തില്‍ സന്ദര്‍ഭോചിതമായി നിരവധിപേര്‍ നടത്തിയ ഇടപെടലുകളിലാണ് ബാബുവിന്റെ ജീവന്‍ അപകടത്തില്‍നിന്നു രക്ഷിക്കാനായത്. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം, തനിക്കുപറ്റിയ അപകടം തിരിച്ചറിഞ്ഞ ബാബു, ഇനിയാരും ഇങ്ങനെ സാഹസികമായി…
Day: February 13, 2022
ചപ്പക്കാട് ആലാംപാറയില്‍ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തു മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
മുതലമട : ചപ്പക്കാട് മൊണ്ടിപതിക്കു മേലെ ആലാംപാറയില്‍ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തു മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുളവെട്ടാന്‍ പോയ അയ്യപ്പനാണ് ഇവിടെ തലയോട്ടി കിടക്കുന്നതായി നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് പരിശോധനയ്ക്കായി ഇവിടെയെത്തുന്നതാണു സൂചന.ക്രൈംബ്രാഞ്ച്, കൊല്ലങ്കോട് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. മഴക്കാലത്തു നീരൊഴുക്ക് ഉണ്ടാകുന്ന കാടുപിടിച്ച പ്രദേശത്താണ് തലയോട്ടി കിടക്കുന്നത്. രാത്രി വൈകിയതിനാല്‍ പരിശോധന നടത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. വന്യമൃഗങ്ങളുടെ സാന്നിധ്യവും രാത്രികാല പരിശോധനയ്ക്കു ഭീഷണിയാണ്. എന്നാല്‍ ഇവിടെ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചപ്പക്കാട്ടു നിന്ന് 2 യുവാക്കളെ കാണാതായ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് ആയതിനാലാണു മനുഷ്യന്റെ തലയോട്ടി കണ്ടതായുള്ള വിവരം അറിഞ്ഞയുടനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ സ്റ്റീഫന്‍ എന്ന സാമുവല്‍, മുരുകേശന്‍ എന്നിവരെ കാണാതായി 166 ദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ പൊലീസും ക്രൈംബ്രാഞ്ചും ഏറെ ഗൗരവത്തോടെയാണു…
കൊച്ചിയില്‍ വ്യാപാരസ്ഥാപങ്ങളില്ലെ ക്യു ആര്‍ കോഡിന്റെ മറവില്‍ വന്‍ തട്ടിപ്പ്
കൊച്ചി : കൊച്ചിയിലെ കടകളില്‍ ക്യുആര്‍കോഡ് മാറ്റിയൊട്ടിച്ച് തട്ടിപ്പ്. കടയില്‍ വെച്ചിട്ടുള്ള ക്യുആര്‍കോഡിന് മുകളില്‍ പേപ്പറില്‍ പ്രിന്റ് എടുത്ത വേറെ ഒരു കോഡ് ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കാക്കനാടുള്ള രണ്ട് കടകളില്‍ നിന്നും ഇത്തരത്തില്‍ അയ്യായിരം രൂപയോളം തട്ടിയെടുക്കപ്പട്ടു. പടമുകളില്‍ മത്സ്യക്കച്ചവടം നടത്തുന്ന ഉസ്മാനും, മാംസക്കച്ചവടം നടത്തുന്ന സാദിക്കുമാണ് തട്ടിപ്പിന് ഇരയായത്. കടകളില്‍ സാധനം വാങ്ങാന്‍ എത്തുന്നവര്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് അയയ്ക്കുന്ന പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കാണ് പോയിക്കൊണ്ടിരുന്നത്. ഇക്കാര്യം വ്യാപാരികള്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് മത്സ്യം വാങ്ങാനെത്തിയവര്‍ അയയ്ക്കുന്ന പണം അക്കൗണ്ടില്‍ വീഴുന്നില്ലെന്ന് കണ്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. രണ്ട് കടകളിലും തട്ടിപ്പുകാരന്‍ മാറ്റിയൊട്ടിച്ചിരിക്കുന്നത് ഒരേ ക്യുആര്‍ കോഡുകളാണ്. നിലവില്‍ ഈ ക്യുആര്‍ കോഡുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത് ആരാമെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വ്യാപാരികള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
പത്തൊമ്ബതാം വയസില്‍ ഇതരമതസ്ഥനുമായുള്ള പ്രേമം തലയ്ക്ക് പിടിച്ച് വീടുവിട്ട യുവതിയെ കാത്തിരുന്നത് ദുര്‍മരണം
കോഴിക്കോട്: പത്തൊമ്ബതാം വയസ്സില്‍ അന്യനാട്ടുകാരനും ഇതരമതസ്ഥനുമായ യുവാവിനെ പ്രണയിച്ച് വീട് വിട്ടിറങ്ങിയപ്പോള്‍ സന്തോഷം നിറഞ്ഞ പുതുജീവിതമായിരുന്നു മഹാരാഷ്ട്രക്കാരിയായ ജിയറാം ജലോട്ടിന്റെ മനസ്സില്‍ നിറഞ്ഞു നിന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും ബന്ധം തകര്‍ന്ന് സമനില തെറ്റി അലഞ്ഞ് ഒടുവില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിപ്പെട്ട ജിയറാം ജലോട്ടിന് മുപ്പതാംവയസ്സില്‍ സെല്ലില്‍ കൊല്ലപ്പെടാനായിരുന്നു വിധി. മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ ജിയറാം തലശ്ശേരി പിണറായി കുനിയില്‍പീടികയില്‍ സിറാജിനെ പ്രണയിച്ച് ഒളിച്ചോടിയതായിരുന്നു. തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ അന്യനാട്ടുകാരനെന്നതോ, ഇതര മതക്കാരനെന്നതോ ഒന്നും തടസ്സമായില്ല. ജിയറാം പെട്ടെന്നൊരു നാള്‍ ഇറങ്ങിപ്പോയതോടെ വീട്ടുകാര്‍ വല്ലാത്ത ആഘാതത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് നാലു വര്‍ഷത്തിന് ശേഷമാണ് സിറാജ് ഭാര്യയുമായി പിണറായിയില്‍ എത്തുന്നത്. ഒപ്പം ഒരു മകളുമുണ്ടായിരുന്നു. മകന്റെ ഭാര്യ അമുസ്ളിമാണെന്ന് അറിഞ്ഞതോടെ വല്ലാത്ത വിഷമത്തിലായി. വൈകാതെ ജിയറാമിനെ പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റി.…
സംസ്ഥാനത്ത് സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; 21 മുതല്‍ ക്ലാസുകള്‍ വൈകിട്ടുവരെ, എല്ലാവരും ഹാജരാകണമെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇവര്‍ക്ക് ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. പകുതി കുട്ടികള്‍ വീതമായിരിക്കും 21വരെ ക്ലാസുകള്‍. ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കും. എന്നാല്‍ ഈ മാസം 21 മുതല്‍ എല്ലാ ക്ലാസുകളും വൈകിട്ടുവരെ ഉണ്ടാകുമെന്നും മന്ത്രി വവ്യക്തമാക്കി. എസ്‌എസ്‌എല്‍സി, പ്ലസ് ടു, വിഎച്ച്‌എസ്‌ഇ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് ടുവിലും പത്തിലും പൂര്‍ത്തിയാക്കിയ പാഠ ഭാഗങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു