തിരുവനന്തപുരം: വാര്‍ഷിക പദ്ധതി ചെലവില്‍ സംസ്ഥാനത്ത് തലസ്ഥാന നഗരസഭ ഏറ്റവും പിന്നില്‍. വാര്‍ഷിക പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം ലഭിച്ചിട്ടും സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കേ കോര്‍പ്പറേഷന്റെ പദ്ധതി ചെലവ് വെറും 26.24 ശതമാനം മാത്രമാണ്. കഴിഞ്ഞ മാസം 27ന് തയ്യാറാക്കിയ കണക്ക് പ്രകാരം പദ്ധതി ചെലവ് 17 ശതമാനമായിരുന്നു. ഈ സമയത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനായി നല്‍കിയ തുകയില്‍ ചെലവഴിച്ചത് ഒരു ശതമാനവും. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 8.62 കോടി ലഭിച്ചിട്ടും ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നാണ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ കണക്ക്. 75.31 കോടി കൈവശമുണ്ടായിട്ടും തനത് ഫണ്ടില്‍ നിന്ന് ചെലവാക്കിയത് 6.85 കോടി (9%). കൊവിഡിനെയും മഴയെയും പഴിചാരി പത്ത് മാസം വെറുതെയിരുന്ന ഭരണസമിതി, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പദ്ധതി ചെലവില്‍ ഏറെ പിന്നോട്ടു പോകുമെന്ന ഭയത്തിലാണ്. രണ്ടു മാസത്തിനുള്ളില്‍…
Day: February 4, 2022
കൊവിഡ് മരണനിരക്കില്‍ ലോകരാജ്യങ്ങളില്‍ ഒന്നാമതായി അമേരിക്ക
ഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തില്‍ എത്തി നില്‍ക്കുമ്ബോള്‍ ആകെ അഞ്ച് ലക്ഷത്തിലേറെ ജീവനുകളാണ് കൊവിഡ് കവര്‍ന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 ജൂലൈയിലാണ് രാജ്യത്തെ കൊവിഡ് മരണം 4 ലക്ഷം കടന്നത്. അതിന് ശേഷം 217 ദിവസമെടുത്താണ് മരണസംഖ്യ 5 ലക്ഷത്തിലേക്ക് എത്തിയത് എന്നത് ആശ്വാസകരമാണ്. കോവിഡ് വാക്സീന്‍ മരണ സംഖ്യയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. മൂന്നാം തരംഗത്തില്‍ രാജ്യത്ത് മരിച്ചവരില്‍ 90 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരുന്നില്ലെന്ന് കണക്കുകള്‍ പുറത്തുവരുന്നു.
കോവിഡ് വ്യാപനം കുറഞ്ഞാല്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: ( 04.02.2022) കോവിഡ് വ്യാപനം കുറഞ്ഞാല്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കോവിഡ് നിന്ത്രണങ്ങളോട് തീയേറ്റര്‍ ഉടമകളും സിനിമാ പ്രവര്‍ത്തകരും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി കാറ്റഗറിയില്‍ ഉള്‍പെടുത്തിയ ജില്ലകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടാനുളള സര്‍കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. തീയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, മാളുകള്‍ക്കടക്കം ഇളവ് നല്‍കിയ ശേഷം തീയേറ്ററുകള്‍ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്. ഞായറാഴ്ചകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം സീറ്റുകളില്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം. ഷോപിങ് മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ച് തീയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
സാമ്ബത്തിക ബാധ്യത; ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍
വടക്കേക്കര: ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാല്യങ്കര കോയിക്കല്‍ സജീവനാണ് (57) മരിച്ചത്. വ്യാഴം രാവിലെ ഏഴോടെ വീടിനുസമീപത്തുള്ള മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിയനിലയില്‍ കണ്ടത്.മത്സ്യത്തൊഴിലാളിയായ സജീവന്‍ കടുത്ത സാമ്ബത്തിക ബാധ്യതയിലായിരുന്നു. നാല് സെന്റ് ഭൂമിയും വീടും ഒരു ചിട്ടിക്കമ്ബനിയില്‍ പണയംവച്ചിരുന്നു. അവിടെനിന്ന് ആധാരം എടുത്ത് മറ്റൊരു ബാങ്കില്‍ കൂടുതല്‍ തുകയ്ക്ക് പണയം വയ്ക്കുമ്ബോള്‍ കൊടുക്കാമെന്ന ധാരണയില്‍ പലരുടെയും കയ്യില്‍നിന്ന് കടംവാങ്ങി. ആധാരവുമായി ബാങ്കിലെത്തിയപ്പോള്‍ നിലമാണെന്നറിഞ്ഞു. ഇതുപ്രകാരം ഭൂമി തരംമാറ്റാന്‍ പലതവണ വില്ലേജ്, താലൂക്ക്, ഫോര്‍ട്ട് കൊച്ചി ആര്‍ഡി ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടാവാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മക്കള്‍: നിഥിന്‍ദേവ്, അഷിതാദേവി. മരുമക്കള്‍: വര്‍ഷ, രാഹുല്‍.
