ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന പ്രഖ്യാപനമായി ഡിജിറ്റല്‍ കറന്‍സി. 2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്ബത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം ആദായനികുതി സ്ലാബില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ സ്ഥിതി തന്നെ തുടരും. അതേസമയം റിട്ടേണ്‍ അടക്കുന്ന സംവിധാനത്തില്‍ മാറ്റം വരുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഐ ടി റിട്ടേണ്‍ രണ്ട് വര്‍ഷത്തിനാകം പുതുക്കി നല്‍കാം. അധികതുക നല്‍കി മാറ്റങ്ങളോടെ റിട്ടേണ്‍ നല്‍കാമെന്നാണ് പ്രഖ്യാപനം. സഹകരണ സൊസൈറ്റുകളുടെ നികുതി 15 ശതമാനമായി കുറച്ചു. ക്രിപ്‌റ്റോ കറന്‍സി സമ്മാനമായി സ്വീകരിക്കുന്നവര്‍ അധിക നികുതി നല്‍കണമെന്നും പ്രഖ്യാപിച്ചു. ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ നികുതി ഇളവ് 14 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കേന്ദ്ര ബജറ്റിലെ സുപ്രധാന…
Day: February 1, 2022
വരുന്നൂ രാജ്യത്തിന്‍റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി; നിര്‍ണ്ണായക പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമന്‍
ഡല്‍ഹി : ഈ വര്‍ഷം തന്നെ രാജ്യത്തിന്‍റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു . റിസര്‍വ്വ് ബാങ്കിന്റെ സമ്ബൂര്‍ണ്ണ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ഡിജിറ്റല്‍ കറന്‍സി ഈ സാമ്ബത്തിക വര്‍ഷം തന്നെ പുറത്തിറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ത്യ ഒരു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്നും നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതെസമയം പൂര്‍ണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതായിരിക്കും പുതിയ ഡിജിറ്റല്‍ കറന്‍സി.
തമിഴ്നാട്ടില്‍ നാളെ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും
ചെന്നൈ: തമിഴ്നാട്ടില്‍ നാളെ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. സ്കളുകളിലെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം. 15 മുതല്‍ 18 വരെയുള്ള പ്രായത്തിമുള്ള വിദ്യാര്‍ഥികള്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. തമിഴ്നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.19,280 പേര്‍ക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ പ്രതിദിന കേസുകളും കുറഞ്ഞു. 2,897 പേര്‍ക്കാണ് കോവിഡ്. പ്രതിദിന രോഗികളുടെ എണ്ണം ചെന്നൈയില്‍ 8000 വരെ എത്തിയിരുന്നു. 20 മരണം കൂടി സ്ഥിരീകരിച്ചു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ക്ക് സ്കൂള്‍ അധികൃതര്‍ സാനിറ്റൈസര്‍ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഫെബ്രുവരി നാലു മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്നു വിദ്യാഭ്യാസ മന്ത്രി എ.നമശിവായം അറിയിച്ചു. ആറു ദിവസവും…
ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്നയാളുടെ മരണം പുനരന്വേഷിക്കണമെന്നു ബന്ധുക്കള്‍
അങ്കമാലി: നടന് ദിലീപിന്റെ ഐഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന സര്‍വീസ് സെന്റര്‍ ഉടമയുടെ മരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. കൊടകര കോടാലി സ്വദേശി ഷലീഷ് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ അദ്ദേഹത്തിന്റെ സഹോദരന് ശിവദാസ് ആണ് അങ്കമാലി പോലീസില്‍ പരാതി നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കുടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതിന് പിന്നാലെയാണ് പുതിയ പരാതി. അപകടത്തിന്റെ നിജസ്ഥിതി പുനരന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ പ്രധാന ആവശ്യം. ദിലീപുമായി ഷലീഷ് നല്ല സൗഹൃദത്തിലായിരുന്നുവെന്നും ദിലീപിന്റെ എല്ലാ ഫോണുകളും ഷലീഷാണ് സര്‍വീസ് ചെയ്തിരുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. 