കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്: വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും രാത്രിയാത്രകള്‍ക്ക് നിരോധനം വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയ്ക്കും ഹോട്ടലുകളിലും ബാറുകളിലും പാര്‍സല്‍ സൗകര്യം മാത്രം ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര നിരോധിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും ഉത്സവങ്ങള്‍, പള്ളി പെരുന്നാളുകള്‍ എന്നിവ ആചാരം മാത്രമായി നടത്തണം, ആഘോഷങ്ങള്‍ അനുവദിക്കില്ല സിനിമ തിയറ്ററുകള്‍ അടയ്ക്കും പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടക്കം അടച്ചിടേണ്ടിവരും…
Month: January 2022
സംസ്ഥാനത്ത് മ്ബൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ല, ശാസ്ത്രീയമായ സമീപനങ്ങളുമായി സര്‍കാര്‍ മുന്നോട്ട് പോകും: മന്ത്രി കെ രാജന്‍
തിരുവനന്തപുരം: ( 20.01.2022) കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് മ്ബൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി സര്‍കാര്‍ മുന്നോട്ട് പോകുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. ‘കോവിഡ് മൂന്നാം തരംഗത്തിന്റെ വരവില്‍ സ്ഥിതി ഗുരുതരമാണ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ 40 ലേറെയാണ് ടിപിആര്‍. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമാണ്. 50 തിലേറെയാണ് തലസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതിവ്യാപനം ഒഴിവാക്കാനുള്ള ശ്രമം തന്നെയാണ് സര്‍കാര്‍ നടത്തുന്നത്. എന്നാല്‍ അതിനര്‍ത്ഥം സമ്ബൂര്‍ണ അടച്ചുപൂട്ടലല്ല’ എന്നും മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തെ ഏറ്റവും ശാസ്ത്രീയമായാണ് സര്‍കാര്‍ സമീപിക്കുന്നതെന്ന് മന്ത്രി രാജന്‍ വ്യക്തമാക്കി. എല്ലാ വകുപ്പുകളെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തില്‍ സംഭവിച്ചത് പോലെ ഓക്‌സിജന്‍ ലഭ്യതക്ക് ഇതുവരെ പ്രതിസന്ധിയില്ല. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ വ്യാഴാഴ്ച വൈകിട്ട് കോവിഡ് മോണിറ്ററിംഗ് യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ…
സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഡെല്‍റ്റ, ഒമിക്രോണ്‍ വ്യാപനം ഉണ്ട്. മൂന്നാംതരംഗത്തിലേക്ക് കടന്ന സാഹചര്യത്തില്‍ രണ്ടാഴ്ചക്കകം രോഗികളുടെ എണ്ണം ലക്ഷം കഴിഞ്ഞാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. ഫെബ്രുവരി 15നകം രോഗവ്യാപനം ഉന്നതിയിലെത്തും. ജനങ്ങളുടെ ജാഗ്രതക്കുറവും വൈറസ് ഇന്ഫക്ഷന് തോത് വര്‍ധനവുമാണ് രോഗവ്യാപനം രൂക്ഷമാക്കിയത്. പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങള്‍, പാര്‍ട്ടി സമ്മേളനങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവ വ്യാപനം വര്‍ധിപ്പിച്ചു. രണ്ടാംതരംഗത്തില്‍ ന്യുമോണിയ ബാധിതര്‍ കൂടുതലായിരുന്നെങ്കിലും ഒമിക്രോണില്‍ അത്തരം പ്രശ്നമില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഒമിക്രോണ്‍ ബാധിതര്‍ക്കും കോവിഡാനന്തര പ്രശ്നങ്ങളുണ്ട്. അതിനാല്‍ ജീവിതശൈലി രോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡെല്‍റ്റയേക്കാള്‍ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപനം. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കാത്തത് മാത്രമാണ് ആശ്വാസം. ഒമിക്രോണ്‍ ബാധിതര്‍ പെട്ടെന്ന് രോഗമുക്തരാകുന്നതും ആശ്വാസമാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. ഫെബ്രുവരി 15ന് മുമ്ബ് പാരമ്യത്തിലെത്തും -മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത്…
ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
കോട്ടയം (Kottayam) വൈക്കത്ത് (Vaikom) ഗര്‍ഭിണിയായ ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് പഞ്ചായത്ത് 14ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണ് മരിച്ചത്. ശ്യാമിന്റെ വീട്ടിലെ 2 മുറികളിലായി തൂങ്ങി മരിച്ച നിലയിലായിരുന്നു. പെയ്ന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും 5 മാസം മുന്‍പാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ശ്യാമിന്റെ സഹോദരന്‍ ശരത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടില്‍ ഇല്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിന് ശരത് വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യയുമായി അകന്നു കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു; പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു
എറണാകുളം: ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. മകന്റെ വേര്‍പ്പാടില്‍ മനംനൊന്ത പിതാവ് ഭാര്യ വീട്ടിലത്തെി ആത്മഹത്യചെയ്തു. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടില്‍ ആന്റണി(72)യാണ് മകന്‍ ആന്റോ(32)യുടെ വേര്‍പാടില്‍ ആത്മഹത്യ ചെയ്തത്. ആന്റോ ചൊവ്വാഴ്ച ഉച്ചയോടെ വേങ്ങൂര്‍ പാടശേഖരത്തിലെത്തിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആന്റണി വൈകീട്ട് 4.15ഓടെ ആന്റോയുടെ ഭാര്യഗൃഹമായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടില്‍ ജോസിന്റെ വീട്ടുമുറ്റത്തെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തത്. 2018ലായിരുന്നു ആന്റോയും നിയയും തമ്മിലെ വിവാഹം. രണ്ട് മക്കളുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാരും ഇടവകക്കാരും പൊതുപ്രവര്‍ത്തകരുമടക്കം പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിദേശത്തായിരുന്നു ആന്റോ ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസമാണ് നാട്ടിലത്തെിയത്. ഏതാനും ദിവസങ്ങളായി നിരാശയിലായിരുന്ന ആന്റു ഉച്ചയോടെയാണ് വേങ്ങൂര്‍…
അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ പോലീസ് പിടിയില്‍
കൊട്ടിയം: വയോധികയായ അമ്മയുടെ കൈ തല്ലിയൊടിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണ്‍ എന്ന 40കാരനെയാണ് പോലീസ് അറസ്ര്‌റ് ചെയ്തത്. അമ്മ ഡെയ്‌സിയുടെ കൈ ജോണ്‍ അടിച്ചൊടിക്കുകയായിരുന്നു. ഡെയ്‌സി കുറച്ച് നാളുകളായി മകളുടെ വീട്ടിലാണ് താമസം. ഇവിടെ എത്തിയ ജോണ്‍ അമ്മയുമായി വഴക്കുണ്ടാക്കി. കൈയ്യില്‍ ഉണ്ടായിരുന്ന ഫൈബര്‍ വടി കൊണ്ടി ജോണ്‍ അമ്മയെ ആക്രമിച്ചു. ഈ ആക്രമണത്തിലാണ് ഡെയ്‌സിയുടെ കൈ ഒടിഞ്ഞത്. മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഡെയ്‌സി.
