തനിക്കതിരെ ആസൂത്രിത ക്യാമ്ബയിന്‍; മരണം വരെ പാമ്ബുപിടിത്തം തുടരും: വാവ സുരേഷ്

കോട്ടയം: സുരക്ഷിത പാമ്ബുപിടിത്തം വേണമെന്ന വാദമുയര്‍ത്തി തനിക്കെതിരെ ആസൂത്രിത ക്യാമ്ബയിന്‍ നടക്കുന്നുണ്ടെന്നു വാവ സുരേഷ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയശേഷം മാധ്യമങ്ങളോട് സംസാരിക്കവയൊണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരണം വരെ പാമ്ബുപിടിത്തം തുടരുമെന്നും സുഷേ് കൂട്ടിച്ചേര്‍ത്തു. ഒരാള്‍ക്ക് അപകടം പറ്റുമ്ബോള്‍ കുറേ കഥകള്‍ ഇറക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി സുരേഷ് പറഞ്ഞു. പാമ്ബുപിടിത്തത്തില്‍ വനംവകുപ്പിനു താനാദ്യമായി പരിശീലനം കൊടുക്കുന്നത് 2006ലാണ്. അന്നൊന്നും മറ്റു പാമ്ബുപിടിത്തക്കാരെ താന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ തനിക്കെതിരെ ക്യാമ്ബയിന്‍ നടക്കുകയാണ്. വനംവകുപ്പില്‍ ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പാമ്ബുപിടിത്തക്കാരെ വച്ച്‌ സുരേഷിനെ പാമ്ബുപിടിക്കാന്‍ വിളിക്കരുതെന്ന ക്യാമ്ബയിന്‍ നടത്തുകയാണ്. ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ശാസ്ത്രീയമായി ഹൂക്ക് വച്ച്‌ പാമ്ബിനെ പിടികൂടുമ്ബോള്‍ കടിയേറ്റ് കോഴിക്കോട്ടെ ആശുപത്രിയില്‍ രഹസ്യമായി ചികിത്സയില്‍ കഴിഞ്ഞ ആളുടെ വിവരം തനിക്കറിയാം. പാമ്ബിനെ പിടികൂടി ചാക്കിലാക്കുമ്ബോള്‍ കടിയേറ്റ വിവരവും അറിയാം. പാമ്ബുപിടിക്കുന്ന…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 92 പൈസ വര്‍ധിപ്പിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു. 2022-23 സാമ്ബത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് ആദ്യ ഘട്ടത്തില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. മന്ത്രിതല ചര്‍ച്ചക്കും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കും ശേഷമാണ് ഇത് 92 പൈസയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. 5 വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. താരിഫ് പെറ്റിഷനില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. പൊതു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന തുക ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് ആദ്യമായിട്ടാണ് ഒറ്റ സാമ്ബത്തിക വര്‍ഷത്തില്‍ തന്നെ ഇത്രയും വലിയ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം കെ.എസ്.ഇ.ബി. മുന്നോട്ടുവെക്കുന്നത്. ഇതു വഴി 2284 കോടി രൂപ അധികമായി കണ്ടെത്താനാണ് ലക്ഷ്യം.…

ദിലീപിന് ജാമ്യം: സത്യം ജയിച്ചുവെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍പിള്ള

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നും കൂ​ട്ടു​പ്ര​തി​ക​ള്‍​ക്കും ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. ജ​സ്റ്റീ​സ് പി.​ഗോ​പി​നാ​ഥാ​ണ് സു​പ്ര​ധാ​ന വി​ധി പ്ര​സ്താ​വി​ച്ച​ത്.ഇപ്പോള്‍ ഈ വിധിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍പിള്ള. സത്യം ജയിച്ചുവെന്ന് രാമന്‍പിള്ള പറഞ്ഞു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ ശ​ക്ത​മാ​യ വാ​ദം. അ​ന്വേ​ഷ​ണ​വു​മാ​യി ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കി​യി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ദ​ങ്ങ​ളൊ​ന്നും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. എന്നാല്‍ സുപ്രിംകോടതിയെ പ്രോസിക്യൂഷന്‍ സമീപിക്കുമെന്നാണ് വിവരം. അന്വേഷണ സംഘം പറയുന്നത് കൂടുതല്‍ കാര്യങ്ങള്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമാകൂ എന്നാണ്. ദിലീപിന് കോടതി കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത് ഉപാധികളോടെയാണ് .പ്രതികള്‍ അന്വേഷണ ഉദ്യോസ്ഥരുമായി സഹകരിക്കണമെന്നും കോടതിയെ പാസ്‌പോര്‍ട്ട് ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ വിധി ദിലീപ് നല്‍കിയ മറുപടി പരിഗണിച്ചായിരുന്നു.…