ഇന്ത്യയില്‍ ഒമൈക്രോണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് യുവാക്കളെ
ഡല്‍ഹി: ഇന്ത്യയില്‍ ഒമൈക്രോണ്‍ കൂടുതല്‍ ബാധിച്ചത് യുവാക്കളിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. രാജ്യത്തിലെ 37 ആശുപത്രികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മൂന്നാം തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ശശാശരി പ്രായം 44 ആയിരുന്നു. എന്നാല്‍, നേരത്തെ ശരാശരി പ്രായം 55 എന്നത് ആയിരുന്നു. ജനുവരി 16, 2021 നും ജനുവരി 17, 2022 നും ഇടയിലുള്ള ഹോസ്പിറ്റലൈസേഷന്‍ വിവരങ്ങള്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 എന്നിവയുമായി താരതമ്യം ചെയ്തിരുന്നു. 1മൂന്നാം തരംഗത്തില്‍ ഇന്ത്യയുടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ കൂടുതലും ചെറുപ്പമായിരുന്നു. ഇവര്‍ അതിശയകരമായ ഉയര്‍ന്ന രോഗ പ്രതിരോധ ശേഷിയുളളവരാണ്. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച രോഗികളുടെ ക്ലിനിക്കല്‍ പ്രൊഫൈല്‍ വിശദീകരിച്ച് ഡോ. ഭാര്‍ഗവ വ്യക്തമാക്കി.ഈ ചെറുപ്പക്കാരില്‍ മറ്റ് അസുഖങ്ങള്‍…
കെ റെയില്‍ പദ്ധതി: ബിജെപി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി : കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്‌നങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ബിജെപി നേതൃസംഘം ഇന്ന് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധവും സംഘം മന്ത്രിയെ ധരിപ്പിക്കും. കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ ദിവസം കെ റെയില്‍ പദ്ധതിയ്‌ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കായി സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സാമ്ബത്തികമായും സാങ്കേതികമായും പദ്ധതി പ്രായോഗികമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും ഇതെല്ലാം പരിശോധിച്ച ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹിക ആഘാതപഠനവും പരിസ്ഥിതി ആഘാതപഠനവും നടത്താതെ…
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും
കൊച്ചി: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹരജികള്‍ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് നിലനില്‍ക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു. വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ് ഇന്നലെ കോടതിയോട് ചോദിച്ചിരുന്നു. ഇവര്‍ അനുഭവിക്കും എന്ന് പറഞ്ഞതായി ദിലീപ് കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. ഇത് ശാപ വാക്കുകളാണെന്നും അതെങ്ങനെ വധഗൂഢാലോചനയായി കണക്കാക്കുമെന്നും ദിലീപ് ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. തനിക്കെതിരായ മൊഴികള്‍ കോടതി വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. വധ ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകളുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ സ്ഥിതിക്ക് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായ നിലപാട് എടുത്തേക്കും. നടിയെ ആക്രമിച്ച…
വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി; ഓര്‍മശക്തി വീണ്ടെടുത്തെന്ന് ഡോക്ടര്‍മാര്‍
കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി മെഡിക്കല്‍ സംഘം. സുരേഷ് ഓര്‍മശക്തി വീണ്ടെടുത്തതായും എഴുന്നേറ്റിരുന്ന് സംസാരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശാവഹമായ പുരോഗതി കൈവരിച്ചെങ്കിലും 24 മണിക്കൂറു കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ സുരേഷ് തുടരും. സ്വന്തമായി ശ്വസമെടുക്കാന്‍ കഴിയുന്നതിനെ തുടര്‍ന്ന് ഇന്നലെയാണ് സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ശേഷം ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും സുരേഷ് സംസാരിച്ചതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ബുധനാഴ്ച രാവിലെ സുരേഷിന്റെ നില ഗുരുതരമായിരുന്നെങ്കിലും പിന്നീട് പുരോഗതി ഉണ്ടാവുകയായിരുന്നു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ തിങ്കളാഴ്ച വൈകുന്നേരമാണ് മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍…
തിരുവല്ലയില്‍ കരാറുകാര്‍ തൊഴിലാളിയെ അടിച്ചു കൊന്നു
പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറയില്‍ തൊഴിലാളിയെ കരാറുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍(40) ആണ് മരിച്ചത്. സംഭവത്തില്‍ സുരേഷ്, ആല്ബിന് ജോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സഹോദരന്മാരാണ്. കല്ലൂപ്പാറ എഞ്ചിനിയറിംഗ് കോളജിന് സമീപമാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ സുരേഷും ആല്‍ബിനും സ്റ്റീഫനുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നീട് അത് കൈയാങ്കളിയില്‍ കലാശിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ ക്യാംപിലെ മറ്റ് തൊഴിലാളികളാണ് ക്രൂരമായി മര്‍ദനമേറ്റ സ്റ്റീഫനെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ സ്റ്റീഫന്‍ മരിക്കുകയായിരുന്നു. പ്രതികളായ സുരേഷിനെയും ആല്‍ബിനെയും മല്ലപ്പള്ളി പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു : യുവാവ് അറസ്‌റ്റില്‍
പീരുമേട്: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് പ്രായപൂര്‍ത്തിയാകാത്ത അതേ പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പൊലീസ് പിടിയില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല എസേ്‌റ്ററ്റ് ലയത്തില്‍ താമസിക്കുന്ന വിഘ്‌നേശ് (22) ആണ് അറസ്‌റ്റിലായത്. ഇയാള്‍ മൂന്നാം തവണയാണ് പോക്‌സോ കേസില്‍ അറസ്‌റ്റിലാകുന്നത്. മൂന്ന് തവണയും ഒരേ പെണ്‍കുട്ടിയെത്തന്നെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ആണ് അറസ്റ്റ്. 2020-ലാണ് 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ ആദ്യം അറസ്‌റ്റിലാകുന്നത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീണ്ടും അറസ്‌റ്റിലായി. കഴിഞ്ഞ ദിവസം വീണ്ടും ജാമ്യത്തിലിറങ്ങിയ ഇയാള്‍ പുറത്തിറങ്ങിയ പിന്നാലെ പെണ്‍കുട്ടിയുമായി തമിഴ്‌നാട്ടിലേക്ക് കടന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ സര്‍ക്കില്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിയില്‍…