ബിസിനസുകാരനെ ഫ്‌ളാറ്റിലെത്തിച്ച്‌ മയക്കിക്കിടത്തി നഗ്‌ന ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി; ഭീഷണിപ്പെടുത്തി പലപ്പോഴായി തട്ടിയെടുത്തത് 38 ലക്ഷം രൂപ; വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതിക്കെതിരെ പരാതിയുമായി മലപ്പുറം സ്വദേശി: യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കാക്കനാട്: മലപ്പുറം സ്വദേശിയായ ബിസിനസുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കാക്കനാട്ടെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷിജിമോളെ (34) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് ഷിജി. ബിസിനസുകാരനെ കെണിയില്‍പ്പെടുത്തിയ ഷിജി കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിലാണ് 38 ലക്ഷം രൂപ തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പരാതിയുമായി എത്തിയത്. സുഹൃത്തു വഴിയാണ് ഈ ബിസിനസുകാരന്‍ ഷിജിയെ പരിചയപ്പെട്ടത്. ഷിജി ക്ഷണിച്ചത് അനുസരിച്ച്‌ കഴിഞ്ഞ സെപ്റ്റംബറില്‍ ഷിജിയുടെ ഫ്‌ളാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്തു മയക്കിക്കിടത്തി നഗ്‌ന ചിത്രങ്ങളും വിഡിയോകളും എടുത്തു കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവ സമൂഹ മാധ്യമങ്ങളില്‍ ഇടുമെന്നു ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ ആദ്യ ആഴ്ച മുതല്‍ അടുത്ത കാലം വരെ വിവിധ ഘട്ടങ്ങളിലായി 38…

ഫെബ്രുവരി 15നകം റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് റേഷനിങ് അധികൃതര്‍

കൊച്ചി: റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ആധാറുമായി 15നകം ലിങ്ക് ചെയ്യണമെന്ന് റേഷനിങ് അധികൃതര്‍. അല്ലാത്ത പക്ഷം, കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും. ആദ്യഘട്ടമായി മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ പൊതുവിഭാഗത്തിലെ വെള്ള നിറത്തിലേക്ക് മാറ്റും. ഇതോടെ റേഷന്‍ ധാന്യങ്ങളുടെ ലഭ്യതയുടെ അളവും നിരക്കും മാറും. നിലവില്‍ മഞ്ഞ കാര്‍ഡുകാര്‍ക്ക് റേഷന്‍ധാന്യം സൗജന്യവും പിങ്ക് കാര്‍ഡിന് കിലോ രണ്ടു രൂപയും നീല കാര്‍ഡിന് നാല് രൂപയും വെള്ളക്കാര്‍ഡിന് 10.90 പൈസയുമാണ് നിരക്ക്. പിങ്ക് നിറത്തിലെ കാര്‍ഡുകള്‍ക്ക് റേഷന്‍ വിഹിതം ആളൊന്നിന് അഞ്ച് കിലോയെന്ന തോതിലാണ്. പൊതു വിഭാഗത്തിന് നിശ്ചിത തോത് മാത്രമാണ്. നിലവില്‍ ഒരാള്‍ പല കാര്‍ഡുകളിലൂടെ അധികറേഷന്‍ വിഹിതം കൈപ്പറ്റുകയും സര്‍ക്കാര്‍ പൊതുമേഖല ജീവനക്കാരും എന്‍ആര്‍ഐ അടക്കമുള്ളവരും മുന്‍ഗണനാ വിഭാഗത്തിലുള്ളവരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണെന്നുമാണ് ആക്ഷേപം. കൊവിഡിനെ തുടര്‍ന്നുള്ള പ്രധാനമന്ത്രി അന്ന യോജനയിലൂടെയുള്ള സൗജന്യ അരിയും ഇതിലൂടെ അനധികൃതമായി ഇവര്‍…

‘നാല് മാസത്തിനുള്ളില്‍ സിനിമ ഉണ്ടാകും, പണം കടം വാങ്ങിയവരോട് സംസാരിക്കണം’; സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് ദിലീപ്‍.

കൊച്ചി : പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാര്‍ പറയുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് നടന്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ രേഖാമൂലം നല്‍കിയ വാദത്തിലാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്. സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകും കടം വാങ്ങിയവരോട് ഇക്കാര്യം സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാര്‍ അയച്ച ശബ്ദസന്ദേശമാണിതെന്നും ദിലീപ് അറിയിച്ചു. 2021 ഏപ്രില്‍ 14 ന് അയച്ച സന്ദേശമാണ് ഇപ്പോള്‍ താന്‍ പുറത്തുവിട്ടിരിക്കുന്നതെന്നും ദിലീപ് പറയുന്നു. അതേസമയം ബാലചന്ദ്രകുമാര്‍ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നും അവകാശവാദമുണ്ട്. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ദിലീപും സഹോദരന്‍ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച…

ഇന്‍ഡ്യയുടെ വാനമ്ബാടി ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി; പറന്നകന്നത് വരും തലമുറകള്‍ക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ച്‌

മുംബൈ: ഇന്‍ഡ്യയുടെ വാനമ്ബാടി ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി. 92 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. വരും തലമുറകള്‍ക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്ബാടിയുടെ മടക്കം. 35ലേറെ ഇന്‍ഡ്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം സ്വന്തമാക്കിയിട്ടുണ്ട്. ദില്‍ മേരാ തോടാ, ബേ ദര്‍ദ് തേരേ ദര്‍ദ് കോ, മഹല്‍ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായി. നൗശാദ്, ശങ്കര്‍-ജയ്കിഷന്‍, എസ് ഡി ബര്‍മന്‍, പണ്ഡിറ്റ് ഹുസന്‍ ലാല്‍ ഭഗത് റാം, ഹേമന്ത് കുമാര്‍, സലില്‍ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര,…