പള്ളിയിലേക്ക് പോകവേ കാട്ടുപന്നി കുറുകെ ചാടി; ഇമാമിന് ഗുരുതര പരുക്ക്; പന്നി ചത്തു

തിരുവനന്തപുരം: ബൈക്കില്‍ പുലര്‍ച്ചെ പള്ളിയിലേക്ക് പോകവേ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ പള്ളി ഇമാമിന് ഗുരുതര പരുക്ക്. കൊയ്ത്തൂര്‍ക്കോണം ദാറുല്‍സലാമില്‍ ഇമാം റാഫി ബാഖവി ( 32 )യെ ആണ് ഗുരുതര പരുക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടെക്‌നോസിറ്റിക്കു പുറകിലായുള്ള കാരമൂട് – പളളിപ്പുറം സിആര്‍പിഎഫ് റോഡിലാണ് സംഭവം. പുലര്‍ച്ചെ അഞ്ചോടെ ഇമാം കൂടിയായ റാഫി ബാഖവി അമ്ബലത്തിന്‍കര മുസ്ലിം ജമാഅത്ത് പള്ളിയിലേക്ക് പോകവേ വഴിയോരത്തുണ്ടായിരുന്ന കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. പന്നിയുടെ ദേഹത്ത് സ്‌കൂട്ടര്‍ ഇടിച്ചു കയറി. റോഡിലേക്ക് തെറിച്ചു വീണ റാഫി ബാഖവിക്ക് ഗുരുതര പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ പന്നിയും ചത്തു. കുറച്ചു ഭാഗം ആളൊഴിഞ്ഞ ഇടമായതിനാല്‍ ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും അറവുശാലകളില്‍ നിന്നും മാംസാവശിഷ്ടങ്ങളും ഇവിടെ വന്‍തോടില്‍ കൊണ്ടിടുന്നുണ്ട്. ഇതു കാരണം കാട്ടുപന്നികളും തെരുവുനായ്ക്കളും ഇവിടം താവളമാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുചക്രവാഹനങ്ങളില്‍…

വിവാഹ ദിവസം വധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : വിവാഹ ദിവസം വധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ ഴ്‌സിങ്‌ വിദ്യാര്‍ഥിനിയായ മേഘ എന്ന 30 കാരിയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ കുളിക്കാനായി മുറിയില്‍ക്കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ പൊളിച്ചപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജ് എ.സി.പി. കെ.സുദര്‍ശന്‍, ചേവായൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. ചന്ദ്രബാബു എന്നിവര്‍ സ്ഥലത്തെത്തി. ചേവായൂര്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു

ആക്രമണത്തില്‍ പരിക്കേറ്റ ഗുണ്ടാ തലവന്‍ മെന്റല്‍ ദീപു മരിച്ചു

പോത്തന്‍കോട്: ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഗുണ്ടാ തലവന്‍ മെന്റല്‍ ദീപു മരിച്ചു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കേളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഘം ചേര്‍ന്നുള്ള മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കല്ലും കുപ്പിയും കൊണ്ടുള്ള അടിയില്‍ മെന്റല്‍ ദീപുവിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസ്തുവില്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രി 11.30ഓടെ ചന്തവിളയിലെ കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയാണ് ദീപുവിന് തലയ്‌ക്കടിയേറ്റത്. മുറിവില്‍ നിന്നുള്ള ചോര റോഡിലാകെ പടര്‍ന്നിരുന്നു. അയിരൂപ്പാറ സ്വദേശിയായ കുട്ടനാണ് ദീപുവിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. അഞ്ചംഗ സംഘമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് പോത്തന്‍കോട് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ മെന്റല്‍ ദീപുവും പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് മെന്റല്‍ ദീപു.

രണ്ടാം ജന്മമെന്ന് വാവ സുരേഷ്; പാവപ്പെട്ടവര്‍ വിളിച്ചാല്‍ ഇനിയും പാമ്ബ് പിടിക്കാന്‍ പോകും

ഗാന്ധിനഗര്‍ (കോട്ടയം): ‘ഇത് രണ്ടാം ജന്മം. ​​ പലതവണ പാമ്ബുകടിയേറ്റിട്ടുണ്ടെങ്കിലും ഇത്തവണ മരിച്ചുപോകുമെന്നാണ്​ കരുതിയത്​. എന്നാല്‍, അദ്​​ഭുതകരമായി വീണ്ടും ജീവിതത്തിലേക്ക്​ മടങ്ങിയെത്തി. ജീവന്‍ തിരിച്ചുകിട്ടിയതില്‍ നിരവധിപേരുടെ പ്രാര്‍ഥനയുണ്ട്​. പാവപ്പെട്ടവര്‍ വിളിച്ചാല്‍ ഇനിയും പാമ്ബ് പിടിക്കാന്‍ പോകും. മുന്‍കരുതല്‍ എടുക്കണമെന്ന്​ മന്ത്രിയടക്കം പലരും പറഞ്ഞു. അത്തരം കാര്യങ്ങളിലും ശ്രദ്ധിക്കും -സുരേഷ് ‘മാധ്യമ’ത്തോട്​ പറഞ്ഞു. ഇതിനിടെ വാവ സുരേഷിന് വീടുവെച്ച്‌ നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌​ വ്യവസായി രംഗത്തെത്തി. ഇത്​ സുരേഷ് അംഗീകരിച്ചു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോട്ടല്‍ ശൃംഖലയായ സംഗീത ഗ്രൂപ് ഉടമയാണ് വീട് വെച്ചുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചത്. സുരേഷിന്‍റെ കുടുംബ ഓഹരിയായ നാലര സെന്‍റ്​ ഭൂമിയിലാകും വീട് നിര്‍മിച്ചുനല്‍കുക.