2020 ഓഗസ്റ്റ് 30ന് ഉച്ചയോടെ അങ്കമാലി ടെല്‍ക് മേല്‍പ്പാലത്തിന് സമീപം ഷലീഷ് ഓടിച്ചിരുന്ന ഡസ്റ്റര്‍ കാര്‍ റോഡിന് സമീപത്തെ ഇരുമ്ബ് കൈവരിയിലിടിച്ചായിരുന്നു മരണം. കൊടകരയില്‍നിന്ന് കാക്കനാട്ടേക്ക് പോകുകയായിരുന്ന ഷലീഷ് അപകടത്തില്‍ തത്ക്ഷണം മരിച്ചു. ഡ്രൈവിംഗിനിടെ…
വീട്ടില്‍ അതിക്രമിച്ചുകയറി ബാലികയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് നാലുവര്‍ഷം കഠിനതടവും പിഴയും
മുട്ടം: സുഹൃത്തിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരിമണ്ണൂര്‍ നെയ്യശ്ശേരി തൈപ്പറമ്ബില്‍ ആദം എന്ന ഷെമീലിനെയാണ് (42) കോടതി ശിക്ഷിച്ചത്. തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജ് നിക്സന് എം. ജോസഫ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ അഞ്ച് മാസംകൂടി കഠിനതടവ് അനുഭവിക്കണം. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഒരു വര്‍ഷം കൂടി ശിക്ഷയുണ്ടെങ്കിലും ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. എന്നാല്‍, ഈ കുറ്റത്തിന് 10,000 രൂപ പിഴ ഒടുക്കണം. കേസില്‍ ഇരയായ 12 കാരിക്ക് 50,000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2016 മാര്‍ച്ച് 14-നാണ് കേസിനാസ്പദമായ സംഭവം. ഒറ്റക്കായിരുന്ന കുട്ടിയെ വീട്ടില്‍ കയറി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയില്‍…
മദ്യലഹരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച് കാലൊടിച്ചു; അച്ഛനും മകനും അറസ്റ്റില്‍
ഇടുക്കി: മദ്യലഹരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച് കാലൊടിച്ച അച്ഛനും മകനും അറസ്റ്റില്‍. കല്ലാര്‍ ചേരിക്കല്‍ ഗോപി (59), മകന്‍ രാഹുല്‍ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലാര്‍ പാറയില്‍ വേണു (57) വിനെയാണ് ഇരുവരും ക്രൂരമായി മര്‍ദിച്ചത്. വേണുവിന്റെ നെഞ്ചിനും തലക്കും പരിക്കേറ്റിട്ടുണ്ട്. കൂലിപ്പണിയെടുത്താണ് വേണു ഉപജീവനം നടത്തുന്നത്. രണ്ട് തവണ ഹൃദയാഘാതമുണ്ടായാളാണ് വേണു. ഗോപിയും മകന്‍ രാഹുലും വേണുവിന്റെ സുഹൃത്തുക്കളാണ്. സംസാരിക്കുന്നതിനിടെ ഗോപിയെ മകനായ രാഹുല്‍ അസഭ്യം പറഞ്ഞു. മകന്‍ പിതാവിനെ അസഭ്യം പറഞ്ഞത് വേണു ചോദ്യം ചെയ്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുവരുടെയും ആക്രമണത്തില്‍ ബോധരഹിതനായ വേണുവിനെ പ്രദേശവാസികള്‍ നെടുങ്കണ്ടം താലുക്കാശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വേണുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. Suicide Case | യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍; പൊലീസ് അന്വേഷണം കൊല്ലം: കരുനാഗപ്പള്ളിയിലല്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച…
പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാതെയും ഒരുമിച്ച് ജീവിക്കാമെന്ന് ഹെെക്കോടതി
