അനധികൃത മണല്‍ ഖനനം; പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറീനിയൂസ് അറസ്റ്റില്‍ ! മലങ്കര സഭയിലെ ബിഷപ്പും അഞ്ച് വൈദികരും അറസ്റ്റിലായത് തിരുന്നല്‍വേലിയില്‍. ബിഷപ്പ് റിമാന്‍ഡില്‍ ! ബിഷപ്പും വികാരി ജനറാളും അടക്കം അറസ്റ്റിലായത് കഴിഞ്ഞ ശനിയാഴ്ച

ചെന്നൈ: മലങ്കര സഭാ പത്തനംതിട്ട ഭദ്രാസനാധിപന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറീനിയൂസും അഞ്ച് വൈദികരെയും തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. താമിര ഭരണി നദിയില്‍ നിന്നും അനധികൃതമായി മണലൂറ്റല്‍ നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ചയാണ് അറസ്റ്റ് നടന്നത്. ബിഷപ്പിനു പുറമെ വികാരി ജനറല്‍ ഫാ. ഷാജി തോമസ് മണികുളവും നാല് വൈദീകരും കസ്റ്റഡിയില്‍ ഉണ്ട്. അറസ്റ്റിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ ബിഷപ്പിനെ തിരുന്നല്‍വേലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതികളെ തിരുന്നല്‍വേലി ജില്ലാ കോടതി റിമാന്‍ഡ് ചെയ്തു.

ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച എ. ​പ്ര​ദീ​പി​ന്‍റെ ഭാ​ര്യ ശ്രീ​ല​ക്ഷ്മിക്ക്‌ സര്‍ക്കാര്‍ ജോ​ലി

തൃ​ശൂ​ര്‍: ഡി​സം​ബ​റി​ല്‍ കൂ​നൂ​രി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച വ്യോ​മ​സേ​ന ജൂ​നി​യ​ര്‍ വാ​റ​ന്‍റ്​ ഓ​ഫി​സ​ര്‍ എ. ​പ്ര​ദീ​പി​ന്‍റെ ഭാ​ര്യ ശ്രീ​ല​ക്ഷ്മി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. തൃ​ശൂ​ര്‍ താ​ലൂ​ക്ക് ഓ​ഫി​സി​ല്‍ ക്ല​റി​ക്ക​ല്‍ ത​സ്തി​ക​യി​ലാ​ണ് എം.​കോം ബി​രു​ദ​ധാ​രി​യാ​യ ശ്രീ​ല​ക്ഷ്മി​ക്ക് ജോ​ലി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ താ​ലൂ​ക്ക് ഓ​ഫി​സി​ലെ​ത്തി​യ ശ്രീ​ല​ക്ഷ്മി​യ്ക്ക് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി. രാ​ജ്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടു​ന്ന ധീ​ര​ജ​വാ​ന്മാ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന വ​ലി​യ അം​ഗീ​കാ​ര​മാ​ണ് അ​വ​രു​ടെ ആ​ശ്രി​ത​ര്‍ക്കു​ള്ള നി​യ​മ​ന​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജോ​ലി ന​ല്‍കാ​ന്‍ അ​പ​ക​ടം ന​ട​ന്ന് ഒ​രാ​ഴ്ച​ക്ക​കം ത​ന്നെ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഒ​ന്ന​ര മാ​സം​കൊ​ണ്ട് സൈ​നി​ക​ക്ഷേ​മ വ​കു​പ്പും നി​യ​മ​ന ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ജി​ല്ല ക​ല​ക്ട​ര്‍ ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍ട്ട് ന​ല്‍കി. സ​ര്‍ക്കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി വേ​ഗ​ത്തി​ല്‍ കി​ട്ടി​യ​തി​ല്‍ ന​ന്ദി​യു​ണ്ടെ​ന്ന് ശ്രീ​ല​ക്ഷ്മി പ​റ​ഞ്ഞു. മ​ക്ക​ള്‍ക്കും ബ​ന്ധു​ക്ക​ള്‍ക്കു​മൊ​പ്പ​മാ​ണ് ഓ​ഫി​സി​ലെ​ത്തി​യ​ത്. ത​ഹ​സി​ല്‍ദാ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​ര്‍വി​സ് ബു​ക്കി​ല്‍ ഒ​പ്പി​ട്ട് നി​യ​മ​ന ന​ട​പ​ടി​ക​ള്‍…