കര്‍ട്ടന്‍ വില്‍പനയുടെ മറവില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം;​ പ്രതിയെ തിരയുന്നു

പത്തനാപുരം: കര്‍ട്ടന്‍ വില്‍പനയുടെ മറവില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. പോക്സോ പ്രകാരം കേസെടുത്ത പത്തനാപുരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ശൂരനാട് സ്വദേശിയായ ഷാജിക്കെതിരെയാണ് കേസെടുത്തത്. പത്തനാപുരം ലാസര്‍ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബാംബൂ കര്‍ട്ടന്‍ വില്‍പനയുടെ പേരില്‍ പ്രദേശത്തെത്തുകയും പെണ്‍കുട്ടിയുടെ വീട്ടില്‍ ഉള്‍പ്പെടെ സംഘം എത്തുകയും ചെയ്തു. എന്നാല്‍ കര്‍ട്ടന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും വാങ്ങാന്‍ നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവിടെ നിന്നുപോയ ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവ് വീട്ടിലില്ലെന്ന് മനസ്സിലാക്കിയശേഷം തിരികെയെത്തി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. ബഹളംകേട്ട് മാതാവ് ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റിന്​ മുന്നിലും പെണ്‍കുട്ടി മൊഴി നല്‍കി.

ഇന്നുമുതല്‍ ക്ലാസ്സ് തുടങ്ങും

തിരുവനന്തപുരം ∙ കോവിഡിന്റെ അതിതീവ്ര വ്യാപനം കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ 10,11,12 ക്ലാ‍സുകളും ബിരുദ, പിജി ക്ലാ‍സുകളും ഇന്നു തുടങ്ങും. 10,11,12 ക്ലാ‍സുകള്‍ മുഴുവന്‍ സമയ ടൈംടേബിളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെയാണ്. പൊതുപരീക്ഷ വരുന്നതു കണക്കിലെടുത്താണിതെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാ‍സുകള്‍, ക്രഷ്, കിന്‍ഡര്‍ഗാര്‍ട്ട‍ന്‍ തുടങ്ങിയവ അടുത്ത തിങ്കളാഴ്ചയേ ആരംഭി‍ക്കൂ. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു പ്രത്യേക മാര്‍‍ഗരേഖ ഇന്നു പുറത്തിറക്കും. കര്‍ശന കോവിഡ് മാനദണ്ഡം പാലിച്ചാണു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ഓണ്‍ലൈ‍ന്‍ ക്ലാസുകള്‍ ശനിയാഴ്ച വരെ തുടരും. 10,11,12 ക്ലാസുകളില്‍ പൊതു പരീക്ഷ‍യ്ക്കു മുന്‍പ് എല്ലാ പാഠ‍ഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കല്‍ നല്‍കുക എന്നിവ‍യ്ക്കാണു മുന്‍ഗണന. ഫോക്കസ് ഏരിയ‍യ്ക്കു പുറത്തുനിന്നുള്ള ചോദ്യങ്ങള്‍…

സമൂഹ മാധ്യമങ്ങളില്‍ കൂടി പോലീസിനെ വെല്ലുവിളിച്ച പല്ലന്‍ ഷൈജു പോലീസ് പിടിയില്‍

കല്‍പ്പറ്റ: സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പോലീസിനെ വെല്ലുവിളിച്ച ഗുണ്ട, നെല്ലായി പന്തല്ലൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ ഷൈജു (പല്ലന്‍ ഷൈജു-43) പിടിയില്‍. വയനാട്ടില്‍ നിന്നാണ് ഇയാളെ കോട്ടക്കല്‍ പോലീസ് പിടികൂടിയത്. നിരവധി കേസുകളി പ്രതിയായ ഷൈജു സാമൂഹിക മാധ്യമങ്ങളില്‍ കൂടി പോലീസിനെ വെല്ലുവിളിച്ചിരുന്നു. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ആണ്‌ ഇയാള്‍ പിടിയിലായത്‌. മലപ്പുറം എസ് പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം റിസോര്‍ട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. തൃശ്ശൂര്‍ കൊടകര സ്വദേശിയായിരുന്ന പല്ലന്‍ ഷൈജുവിനെ കഴിഞ്ഞ മാസം ഗുണ്ടാ നിയമപ്രകാരം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ജില്ലയില്‍ പ്രവേശിച്ചു എന്ന് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാം. ഇതിന് പിന്നാലെ ‘താന്‍ കടലിലാണ് ഉള്ളത്. അതിര്‍ത്തികളില്‍ താന്‍ ഉണ്ട്’…