ജയ്പുര്‍ : പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹം കഴിച്ചോ അല്ലാതെയോ ഒരുമിച്ച് ജീവിക്കുന്നതില്‍ സദാചാര ഇടപെടല്‍ ആവശ്യമില്ലെന്ന് മധ്യപ്രദേശ് ഹെെക്കോടതി.ജബല്‍പുര്‍ സ്വദേശി ഗുല്‍ജാര്‍ ഖാന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് നന്ദിത ദുബെയാണ് ഇക്കാര്യം പറഞ്ഞത്. വീട്ടുകാര്‍ പിടിച്ചുവച്ചിരിക്കുന്ന ഭാര്യ ആര്‍തി സഹു (19) വിനെ വിട്ടുകിട്ടണമെന്നായിരുന്നു ഹര്‍ജി. ആര്‍തി മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ആര്‍തിയെ വീട്ടുകാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കി. ഗുല്‍ജാറിന് ഭാര്യയെ വിട്ടുനല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ദീര്‍ഘദൂര ബസുകള്‍ രാത്രി സമയങ്ങളില്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തില്ല’ ; പുതിയ ഉത്തരവുമായി കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ബസുകള്‍ രാത്രി 8 മുതല്‍ രാവിലെ 6 വരെ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തുമെന്ന തീരുമാനം കെഎസ്‌ആര്‍ടിസി പിന്‍വലിച്ചു. ഈ നടപടി ദീര്‍ഘദൂര യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത് അപ്രായോഗികമാണെന്നുമാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ദീര്‍ഘദൂര മള്‍ട്ടി ആക്‌സില്‍, എസി, സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്സ്‌പ്രസ് ബസുകള്‍ ഇനി ആവശ്യപ്പെടുന്നിടത്തെല്ലാം നിര്‍ത്തില്ല. മിന്നല്‍ ബസുകള്‍ ഒഴികെ ബാക്കിയെല്ലാ ബസുകളും ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നായിരുന്നു മുന്‍ ഉത്തരവ്. പുതിയ ഉത്തരവില്‍, സൂപ്പര്‍ ഫാസ്റ്റിന് മുകളിലുള്ള എല്ലാ ദീര്‍ഘദൂര ബസുകളും ഇത്തരത്തില്‍ നിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചു. മറ്റുള്ള ബസുകളില്‍ ഈ മൂന്നു വിഭാഗം യാത്രക്കാരല്ലാത്തവര്‍ക്ക് ഈ നിബന്ധന ബാധകവുമല്ല. അംഗീകൃത സ്റ്റോപ്പുകളില്‍ അല്ലാതെ ഇനി ബസുകള്‍ രാത്രിയോ പകലോ നിര്‍ത്തില്ലെന്നതാണു പുതിയ നിര്‍ദ്ദേശം. നിര്‍ത്തുന്ന സ്ഥലങ്ങള്‍ ബോര്‍ഡില്‍ എഴുതിവയ്ക്കണമെന്നും കയറുമ്ബോള്‍…
അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; മൂന്ന് പേര്‍ അറസ്റ്റില്‍
തേഞ്ഞിപ്പലം: അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിക്കുകയും അടിച്ചുമാറ്റിയ എ.ടി.എം കാര്‍ഡില്‍നിന്ന് പണം പിന്‍വലിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി കൊടപാളിയിലെ പടിഞ്ഞാറെ കൊളപ്പുറം വീട്ടില്‍ കിഷോര്‍ (23), തേഞ്ഞിപ്പലം ദേവതിയാല്‍ കോളനിയിലെ കൊളപ്പുള്ളി സുമോദ് (24), മൂന്നിയൂര്‍ മണക്കടവന്‍ ഫഹ്മിദ് റിനാന്‍ (19) എന്നിവരെയാണ് തേഞ്ഞിപ്പലം സി.ഐ എന്‍.ബി. ഷൈജു, എസ്.ഐ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒലിപ്രംകടവ് പതിനഞ്ചാം മൈലിന് സമീപത്തെ ആലങ്ങോട്ട് ചിറ-പനയപ്പുറം റോഡിലെ പുള്ളിച്ചി വീട്ടില്‍ മുഹമ്മദ് മുസ്ലിയാരുടെ മകന്‍ ഹക്കീമിന്റെ വീട്ടില്‍ 22ന് രാത്രിയാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച 12,500 രൂപയും കുട്ടികളുടെ അര പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ഹക്കീം വിദേശത്താണ്. വ്യാഴാഴ്ച ഹക്കീമിന്റെ ഭാര്യയും കുട്ടികളും സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് മോഷണം…
കേന്ദ്രബജറ്റ് ഇന്ന്; രാവിലെ 11ന് ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി> കേന്ദ്രബജറ്റ് ചൊവ്വാഴ്ച രാവിലെ 11ന് ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. കോവിഡിനും അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലാണ് ബജറ്റ് അവതരണം. സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്. സാധാരണ 120 മിനിറ്റ് വരെയാണ് ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യമെങ്കിലും നിര്‍മല സീതാരാമന്‍ നീണ്ട ബജറ്റ് പ്രസംഗം നടത്താറുണ്ട്. 2020ല്‍ രണ്ട് മണിക്കൂര്‍ 40 മിനിറ്റ് എടുത്തു. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്ബത്തിക സര്‍വേയും ഡിജിറ്റലായാണ് നല്‍കിയത്.