ഒരേ സമയം രണ്ടു യുവതികളെ പ്രണയിച്ച യുവാവിന് ദാരുണാന്ത്യം. കാമുകന്‍ ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ മുങ്ങി മരിക്കുകയായിരുന്നു. കടലില്‍ ചാടിയ കാമുകിയെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും തിരയില്‍പ്പെട്ട യുവാവിന്റെ തല പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി ചികിത്സയിലാണ്. കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത് 28കാരനായ എളിയാര്‍പടവ് സ്വദേശി ലോയിഡ് ഡിസൂസയാണ്. ലോയിഡിന് രണ്ട് കാമുകിമാരുണ്ടെന്ന വിവരം രണ്ട് പെണ്‍കുട്ടികളും തിരിച്ചറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പേരെയും പ്രശ്നം സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ലോയിഡ് വിളിച്ചുവരുത്തി. ഇതേത്തുടര്‍ന്ന് തര്‍ക്കം രൂക്ഷമായി. തന്നെയല്ലാതെ മറ്റൊരു യുവതിയെ ലോയിഡ് സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കാന്‍ കഴിയാതിരുന്ന യുവതി ആത്മഹത്യ ചെയ്യാനായി കടലിലേക്ക് ചാടുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ലോയിഡ് മരിച്ചത്. അപകടം കണ്ടുനിന്ന നാട്ടുകാര്‍ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉള്ളാല്‍ പോലീസ് കേസെടുത്തു. ഗള്‍ഫില്‍…
Day: February 3, 2022
വധഗൂഢാലോചനാ കേസ്; ദിലീപിന്റെ ഫോണുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്തേക്ക് അയക്കും
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണുകള്‍ പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കും. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലാണ് പരിശോധന നടത്തുക. ആലുവ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഫോണ്‍ കോടതിയില്‍ തുറന്ന് പരിശോധിക്കേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച് തുറന്ന് പാറ്റേണ്‍ പരിശോധിക്കില്ല. നടന്‍ ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എസ്.പി അപേക്ഷ നല്‍കിയത്. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകളില്‍നിന്ന് തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ദിലീപിന്‍റെ ഫോണുകള്‍ തുറക്കാനുള്ള പാറ്റേണുകള്‍ അഭിഭാഷകര്‍ മുഖേന ആലുവ മജിസ്ട്രേറ്റ് കോടതിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഫോണുകള്‍ കോടതിയില്‍ തുറക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തു. നടന്‍ ദിലീപ് അടക്കമുള്ള…
ട്രെയിനില്‍ നിന്ന് ഭാരതപുഴയിലേക്ക് വീണ് 47കാരന് ഗുരുതര പരിക്ക്
ചെറുതുരുത്തി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഭാരതപ്പുഴയിലേക്ക് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. കോട്ടയം കുമ്ബിടി സ്വദേശി പാലക്കുന്നേല്‍ വീട്ടില്‍ കുരുവിള ഫിലിപ്പോസിനാണ് (47) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. കേരള എക്സ്പ്രസ് കൊച്ചിന് പാലത്തിന് സമീപത്തെ റെയില്‍വേ പാലത്തിലൂടെ പോകുന്നതിനിടയിലാണ് ഇയാള്‍ വീണത്. പുഴയിലെ വെള്ളത്തിലേക്ക് യാത്രക്കാരന് വീഴുന്നത് സമീപം ക്രിക്കറ്റ് കളിക്കുന്നവര്‍ കാണുകയും ഉടന്‍ രക്ഷിക്കുകയുമായിരുന്നു. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ആര്. ഗിരീഷിന്റെ നേതൃത്വത്തില്‍ ഇയാളെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയില്‍ കഴിയുന്ന ഫിലിപോസ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്
കുന്നംകുളം: എട്ടു വയസ്സുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും. പാലക്കാട് ആലത്തൂര്‍ വണ്ടാഴി വന്നാംകോട് വീട്ടില്‍ സെയ്ത് മുഹമ്മദിനെയാണ് (47) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാട് കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുപോയെങ്കിലും ഭയം കാരണം കുട്ടി സംഭവം പറഞ്ഞില്ല. പിന്നീട് കുട്ടിയില്നിന്നുതന്നെ സംഭവം വീട്ടുകാര്‍ അറിഞ്ഞെങ്കിലും പരാതി നല്‍കാതെ മൂടിവെച്ചു. പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ മനസ്സിലാക്കി വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വാടാനപ്പള്ളി പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി.സി. രാമനാഥന് രജിസ്റ്റര്‍ ചെയ്ത കേസില്‍ വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി.…
എംബിഎ മാര്‍ക്ക് ലിസ്റ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് പിടിയിലായ സി ജെ എല്‍സി ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി നാടുവിട്ടയാള്‍.