യാതൊരു ശാരീരിക അസ്വസ്ഥതയും ഇല്ലാതിരുന്നിട്ടും സരിതയെ കോവിഡ് തട്ടിയെടുത്തത് ഉറക്കത്തില്‍, നഴ്‌സിന്റെ മരണത്തില്‍ ഞെട്ടി കേരളം
തിരുവനന്തപുരം: വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്സ് കോവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും. ഗ്രേഡ് വണ്‍ നഴ്സിങ് ഓഫിസര്‍ പുത്തന്‍ചന്ത വില്വമംഗലം വീട്ടില്‍ പി.എസ്.സരിതയാണ് കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ പെട്ടെന്നുണ്ടായ മരണത്തിന്റെ ആഘാതത്തിലാണ് ആശുപത്രിയിലെ സഹപ്രവര്‍ത്തകരായ ആരോഗ്യപ്രവര്‍ത്തകര്‍. കുണ്ടറ ഇളമ്ബല്ലൂര്‍ സ്വദേശിനിയാണ് സരിത. കല്ലറയിലെ കോവിഡ് കെയര്‍ സെന്ററിലായിരുന്നു സരിതക്ക് ഡ്യൂട്ടി. ജനുവരി എട്ട് മുതല്‍ 17 വരെയാണ് കല്ലറ സിഎഫ്‌എല്‍ടിസിയില്‍ സരിത ഡ്യൂട്ടി ചെയ്തത്. ഡ്യൂട്ടി അവസാനിച്ച തിങ്കളാഴ്ച ദിവസമാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നു കോവിഡ് പരിശോധന നടത്തിയത്. പുത്തന്‍ചന്തയിലുള്ള വീട്ടില്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിച്ചു. ഒരു ദിവസം പിന്നിടും മുന്‍പാണ് വിധി മരണത്തിന്റെ രൂപത്തിലെത്തിയത്. മറ്റ് അസ്വസ്ഥതകളൊന്നും ഇല്ലാതിരുന്ന സരിത ഉറക്കത്തിനിടെയാണ് മരിച്ചത്. ഇതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. പുതിയ കോവിഡ്…
100 പേരെ പരിശോധിച്ചാല്‍ 75 പേര്‍ പോസിറ്റീവായേക്കാം; രോഗബാധ പ്രതിദിനം അരലക്ഷം കടക്കും; മൂന്നാഴ്ചയ്ക്കുളളില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തും; തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിററിവിററി നിരക്ക് 40 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനരോഗബാധ അമ്ബതിനായിരം കടക്കുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. മൂന്നാഴ്ചയ്ക്കുളളില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തും. ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുളളവരുടെ എണ്ണം 891 ആയി ഉയര്‍ന്നു. കോവിഡ് വന്നവരില്‍ വീണ്ടും വരുന്നവരുടെ നിരക്കുമുയരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാനില്ല. ആന്റിജന്‍ പരിശോധനകള്‍ കൂട്ടാനും ആര്‍ടിപിസിആര്‍ കുറയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിററിവിററി നിരക്ക് 40 കടന്നു. 15 ന് ദുരന്തനിവാരണ വകുപ്പ് നല്കിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ ഇരുപത്തേഴാം തീയതിയോടെ പ്രതിദിന രോഗബാധ മുപ്പത്തേഴായിരം കടക്കുമെന്ന മുന്നറിയിപ്പാണുളളത്. ഫെബ്രുവരി രണ്ടാംവാരത്തോടെ കണക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും. 100 പേരെ പരിശോധിച്ചാല്‍ 75 പേര്‍വരെ പോസിറ്റീവായേക്കാമെന്നാണ് നിഗമനം. ആകെ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണവും ഉയരും. മാര്‍ച്ച് മാസത്തോടെ രോഗബാധ കുറഞ്ഞു തുടങ്ങുമെന്നാണ് നിഗമനം.
ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കൊച്ചി: ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് സൂചന. ഇയാളെ കണ്ടെത്താനായി എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ശ്രാകാന്തിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിമന്‍ എഗെയ്നിസ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണങ്ങള്‍ ഉയര്‍ന്നത്. ശ്രീകാന്ത് വെട്ടിയാറിനെതിരെ വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഗ്രൂപ്പില്‍ വന്ന ആദ്യ മി ടൂ ആരോപണം ശ്രീകാന്ത് വെട്ടിയാറെ എനിക്ക് വര്‍ഷങ്ങളായി ICU എന്ന സര്‍ക്കിള്‍ വഴി അറിയാം. ഞാന്‍ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം msg അയച്ചു സൗഹൃദം പുതുക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച…
വര്‍ക്കലയില്‍ നേഴ്‌സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ച് മരിച്ചു
വര്‍ക്കല | വര്‍ക്കല താലൂക്ക് ആശുപ്രതിയിലെ നേഴ്‌സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കല്ലറയിലെ പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് ഇവര്‍ രോഗബാധിതയായത്. നഴ്‌സിംഗ് ഓഫീറായ സരിതയാണ് കൊവിഡ് ബാധിതയായി മരിച്ചത്. 52 വയസായിരുന്നു. ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവാവുകയായിരുന്നു. വീട്ടില്‍ ഐസൊലേഷനിലായിരുന്ന ഇവര്‍ രാത്രിയാണ് മരിച്ചത്. രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.