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന് പരോള്‍

ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന് മൂന്നാഴ്ചത്തെ പരോള്‍ അനുവദിച്ചു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പരോള്‍ എന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഹര്‍ജിന്ദര്‍ സിംഗ് ധാമി ആരോപിച്ചു. പഞ്ചാബിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന നടപടിയാണിതെന്ന് ധാമി കുറ്റപ്പെടുത്തി. ദേരാ സച്ചാ സൗദയ്ക്ക് ഭട്ടിന്‍ഡ, സംഗ്രൂര്‍, പട്യാല തുടങ്ങിയ പ്രദേശങ്ങളില്‍ ധാരാളം അനുയായികളുണ്ട്. ദേര ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തില്‍ അന്തേവാസികളായ രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ ജയിലിലാണ് ഗുര്‍മീത്‌റാം റഹിം സിംഗ് ശിക്ഷയനുഭവിച്ചുവരുന്നത്. 2017 ഓഗസ്റ്റിലാണു പ്രത്യേക സിബിഐ കോടതി റാം റഹിം സിംഗിനെ ശിക്ഷിച്ചത്. പരോള്‍ അനുവദിച്ചതില്‍ രാഷ്ട്രീമില്ലെന്നും മൂന്നു വര്‍ഷം തടവു പൂര്‍ത്തിയാക്കിയ ആള്‍ക്കു പരോളിന് അപേക്ഷിക്കാമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.

തൃശൂരില്‍ 5 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം;ആനയുടെ ആക്രമണം: അതിരപ്പിള്ളിയില്‍ റോഡ് ഉപരോധിച്ച്‌ നാട്ടുകാര്‍

തൃശൂര്‍: ( 08.02.2022) അതിരപ്പിള്ളി കണ്ണന്‍ക്കുഴിയില്‍ അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കാട്ടാന ആക്രമണത്തിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപിച്ച്‌ ചാലക്കുടി- അതിരപ്പിള്ളി റോഡ് നാട്ടുകാര്‍ ഉപരോധിക്കുന്നു. വാഹനഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. മേഖലയിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസുകാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയാണ് മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്ത് നിന്ന് അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈകില്‍ വരികയായിരുന്ന നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്‌നിമിയയും ആനയ കണ്ടതോടെ ബൈക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നു പേരും ചിതറി…

സ്വത്തിനായി മാതാപിതാക്കളെ വെട്ടി.

കൊല്ലം ഭരണിക്കാവില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. നെടുംപുറത്ത് കൈരളിയില്‍ കരുണാകരന്‍ പിള്ള ഭാര്യ ശാന്തകുമാരി എന്നിവര്‍ക്കാണ് വെട്ടേറ്റത്. മസംഭവത്തിന് ശേഷം തനിക്ക് വെട്ടേറ്റതായി പറഞ്ഞ് ചവറ പൊലീസ് സ്റ്റേഷനില്‍ എത്തിയ കുമാറിനെ പൊലീസ് നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് പോലീസ് അറിയുന്നത് മാതാപിതാക്കളെ ഇയാള്‍ ആക്രമിക്കുകയായിരുന്നു എന്ന്. വീടും സ്ഥലവും എഴുതി നല്‍കണം എന്നാവശ്യപ്പെട്ട് കുമാര്‍ മാതാപിതാക്കളുമായി വഴക്കിടുന്നത് പതിവാണ്. ഇന്നലെയും ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്ക് ഉണ്ടായി. തടര്‍ന്നായിരുന്നു മാതാപിതാക്കള്‍ക്ക് നേരെ ആക്രമണം. കസ്റ്റഡില്‍ എടുത്ത കുമാറിനെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മാതാപിതാക്കളെ ആക്രമിച്ച ആയുധവും കണ്ടെടുത്തു. വധ ശ്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മിനിമം പത്ത് രൂപ; രാത്രി യാത്രയ്ക്ക് 14; ബസ് ചാര്‍ജ് വര്‍ധന ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് ഉടന്‍ പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗത്തില്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനവ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്തും. കിലോമീറ്ററിന് നിലവില്‍ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വര്‍ധിപ്പിക്കും. രാത്രി യാത്രയ്ക്ക് മിനിമം ചാര്‍ജ് 14 രൂപയാക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കാണ് അധിക നിരക്ക് നല്‍കേണ്ടി വരിക. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ രണ്ട് രൂപയില്‍ നിന്നു അഞ്ച് രൂപയായി ഉയര്‍ത്തും. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. ജസ്റ്റിസ്…