കോട്ടയം: എംബിഎ മാര്‍ക്ക് ലിസ്റ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് പിടിയിലായ സി ജെ എല്‍സി ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി നാടുവിട്ടയാള്‍. സ്വദേശമായ പാലാ ഇടമറ്റത്തെ സ്വകാര്യ സ്കൂളിലാണ് ഇവര്‍ പഠിച്ചിരുന്നത്. അന്ന് ഒന്‍പതാം ക്ലാസില്‍ പഠനം പൂര്‍ത്തിയാക്കാതെ നാടുവിട്ട ഇവരെ പറ്റി ഇന്നാട്ടുക്കാര്‍ കേള്‍ക്കുന്നത് പിന്നീടിപ്പോള്‍ മാത്രമാണ്. അതിനിടെ റിമാന്‍ഡില്‍ കഴിയുന്ന ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. ജാമ്യാപേക്ഷ അടുത്ത ദിവസം പരിഗണിക്കും. സി ജെ എല്‍സിക്കെതിരെ മുമ്ബും പല തവണ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. അന്നൊന്നും തെളിവുകള്‍ ഉണ്ടായിരുന്നില്ല. അതിനിടെ എല്‍സി ജോലി ചെയ്തിരുന്ന എംബിഎ വിഭാഗത്തില്‍ മാര്‍ക്ക് ലിസ്റ്റ് തിരുത്തലും തോറ്റവരെ വിജയിപ്പിക്കലും സ്ഥിരമായി നടന്നു വന്നിരുന്നതായി ആക്ഷേപമുണ്ട്. ഇതിനായി ഉദ്യോഗസ്ഥരുടെ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചിരുന്നു. ലക്ഷങ്ങള്‍ വാങ്ങിയാണ് തോറ്റവരെ ജയിപ്പിച്ചു നല്‍കിരുന്നതെന്നാണ്…
ദിലീപിന് ഇന്ന് നിര്‍ണായക ദിനം : ആലുവയിലെ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി നടന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗുഡാലോചന നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും .ഹര്‍ജി പരിഗണിക്കാനിരിക്കെ ആലുവയിലെ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി നടന്‍ ദിലീപ്. ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലാണ് ദിലീപ് എത്തിയത്.പുലര്‍ച്ചെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാര്‍ത്തിയും പ്രാര്‍ഥിക്കുകയും ചെയ്തു .എന്നാല്‍, പള്ളിയില്‍ സ്ഥിരമായി എത്തുന്നയാളാണ് ദിലീപ് .വ്യാഴാഴ്ച ഉച്ചക്ക് 1.45-നാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുക. ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.എന്നാല്‍,അന്വേഷണത്തിനോട് സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഫോണുകള്‍ ഹാജരാക്കിയതിന് പിന്നാലെ അന്വേഷണത്തോടെ സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി വേണമെന്ന ആവശ്യം തന്നെയായിരിക്കും ദിലീപ് ഉന്നയിക്കുക.അതെസമയം ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നില്‍ക്കുകയാണ്.
കേരളത്തില്‍ ഇപ്പോഴുള്ള പാതകളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെ; പാതകളിലെ തുടര്‍ച്ചയായ കടുത്ത വളവുകളാണു തടസം; മെട്രോ മാന്‍ പറഞ്ഞത് പ്രതീക്ഷ….
കൊച്ചി: വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലാകില്ലെന്നു മെട്രോമാന്‍ ഇ.ശ്രീധരന്‍ പറയുന്നത് ചര്‍ച്ചയാക്കാന്‍ സിപിഎം. സില്‍വര്‍ലൈന്‍ പദ്ധതിയോടുള്ള എതിര്‍പ്പില്‍ മാറ്റമില്ലെങ്കിലും വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ലൈനിനു പകരമാകില്ലെന്നാണ് ശ്രീധരന്‍ വ്യക്തമാക്കുന്നത്. ഇതിനെ ചര്‍ച്ചയാക്കാനാണ് സിപിഎം തീരുമാനം. ബജറ്റില്‍ രാജ്യത്തു 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി നിര്‍മ്മിക്കുമെന്നു പ്രഖ്യാപിച്ചതോടെ സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി വന്ദേഭാരത് ട്രെയിന്‍ എത്തിപ്പോയെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂര്‍ എംപിയുമെല്ലാം പറയുന്നത്. ഇതിനിടെയാണ് ശ്രീധരന്റെ നിലപാട് വിശദീകരണം. വേഗം കൂടിയ ലോക്കോമോട്ടീവുകളും കോച്ചുകളും ഇന്ത്യന്‍ റെയില്‍വേയില്‍ നേരത്തെ തന്നെയുണ്ടെങ്കിലും അവ ഓടിക്കാനാവശ്യമായ ട്രാക്കില്ലെന്നതാണു രാജ്യം നേരിടുന്ന വെല്ലുവിളി. അതുകൊണ്ട് തന്നെ സില്‍വര്‍ ലൈന്‍ വേണമെന്ന നിലപാട് ആവര്‍ത്തിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ആലോചിക്കുന്നത്. ശ്രീധരന്റെ വാക്കുകള്‍ അവര്‍ ചര്‍ച്ചയാക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പദ്ധതി രേഖയില്‍ മാറ്റം വരുത്തി പുതിയ…
മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ മധുവിന്റെ വീട്ടിലെത്തി; നീതി അരികെ
അട്ടപ്പാടി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ കുടുംബത്തിനു നിയമ സഹായം നല്‍കാന്‍ നടന്‍ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി.നന്ദകുമാര്‍ മധുവിന്റെ അമ്മയും സഹോദരിയുമായി ചര്‍ച്ച നടത്തി. കേസില്‍ പുനരന്വേഷണം വേണമെന്നു കുടുംബം ആവശ്യപ്പെട്ടതായി വി.നന്ദകുമാര്‍ അറിയിച്ചു. നടന്ന അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ല. സിബിഐ അന്വേഷിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം. പുനരന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതികളില്‍ നിന്നു പണം കൈപ്പറ്റിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായെന്നും മധുവിന്റെ സഹോദരിക്ക് പരാതിയുണ്ട്. ഇത്തരത്തില്‍ അപമാനിച്ചവര്‍ക്കെതിരെ അഗളി പൊലീസില്‍ പരാതിപ്പെടാനും പരാതിയുടെ പകര്‍പ്പു മുഖ്യമന്ത്രിക്കു നല്‍കാനും നിര്‍ദേശിച്ചു.കുടുംബം ആവശ്യപ്പെട്ട നിയമസഹായം നല്‍കുമെന്നും നന്ദകുമാര്‍ പറഞ്ഞു. ഇന്നലെ താഴെ ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തിയാണ് അമ്മ മല്ലിയെയും സഹോദരി സരസുവിനെയും കണ്ടത്. അഭിഭാഷകരായ ടി.ബാലകുമാര്‍ കോയമ്ബത്തൂര്‍, എസ്.സുദര്‍ശനന്‍ ചെന്നൈ, രോഹിത്, മമ്മൂട്ടി ഫാന്‍സ്…
മൊബൈലും പണവും കവര്‍ന്ന കേസ് ; 3 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് യുവാവിനെ ആക്രമിച്ച ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ സുഹൃത്തുക്കളായ 3 പേര്‍ പോലീസ് അറസ്റ്റില്‍. കള്ളിക്കാട് മണ്ണൂര്‍ക്കര തേവന്‍കോട് ദീപു ഭവനില്‍ ദീപു എസ്.നായര്‍ (30), അരുവിക്കര മൈലം താഴവിള വീട്ടില്‍ സന്തോഷ് കുമാര്‍ (33), അരുവിക്കര കളത്തുകാല്‍ കലുങ്ക് ജംക്‌ഷനില്‍ രാജീവ് ഭവനില്‍ സതീഷ് ചന്ദ്രന്‍ (36) എന്നിവരെയാണ് കഴിഞ്ഞ ദിവസം വിളപ്പില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളിക്കാട് മണ്ണൂര്‍ക്കര കടമാന്‍കുന്ന് കള്ളിയില്‍ തടത്തരികത്ത് വീട്ടില്‍ സിജിയുടെ 16000 രൂപയുടെ മൊബൈല്‍ ഫോണും 1200 രൂപയുമാണ് നഷ്ടമായത്. സിജി വാടകയ്ക്ക് താമസിക്കുന്ന പുളിയറക്കോണത്തെ മുറിയില്‍ കഴിഞ്ഞ മാസം 21ന് പ്രതികള്‍ എത്തിയിരുന്നു. തുടര്‍ന്ന് സിജിയുമായി തര്‍ക്കമുണ്ടാകുകയും മര്‍ദിച്ച ശേഷം ഫോണും പണവുമായി പ്രതികള്‍ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി. ഒന്നാം പ്രതി ദീപുവിന് മറ്റു സ്റ്റേഷനുകളിലും കേസ് നിലവിലുണ്ടെന്നു പൊലീസ്…
ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയും ആരോഗ്യനില വഷളായെങ്കിലും.! വെന്റിലേറ്ററില്‍ കഴിയുന്ന വാവാ സുരേഷ് 72 മണിക്കൂര്‍ നിരീക്ഷണത്തില്‍
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ചികിത്സാ സംഘം. മൂര്‍ഖന്‍ പാന്പിന്റെ വിഷം നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണ് ബാധിക്കുക. മരുന്നുകള്‍ നല്കി 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വാവാ സുരേഷിന്റെ നില മെച്ചപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും പെട്ടെന്നു തന്നെ മെച്ചപ്പെട്ടു. മൂര്‍ഖന്റെ വിഷമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു. ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുന്ന വാവാ സുരേഷ് 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പലതവണ പല തരത്തിലുള്ള പാന്പുകളുടെ കടിയേറ്റ് തുടര്‍ച്ചയായി ആന്ററിവെനം നല്കുന്നതിനാല് അലര്‍ജിക്കുള്ള സാധ്യതയുണ്ടാകുമെന്നും ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയില്‍ പാന്പ് പിടിത്തത്തിനിടയിലാണ് വാവാ സുരേഷിനു പാന്പ് കടിയേറ്റത്.